അവൾ സിന്ധു ആണ് ഇപ്പോഴും നിങ്ങളുടെ മനസ്സിലെന്ന് വെറുതെ അല്ല നിങ്ങൾ കുളിക്കും നേരത്ത് ഒക്കെ ഒരു പ്രേമ ഗാനം…..

എഴുത്ത്:- മനു തൃശ്ശൂർ

കെട്ട്യോളേയും കൂട്ടി അമ്പലത്തിൽ പോയി വരുന്ന വഴിക്ക് ആയിരുന്നു പണ്ട് സ്ക്കൂളിൽ പഠിപ്പിച്ച ടീച്ചറെ കണ്ടത്..

കുറെ നേരം വിശേഷങ്ങൾ ഒക്കെ സംസാരിച്ചു നിന്ന് ടീച്ചർ പോയപ്പോൾ തൊട്ട് കെട്ട്യോളുടെ മുഖഭാവം മാറി..

അതുവരെ ഇല്ലാത്ത ഒരു മൂർച്ചയുള്ള നോട്ടം ചുണ്ടുകൾ കൂർത്ത് ഏത് നിമിഷവും അവൾ കരയുമെന്ന അവസ്ഥ ..

” എന്താടി ഇങ്ങനെ നോക്കുന്നെ..??

സത്യം പറയ് മനുഷ്യ….എൻ്റെ പേര് സിന്ധു എന്ന് പറഞ്ഞപ്പോൾ നിങ്ങളുടെ ടീച്ചർ എന്തിന ചിരിച്ചെ..??

ഇങ്ങൾക്ക് ഇതിന് മുന്നെ ഏതെങ്കിലും സിന്ധുമായിട്ടും വല്ല അവി വാ ഹിത ബന്ധവും ഉണ്ടോ..??

“എടി അത് ഞാൻ ..!!

“വേണ്ട നിങ്ങൾ ഒന്നും പറയണ്ട എനിക്കിപ്പോൾ മനസ്സിലായ്

അവൾ സിന്ധു ആണ് ഇപ്പോഴും നിങ്ങളുടെ മനസ്സിലെന്ന് വെറുതെ അല്ല നിങ്ങൾ കുളിക്കും നേരത്ത് ഒക്കെ ഒരു പ്രേമ ഗാനം ..

🎤 കരളിനുള്ളിൽ തീയാണ് പെണ്ണെ

ഈ പാട്ടല്ലെ എപ്പോഴും പാടുന്നത് ഞാൻ കേൾക്കാറുണ്ട് ഇപ്പോൾ എനിക്ക് മനസ്സിലായി കല്ല്യാണം കഴിഞ്ഞിട്ടും അവള നിങ്ങളുടെ കരളിലെ തീ.??.

കെട്ട്യോൾ മൂക്ക് പിഴിഞ്ഞു ഇവിടെ നിന്നാൽ ഇനി ശരിയാവില്ലെന്ന് കൊണ്ടാവും അവൾ വെട്ടിത്തിരിഞ്ഞു മുൻപെ നടന്നു എത്ര നടന്നിട്ടും എനിക്ക് അവൾക്കൊപ്പം എത്താൻ കഴിഞ്ഞില്ല…

വീട്ടിൽ വന്നപ്പോൾ കഴിഞ്ഞാഴ്ച വാങ്ങി കൊടുത്ത ഫോണിൽ ഭയങ്കര തോണ്ടൽ

ഞാൻ എത്തി നോക്കിയപ്പോൾ എൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് സെർച്ച് ചെയ്തു എടുത്തു എൻ്റെ ഫ്രണ്ട്സ് മൊത്തം തിരയാണ് ..

സിന്ധൂനെ തപ്പി മടുത്തിട്ടാവണം എൻ്റെ പോസ്റ്റ് ലൈക്ക് കമൻ്റ് ഒക്കെ അരിച്ചു പെറുക്കണ്..

“ദൈവമെ എൻ്റെ കിളികൾ ഒക്കെ പറന്നു പോവുമല്ലോ ഞാൻ മനസ്സിൽ ഓർത്തു ..

എത്ര അരിച്ചു പെറുക്കീട്ടും സിന്ധുവിനെ കിട്ടാഞ്ഞ കലിപ്പിൽ അത് മൊത്തം ബാക്കിയുള്ള ഫേസ്ബുക്ക് പെണ്ണുങ്ങളോട് തീർത്തു..

“ആര ഇവളുമാർ ഒക്കെ ??

ഇങ്ങളെന്നെ ഇത്രയും നാൾ ചതിക്കായിരുന്നോ ഒന്നും അറിയാത്ത പൊട്ടിയാണ് ഞാനെന്ന് കരുതിയോ..??

ഇപ്പോൾ അല്ലെ നിങ്ങളുടെ തനി സ്വഭാവം കണ്ടത് മര്യാദക്ക് ഇവളുംമാരെ ഒക്കെ അൺഫ്രണ്ട് ചെയ്തോ ആരും നിങ്ങളുടെ അക്കൗണ്ട് വേണ്ട പോസ്റ്റും നോക്കണ്ട കമൻ്റ് ചെയ്യണ്ട..!!

“എടി അത് വെറും ഫ്രണ്ട്സ് മാത്രം അല്ലെ??

” എനിക്ക് അതൊന്നും അറിയണ്ട എന്താ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് പാസ്‌വേഡ് തരീൻ..??

” എടി ഞാൻ പറയണ് കേൾക്ക് !! സിന്ധു എൻ്റെ കാമുകി അല്ല. !!

” പിന്നെ നിങ്ങളുടെ അമ്മായിടെ മോളാണോ !!

” അല്ലെടി പണ്ട് ആ ടീച്ചർ സിന്ധു നദി സംസ്കാരത്തെ കുറിച്ച് എഴുതാൻ പറഞ്ഞപ്പോൾ ഞാൻ എഴുതിയ അബദ്ധം ഓർത്തു ചിരിച്ചതാകും..

“എന്ത് അബദ്ധം പറ ??

എന്തായിരുന്നു നിങ്ങളുടെ സിന്ധു നദി സംസ്കാരം ? വല്ല സിന്ധുവും നദികരയിൽ കുളിക്കുന്നത് ഒ ളിഞ്ഞു നോക്കിയതാണോ നിങ്ങളുടെ സംസ്കാരം.??

” അല്ലെടി ഞാൻ പറയണ് കേൾക്ക്..

ആന്ന പറയിൻ…!!

“പണ്ട് നമ്മുടെ കേരളത്തിൽ മൊത്തം കാടായിരുന്നു അന്ന് കാട്ടിൽ സിന്ധു എന്ന് പേരുള്ള അതിസുന്ദരിയായ ഒരു കാട്ടുവാസി പെണ്ണായിരിക്കുന്നു അവൾ

ഒരു ദിവസം നായാട്ടിന് പോയപ്പോൾ മായൻ എന്നുള്ള യുവാവിനെ കാണുന്നു അവൻ്റെ മുഖത്തേക്ക് വീണ് ഇഴഞ്ഞു നടക്കുന്ന മുടിയിഴകളെ എപ്പോഴും വാരിയെടുത്തു മുന്നോട്ടു ഇടുന്നത് കണ്ടു സിന്ധൂന് മായനിൽ പ്രേമം പൂക്കുന്നു..

“പക്ഷെ ശരിക്കും മായൻ സിന്ധുനെ കണ്ടു മോഹിച്ചു വളക്കാൻ നോക്കി തക്കം പാർത്തു നടക്കുന്ന ഒരാൾ ആയിരുന്നു..

“എന്നിട്ട്??

” പാവം സിന്ധു പൊട്ടി പെണ്ണായ് പോയില്ല !!

മായൻ്റെ ഫ്രീക്ക് കണ്ടു മൂക്കും കുത്തി വീണ് അങ്ങനെ മായൻ സിന്ധുനെ പ്രേമിച്ചു ഗർഭിണിയാക്കി പണി പാളിയെന്ന് മനസ്സിലാക്കിയ മായൻ ഈജിപ്തിലേക്ക് മുങ്ങി

അതറിഞ്ഞ സിന്ധു സങ്കടവും അ പമാ നവും ചതിയും ഓർത്തു പുഴയിൽ ചാടി ചാ കുകയും ആ പുഴ പിന്നീട് സിന്ധു നദി ആയി ഉയർന്നു ശക്തമായി ഒഴുക്കോടെ തിരയോടെ മായനെ തിരക്കി ഇല്ലാത്ത വഴികളിലൂടേ ഒഴുകി ഈജിപ്തിൽ എത്തുകയും..

ഈജിപ്തിലെ ഒരു കാട്ടിൽ വച്ച് മായനെ കാണുകയും തൻെറ മുന്നിലെ തിരയെ കൊണ്ട് മായാനെ അടിച്ചു കൊ ല്ലുകയും സിന്ധുവിൻ്റെ പക ഒടുങ്ങുകയും ചെയ്തു.

ശാപം കിട്ടിയ മായൻ സിന്ധു നദിയിൽ തന്നെ പല ജീവികളുമായ് മാറുകയും !! അടി കൊണ്ട് തെറിച്ചു പോയ മായൻ്റെ മുപ്പത്തിരണ്ട് പല്ലുകൾ പല്ലിയായും പാറ്റയായും കരയിൽ വസിച്ചു

സിന്ധുവിന് തേപ്പ് കിട്ടിയത് കൊണ്ട് പിന്നീട് സിന്ധു നദി തടാകത്തിലെ മണ്ണ് കൊണ്ട് മനുഷ്യന് തേപ്പ് കട്ടകൾ ഉണ്ടാക്കാനും വീടുകൾക്ക് തേപ്പിന് ഉപയോഗിക്കാനും കഴിഞ്ഞു..!!

” അതാണോ ടീച്ചർ ചിരിക്കാൻ കാരണം ??.

“ഉം അതു തന്നെയാണ് ആ സിന്ധുവ എന്നെ ആദ്യമായി തേച്ചതും ..??

” എന്നിട്ട് ഇത്രയും വിവരം ഉള്ള എൻ്റെ ഏട്ടൻ ശരിക്കും ഏത് വരെ പഠിച്ചു..??

“പത്ത് പത്തിൽ തോറ്റു..!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *