അവസാനമായി അവളോട് സംസാരിക്കുമ്പോഴും വിവാഹത്തിന് സമ്മതിക്കാൻ താൻ ആണ് അവളെ നിർബന്ധിച്ചതും. തൻ്റെ ജീവിതം കെട്ടിപടുത്തുന്നതിനു ഇടയിൽ……

പ്രവാസം

Story written by Sabitha Aavani

തൻ്റെ ആദ്യത്തെ വിമാനയാത്രയാണ്. പക്ഷെ മനസ്സ് വല്ലാതെ മുറിവേറ്റിരിക്കുന്നു. കഴിഞ്ഞ പത്തിരുപത്തിരണ്ടു കൊല്ലമായി നിഴലുപോലെ കൂടെ ഉണ്ടായിരുന്ന അമ്മയും അച്ഛനും അനിയത്തിയേയും വിട്ടിട്ട് മറ്റൊരു നാട്ടിലേക്കുള്ള പറിച്ചു നടീൽ ആണ് ഈ യാത്ര.

അവരെപ്പോലെ തന്നെ തനിക്കു പ്രിയപെട്ടവളും. ഇനി എത്രനാൾ കാത്തിരിക്കണം എന്ന് അവൾ ചോദിക്കുമ്പോൾ വ്യക്തമായ ഒരു ഉത്തരം നല്കാൻ പലപ്പോഴും തനിക്കു കഴിഞ്ഞില്ല എന്ന് വേണം പറയാൻ.

പച്ചയായ ജീവിതത്തിൽ പ്രണയത്തിനു രണ്ടാം സ്ഥാനം അല്ലേടാ ഉള്ളൂ… സാഹചര്യങ്ങൾ കൊണ്ട് തന്നെയാണ്.

ഈ യാത്രയിൽ അച്ഛനും അമ്മയ്ക്കും ഒരു വിശ്വാസം ഉണ്ട്. ഒരു മകൻ്റെ  ഉയർച്ച കാണാൻ ആഗ്രഹിക്കുന്ന എല്ലാ അച്ഛനമ്മമാർക്കും അവരിൽ ഒരു വിശ്വാസം ഉണ്ടാവുമല്ലോ.

എയർപോർട്ടിലേക്കു വരുമ്പോൾ എല്ലാവരും മൗനമായിരുന്നു.. നിർത്താതെ സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന അനിയത്തികുട്ടി വരെ മൗനം പൂണ്ടു.  പതറിയ സ്വരത്തിൽ സംസാരിക്കാൻ തനിക്കും  കഴിഞ്ഞില്ല.

അകത്തേക്ക് കയറുമ്പോൾ തിരിമജു നോക്കണം എന്നുണ്ടായിരുന്നു പക്ഷെ ചിലപ്പോൾ ആ കാഴ്ച തന്നെ പിടിച്ചു നിർത്തില്ല എന്നറിയാം അതുകൊണ്ടു തന്നെയാണ് തിരിഞ്ഞു നോക്കാതെ പോയതും.

യാത്രക്കാരിൽ പലർക്കും പല വികരങ്ങൾ ആയിരുന്നു. അധികപേരിലും വിഷാദത്തിൻ്റെ നേരിയ നിഴൽ. പ്രിയപെട്ടവരെ പിരിയേണ്ടി വരുന്ന അവസ്ഥ ആദ്യം അനുഭവിക്കുകയാണ്. ജീവിതം ഇങ്ങനെ ഒക്കെയാണ് പലപ്പോഴും പ്രേതീക്ഷികാത്ത ആവും സംഭവിക്കുന്നത് തിരിച്ചുവരവ് ഇനി എന്നാണ് എന്ന് അറിയില്ല. മാസങ്ങൾ,വർഷങ്ങൾ കഴിഞ്ഞേക്കാം.. മറ്റൊരു നാട്ടിൽ താൻ എങ്ങനെ..? എത്രനാൾ?.. ഉത്തരമില്ലാതെ ഒരുപാടു ചോദ്യങ്ങൾ..

*****************

പ്രവാസ ജീവിതം പിന്നിട്ടിട്ട് 4 വര്ഷം പിന്നിട്ടിരിക്കുന്നു. ഇതിനിടയ്ക്ക് ഒരു തവണ മാത്രം നാട്ടിൽ പോയി വരാൻ കഴിഞ്ഞു. അനിയത്തികുട്ടിടെ കല്യാണം ആണ് അടുത്ത ആഴ്ച. ഇന്ന് രാത്രി വീണ്ടും തൻ്റെ  നാട്ടിലേക്കു…

തൻ്റെ ജീവിതത്തിനു ഒരു അർത്ഥമുണ്ടാക്കി തന്ന നാടാണ് ഇത്. സ്വന്തം നാടുപോലെ ഇന്ന് ഈ നാടും തനിക്കു ഏറെ പ്രിയപെട്ടതായി കഴിഞ്ഞു.
കാത്തിരിക്കാം എന്ന് വാക്ക് തന്നവളെ മാത്രമാണ് ഈ പ്രവാസജീവിതം നഷ്ടപ്പെടുത്തിയത് മന:പൂർവ്വമല്ല. സാഹചര്യങ്ങൾ അവളെ മാറ്റിയതാണ്.

വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങു,ബോള് ശരിക്കും അവൾ തന്നെ ശപിച്ചിട്ടുണ്ടാവും. കൃത്യമായ ഒരു സമയമോ വാക്കോ പാലിക്കാനോ കൊടുക്കാനോ തനിക്കു കഴിയാതെ പോയി. അതാണ് അവളെ കൂടുതലും വേദനിപ്പിച്ചത്.

അവസാനമായി അവളോട് സംസാരിക്കുമ്പോഴും വിവാഹത്തിന് സമ്മതിക്കാൻ താൻ ആണ് അവളെ നിർബന്ധിച്ചതും. തൻ്റെ ജീവിതം കെട്ടിപടുത്തുന്നതിനു ഇടയിൽ  അവളെ ഒഴിവാക്കുകയെ അപ്പോൾ നിവർത്തിയുള്ളയിരുന്നു. ഏറെ പ്രാരാബ്ധങ്ങളിൽ അവളെ കൂടി എന്തിനാ വെറുതെ.. ?

ബാധ്യതകളും കടമകളും ഒക്കെ ഒരുപാടു ഇനിയും ബാക്കിയുണ്ട്… എല്ലാം ദൈവ വിധി പോലെ നടക്കട്ടെ..

കണ്ണീരിന്റെ നനവോടെ അല്ലാതെ ഒരിക്കലും അവളെ തനിക്കു ഓർക്കാനാവില്ല….
  ഫോൺ റിംഗ് ചെയ്യുന്ന കേട്ടിട്ടാണ് ആലോചനയിൽ നിന്ന് ഉണർന്നത്…
അനിയത്തിയാണ് വരുന്നതിൻ്റെ വിശേഷം തിരക്കാൻ വിളിച്ചതാണ്. അവളുടെയും അച്ഛന്റെയും  അമ്മയുടെയും സന്തോഷം കാണുമ്പോൾ തൻ്റെ വേദനകളും നഷ്ടങ്ങളും ഒന്നുമല്ലാതെ ആവും. ആ ഒരു നിമിഷം മതി തനിക്കെല്ലാം മറക്കാൻ.

ഇത് ഒരാളുടെ മാത്രം അനുഭവം ആണ്. ഇതുപോലെ ഒരുപാടു പേരുണ്ട് സാഹചര്യം  കൊണ്ട് പ്രവാസികളായി തുടരുന്നവർ. ചിലപ്പോ വളരെ മോശം അവസ്ഥയിൽ. അവർക്കായി പ്രാർത്ഥിക്കാൻ മാത്രേ നമുക്ക് കഴയുള്ളു.

സ്നേഹപൂർവ്വം……♥️♥️♥️♥️

  നിനക്ക്…….✍🏻

Related Posts

Leave a Reply

Your email address will not be published. Required fields are marked *