എന്തായാലും ശരി .: രണ്ടിൽ കൂടുതൽ വേണ്ട … എന്റെ പൊന്നല്ലെ പ്ലീസ്. തന്റെ ഭർത്താവിന്റെ കൈവിരലുകൾ തന്റെ കൈക്കുള്ളിലാക്കി ആ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു…….

Story written by Suresh Menon

അവൾ അന്ന് മകൾ ഇന്ന് ഭാര്യ

” ഈ രണ്ടിൽ നിർത്തണംകെട്ടൊ “

രണ്ടാമത്തെ പെഗ്ഗിലേക്ക് കയറുമ്പോഴേക്കും റോസി അയാളെ ഓർമ്മിപ്പിച്ചു:

“എന്റെ റോസി ഞാൻ വീക്കെൻഡിൽ മാത്രമെ കഴിക്കുന്നുള്ളു” അലക്സ് പതിയെ പറഞ്ഞു

“എന്തായാലും ശരി .: രണ്ടിൽ കൂടുതൽ വേണ്ട … എന്റെ പൊന്നല്ലെ പ്ലീസ്::

റോസി തന്റെ ഭർത്താവിന്റെ കൈവിരലുകൾ തന്റെ കൈക്കുള്ളിലാക്കി …. ആ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു

” പപ്പാ ഐസ് ക്യൂബ് വേണോ” മകൾ മരിയാ ചുവട്ടിൽ നിന്ന് മുകളിലേക്ക് നോക്കി വിളിച്ചു ചോദിച്ചു

“കൊണ്ടു വാ മോളെ ”

” പപ്പാക്ക് പറ്റിയ മോള്” ഒരു കയ്യിൽ ഐസ് ക്യൂബും മറ്റെ കയ്യിൽ നിറയെ നട്ട് സുമായി മരിയ ‘ പപ്പയുടെ അടുത്തിരുന്നു

” പപ്പാ ഇന്ന് വീക്കെൻഡല്ലെ നമുക്ക് കല ക്കാം പപ്പാ…”

” ദേ ഒന്നു പോയെടി …. പപ്പയെ കുടിപ്പിക്കാൻ വന്ന ഒരു മോള് “

“ഒന്നു പോ മമ്മാ…. ജോസഫ് അലക്സ് എന്ന എന്റെ സുന്ദരൻ പപ്പ ഇന്ന് രണ്ടെണ്ണം അടിച്ച് ” ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം” എന്ന് പാടുമ്പോൾ മമ്മൂട്ടി വരെ തോറ്റു പോകും: പപ്പാക്ക് ഞാനൊഴിച്ചു തരാം… ഇതൊക്കെ ഒരു രസല്ലെ “

“ഇവളാണ് എന്റെ മോൾ…. നീ ഒഴിച്ചൊ മോളെ “

മരിയ റോസിയുടെ മുഖത്തേക്ക് നോക്കി

“ദേ പപ്പാ മമ്മിയുടെ മുഖം നോക്കിയെ വീർത്തിരിക്കുന്നു”

” നീ അങ്ങോട്ട് നോക്കണ്ട – ” രണ്ടു പേരും കുലുങ്ങി ചിരിച്ചു

“എന്റെ പൊന്നു മമ്മാ – ” ദേർ ഈസ് എ ഫെയി മസ് സെയിങ്ങ് …. പറയട്ടെ”

the first glass is for myself

the second for my Friend

the. third for good humor

the forth for my enemies

” പപ്പാ ആ നാലാമത്തെ പെഗ്ഗിൽ സുരേഷ് ഗോപിയെ പോലെ ശത്രുക്കളെ ഇടിച്ച് തെറിപ്പിക്കാം ഒകെ “

അലക്സ് കുലുങ്ങി ചിരിച്ചു….

“നല്ല ഒരച്ചനും അതിന് പറ്റിയൊരു മോളും”

*******************

മാസങ്ങൾക്ക് ശേഷം

” ഇന്നെന്താ … പതിവില്ലാത്ത സന്തോഷം മുഖത്ത് ….മകളും മരുമകനും വന്നത് കൊണ്ടാണൊ “

അലക്സിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി കൊണ്ട് റോസി ചോദിച്ചു

” സംശയമെന്താ ഇന്ന് എന്റെ മരുമകന് ഒപ്പമിരുന്ന് രണ്ടു സ്മാൾ അടിക്കണം: അതൊരു ഭാഗ്യമല്ലേടി”

” സംശയമെന്താ ഭയങ്കര ഭാഗ്യമല്ലെ …. പത്മശ്രീ ലഭിച്ച പോലെയല്ലെ…. ഒന്നു പോയെ അവിടുന്ന് “

റോസി ചിക്കൻ കറിയുടെ ശകലം അലക്സിന്റെ കൈയ്യിലേക്ക് ഒഴിച്ചു കൊടുത്തു:.” ഉപ്പു മതിയൊ ന്ന് നോക്കിയെ”

“അടിപൊളി ….. നീ ഇതും കൊണ്ട് ബാൽക്കണിയിലേക്ക് വാ – … ഞങ്ങൾ അവിടെ കാണും”

“ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം …. ആ ചെറുക്കനെ കൊണ്ട് അധികം കഴിപ്പിക്കരുത്….”

“അവൻ എന്റെ മോനെ പോലെയല്ലേ :ജസ്റ്റ് ഒരു കമ്പനി “

ബാൽക്കണിയിൽ ഇളം കാറ്റുമേറ്റ് നാട്ടുവിശേഷങ്ങളും പറഞ്ഞ് അമ്മായിഅച്ചനും മരുമകനും ചെറുതായി മ ദ്യം നുണഞ്ഞു കൊണ്ടിരുന്നു

“ക്രിസ്റ്റി “

മരിയയുടെ വിളി കേട്ട പ്പോൾ അലെക്സ് ഉറക്കെ വിളിച്ചു പറഞ്ഞു “

“മോളെ ഞാനും ക്രിസ്റ്റിയും ബാൽക്കണിയിലുണ്ട് “

മരിയ ‘ ബാൽക്കണിയിലെത്തി

” ദേ എന്നായി കാണിക്കുന്നെ ക്രിസ്റ്റി — ”’

ക്രിസ്റ്റിയുടെ കയ്യിലിരിക്കുന്ന ഗ്ലാസിലേക്ക് നോക്കി മരിയ ചോദിച്ചു

“മോളെ ഇന്ന് സൺ ഇൻ ലാ ഫാദർ ഇൻ ലാ സംഗമം ആണ് — അല്ലെ മോനെ ”

അലക്സിന്റെ മറുപടിക്ക് മരിയ ചെവികൊടുത്തില്ല

” ക്രിസ്റ്റിയോട് ഞാൻ പറഞ്ഞതല്ലെ കഴിക്കരുതെന്ന്: പിന്നെയെന്നായി കാണിക്കുന്നെ… എഴുന്നേറ്റെ മതി”

” ഹ മോളെ ന്തായി പറയുന്നെ: ജസ്റ്റ് എ ടൈം പാസ് ”:

‘പപ്പാ എനിക്കതിഷ്ടമല്ല: പപ്പ വേണമെങ്കിൽ കഴിച്ചൊ: ബട്ട് ക്രിസ്റ്റി … ഹി ഇസ് മൈ ഹസ്ബന്റ്: ക്രിസ്റ്റി കുടിക്കണൊ വേണ്ടയൊ ന്ന് ഞാൻ തീരുമാനിച്ചാളാം: ക്രിസ്റ്റി ഇങ്ങ് വന്നെ”

സ്വരം കടുപ്പിച്ച് ക്രിസ്റ്റിയെയും കൊണ്ട് മരിയ ചുവട്ടിലേക്ക് പോയി…

അലക്സ് കണ്ണുകൾ അടച്ച് തല താഴ്ത്തിയിരുന്നു.

”വിഷമായൊ ” ശബ്ദം കേട്ട അലക്സ് തല പൊക്കി നോക്കി…. പുഞ്ചിരിച്ചു കൊണ്ട് റോസി

ഇല്ലെന്ന് അലക്സ് മെല്ലെ തലയാട്ടി

” മോള് വല്ലാതെയങ്ങ് വലുതായില്ലെ — നമ്മളറിഞ്ഞില്ല…”

റോസി അലക്സി നോട് ചേർന്നിരുന്നു…

“വിഷമിക്കണ്ട ട്ടൊ.”

അലക്സി നോട് ചേർന്നിരുന്ന് റോസി പതിയെ പറഞ്ഞു ……

“the forth Peg is for my husband”

റോസി ഒഴിച്ച് ഗ്ലാസ് അലക്സിന്റെ കയ്യിൽ കൊടുത്തു

“കഴിച്ചൊ ഞാനുണ്ട് കൂടെ …. എന്നും “

അലക്സ് റോസിയെ കൈ കൊണ്ട് ചുറ്റി പിടിച്ചു….

രണ്ടു പേരുടെ കണ്ണിലും ചെറുതായി പൊട്ടി വന്ന ജലം മായ്ച്ചു കളയാൻ അവർ എന്തൊ മനപൂർവ്വം ശ്രമിച്ചില്ല

Related Posts

Leave a Reply

Your email address will not be published. Required fields are marked *