ഇങ്ങനെ പരാക്രമം കാണിക്കാൻ മാത്രമേ നിങ്ങൾക്ക് എന്നേ വേണ്ടൂ..” മാനസിയുടെ ശബ്ദം രവിയുടെ കാതുകളിൽ പതിച്ചു…കൈ എത്തിച്ചു ലൈറ്റ് ഇട്ടു…….

ആരുമറിയാതെ..

Story written by Unni K Parthan

“ഇങ്ങനെ പരാക്രമം കാണിക്കാൻ മാത്രമേ നിങ്ങൾക്ക് എന്നേ വേണ്ടൂ..” മാനസിയുടെ ശബ്ദം രവിയുടെ കാതുകളിൽ പതിച്ചു…കൈ എത്തിച്ചു ലൈറ്റ് ഇട്ടു രവി മാനസിയെ നോക്കി…

ബെഡ് ഷീറ്റ് വലിച്ചു വാരി പുതച്ചു കൊണ്ട് മാനസി സീലിംങ്ങിലേക്ക് നോട്ടം മാറ്റി..

“നീ ന്തേ അങ്ങനെ പറഞ്ഞത്..”

രവിയുടെ ശബ്ദം കനത്തു..

“നിങ്ങൾക്ക് വേണം എന്ന് തോന്നുമ്പോൾ എന്റെ ശ രീരത്തിനു വിയർപ്പിന്റെ നാറ്റം ഇല്ല.. മീനിന്റെ മണമില്ല.. ഒന്നുമില്ല.. അല്ലെങ്കിൽ ഒന്ന് ചേർന്ന് കിടക്കാൻ വന്നാൽ അപ്പൊ പറയും.. നാറിയിട്ട് കിടക്കാൻ വയ്യ.. അങ്ങോട്ട് നീങ്ങി കിടന്നേ ന്ന്..”

“ഡീ..” രവി അമറി..

“ഒച്ച വെയ്ക്കണ്ട പിള്ളേര് അപ്പുറത്തെ റൂമിൽ കിടപ്പുണ്ട് ഉണരും..”

“പൂ ശാൻ മുട്ടി നിന്നിട്ട് വരുന്നതല്ല ഞാൻ.. അതിന് വേണേൽ രവിക്ക് നൂറു നൂറു വഴികൾ വേറെയുണ്ട്..

ഇത് നിന്റെ ആ ഒരു..” രവി പാതിയിൽ നിർത്തി..

“ന്താ.. എനിക്ക് ക ഴപ്പ് മൂത്ത് നടക്കുവാന്നു തോന്നുന്നുണ്ടോ..നിങ്ങൾക്ക്..

അല്ല മനുഷ്യാ.. നിങ്ങൾക്ക് നാ ണമാവില്ലേ എന്നോട് ഇത് പറയാൻ.. മോള് പ്ലസ്ടുവിനു പഠിക്കുന്നു.. മോൻ എഴിലും..Nഇത്രേം കാലം ഇല്ലാത്ത എന്താവോ ഇപ്പൊ എനിക്ക്..” മാനസി പറഞ്ഞത് കേട്ട് രവി ചൂളി..

“ഒള്ള ബ്രാnണ്ടിയും വലിച്ചു കേറ്റി.. ബീ ഡിയും വലിച്ചു രാത്രി എന്റെ അടുത്ത് വന്നു കിടക്കുമ്പോൾ നിങ്ങക്ക് ന്താ ചന്ദനത്തിന്റെ മണമാണോ.. അതൊക്കെ ഒന്ന് സ്വയം ഓർത്ത് നോക്ക്.. നിങ്ങൾ ഒന്ന് ചേർത്ത് പിടിക്കണമെന്ന് മാത്രേ ഞാൻ ആഗ്രഹിക്കാറുള്ളു.. അത് കിട്ടാറും ഇല്ല.. അതിന് ഇപ്പൊ പരാതിയുമില്ല..

ലൈറ്റ് ഓഫ് ചെയ്യുമ്പോ നിങ്ങളുടെ ഈ പരാക്രമം കാണുമ്പോൾ ആണ് ദേഷ്യവും, സങ്കടവും ചിലപ്പോൾ ചിരിയും വരുന്നത്..”

“ചിരിയോ..” രവി കനത്ത ശബ്ദത്തിൽ ചോദിച്ചു.

“മ്മ്.. പറ്റാത്ത ദിവസങ്ങൾ മാസത്തിൽ ഉണ്ടെന്നും.. അത് എന്നാണ് എന്നറിയാത്ത ഒരു ഭർത്താവ് ആണ് ലോ എന്നും ഉള്ള പുച്ഛം കലർന്ന ഒരു പുഞ്ചിരി..”

“ഡീ..”

“ഒച്ച വെയ്ക്കണ്ട.. കാര്യം കഴിഞ്ഞു തിരിഞ്ഞു കിടക്കാൻ പോയതല്ലേ…കിടന്നോ… അങ്ങോട്ട്‌ തിരിഞ്ഞു കിടക്കും മുൻപ് ഒരു വട്ടം കൂടെയൊന്നു ചേർത്ത് പിടിച്ചു കിടന്നു നോക്കൂ.. അപ്പൊ അറിയാം.. ഹൃദയത്തിന്റെ താളം എന്തിനോ വേണ്ടി തുടിക്കുന്നത്..

കാലം ഇനീം മുന്നിലോട്ട് ഉണ്ട്.. ജീവിതം ഇനിയും ബാക്കി.. ആലോചിച്ചു നോക്കൂ.. ഇപ്പൊ തുറന്നു പറഞ്ഞത്.. ജീവിതമാണ്.. തുറന്നു പറച്ചിലുകൾ വേണം.. അത് ഞാൻ ആയാലും…രവിയേട്ടനായാലും..

അതും പറഞ്ഞു രവിയോട് ചേർന്നു കിടന്നു..

ശുഭം

Related Posts

Leave a Reply

Your email address will not be published. Required fields are marked *