ഇപ്പോൾ അരക്കയോ കൂടെ ഉള്ള ഒരു ഭാവം ആയിരുന്നു അയാളുടെ മുഖത്തും മനസിലും…

തത്ത

Story written by Noor Nas

അയാൾ ആൾക്കൂട്ടത്തിൽ തനിയെ ആയിരുന്നു..

ഒറ്റപെടലുകളിൽ നിന്നും ഒരു മോചനം കിട്ടാൻ വേണ്ടി..

ടൗണിൽ പോയപ്പോൾ

ഏതോ ഒരു തമിഴന്റെ കയ്യിൽ നിന്നും

അയാൾ ഒരു തത്തയെ വാങ്ങിച്ചു.

അതിനെ ഇടാൻ ഒരു കൂടും…

അതുമായി കോരി ചൊരിയുന്ന മഴയത്തു.

കുടയും പിടിച്ച് വീടിന്റെ ഗേറ്റ് കടന്നു വരുന്ന അയാളുടെ കൈയിൽ ഉള്ള കൂട്ടിൽ കിടന്ന്

നനഞ്ഞ ചിറകുകൾ കൊടിഞ്ഞു ക്കൊണ്ട്ത ത്തയും…

ഇപ്പോൾ അരക്കയോ കൂടെ ഉള്ള ഒരു ഭാവം ആയിരുന്നു അയാളുടെ മുഖത്തും മനസിലും…

തത്തയുടെ മനസിൽ ആകട്ടെ പാറി പറന്നു കൊതി തീർക്കാൻ ദൈവം നൽകിയ പുനർജ്ജന്മം..

ഒരു കൂട്ടിൽ ഒതുങ്ങിയ വിഷമത്തിലും…

ഉമ്മറത്തെ കഴുക്കൊല്ലിൽ നീണ്ട കമ്പിയിൽ കോർത്തു വെച്ച.

തത്ത കൂട് അത് മഴക്ക് ഒപ്പം വന്ന കാറ്റിൽ മെല്ലെ ചാഞ്ചടി കൊണ്ടിരുന്നു…

ശേഷം അകത്ത് പോയ അയാൾ മ ദ്യ കുപ്പിയും വെള്ളവും ഗ്ലാസ്സുമായി. ഉമ്മർത്തേക്ക് വന്ന്…

തത്തയെ നോക്കി പറഞ്ഞു..കേട്ടോടി ഞാൻ ഇവിടെ ഒറ്റയ്ക്ക് ആണ്..

ആരും കുട്ടിന് ഇല്ലാ…

ഉണ്ടായിരുന്നു കുറേ നാൾ മുൻപ്പ് വരെ..

ഞാൻ സ്നേഹിച്ചു താലി കെട്ടിയ ഒരു പെണ്ണ്

സുമതി എന്നായിരുന്നു അവളുടെ പേര്..

കുറേ നാൾ എന്ന് പറഞ്ഞാൽ ഒരു അഞ്ചു വർഷത്തോളം ആയി…

ശേഷം കുപ്പിയിലെ മ ദ്യം ഗ്ലാസിലേക്ക് ഒഴിച്ചുകൊണ്ട് അയാൾ പറഞ്ഞു

. ഡ്രയി ആയി അടിക്കാൻ ആണ് എന്നിക്കിഷ്ട്ടം അങ്ങനെ ആകുബോൾ പെട്ടന്ന് ബോധം പോകും..

ഇന്നി ഇപ്പോ അത് വേണ്ടല്ലോ കുട്ടിന് നീ വന്നില്ലേ.എന്ന് പറഞ്ഞുകൊണ്ട് മ ദ്യത്തിലേക്ക് വെള്ളം ഒഴിച്ച് ഒറ്റവലിക്ക് കുടിച്ചു…

നിന്നക്ക് അറിയോ ഞാൻ കുടിക്കുന്നത് അവൾക്ക് തീരെ ഇഷ്ട്ടമlലായിരുന്നു.

അവൾ കരയും ദേ ആ കാണുന്ന മുറിയില്ലേ?

ആ മുറിയുടെ ജനൽ ഓരം ഇരുന്ന്..

അതെക്കെ കാണുബോൾ എന്റെ മനസിൽ ഇത്തിരി അലിവ് പോലും വന്നില്ല എന്നതാണ് സത്യം…

ഞാൻ കുടിച്ചു പിന്നെയും പിന്നെയും കുടിച്ചു

അത് പറഞ്ഞു അയാൾ സ്വയം പരിഹസിച്ചു ചിരിച്ചു

അവൾ സുന്ദരി ആയിരുന്നു കേട്ടോ..

ഒരു കുരങ്ങന്റെ കയ്യിൽ കിട്ടിയ പൂ മാല

അതായിരുന്നു ആയിരുന്നു അവൾ…

കൂട്ടിന് അകത്തിരുന്ന് തത്ത അയാളെ തന്നേ നോക്കുകയായിരുന്നു

തത്തയുടെ നോട്ടം കണ്ട് അയാൾ ചോദിച്ചു

കുരങ്ങൻ ആരാണ് എന്നല്ലേ?

ഈ ഞാൻ തന്നേ അയാൾ നെഞ്ചിൽ ഇടിച്ചു കൊണ്ട്

വീണ്ടും വീണ്ടും പറഞ്ഞു ഈ ഞാൻ തന്നേ ഈ ഞാൻ തന്നേ…

പിന്നെ പിന്നെ എന്തക്കയോ പുലമ്പി ക്കൊണ്ട് ഉമ്മറത്തെ തറയിലേക്ക് അയാൾ കിടന്നപോൾ.

അയാളുടെ അരികിൽ തന്നേ ഉരുണ്ടു കളിക്കുന്ന ഒഴിഞ്ഞ മ ദ്യ കുപ്പിയും..

കണ്ണിലേക്കു കയറി വരുന്ന ല ഹരിയുടെ മയക്കത്തിലേക്കു വീഴും മുൻപ്പ്..

അയാൾ ബാക്കി കൂടെ തത്തയോട് പറഞ്ഞു..

പ്രസ വേദന വന്നപ്പോൾ ഹോസ്പറ്റലിൽ കൊണ്ട് പോയതാ അവളെ..

പിന്നെ തിരിച്ചു വന്നില്ല അവളും കുഞ്ഞും…

ഒരുകണക്കിന് അത് നന്നായി അല്ലെങ്കിൽ അവൾക്കൊപ്പം ആ കുഞ്ഞും അനുഭവിച്ചേനെ…

പക്ഷെ എന്നെ പറ്റി ഒരു പാരതിയും ആരോടും അവൾ പറഞ്ഞിരുന്നില്ല കേട്ടോ

കാരണം അവൾ സ്നേഹത്തിനു വില കല്പിച്ചവൾ ആയിരുന്നു.

എന്നിക്ക് ആണെങ്കിൽ അത് ഇല്ലാതെയും പോയി…

പിന്നെ പിന്നെ മയക്കത്തിലേക്ക് ആണ്ടു പോയ അയാളെ നോക്കി.

കൂട്ടിൽ ഒരു പ്രതിമ പോലെ തത്ത ഇരുന്നു

അത് കരയുകയായിരുന്നുവോ..?

പിറ്റേന്ന് നേരം പുലർന്നപ്പോൾ അയാൾ കണ്ണുകൾ തുറന്നത്.

തത്ത കുട്ടിലേക്ക് തന്നേ ആയിരുന്നു..

ചുവന്നു കലങ്ങിയ കണ്ണുകളിലുടെ അയാൾ കണ്ടു

ആ തത്ത കൂട് ശുന്യമായിരുന്നു..

അതിനകത്തു ഇപ്പോൾ കിടക്കുന്നത്

ഒരു പച്ച തൂവൽ മാത്രം

അതിൽ ഇന്നലെ പെയ്യ്ത മഴയുടെ നന്നവ്അ പ്പോളും ഉണ്ടായിരുന്നു…

അയാൾ ചാടി എഴുനെറ്റ്മു ണ്ട് മുറുക്കി ഉടുത്ത്

തത്തയെ തേടി വീടിന് ചുറ്റും ഓടുബോൾ..

ആ ജനൽ ഓരം അവൾ ഉണ്ടായിരുന്നു..

വഴി തെറ്റി അയാളിലേക്ക് തന്നെ എത്തി ചേർന്ന ഒരു പുനർജ്ജന്മം പോലെ .സുമതി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *