പുറം ലോകത്തെ പിന്നെ അവൾ കാണാൻ തുടങ്ങിയത്.. വീടിന്റെ ജനൽ കമ്പികൾക്ക് ഇടയിലൂടെ മാത്രം ആയിരുന്നു…

Story written by Noor Nas

ബുള്ളറ്റിനെ പ്രണയിക്കുന്നവനെ കൊതിച്ച അവൾക്ക് ദൈവം കൊടുത്തത്

പഴഞ്ചൻ സ്കുട്ടറിനെ സ്നേഹിക്കുന്ന ഒരാളെ ആയിരുന്നു…

കൂടെ അവളുടെ സ്വാതന്ത്രത്തിന്റെ താക്കോൽ എടുത്ത് അയാളുടെ സ്കുട്ടറിന്റെ കീ ചെയ്നിന് ഒപ്പം അയാൾ കോർത്ത്‌ വെച്ചപ്പോൾ..

അവളുടെ ജീവിതം പൂർണ്ണാമായും കൂട്ടിൽ അകപ്പെട്ട ഒരു തത്തയുടെ അവസ്ഥയിൽ ആയി…

പുറം ലോകത്തെ പിന്നെ അവൾ കാണാൻ തുടങ്ങിയത്.. വീടിന്റെ ജനൽ കമ്പികൾക്ക് ഇടയിലൂടെ മാത്രം ആയിരുന്നു…

അയാളുടെ ചിട്ടകൾക്ക് ഉള്ളിൽ വീർപ്പ് മുട്ടി കഴിയുന്ന

അവളുടെ പരാതികളും പരിഭവങ്ങളും കേട്ടത്

ആ ജനൽ കമ്പികൾ മാത്രമായിരുന്നു…

പുക പറത്തി ഗേറ്റ് കടന്നു പോകുന്ന അയാളുടെ സ്കുട്ടറിന്റെ ശബ്‌ദം.പൊലും

അവൾ വെറുത്തു തുടങ്ങി…

പഠിക്കുന്ന കാലത്ത് കൂട്ടുകാരി നീട്ടിയ..

ശുന്യമായ പുസ്തക താളിൽ അവൾ എഴുതിയ വാചകങ്ങൾ..

യാത്രയെ പ്രണയിക്കുന്ന ഒരു ബുള്ളറ്റ് ഭ്രാന്തന്നെയാണ് എന്നിക്കിഷ്ട്ടം….

ഒരിക്കലും നടക്കാത്ത സ്വപ്നം പോലെ ആ വാചകങ്ങൾ ഇന്നും അവളുടെ മനസിൽ ക്ലാവ് പിടിച്ചു കിടക്കുന്നുണ്ട്…

അതിനെ ചിന്തി എറിയാൻ അവൾ പലവട്ടം ശ്രമിച്ചു എങ്കിലും…

തന്റെ അഹങ്കാരത്തിന്റെ മായാത്ത കയ്യൊപ്പ് പോലെ ഇന്നും അത് അവളെ അസ്വസ്ഥയാക്കുന്നു….

ദുരെ ഇടവഴിയിൽ നിന്നും കേൾക്കുന്ന അയാളുടെ സ്‌ക്കുട്ടറിന്റെ ശബ്‌ദം..

ജനലിന് അരികെ ഇരുന്ന അവളുടെ ചിന്തകളേ തൊട്ട് ഉണർത്തി….

പെട്ടന്ന് അവൾ കണ്ണ് തുറന്നു എഴുനേറ്റ്

ഉമ്മറത്തേക്ക് പൊയി..

പുക പറത്തി ഗേറ്റ് കടന്നു വരുന്ന സ്ക്കുട്ടർ

മുറ്റം നിറയെ അതിന്റെ പുക

അതിൽ ലയിച്ചു കറുപ്പ് നിറമാകുന്ന തന്റെ സ്വപനങ്ങളും…

സ്കുട്ടർ വീടിന്റെ ഒരു ഭാഗത്ത്‌ ഒതുക്കി വെച്ച്

കൈയിൽ ഒരു പൊതിയുമായി പടികൾ കയറി വരുന്ന..

അയാളെ കാത്ത് നിക്കാതെ അവൾ അകത്തേക്ക് പോയപ്പോൾ…

ഉമ്മറത്തെ അവസാന പടിയിൽ നിന്ന് ക്കൊണ്ട് അയാൾ തന്റെ കൈയിൽ ഉള്ള പൊതിയിൽ നോക്കി..

വിഷത്തോടെ ഒന്നു ചിരിച്ചു..

എന്നും ഉള്ളതാണ് പക്ഷെ വീണ്ടും വീണ്ടും കാണുബോൾ നെഞ്ചിൽ ഒരു നീറ്റൽ…

അവളുടെ വഴി വിട്ട തോന്നലുകൾ..

എന്നിക്ക് ചാർത്തി തന്ന ഒരു പട്ടം ഉണ്ട് വില്ലൻ…

ആ റോളിൽ തന്നെ ഇനിയും ഇവളുടെ ജീവിതത്തിൽ എത്ര നാൾ..?

അപ്പോൾ അകത്തെ മുറിയുടെ ജനൽ കമ്പികൾ

പതിവ് പോലെ അവളുടെ ചുടുള്ള കണ്ണിരുകൾ ഏറ്റുവാങ്ങാൻ തുടങ്ങിയിരുന്നു….

ഇവിടെ അയാളുടെ കുറ്റങ്ങൾ മാത്രം തെരഞ്ഞു പിടിക്കുന്ന അവൾക്ക്

അയാളുടെ ഉള്ളിലെ സ്നേഹം മാത്രം കാണാൻ

പറ്റുന്നില്ല എന്നതാണ് സത്യം…..

കാരണം അവളുടെ ഉള്ളിന്റെ ഉള്ളിൽ

ഇപ്പോളും ഉണ്ട് ഒരു ബുള്ളറ്റിന്റെ ശബ്‌ദം….

Related Posts

Leave a Reply

Your email address will not be published. Required fields are marked *