എനിക്ക് നോവുന്നച്ഛാ … അച്ഛാ ഓടിവായോ” അവൾ വിളിച്ചു കൊണ്ടേയിരുന്നു.വിനയൻ അങ്ങോട്ടുമിങ്ങോട്ടും വെരുകിനെ പോലെ നടന്നു. പി ച്ചിചീന്തപ്പെട്ട മകളെ ഓർത്തു……

അച്ഛന്റെ നീതി

Story written by Nisha Suresh Kurup

ശിവാനി ഐസിയുവിലെ ബഡിൽ മയക്കത്തിലായിരുന്നു. പൊട്ടിയ ചുണ്ടുകളും രക്തം അങ്ങിങ്ങായി കട്ട പിടച്ച ഉടലുമായി അവൾ ഞെരങ്ങുകയായിരുന്നു. അച്ഛാ …അച്ഛാ അവൾ പതിയെ വിളിക്കന്നുണ്ടായിരുന്നു.

ഐസിയുവിന്റെ വാതിലിനു മുന്നിൽ ആ അച്ഛൻ വിനയൻ ഹൃദയം പിടയുന്ന വേദനയോടെ നിന്നു. അകത്ത് തന്റെ പൊന്നു മകളാണ്. ഒരേയൊരു മകൾ ശിവാനി. മുന്നിലെ കസേരയിൽ സർവതും നഷ്ടപ്പെട്ട് കരയുന്നത് തന്റെ ഭാര്യ രേണുവും . ആ സമയം ശിവാനി അബോധാവസ്ഥയിൽ ഞരക്കത്തോടെ പറയുന്നുണ്ടായിരുന്നു.

“എനിക്ക് നോവുന്നച്ഛാ … അച്ഛാ ഓടിവായോ” അവൾ വിളിച്ചു കൊണ്ടേയിരുന്നു. വിനയൻ അങ്ങോട്ടുമിങ്ങോട്ടും വെരുകിനെ പോലെ നടന്നു. പി ച്ചിചീന്തപ്പെട്ട മകളെ ഓർത്തു നീറി നീറി ആ അച്ഛൻ..ശിവാനി ഡിഗ്രിക്ക് പഠിക്കുന്നു എല്ലാ സ്വാതന്ത്ര്യത്തോടെയും ആണവളെ വളർത്തിയത്. തന്റേടിയുമാണ്. അച്ഛൻ കുട്ടി എന്നാണ് എല്ലാവരും അവളെ വിളിച്ചിരുന്നത്. എല്ലാം തുറന്ന് പറയുന്ന കൂട്ടുക്കാരൻ ആയിരുന്നു അവൾക്ക് അച്ഛൻ. എന്തിനും ഏതിനും അച്ഛൻ വേണം. അവളുടെ വിരലൊന്നു ചെറുതായി മുറിഞ്ഞാൽ മതി വേദനിക്കുന്നച്ഛാന്ന് പറഞ്ഞ് ഓടി വരും. വേദന സഹിക്കാൻ പറ്റാഞ്ഞിട്ടല്ല. അച്ഛന്റെ കരുതലിന് വേണ്ടി. മകളെ അത്രയേറെ സ്നേഹിച്ച അച്ഛനും അമ്മയും , മറ്റൊരു കുട്ടി പോലും അവർക്ക് വേണ്ടെന്ന സ്വാർത്ഥത കാണിച്ചത് അതിനാലാണ്. അങ്ങനെ പോലും മകൾ വിഷമിക്കാതിരിക്കാൻ . കോളേജിൽ പലരും അവളെ പ്രപ്പോസ് ചെയ്തതെന്നും , എനിക്ക് അവൻമാരെയൊന്നും പിടിച്ചില്ലെന്നും തമാശയായി അവൾ വന്നു പറയുമായിരുന്നു.

” അതെന്താ നിനക്ക് ലൈനൊന്നും വേണ്ടേ ” വിനയനും തിരിച്ച് തമാശയായി ചോദിക്കും.

“ഏയ് അവൻമാരൊന്നും കൊള്ളത്തില്ലെന്നേ എന്റെ അച്ഛനെ പോലെ ആരും ശരിയല്ലന്ന്” പറഞ്ഞവൾ ചിരിക്കും. ” കല്യാണ ആലോചന വരുമ്പോഴും ഇങ്ങനെ തന്നെ പറയണം രേണു ഇടയ്ക്ക് കയറി പറയും”.

” ഞാൻ എങ്ങും പോകില്ല അച്ഛനെയും അമ്മയെയും വിട്ട് “

ശിവാനി വാശിക്കാരിയാകും. കൂട്ടത്തിൽ അമൽ എന്ന പയ്യൻ മഹാ ശല്ല്യ മാണെന്നും അവൻ പോക്കിരിയാണെന്നും ശിവാനി എപ്പോഴോ പറഞ്ഞിരുന്നു. അവളെ പുറകെ നടക്കുന്നു. ഇഷ്ടമല്ലന്ന് പറഞ്ഞിട്ടും വിടാൻ ഭാവമില്ല എന്നും ശിവാനി പറഞ്ഞിരുന്നു .അച്ഛൻ ഇടപെടണോണ് ചോദിച്ചപ്പോൾ വേണ്ട ഇതൊക്കെ ഞാൻ ഒറ്റയ്ക് കൈകാര്യം ചെയ്തോളാമെന്ന് ശിവാനി ചിരിച്ച് കളയുകയും ചെയ്തു. പിന്നേ ടൊരിക്കൽ അറിഞ്ഞു അവളുടെ കൈയ്യിൽ പിടിച്ച അമലിനെ അവൾ തല്ലിയെന്ന് . അത് എല്ലാവരും കണ്ട് പ്രിൻസിപ്പാളൊക്കെ അവനെ താക്കീതും ചെയ്തു. നാ ണക്കേടായി .അവന്റെ ഉള്ളിൽ പകയായി മാറി.

ശിവാനിയുടെ ഒരു സുഹൃത്ത് വിപിൻ അവളെ ബർത്ത്ഡേ ക്ഷണിച്ചിരുന്നു. അത്രയും നല്ല സുഹൃത്തുക്കളാണവർ .വേറെയും പെൺ സുഹൃത്തുക്കളുമായി അവൾ വിനയനോട് അനുവാദം വാങ്ങി പാർട്ടിക്ക് പോയി. വൈകിട്ടാണ് പാർട്ടി നിശ്ചയിച്ചിരുന്നത്. എല്ലാം കഴിഞ്ഞ് തിരികെ ഇറങ്ങിയപ്പോൾ ടൂവിലർ സ്റ്റാർട്ടാകുന്നില്ല. കൂടെ വന്ന രണ്ട് കൂട്ടുകാരികൾ അതിലൊരാളുടെ സ്കൂട്ടിയിൽ പോയി. ബാക്കി ശിവാനിയും മറ്റേ കുട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളു .വിപിൻ കാറിൽ കൊണ്ടാക്കാമെന്ന് പറഞ്ഞു. ആദ്യം കൂട്ടുകാരിയെ ഇറക്കി. പിന്നെ ശിവാനിയെ കൊണ്ട് പോയത് മറ്റൊരു വഴിയാണ്.

ശിവാനി നീ ഇത് എവിടെ പോകുവാന്ന് ചോദിച്ചപ്പോൾ വിപിൻ പറഞ്ഞു അവന്റെ അങ്കിളിന്റെ വീട്ടിൽ എന്തോ കൊടുക്കാനുണ്ട് അത് വഴി ശിവാനിയെ വീട്ടിൽ ഇറക്കാമെന്ന് വിശ്വസിച്ച അവളെ അവൻ കൊണ്ടിറക്കിയത് അമലിന്റെയും രണ്ട് സുഹൃത്തുക്കളുടെയും മുന്നിലാണ്. കോപത്തോടെ വിപിനെ നോക്കിയ അവൾ അവൻ ചിരിയോടെ തലയാട്ടി നില്ക്കുന്ന കണ്ടു .ച തിയന്റെ ചിരി.എല്ലാം അവരുടെ പദ്ധതിയായിരുന്നു. ടൂവീലർ കേടായത് ഉൾപ്പെടെ . എന്നിട്ടവൻ മടങ്ങി പോയി.എതിർക്കാൻ നോക്കിയ ശിവാനിയെ അവര് മൂന്ന് പേരും മാറി മാറി ക്രൂ രമായി കീ ഴടക്കി. ഒഴുകുന്ന ചോ രയിൽ നീറുന്ന വേദനയിലും അവൾ അച്ഛാന്ന് ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു. ബോധം മങ്ങിയപ്പോഴും അവൾ പുലമ്പിയത് നോവുന്നച്ഛാ ….എനിക്ക് നോവുന്നു എന്നായിരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിൽ അവളെ തിരികെ കിട്ടിയപ്പോൾ അച്ഛന്റെ നെഞ്ചകം വിങ്ങി. നിറയെ മുറിവുകളാൽ രക്തത്തിൽ കുളിച്ച് തന്റെ എല്ലാമായ മകൾ. രക്ഷപ്പെടുമെന്ന് പോലും സംശയമായിരുന്നു.

ശിവാനിക്കു ബോധം വന്ന് അവളെ റൂമിലേക്ക് മാറ്റി. അച്ഛനെയും അമ്മയെയും എപ്പോഴും ചിരിപ്പിച്ചു കൊണ്ട് നടന്ന അവൾ മൗനിയായി. മാ റോടടക്കി പിടിച്ച് ആ അച്ഛൻ അവൾക്ക് കാവലിരുന്നു. പോലീസും കോടതിയും ചോദ്യങ്ങൾ ചോദിച്ചപ്പോൾ അവൾ പിന്നെയും അപമാനിക്കപ്പെട്ടു. ശിവാനി തെറ്റ് ചെയ്ത പോലെയായിരുന്നു അവരുടെ ചോദ്യം ചെയ്യൽ. വനിതാ പോലീസ് അവളോട് നീ എന്തിനാ പോയത്. നീയും കൂടി ചെയ്ത കുറ്റമല്ലെ . അവർ എന്തൊക്കെ ചെയ്തു. എവിടെയൊക്കെ തൊട്ടു . അച്ഛന്റെ മുന്നിൽ വെച്ചുള്ള ചോദ്യങ്ങൾക്കു മുന്നിൽ അവൾ വീണ്ടും വീണ്ടും പീ ഡിപ്പിക്കപ്പെട്ടു. തലകുനിച്ചു. കോടതിയും അവളെ വെറുതെ വിട്ടില്ല.

കു ത്തി നോവിച്ചു. സ്വന്തം വക്കീലിന്റെ നോട്ടത്തിനും ചോദ്യങ്ങൾക്കും മുന്നിൽ തളർച്ചയോടെ അച്ഛനെ നോക്കി. മകൾക്ക് ന്യായം കിട്ടില്ലെന്ന് അച്ഛന് മനസിലായി. അമലും കൂട്ടരും പിടിപാടുള്ളവരാണ്. മകളുടെ ദയനീയമായ നോട്ടത്തിനു മുന്നിൽ അച്ഛൻ പതറി. പിന്നെ ഒന്നും ആലോചിച്ചില്ല. തന്റെ ഉറ്റ സുഹൃത്തിനെ വിളിച്ചു. എന്തിനും ഏതിനും കൂടെ നില്ക്കുന്നവൻ. സ്വന്തം മനസ് പോലെ വിശ്വസിക്കാം. പദ്ധതി പ്ലാൻ ചെയ്തു. അവൻമാരെ വിളിച്ചു വരുത്തി. ഒത്ത് തീർപ്പ് ചെയ്യാനെന്നുള്ള രീതിയിൽ . പരിഹാസത്തോടെ നിന്ന അവൻമാരുടെ ക ഴുത്തിൽ കയ റിട്ടു മുറുക്കി കെട്ടി തൂക്കിയപ്പോൾ അവന്റെയൊക്കെ പിടച്ചിലിൽ ആ അച്ഛൻ ആർത്ത് ചിരിച്ചു. അപ്പോഴും അച്ഛന്റെ ചെവിയിൽ വേദനിക്കുന്നു അച്ഛാന്നുളള മകളുടെ രോദനം മുഴങ്ങി. പിറ്റേന്നത്തെ വാർത്ത ഇതായിരുന്നു. അമലും കൂട്ടുകാരും തൂങ്ങി മരിച്ചു. കേസും കൂട്ടവുമൊക്കെയായുള്ള നാണക്കേട് കൊണ്ട് അവർ ആത്മഹ ത്യ ചെയ്തു.

വാർത്ത കണ്ട മകൾ മൗനം വെടിഞ്ഞ് നിറഞ്ഞ് ചിരിച്ചു. അവൾക്കറിയാ മായിരുന്നു. അവളുടെ അച്ഛൻ അവൾക്ക് നീതി നേടി കൊടുക്കുമെന്ന്. അവൾ അച്ഛനെ കെട്ടിപ്പിടിച്ചു. അച്ഛൻഅവളുടെ നെറ്റിയിൽ മുത്തം കൊടുത്തു അവളെ അമർത്തിപ്പിടിച്ചു. അമ്മയും നെടുവീർപ്പോടെ അവളെ ചും ബിച്ചു. എന്റെ മകൾ വീണ്ടും ചിരിച്ചുവല്ലോ അമ്മയുടെ കണ്ണുകൾ ഈറനായി. ആത്മഹ ത്യ യാണെങ്കിലും സംശയത്തിന്റെ പേരിൽ വിനയനെ ചോദ്യം ചെയ്തു. അയാളുടെ ഇച്ഛാശക്തിക്ക് മുന്നിൽ എല്ലാവരും തോറ്റു തുന്നം പാടി. മനസാക്ഷിക്കു മുന്നിൽ ഞാൻ ചെയ്തത് ശരിയാണെന്ന് വിനയൻ സ്വയം വാദിച്ചു, “തന്റെ മകളെ ഒന്നു നുള്ളി നോവിക്കാൻ പോലും ഞാൻ ആരെയും അനുവദിക്കില്ല. അപ്പോഴാണ് ഇത്രയും ക്രൂ രത . ഒന്നും ചെയ്യാതിരുന്നാൽ ഇനിയും അവൻമാർ ആവർത്തിക്കും എത്രയോ അച്ഛനമ്മമാർ വീണ്ടും ഇതുപോലെ ഉരുകേണ്ടി വരും. തന്റെ മകളായത് കൊണ്ട് സമൂഹത്തിന് മുന്നിൽ പിടിച്ചു നിന്നു . മറ്റു പെൺകുട്ടികൾ ജീവനൊടുക്കില്ലെ. ഞാൻ ചെയ്തതാണ് ന്യായം. ഒരച്ഛന് മകൾക്കു വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ നീതി” വിനയൻ തന്നോട്ടു തന്നെ പറഞ്ഞു.

കുറച്ചു നാളത്തെ വിശ്രമത്തിൽ ശേഷം ശിവാനി പഴയ പോലെ മിടുക്കി ആയി. പുറത്തേക്കിറങ്ങാൻ മടിച്ച അവളെ അച്ഛൻ തന്നിലേക്ക് ചേർത്തു പിടിച്ചു ഉപദേശിച്ചു. “ഇത് ശ രീരത്തിനുണ്ടായ ഒരു രോഗമാണ്. ക്യാ ൻസർ പോലുള്ള രോഗം വന്നാൽ നമ്മൾ ചികിത്സിച്ച് മാറ്റില്ലേ. അല്ലെങ്കിൽ ആ ഭാഗം മുറിച്ച് കളയില്ലേ അത് പോലെ കണ്ടാൽ മതി. മോള് തെറ്റൊന്നും ചെയ്യാത്തെടുത്തോളം കാലം പിന്തിരിഞ്ഞ് ഓടേണ്ട കാര്യമില്ല.

എല്ലാവരെയും പോലെ ഈ ലോകത്ത് ജീവിക്കാൻ എന്റെ മോൾക്കും അവകാശമുണ്ട്. നെഞ്ചുവിരിച്ച് തന്നെ നീ ഈ സമൂഹത്തിൽ ജീവിക്കണം. അച്ഛനുണ്ടാവും എപ്പോഴും കാവലായി കൂടെ” . ശിവാനി വീണ്ടും പഠിക്കാൻ പോയി തുടങ്ങി. എല്ലാവരും എല്ലാം മറന്നു കാര്യങ്ങളെല്ലാം പഴയ പോലെയായി. ഓരോ ചുവടും ശക്തയായി അവൾ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. അവൾ അച്ഛന്റെ മകളായിരുന്നു കരുത്തനായ അച്ഛന്റെ ചങ്കുറപ്പുള്ള മകൾ . പക്ഷെ അച്ഛന് മാത്രം ഒരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു . വിപിൻ ച തിയനായ അവനെ തീർക്കണം. പകയായി വിനയനിൽ അത് ആളിക്കത്തി.ഒരു ബൈക്ക് ആക്സി ഡന്റിൽ വിപിൻ ച തഞ്ഞര ഞ്ഞ ദിവസം സംതൃപ്തിയോടെ മകളെ ചേർത്തു പിടിച്ചു അച്ഛൻ ഉറക്കെ ചിരിച്ചു. ആ ചിരിയുടെ അർത്ഥമറിയാവുന്ന മകളുടെ ചുണ്ടിലും അതേ ചിരി പടർന്നു …. മകൾക്കറിയാമായിരുന്നു അച്ഛൻ തനിക്കായി കാട്ടിയ നീതി ആണ് ആ ആക്സിഡന്റെന്ന് ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *