അവളെ സ്നേഹിക്കും തോറും അവന്റെ മനസിൽ ഒരു ഭ്രാന്തനും ജനിക്കുക യായിരുന്നു…

ഭ്രാന്തൻ പ്രണയം

Story written by Noor Nas

ഉള്ളിൽ നിറയുന്ന പ്രണയ സുഖമല്ല അവൻ കൊണ്ട് നടന്നത്.. അവളെ നഷ്ട്ടപെടുമോ എന്നോർത്തുള്ള കനൽ ആയിരുന്നു അവന്റെ നെഞ്ചിൽ..

അവളെ സ്നേഹിക്കും തോറും അവന്റെ മനസിൽ ഒരു ഭ്രാന്തനും ജനിക്കുക യായിരുന്നു…

അവളുടെ പുഞ്ചിരിയിൽ..

അവന്റെ കണ്ണുകൾക്ക് അവന്റെ മനസ്പ റഞ്ഞു കൊടുത്തത്.

അതിൽ ഒളിഞ്ഞിരിക്കുന്നുണ്ട് ഒരു ചതിയുടെ പെയ്യാൻ വെമ്പുന്ന.മഴ മേഘം..

മനസിന്റെ ആ വാക്കുകൾ.. തോന്നലുകൾ

പിന്നെ അവളെ ഓർത്തു ഓർത്തു ഉറങ്ങാത്ത പല രാത്രികൾ.

മീനാമാസത്തിലെ ചുട്ടു പൊള്ളുന്ന ചൂടിൽ പോലും..

ഇരുട്ടിൽ തന്നെ വഴി തെറ്റിക്കാൻ നടക്കുന്ന മനസിനെ പേടിച്ച്അ വൻ പുതപ്പിൽ മൂടി കിടക്കും.

ശരീരത്തിൽ നിന്നും വരുന്ന ചുടുള്ള വിയർപ്പിന്റെ നാറ്റം…

തട്ടിൻ പുറത്ത് പെറ്റു കിടക്കുന്ന തള്ള പൂച്ചയുടെയും കുട്ടികളുടെയും ബഹളം..

അവൻ അരിശത്തിൽ പുതപ്പിനുള്ളിൽ കിടന്നു ദേഷ്യം കൊണ്ട് പല്ലുകൾ കടിച്ചു.

നാളെ തന്നെ എല്ലാത്തിനെയും ഒരു ചാക്കിൽ ആക്കി നാട് കടുത്തണം.ശല്യങ്ങൾ .

സൂര്യന്റെ വെട്ടം.

ദാരിദ്ര്യം വിളിച്ചു പറയുന്ന പൊട്ടി പൊളിഞ്ഞ ജനലിലൂടെ അകത്തേക്ക് വരുന്നതും. കാത്ത്. പുതപ്പിനുള്ളിൽ അവൻ ശ്വാസം അടക്കി പിടിച്ച് കിടന്നു

തട്ടിൻ പുറത്തെ ബഹളം ഇപ്പോളും ഉണ്ട്

പെട്ടന്ന് തട്ടിൻ പുറത്തെ ദ്വാരത്തിലൂടെ പഴയ ഒരു ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പി..

അവന്റെ നെഞ്ചിനു മുകളിൽ വന്ന് വീണപ്പോൾ..

പേടിച്ച് അവൻ ചാടി എഴുനേറ്റ് കണ്ണുകൾ തിരുമ്മി. അവിടെ തന്നെ ഇരുന്നു..

തട്ടിൻ പുറത്തെ ബഹളം ഇപ്പോൾ ഇല്ലാ.. നിശബ്ദത മാത്രം..

ജനലിലൂടെ വന്ന നേർത്ത വെട്ടം വന്നു വീണത്.

അവന്റെ കട്ടിലിനു കിഴേ കിടക്കുന്ന ആ ഒഴിഞ്ഞ കുപ്പിയിൽ..

അവൻ അതിനെ തന്നെ കുറേ സമ്മയം നോക്കി ഇരുന്നു..

പിന്നെ കട്ടിലിൽ ഇരുന്നു കൊണ്ട് തന്നെ അവൻ താഴേക്ക് കൈ നീട്ടി അത് എടുത്തു..

പിറ്റേന്ന് ഇടവഴിയിൽ അവളുടെ മുന്നിൽ

അവൻ വന്നു നിൽക്കുബോൾ അവന്റെ പിന്നിൽ ഒളിപ്പിച്ചു വെച്ച കയ്യിൽ

പഴയ കുപ്പിയിൽ നിറച്ച പെട്രോൾ ഉണ്ടായിരുന്നു.

അവൾക്ക് മുന്നിലേക്ക്‌ നീട്ടി പിടിച്ച മറ്റേ കൈകളിൽ ഒരു റോസാ പൂവും.

അത് വാങ്ങിക്കാൻ അവൾ കയ്യികൾ നീട്ടിയതും..

അവൻ പിന്നിൽ ഒളിപ്പിച്ച കുപ്പിയിലെ പെട്രോൾ… അവളുടെ തലവഴി ഒഴിച്ചു ..

പ്രതീക്ഷിക്കാതെ കിട്ടിയ ഷോക്കിൽ അവൾ പകച്ചു നിൽക്കുബോൾ..

അവൻ അവളെ മുറുക്കെ ചേർത്തു പിടിച്ച്. കൈയിൽ ഉള്ള ലൈറ്റർ കത്തിച്ചു..

പടർന്നു പിടിച്ച അഗ്നി ഗോളം..

ആകാശത്തോളം കറുത്ത പുകകൾ ഉയർത്തി കത്തി പടരുമ്പോൾ

അവന്റെ ചുണ്ടിൽ നിന്നും വീണ വാക്കുകൾ

നീ എന്നെ ചതിക്കും എന്റെ മനസാക്ഷി എന്നോട് അങ്ങനെ പറഞ്ഞു മോളെ….

നിന്നെ എന്നിക്ക് നഷ്ട്ടമാകും….

അപ്പോൾ മാത്രാണ് അവൾ അറിഞ്ഞത് തന്റെ ആത്മാർത്ഥ പ്രണയം.

ഒരു ഭ്രാന്തന്റെ കാലിലെ വെറും ചങ്ങല മാത്രമായിരുന്നു എന്ന്…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *