അവൾക്ക് ഒരിക്കലും വേണ്ടത് ലക്ഷങ്ങൾ അല്ല, താലി കെട്ടിയവന്റെ സംരക്ഷണം ആണ്……

തപാൽ

Story written by Vaiga Lekshmi

മൈലുകൾ അകലെ ആണെന്ന് അറിഞ്ഞിട്ടും, ഒരു message അയച്ചാൽ കാണാൻ പോലും ഉള്ള net അവിടെ ഇല്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെ ഒരു ദിവസം നടന്നത് മുഴുവൻ ഒരാൾക്കു message അയക്കുന്ന അവസ്ഥ നിങ്ങൾക്ക് ആലോചിക്കാൻ പറ്റുവോ??? അവിടെ അവൾ നോക്കുന്നത് എന്നെങ്കിലും ഈ message കണ്ടാലോ എന്നല്ല, ഞാൻ പറയുന്നത് എല്ലാം ചേട്ടൻ കേൾക്കുന്നുണ്ടാകും എന്നാകും… കാണുന്നവർക്ക് വട്ട് എന്ന് തോന്നുന്ന ഒരു പെണ്ണിന്റെ അവസ്ഥ….

പല സമയത്തും ഒരു പട്ടാളക്കാരന്റെ പെണ്ണ് അനുഭവിക്കുന്നത്…. അതിൽ അവൾക്ക് ഒരു പരാതിയും ഇല്ല… 6 മാസം കഴിഞ്ഞ് ലീവ് നു വരുമ്പോൾ ആ നെഞ്ചിൽ ചേർന്ന് നിന്ന് ഒന്ന് കരഞ്ഞാൽ തീരാവുന്നത്ര ആയുസ്സേ ആ പരിഭവത്തിന് ഉള്ളു….

ഓരോ തവണ കശ്മീരിൽ പ്രശ്നം എന്നും കാർഗിലിൽ പ്രശ്നം എന്നും ഒക്കെ കേൾക്കുമ്പോൾ ഒരു പക്ഷേ വിളിക്കാത്ത ദൈവങ്ങൾ കാണില്ല…. ഹൃദയം പൊട്ടുന്ന പോലെ ആയിരിക്കും… ഒന്നും സംഭവിക്കല്ലേ ദൈവമേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു മറ്റുള്ളവരുടെ മുന്നിൽ ധൈര്യം അഭിനയിക്കണ്ട അവസ്ഥ…. പല സമയത്തും ഒരു പട്ടാളക്കാരനെക്കാൾ ധൈര്യം അവന്റെ പെണ്ണിന് ആണെന്ന് തോന്നും…. കാണണം എന്ന് തോന്നുമ്പോൾ ഒരു videocall പോലും പറ്റില്ല….

ഒന്ന് phone വിളിക്കുമ്പോൾ ഞാൻ ഇത് വരെ ചത്തില്ലെടി… നിനക്ക് അവിടെ സുഖം ആണോ… ചിലപ്പോൾ അടുത്ത ആഴ്ച ഇവിടുന്നു പോകേണ്ടി വരും, അവിടെ കുറച്ച് risk ആയിരിക്കും, അമ്മയോട് പറയണ്ട കേട്ടോ… ആഹാരം കഴിച്ചോ നീ?? എനിക്ക് ഇവിടെ കുഴപ്പം ഒന്നും ഇല്ല… നീ ഹാപ്പി അല്ലേ തുടങ്ങി ഒരായിരം കാര്യങ്ങൾ നിർത്താതെ പറയും…. അത് അവന്റെ സന്തോഷത്തിന്റെ മുഖം മൂടി അഴിഞ്ഞു വീഴും എന്നുള്ള പേടി കൊണ്ട് ആയിരിക്കും പലപ്പോഴും…

അവൻ ഒരു പട്ടാളക്കാരൻ അല്ലേ… ഇനി ഇപ്പോൾ യുദ്ധം വന്ന് മരിച്ചാലും ലക്ഷങ്ങൾ kituvello..ആ പെണ്ണിന് ജോലിയും കിട്ടും എന്നൊക്കെ പറയുമ്പോൾ എല്ലാവരും ഓർക്കണ്ട ഒരു കാര്യം ഉണ്ട്… അവൾക്ക് ഒരിക്കലും വേണ്ടത് ലക്ഷങ്ങൾ അല്ല, താലി കെട്ടിയവന്റെ സംരക്ഷണം ആണ്. ആ വേദന മനസിലാക്കണം എങ്കിൽ എന്നെങ്കിലും നിങ്ങളും ആ അവസ്ഥയിൽ വരണം.

ഓരോ പട്ടാളക്കാരനും അവന്റെ സ്വപ്നങ്ങളും ജീവനും ജീവിതവും എല്ലാം മാറ്റി വെച്ചിട്ട് ആണ് രാജ്യസുരക്ഷക്ക് അതിർത്തിയിൽ പോയി നില്കുന്നത്. Even if you don’t respect, please don’t disrespect them.

(Just tried a writing based on some real facts)

Related Posts

Leave a Reply

Your email address will not be published. Required fields are marked *