എടീ മണ്ടി ഗൾഫിൽ എല്ലാം ഇടത് വശം ആണെന്നറിയില്ലേ നിനക്ക് .. അപ്പൊ ഇടത്തെ മൂക്ക് ചൊറിഞ്ഞാൽ ആണ് ഇവിടെ നല്ലത് പറയുക…….

എഴുത്ത്:- സൽമാൻ സാലി

” ഇക്കാ ആരോ എന്നെകൊണ്ട് നല്ലത് പറയുന്നുണ്ട് ആരാണാവോ ..?

” ഹാ അതെങനെ നിനക്ക് മനസിലായി ..?

” കുറെ നേരമായി വലത്തെ മൂക്ക് ചൊറിയുന്നു . ..

” ഹ ഹ ഹ എടീ പൊട്ടി ഇടത്തെ മൂക്ക് ചൊറിയണം അപ്പോഴാണ് നല്ലത് പറയുക ..

” ഓ പിന്നെ ഞാനൊക്കെ വലത്തെ മൂക്ക് ചൊറിഞ്ഞാല പറയാറ് ..

” എടീ മണ്ടി ഗൾഫിൽ എല്ലാം ഇടത് വശം ആണെന്നറിയില്ലേ നിനക്ക് .. അപ്പൊ ഇടത്തെ മൂക്ക് ചൊറിഞ്ഞാൽ ആണ് ഇവിടെ നല്ലത് പറയുക ..

” ആഹാ .. അങ്ങിനെ ണ്ടയ്നൊ .. എന്നാൽ ഇങ്ങള് ന്റെ നൊസ്റ്റാൾജിയ എഴുതി ഇട്ടിട്ട് എല്ലാരും എന്നെ കുറ്റം പറയുന്നതാവും ..

” ന്റെ ഷാഹീ ഇയ്യോന്ന് പൊയ്ക്കോ അന്റെ ഒരു മൂക്ക് ചൊറിച്ചിൽ .. അല്ലേലും നിനക്ക് ഈയിടെ മൂക്ക് പണി തരുന്നുണ്ട് ..

” ഹാ ഇനി അതും കൂടെ എഴുതി ഫേസൂക്കിൽ ഇട്ടോ .. എന്നെ നാറ്റിച്ചല്ലേ അടങ്ങൂ ..

” ഉം നീ പറഞ്ഞ സ്ഥിതിക്ക് അതും കൂടെ പറഞ്ഞേക്കാം ..

നിങ്ങക്കറിയോ നാട്ടാരെ .. കഴിഞ്ഞ പെരുന്നാളിന് ഷാഹിയെ അപ്പുറത്തെ വീട്ടിലെ ഒമാനി വീട്ടിലേക്ക് ക്ഷണിച്ചു .. അങ്ങിനെ എന്നെ നോക്കി കൊഞ്ഞനം കുത്തിയാണ് ഓള് ആട കേറിപ്പോയത് ..

കുറച്ചു കഴിഞ്ഞു ഞാൻ ഫോണിൽ തോണ്ടി കൊണ്ടിരിക്കുമ്പോൾ ഓള് വാണം വിട്ടപോലെ ഓടി വന്നു വാതിലടച്ചു അലമാരയുടെ പിന്നിൽ പോയി നിന്നു ..

” എന്താടി എന്ത് പറ്റി ..

” ഒന്നും പറയണ്ട ഇക്ക അവിടെ കേറി ചെന്നപ്പോ എന്റെ മൂക്ക് നന്നായി വിയർപ്പ് പൊടിഞ്ഞിരുന്നു ..

അവര് എന്റെ മൂക്ക് തുടക്കാൻ ആയിട്ട് ടിഷ്യു തന്നു .. ഞാൻ മൂക്ക് തുടച്ചോണ്ട് അവരോട് എനിക്കറിയാവുന്ന അറബിയിൽ മൂക്കിൽ വിയർപ്പുണ്ടോ എന്ന് ചോതിച്ചതാണ് .. അവർ എന്തൊക്കെയോ എന്നെ ചീത്ത പറഞ്ഞു .. എനിക്ക് പേടിയായിട്ട് ഞാൻ ഇറങ്ങി ഇങ്ങോട്ട് ഓടി പോന്നു ..

” അല്ല ഇയ്യെന്ത ഓരോട് ചോദിച്ചേ ..

” ഇന്ത മൂക്ക് മാഫി .. എന്ന് .. അങ്ങനെ അല്ലെ ചോദിക്കേണ്ടത് ..

” ഉം അതിന്റെ അർത്ഥം എന്താ ..?

” മൂക്കിൽ ഇനി വിയർപ്പുണ്ടോ എന്ന് ..

” ന്റെ മണ്ടി കൊണാപ്പി ഷാഹീ .. ഇന്ത മൂക്ക് മാഫി എന്ന് പറഞ്ഞാൽ അറബിയിൽ നിനക്ക് ബുദ്ധി ഇല്ലാ എന്നാണ് .. ഒരാളുടെ മുഖത്ത് നോകീട്ടു ബുദ്ധി ഇല്ലാ എന്നൊക്കെ പറഞ്ഞാൽ ഓര് പിന്നെ ചീത്ത പറയൂലെ ..

അങ്ങിനെ അതോടെ ഓമനിയുമായിട്ടുള്ള ബന്ധം അവൾ നിർത്തി ..

ഇനി അടുത്ത അറബി പറഞ്ഞു പുലിവാല് പിടിക്കേണ്ട എന്ന് കരുതി ഞാനും പറഞ്ഞു അതാണ് നല്ലത് എന്ന് ..

ബൈ ദു ബൈ ഇങ്ങള് ആരേലും ന്റെ ഷഹീനെ കുറ്റം പറയുന്നുണ്ടോ ..?

Related Posts

Leave a Reply

Your email address will not be published. Required fields are marked *