ഇന്നലെ പറഞ്ഞ കാര്യം എന്തായിഹേ.. ഇന്നലെ പറഞ്ഞതോ അപ്പൊ ഇതിനു മുൻപുള്ള മെസ്സേജ് എന്തെ..ഞാൻ മാനത്തു നോക്കി ആലോചിച്ചു………

പാസ്സ്‌വേർഡ്‌..

Story written by Rejitha Sree

“ശ്യാമേട്ടാ താൻ എന്റെ ഭർത്താവ് മാത്രമല്ല.. എന്റെ ഫ്രണ്ടും കൂടിയാണ്. ശെരിയല്ലേ “

ഒരു ഗമയ്ക്ക് ഞാൻ തലയാട്ടി

“മ്മ് ഒരു കണക്കിന് ശെരിയാണ്. “

ഓക്കേ. അപ്പോൾ ഞാൻ എന്റെ ഫേസ്ബുക് ഇന്റെ പാസ്സ്‌വേർഡ്‌ തരാം. അതിലെ മെസ്സേജ് ഒന്ന് ഓപ്പൺ ആക്കി നോക്കണേ പറ്റിയാൽ മതി. എനിക്ക് മെസ്സേജ് ഒന്നും കിട്ടുന്നില്ല. ന്താണോ എന്തോ…

എന്റെ കണ്ണിൽ ഇരുട്ടുകയറി. ന്താണോ ഇനി.. പാസ്സ്‌വേർഡ്‌ ഒന്നും ചോദിക്കാനുള്ള ക്ഷമ എനിക്ക് ഉണ്ടായിരുന്നില്ല.

അല്ല… അവൾ തരാന്ന് പറഞ്ഞതല്ലാതെ തന്നതുമില്ല. ഇവരൊക്കെ അങ്ങനാ കൊതിപ്പിക്കും. ഞാനാരാ മോൻ…അവളുടെ ഫോൺ നോക്കാൻ എനിക്കും അവകാശമുണ്ട്. പേടിച്ചിട്ടു കാര്യമില്ല ബ്രോ. ഞാൻ തന്നെ എനിക്ക് ധൈര്യം കൊടുത്തു.

അവൾ ഫോൺ താഴെവച്ച് അടുക്കളയിലേയ്ക്ക് പോയപ്പോൾ അവളുടെ ഫോൺ തന്നെ എടുത്തുനോക്കി. “പാവം നിഷ്കളങ്കനായ ഞാൻ “

ആദ്യം ഓപ്പൺ ചെയ്തത് മെസ്സേജ് ആണ്.

കുറെ വന്നു കിടപ്പുണ്ട്. അടുക്കളയിലേയ്ക് അവൾ വരുന്നുണ്ടോ എന്നൊരു എത്തിനോട്ടവും ഇടയ്ക്കിടെ ഉണ്ട്. ഓരോ മെസ്സേജും വായിക്കുന്നതിനിടെ യാണ് ആ മുഖം എന്റെ കണ്ണിൽ പെട്ടത്. ഞാൻ ആ മെസേജ് ഓപ്പൺ ചെയ്തുനോക്കി.ഇത് ലവനല്ലേ മനു..

ഓ സ്ഥിരം തേപ്പ് ഡയലോഗ്.. കഴിച്ചോ.. കിടന്നോ.. കുളിച്ചോ..

“ഇല്ലെടാ പന്നി നിനക്കൊകെ ഞാൻ വെച്ചിട്ടുണ്ട്. “

ഞാൻ പെട്ടന്ന് ബാക്ക് ബട്ടൺ ഞെക്കി. ഫോൺ നിലത്തു വച്ചപ്പോൾ അതാ മെസ്സേജിന്റെ കിണി കിണി ശബ്ദം.

“വിഹാർ “

വോയിസ്‌ മെസ്സേജ് ആണ്. ഞാൻ പ്ലേ ചെയ്തു നോക്കി.

“ഇന്നലെ പറഞ്ഞ കാര്യം എന്തായി. “

ഹേ.. ഇന്നലെ പറഞ്ഞതോ അപ്പൊ ഇതിനു മുൻപുള്ള മെസ്സേജ് എന്തെ..ഞാൻ മാനത്തു നോക്കി ആലോചിച്ചു.

അപ്പോൾ.. ഇവൾ..

ആഹാ.. എന്നെ കാണിക്കാൻ പറ്റാത്തതുകൊണ്ട് ഡിലീറ്റ് ആക്കി.

ഇങ്ങോട്ട് വരട്ടെ.. സ്വാതന്ത്ര്യം കൊടുത്തുന്നു വച്ചു അത് ഇങ്ങനെ.. ഞാൻ അടിമുടി വിറച്ചു..

“ശ്യാമേട്ടാ. “അവൾ അടുക്കളയിൽ നിന്ന് നീട്ടി വിളിച്ചു.

ഓ ന്താ വിളി.

“ശ്യാമേട്ടാ.. ഇങ്ങോട്ടൊന്നു വന്നേ.. ദേ ഈ തുണി ഒന്ന് വിരിച്ചിട്ടേ.. നല്ല വെയിൽ ഉണ്ട് മുറ്റത്ത്. “

“ഹ്മ്മ്.. നിന്റെ അപ്പനോട് പോയി പറ അങ്ങേര് അവിടെ വെറുത ഇരിക്കുവല്ലേ.. “

തുണി വിരിക്കാനായി പുറത്തുപോയ അവൾ കയ്യിൽ ഒരു കെട്ട് തുണിയുമായി നെറ്റിയും കു ത്തിപ്പൊക്കി കേറിവന്നു.

“ന്താ പറഞ്ഞെ.. അല്ല അവിടെങ്ങാനും വെച്ചേയ്ക്ക് ഞാൻ പിന്നെ വിരിച്ചോളാം.. ” ഞാൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു

രാത്രി കിടന്നിട്ടും ഉറക്കം വരുന്നില്ല ന്നാലും ആരാകും” വിഹാർ.. ” അവളോട് ചോദിച്ചാൽ..

ചോദ്യവുമായി ചെന്നവളെ നോക്കിയപ്പോൾ തന്നോട് ഒരക്ഷരം മിണ്ടാതെ ഫോണിൽ കു ത്തിപിടിച്ചിരിക്കുന്നു. ഓ.. ടച്ചിൽ വിരൽ ഞെക്കുന്ന കണ്ടാൽ തോന്നും അവൾ പണ്ട് ടൈപ്പിസ്റ്റായിരുന്നുന്നു.

ഞാൻ ദേഷ്യം മാറ്റിവച്ചു. സിറ്റുവേഷൻ അനുസരിച്ചു മയപ്പെടുന്നതാണ് ബുദ്ധി.

ഡീ മോളെ..

മ്മ്..

നിന്റെ പാസ്സ്‌വേർഡ്‌ എന്താന്നാ പറഞ്ഞത്..

പാസ്സ്‌വേർഡോ.. ന്തിനാ ശ്യാമേട്ടാ…

അല്ല വെറുതെ ചോദിച്ചതാ.. നിനക്ക് ബുദ്ധിമുട്ടാണെൽ വേണ്ട. ഞാൻ മാറി തിരിഞ്ഞു കിടന്നു. അവൾ ഇപ്പോൾ പറഞ്ഞുതരും ന്ന് കരുതി കാതോർത്തിട്ടും.. ഇവളെന്താ ഒന്നും മിണ്ടാത്തത് ന്ന് ഓർത്തു തിരിഞ്ഞു നോക്കിയപ്പോൾ അവൾ ഫോണിൽ നോക്കി ചിരിക്കുന്നു ടൈപ്പ് ചെയ്യുന്നു. ചിരി പൊട്ടിച്ചിരി ആയി. ന്റെ പെറുവിരലടക്കം പെരുത്തുകയറി.

“നിന്നോടല്ലേ പറഞ്ഞത് എനിക്ക് കിടക്കണം ന്ന്. “!

പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഓർത്തത് ഇതല്ലല്ലോ ഞാൻ പറയാൻ വന്നത്.

“ഞാൻ കിടക്കുവാ.. “

“ആ കിടക്ക്.. “

അവളും ഞാനും കിടന്നു…എനിക്കാണേൽ കിടന്നിട്ട് ഇന്നുവരെ ഇല്ലാത്ത പരവേശം. അവൾ തിരിഞ്ഞു കിടക്കുന്നു ചരിഞ്ഞു കിടക്കുന്നു. ഇന്നെന്താ ഇവൾക്ക് ഉറങ്ങണ്ടേ.. അല്ലെ എന്നും രാത്രി വെട്ടിയിട്ട ചക്കയാണ്. ഞാൻ ഉറക്കം വരാഞ്ഞ്‌ വെള്ളം കുടിക്കുന്നു. Ac ക്ക് ഇപ്പൊ തണുപ്പൊന്നുമില്ലേ…

ഞാൻ വീണ്ടും അവളുടെ അടുത്തായി ചേർന്നു കിടന്നു. ദേ നീങ്ങി കിടന്നു. ഇതാണ്.. ഇതാണ്.. ഇവൾ..

ഞാൻ മാന്യനായി നെഞ്ചിൽ കൈ കെട്ടിക്കിടന്നു..ഇല്ല സമാധാനമില്ല.. ചരിഞ്ഞു ചെന്നു അവളുടെ മുഖത്തോട്ട് സൂക്ഷിച്ചു നോക്കി. ഇല്ല ഇവൾ ഉറങ്ങിയിട്ടില്ല. ഈശ്വരാ.. എന്നാലും.. എന്റെ ചിന്തകൾ ചന്തുവിനെ പോലെയാണ്. നാട്ടിലെ കാണാൻ കൊള്ളാവുന്നവന്മാരുടെയെല്ലാം മുഖം ഞാൻ അആദ്യമായി കട്ടിലിൽ കിടന്നെണ്ണി. അവനൊ ക്കെയായി ഇവൾക്ക്.. ഏയ്..

അവളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചോന്നൂടി നോക്കി..

എന്റെ ദുഷ്ട മനസ്സ് എന്നോട് മന്ത്രിച്ചു “ഏയ് ചിലപ്പോൾ പറയാൻ പറ്റില്ല.. “അപ്പോൾ ലലവൻ ആയിരിക്കും.. അവൻ തന്നെ.. ഇവളെ ജോലിക്ക് പോകാൻ ജംഗ്ഷനിൽ കൊണ്ടുവിടാൻ നിൽകുമ്പോൾ സ്ഥിരം കാണാറുള്ള ആ ജീൻസും ഷർട്ടും ഇട്ട നല്ല ഹൈറ്റ് ഉള്ള താടിക്കാരൻ.. “അവനെ കണ്ടാലേ അറിയാം അവനൊരു കാട്ടുകോഴിയാണെന്ന്.” .അവനാണേൽ അവളെ കാണുമ്പോൾ എനിക്കെന്തോ കുറവുള്ളപോലെയുള്ള ഒരു നോട്ടമാണ്.. കാലൻ.. ഓഹ് അവൾക്ക് അല്ലേലും കട്ട താടിയോട് പണ്ടേ പ്രാന്താ. എനിക്കാണേൽ… ഹ്മ്മ്.. എന്നേലും വന്നാൽ ആയി.

അവൾ ഉറങ്ങി എന്ന് എനിക്ക് ബോധ്യമായപ്പോൾ ഞാൻ അവളുടെ ഫോൺ എടുത്തു പതിയെ ഓൺ ആക്കി. രാത്രിയാകുമ്പോൾ ഡിസ്‌പ്ലേയ്ക്ക് ട്യൂബ് കത്തിച്ച വെട്ടമാണ്. നാശം.. അവളുടെ ഫിംഗർ വച്ചു.ദൈവമുണ്ടെടി മോളെ… ഭാഗ്യം അന്നങ്ങനത്തെ ഒന്ന് വാങ്ങാൻ എനിക്ക് തോന്നിയത്.

മെസ്സേജ് ഓരോന്നായി നോക്കി ലാസ്റ്റ് വിഹാർ വന്നു. വോയിസ്‌ മെസ്സേജ് പ്ലേ ചെയ്തു കാതിൽ ഭദ്രമായി വച്ചു..”ചേച്ചി.. ഞാൻ ഇന്ന് വരുന്നില്ല. നാളെ ഉറപ്പായും വരാം ചേച്ചിയ്ക്ക് ഒന്നും തോന്നല്ലേ.. വേറെ ആളെ നോക്കണ്ട. ചേട്ടൻ പോകുമ്പോൾ ഒന്ന് മിസ്സ്ഡ് കാൾ തന്നാൽ മതി. ഞാൻ അവിടെ തന്നെ കാണും. !

ടിം… ന്റെ ബോധം പോയതാണോ..അതോ എന്റെ ചങ്ക് പൊട്ടിയതാണോ.. കരയണോ അവൾക്കിട്ടു തൊഴിക്കണോ…എന്റെ സമനിലതെറ്റി. കാണിച്ചുതരാമെഡി വഞ്ചകി നിന്നെ… “!!

അടുത്ത ഒരെണ്ണം കൂടി ഉണ്ട് പ്ലേ ചെയ്തു കാതിൽ വച്ചു..ഇത് അവള് അവന് കൊടുത്തതാണ്.. വോളിയം ബട്ടൺ വീണ്ടും ഞെക്കി ഞാൻ .. ആഹാ.. !!

“കൊ ല വെ ട്ടാനല്ലേ .. നാളെ വന്നു വെ ട്ടാൻ ശ്യാമേട്ടൻ പറഞ്ഞു.”!

“കൊ ലയോ..!!!!

ഞാൻ അവന്റെ പ്രൊഫൈൽ തപ്പി. വിഹാർ ഫ്രം ബീഹാർ.. !!

ഇത് അടുത്ത വീട്ടിലെ താമസത്തിനു വന്ന ബംഗാളിയല്ലേ..”ഈശ്വരാ ഇവനും ഇവളുടെ ഫേസ്ബുക് ഫ്രണ്ടോ… ?? !!!! എന്റമ്മോ.. അവൾ ഉറങ്ങിയപ്പോൾ ഫോൺ നോക്കിയത് കാര്യമായി ഇല്ലേ നാളെ നിങ്ങൾ എല്ലാവരും കൂടി എന്റെ ശവമടക്കിനു വരേണ്ടി വന്നേനെ..

“ന്നാലും ന്റെ പൊന്നുപൊലെയുള്ള ഭാര്യയെ നിങ്ങളും … ഈ സംശയം അത്ര നല്ലതല്ലേ.. കേട്ടോ.. “!

Related Posts

Leave a Reply

Your email address will not be published. Required fields are marked *