എടീ ഒരുമ്മ താടീ .. നിന്റെ ഈ ചുവന്ന അ ധരങ്ങൾ എന്നെ വല്ലാതെ കൊതിപ്പിക്കുന്നെടി .. അങ്ങേര് മുടിഞ്ഞ റൊമാന്റിക്കിൽ ഒരുമ്മക്കായി ഇരക്കുന്നത് കേട്ട് എനിക്ക് അങ്ങേരോട് പുച്ഛം തോന്നി…

എഴുത്ത് :- സാൽമാൻ സാലി

” എടീ ഒരുമ്മ താടി എത്രാ നാളായി ചോദിക്കുന്നു ..

അപ്പുറത്തെ വീട്ടിലെ ഇക്കാക്ക് കൊടുക്കാൻ കെട്യോൾ തന്നുവിട്ട നോമ്പ് തുറക്കാനുള്ള എണ്ണപലഹാരവുമായി വീടിനടുത്ത് എത്തിയപ്പോഴാണ് ആ ഇക്കാന്റെ നോമ്പുകാലത്തെ അവിഹിതം കാതിൽ പതിഞ്ഞത് ..

” ശ്ശെ ഇങ്ങേരിത് നോമ്പ് കാലത്ത് ഇതെന്ത് പരിപാടിയാണ് കാണിക്കുന്നത് എന്ന് മനസ്സിൽ കരുതിയാണ് കണ്ണ് ജനാലയിലൂടെ ഉള്ളിലേക്ക് പാഞ്ഞത് ..

അകത്ത് മനോഹരമായ വെള്ളച്ചാട്ടം .. ആഹാ കൊള്ളാമല്ലോ എന്ന് കരുതി ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോ കാര്യം പിടികിട്ടി ജനാലയിൽ വാൾ സ്റ്റിക്കർ പതിച്ചതാണ് ..

” എടീ ഒരുമ്മ താടീ .. നിന്റെ ഈ ചുവന്ന അ ധരങ്ങൾ എന്നെ വല്ലാതെ കൊതിപ്പിക്കുന്നെടി .. അങ്ങേര് മുടിഞ്ഞ റൊമാന്റിക്കിൽ ഒരുമ്മക്കായി ഇരക്കുന്നത് കേട്ട് എനിക്ക് അങ്ങേരോട് പുച്ഛം തോന്നി ..

എന്നാലും ഇയാള് ഫാമിലി ഉള്ളപ്പോ എന്തൊരു സ്നേഹമായിരുന്നു ഭാര്യയോട് .. അങ്ങേര് കാരണം എന്തോരം പണിയാണ് എനിക്ക് കിട്ടിയത് .. കെട്യോളുടെ കൈപിടിച്ചു വൈകുന്നേരം നടക്കാൻ പോകുന്നു എന്ന് കെട്യോള് എന്നും പരാതി പറഞ്ഞിട്ടാണ് ഓൾടെ കയ്യും പിടിച്ചു നടന്നത് .. അവള് ചെറിയ കുട്ടിയൊന്നുമല്ലലോ ഇങ്ങനെ കൈപിടിച്ചു നടക്കാൻ എന്ന് അപ്പുറത്തെ കടയിലെ ചേട്ടൻ കമന്റടിച്ചതോണ്ട് അന്ന് നിർത്തിയത നടക്കാൻ പോക്ക് .. പിന്നേം ണ്ട് അങ്ങേര് തന്ന പണികൾ .. കെട്യോൾക് അലക്കികൊടുക്കും എന്നും പറഞ്ഞു വഴക്കിട്ട് ന്റെ കെട്യോൾ എന്നെ ഇട്ട് അലക്കാൻ വന്നതാ .. പിന്നെ എന്റെ അലക്കലിൽ ഓൾടെ ചുരിദാർ കീറിയതുകൊണ്ട് പിന്നെ അലക്കേണ്ടി വന്നിട്ടില്ല ..

നോമ്പ് പിടിച്ചോണ്ട് ഇങ്ങേർക്ക് ഇങ്ങനെ ഉമ്മ ഇരന്ന് വാങ്ങാൻ നാണമില്ലേ .. വീട്ടിൽ പോയിട്ട് മേലാൽ ഇങ്ങേർക്ക് വീട്ടീന്ന് പച്ചവെള്ളം കൊടുക്കരുതെന്ന് കെട്യോളോട് പറയണം എന്നും കരുതി ഞാൻ ബെല്ലടിക്കാതെ തിരിച്ചു പോരാൻ നിക്കുവായിരുന്നു ..

” ഹാ സാലിയോ .. ഇതെന്താ വന്നിട്ട് ബെല്ലടിക്കാതെ തിരിച്ചു പോകുന്നെ .. കതക് തുറന്നുകൊണ്ട് അയാളുടെ വിളികേട്ട് ഞാൻ തിരിഞ്ഞു നോക്കി ..

കൂടെ ആരുമില്ല .. ഹമ് കള്ളൻ ആരെയോ ഉള്ളിൽ ഇരുത്തി ഉമ്മ ചോദിച്ചോണ്ടിരുന്നിട്ട് ഒന്നും സംഭവിക്കാത്തതുപോലെ വന്നത് കണ്ടില്ലേ എന്റെ മനസ്സിൽ അയാളെ ഞാൻ പുച്ഛിച്ചുകൊണ്ടിരുന്നു ..

” അല്ല ഇക്ക ആരോടോ സംസാരിക്കുന്നത് കേട്ടപ്പോ ബുദ്ധിമുട്ടികണ്ടെന്ന് കരുതി തിരിച്ചു പോകാനിരുന്നതാ എന്നും പറഞ്ഞു കയ്യിലെ പാത്രം അങ്ങേർക്ക് കൊടുത്ത് ..

” ഹ ഹ സംസാരം പുറത്ത് കേട്ടോ .. എടീ ഇവിടേ വാടീ ..

അയാൾ ഉള്ളിലേക്ക് നോക്കി വിളിച്ചതും ഒരു തത്തമ്മ വന്ന് അങ്ങേരുടെ ചുമലിൽ ലാൻഡ് ചെയ്‌തു ..

” നാണക്കാരിയാ .. ഒരുമ്മ ചോദിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി തരുന്നില്ലന്നെ ..

തത്തയെയും അങ്ങേരെയും മാറി മാറി ഒന്ന് നോക്കി ആകെ ചമ്മി നാറി അങ്ങേരോട് ഇപ്പൊ വാങ്ക് വിളിക്കും എന്നും പറഞ്ഞു വീട്ടിലേക്ക് ഒറ്റ നടത്തം …

നോമ്പും പിടിച്ചോണ്ട് തത്തമ്മയെ ഉമ്മവെക്കാൻ നടക്കുന്നു വെറുതെ മനുഷ്യനെ കൊതിപ്പിക്കാനായിട്ട് .

Related Posts

Leave a Reply

Your email address will not be published. Required fields are marked *