ആയിടെയാണ് അവളുടെ വാട്സ്ആപ്പിലേക്ക് ഒരു മെസ്സേജ് വന്നത്. സുഖമല്ലേ എന്ന് മാത്രമുള്ള ആ മെസ്സേജ് കണ്ടു അവന്റെ മുഖം ചുവന്നു….

എഴുത്ത് :- ഹക്കീം മൊറയൂർ

‘ഇത്രയും വലിയ കട്ടിൽ വേണ്ടായിരുന്നു ‘.

മധുവിധു നാളുകളിൽ അവൻ അവളുടെ നിറഞ്ഞ മാ റിൽ മുഖം ചേർത്തു എപ്പോഴും പറയും. അവന്റെ കുറ്റി രോമം ഇക്കിളി കൂട്ടുമ്പോൾ അവൾ പൊട്ടി പൊട്ടി ചിരിക്കും. പിന്നെ രണ്ട് പേരും ചുമരിനോട് ചേർന്ന് പരസ്പരം പുണർന്നു കിടക്കും.

അവളുടെ വയറു വീർക്കാൻ തുടങ്ങിയപ്പോ അവൻ മെല്ലെ മെല്ലെ കട്ടിലിന്റെ മധ്യത്തിലേക്ക് നീങ്ങി. കുട്ടി ഒന്നായപ്പോൾ അവൻ സൈഡിലേക്ക് ഒതുങ്ങി.

അവളുടെ കൈകൾ അവനെ തേടി വരുമ്പോഴേക്കും അവൻ ഉറങ്ങി കഴിഞ്ഞിരിക്കും. തൂങ്ങിയ മാ റും നിറയെ വരകൾ വീണ അടിവയറും അ മ്മിഞ്ഞയുടെ മണവും ഒരു പക്ഷെ അവനു ഇഷ്ടമാവില്ലെന്നു അവൾ കരുതി.

കുഞ്ഞു കരയുമ്പോൾ അവനു ഉറക്കം ഞെട്ടാൻ തുടങ്ങി. പതിയെ പതിയെ ആറടി കട്ടിൽ അവർക്ക് കുടുസ്സായി മാറി.

കുഞ്ഞുണർന്നു കരഞ്ഞ ഒരു പാതിരാവിൽ അവൾ അവനെ കാണാഞ്ഞു പുറത്തിറങ്ങി നോക്കി. അപ്പുറത്തെ ഇത്തയുടെ വാതിൽ തുറന്നു അവൻ പുറത്തിറങ്ങി വരുന്നത് നിലാവില്ലെങ്കിലും അവൾ വ്യക്തമായി കണ്ടു.

അവൻ വരുന്നതിനു മുൻപേ അവൾ പതു പതുത്ത ബെഡിൽ കുഞ്ഞിനെ മാറോട് ചേർത്തു കണ്ണടച്ച് കിടന്നു. അവൻ അരികത്തു കിടന്നപ്പോൾ ഇത്തയുടെ പരിമളം അവൾ അനുഭവിച്ചു.

കാലം തെറ്റി പെയ്യുന്ന മഴ പോലെ ഇടക്ക് മാത്രം അവന്റെ വിരലുകൾ അവളെ തേടി വന്നു. അവനെ കാണുമ്പോഴൊക്കെ മറ്റൊരു പരിമളമാണ് അവൾക്കോർമ്മ വന്നത്.

‘ഒന്ന് പെറ്റപ്പോഴേക്കും ഓള് തള്ളച്ചിയായി ‘.

അർദ്ധരാത്രി ഫോണിലൂടെ അവൻ പിറുപിറുക്കുന്നത് അവൾ ഇടക്കിടെ കേട്ടു.

‘ആണായാൽ ചെളി കണ്ടാ ചവിട്ടും. വെള്ളം കണ്ടാ കഴുകും ‘.

പരിഭവം പറഞ്ഞവർ മുഴുവനും കൊടുത്ത മറുപടി കേട്ട് അവളും സ്വയം അത് തന്നെ പറഞ്ഞു സ്വയം ആശ്വസിച്ചു.

ആയിടെയാണ് അവളുടെ വാട്സ്ആപ്പിലേക്ക് ഒരു മെസ്സേജ് വന്നത്. സുഖമല്ലേ എന്ന് മാത്രമുള്ള ആ മെസ്സേജ് കണ്ടു അവന്റെ മുഖം ചുവന്നു.

ആരാടീ അത് എന്നും ചോദിച്ചു അവനവളെ കട്ടിലിന്റെ കാലിൽ കെട്ടിയിട്ട് കലി തീർത്തു.

ഒരുമ്പെ ട്ടോളെന്ന വിളി കേട്ട് അവളുടെ കണ്ണീരു വറ്റി.

അയലത്തെ ഇത്തേടെ കാര്യം ചോദിച്ചപ്പോ അന്നേ കൊണ്ട് ആവതില്ലാത്തത് കൊണ്ടല്ലേ എന്ന മറുപടി കേട്ട് അവൾ കരയാൻ മറന്നു നോക്കി നിന്നു.

പിറ്റേന്നു കാലത്തു നിറഞ്ഞൊഴുകുന്ന പുഴയിലേക്ക് കൈകുഞ്ഞുമായി അവൾ നടന്നു പോയി.

മൂന്നാം നാള് മയ്യത്ത് കിട്ടുമ്പോ കുഞ്ഞിനെ അവൾ മാറോട് ചേർത്തു പിടിച്ചിരുന്നു.

ഖബറടക്കം കഴിഞ്ഞു തിരിച്ചു വരുമ്പോ നാട്ടുകാര് അടക്കം പറയണത് കേട്ട്.

ഓൾക്കൊരു പ്രേമം ഇണ്ടായിനി. ആ കുട്ടി പോലും മറ്റൊന്റെ ആണത്രേ. അത് കണ്ടു പിടിച്ചപ്പോ ഓള് പോയി പുഴയിൽ ചാടി. ആർക്കു പോയി. ഓൾക്ക് പോയി. ഓന് ഇഞ്ഞു വേറേം പെണ്ണ് കിട്ടൂലെ. അല്ലേൽ ഓൾക്ക് ഓന്റെ ഒപ്പം പൊയ്ക്കൂടേ. വെറുതെ ആ കുട്ടീനേം കൂടി.

മൂന്ന് മാസം കഴിഞ്ഞപ്പോ ഓന് പിന്നേം പെണ്ണ് കെട്ടി.

‘ഇത്രേം വല്യ കട്ടിലിന്റെ ആവശ്യമില്ലായിരുന്നു ‘.

തളർന്നു കിടക്കുമ്പോ അവൾ അവനോട് പറഞ്ഞത് കേട്ട് അവൻ അറിയാതെ യൊന്നു ഞെട്ടി.

അവൻ ബാത്‌റൂമിൽ പോയപ്പോൾ അവൾ വാട്സ്ആപ്പ് തുറന്നു മെസ്സേജ് വിട്ട് ക്ലിയർ ചാറ്റടിച്ചു… അവനില്ലാത്ത നേരത്തെ അവളുടെ വിളികൾ കേട്ട് കട്ടില് പോലും കോരിത്തരിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *