എന്റെ ചേച്ചി.. ചേച്ചി എത്ര നിസാരമായ ഈ കാര്യങ്ങൾ ഒക്കെ പറയുന്നത്. മടുപ്പ് തോന്നുന്നില്ലേ ചേച്ചി ഈ ജീവിതം…..

ഞാൻ ശ്യാമ

എഴുത്ത് :- ആഷാ പ്രജീഷ്

“””മ ദ്യത്തെ ഒരു നിമിഷമെങ്കിലും സ്നേഹിക്കുന്നവർ ഇതൊന്ന് വായിക്കണേ…..””””

***********

ഇടതൂർന്ന റബ്ബർ മരങ്ങൾക്കിടയിൽ പിടിവിട്ട് എന്നവണ്ണം ചെങ്കുത്തായ വഴിയിലേക്ക് ഓടിയിറങ്ങി ശ്യാമ.

നെറ്റിയിൽ ഇറ്റു വീഴുന്ന വിയർപ്പുകണങ്ങൾ അണിഞ്ഞിരിക്കുന്ന സാരിയുടെ തലപ്പുകൊണ്ട് തുടച്ചുനീക്കി ബസ്സ്സ്റ്റോപ്പിലേക്ക് ഓടി അവൾ.

സ്ഥിരം പോകുന്ന ബസ്സ് പോയി.

അഞ്ചുമിനിറ്റ് നിന്നപ്പോഴേക്കും അടുത്ത വണ്ടി വന്നു..ഷോപ്പിനു മുന്നിൽ ഇറങ്ങി റോഡ് ക്രോസ് ചെയ്ത് ഷോപ്പിന്റെ അകത്തേക്ക് കടന്നപോഴെ കണ്ടു.

ക്യാഷ് കൗണ്ടറിൽ മൊതലാളി.

അവളെ രൂക്ഷമായി നോക്കികൊണ്ട് ഇരിപ്പുണ്ട്.

ദയനീയമായ ഒരു നോട്ടം അവൾ തിരിച്ചു നോക്കിയതും ആ മുഖത്ത് സൗമ്യഭാവം

“ഭാഗ്യം…”

അവൾ ഒരു ദീഘനിശ്വാസം ഉതിർത്തു.

“. ഇന്നെന്തായിരുന്നു ചേച്ചി പ്രശ്നം??

മുന്നിൽ ഇരിക്കുന്ന കസ്റ്റമേഴ്സിന് സാരികൾ നിവർത്തി കാണിക്കുന്നതിനിടക്ക് സൗമ്യ ശ്യാമയോട് ചോദിച്ചു.

“പിന്നെ പറയാം….”

അവൾ അടക്കം പറഞ്ഞു.

ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് ശ്യാമ അന്ന് ലേറ്റ് ആയതിന്റെ കാരണം പറഞ്ഞത്.

“ഇന്നലെ എവിടേയോ പണി തീർന്നതിന്റെ ആഘോഷം ആയിരുന്നു. കു ടിച്ചു ബോധം ഇല്ലാതെയാ വന്ന് കയറിയെ..

വന്നപാടെ ഒന്നും മിണ്ടാതെ കിടന്നുറങ്ങി.

പതിവ് തെറിയും ചീ ത്തയും ഇല്ലല്ലോ എന്ന് കരുതി സമാധാനിച്ചാണ് ഞാനും മോളും കിടന്നതു.

മയക്കത്തിലേക്ക് വീണതെ ഒള്ളൂ.

ഒക്കാനിക്കുന്ന ശബ്ദം കേട്ടാണ് കണ്ണു തുറന്നത്.” ആ കട്ടിലേലും റൂമിലും എല്ലാം ശർദ്ധിടെ കളി.

പിന്നെ പറയണോ പുകില്…

എങ്ങനെയോ നേരം വെളുപ്പിച്ചു.

വെളുപ്പിനെ എല്ലാം വാരി പെറുക്കി കഴുകി വന്നപ്പോഴേക്ക് ബസും പോയി.

പിന്നെന്താ ചെയ്യാ….??

ശ്യാമ നിസാരം എന്നവണ്ണം തലേന്നത്തെ സംഭവം പറഞ്ഞ് തീർത്തു.

എന്റെ ചേച്ചി.. ചേച്ചി എത്ര നിസാരമായ ഈ കാര്യങ്ങൾ ഒക്കെ പറയുന്നത്. മടുപ്പ് തോന്നുന്നില്ലേ ചേച്ചി ഈ ജീവിതം.”

സൗമ്യ സങ്കടത്തോടെ ശ്യാമയെ നോക്കി ചോദിച്ചു.

“സങ്കടമോ?

അത് എന്താണ് മോളെ?

“പിന്നെ സങ്കടമൊക്കെ തോന്നിയിരുന്നു.

വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ., മ ദ്യത്തിന്റെ മനം മടുപ്പിക്കുന്ന ഗന്ധം മുഖത്ത് തട്ടിയപ്പോൾ ഒക്കാനിച്ചു ഓടിയിട്ടുണ്ട്.”

ശ്യാമ മനസു തുറന്നു തുടങ്ങി.

സൗമ്യ ആണെങ്കിൽ വല്ലാത്ത ഭാവത്തോടെ അവളെ നോക്കിയിരുന്നു.

രാത്രി കാലങ്ങളിൽ ഒരു മ ദ്യപാനിയുടെ ചേ ഷ്ടകൾക്കൊപ്പം വഴങ്ങി ജീവിച്ചു തുടങ്ങിയപ്പോൾ മരിക്കണമെന്ന് വരെ തോന്നിയിട്ടുണ്ട്.

എന്നാൽ അപ്പോഴേക്ക് മോൾ ജനിച്ചില്ലേ. പിന്നെ അവൾക്ക് വേണ്ടി ആയില്ലേ ജീവിതം.”

ശ്യാമ ചിരിച്ചു കൊണ്ട് പറഞ്ഞു.

” എന്നാലും എന്റെ ചേച്ചി…ഞാൻ എങ്ങാനും ആയിരുന്നെങ്കിൽ വല്ല വഴിക്കും ഇറങ്ങി പോയേനെ.!!

സൗമ്യ തെല്ല് ദേഷ്യത്തിൽ പറഞ്ഞു.

“”എന്റെ പെണ്ണേ….എവിടേക്ക് ഇറങ്ങിപ്പോകാൻ.??

ഇനിയും ബാക്കിയുള്ള രണ്ടെണ്ണത്തിനെ കെട്ടിക്കാൻ അച്ഛൻ പെടാപ്പാട് പെടുകയാണ്.

അതിനിടയ്ക്ക് കെട്ടുപൊട്ടിച്ച് ഞാൻ കൂടി അവിടെ പോയി നിന്നാലോ.??

ശ്യാമ പറഞ്ഞു.

“എന്നാലും എന്നും ഈ മ ദ്യത്തിന്റെ മണവും സഹിച്ച് ഛർദ്ദിയും വാരി എങ്ങനെയാണ് ചേച്ചി….”

. സൗമ്യ പിന്നെ സങ്കടം.

” നീ അതൊന്നും ഓർത്ത് വിഷമിക്കേണ്ട അതൊക്കെ അങ്ങനെ കിടക്കും.”

” വാ.. രണ്ടുമൂന്ന് കസ്റ്റമേഴ്സ് വന്നിട്ടുണ്ട് നമുക്ക് അവരെ ഡിൽ ചെയ്യാം.

പറഞ്ഞിട്ട് അവൾ ജോലിക്കാറുടെ ചെറിയ റെസ്റ്റിംഗ് റൂമിൽ നിന്ന് പുറത്തേക്ക് പോയി.

സൗമ്യ ആണെങ്കിൽ വിഷമത്തോടെ അവളെ നോക്കിനിന്നു.

വൈകുന്നേരമായപ്പോഴേക്കും ഷോപ്പിലേക്ക് ഒരു കോൾ വന്നു.

” ശ്യാമ….അനിലിന്റെ കൂട്ടുകാരൻ ആണല്ലോ വിളിച്ചത്?? അവൻ സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണെന്ന്.

നിന്നോട് വേഗം അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.”

മുതലാളി ശ്യാമയെ വിളിച്ചുപറഞ്ഞു.

ശ്യാമ ഒരു നിമിഷം സ്തംഭനാവസ്ഥയിൽ ആയിപോയി.

നേരെ ഷോപ്പിൽ നിന്നും ഇറങ്ങി ഒരു ഓട്ടോ പിടിച്ച് ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും അനിലിനെ ഐസിയുവിലേക്ക് മാറ്റിയിരുന്നു.

അവൾ ഭയപ്പെട്ടിരുന്നതുതന്നെ സംഭവിച്ചിരിക്കുന്നു.

പണിസ്ഥലത്ത് ചോ ര ഛർദ്ദിച്ച് ബോധരഹിതനായി വീണ അനിലിനെ പണിക്കാർ എല്ലാവരും കൂടിയാണ് ഹോസ്പിറ്റലിൽ എത്തിച്ചത്.

മ ദ്യപാനത്തിന്റെ ദൂഷ്യഫലം അല്ലാതെന്ത്??

കരളും കിഡ്നിയും എല്ലാം ഡാമേജ് ആയിരിക്കുന്നു.

പിന്നീടങ്ങോട്ട് ഹോസ്പിറ്റലുകളിൽ ഉള്ള കയറിയിറക്കം.

ഡയാലിസിസിനു മറ്റുമായി വൻതുക വേണ്ടിവന്നു.

നാട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എല്ലാം സഹായം കൊണ്ട് ഒരുവിധത്തിൽ ചികിത്സ അങ്ങനെ നടന്നു നടന്നു പോയി.

അനിൽ ആണെങ്കിൽ ഓരോ ദിവസം ചെല്ലുംതോറും അവശനായി കൊണ്ടേയിരുന്നു.

ഇപ്പോൾ അനിലിന് തിരിച്ചറിവുണ്ട്, താൻ ചെയ്ത തെറ്റിന് ഫലമാണ് താൻ അനുഭവിക്കുന്നത് എന്ന്.

പക്ഷേ അതുകൊണ്ട് എന്ത് കാര്യം?? വളരെ വൈകി പോയില്ലേ.?

******************

” നീ മോളുടെ അടുത്ത് പോയി കിടന്നൊള്ളൂ! ഞാൻ ഇവിടെ കിടന്നോളാം…”

രാത്രി ജോലി എല്ലാം ഒതുക്കി ഭർത്താവിന്റെ അടുത്തേക്ക് കിടക്കാൻ ആയി വന്ന ശ്യാമയോട് അനിൽ പറഞ്ഞു.

ശ്യാമ ചോദ്യഭാവത്തിൽ അയാളെ നോക്കി.

” വേറൊന്നുമല്ല…”

നിനക്ക് വെളുപ്പിനെ എണീക്കാൻ ഉള്ളതല്ലേ??

രാത്രിയിൽ ഞാൻ അസ്വസ്ഥമാകുമ്പോൾ നിനക്ക് ഉറക്കം നഷ്ടപ്പെടുകയാണ്. അതാണ് പറഞ്ഞത്.”

അനിൽ സ്നേഹത്തോടെ പറഞ്ഞു.

” അങ്ങനെ ഇപ്പോൾ ഞാൻ മോളുടെ അടുത്ത് പോയി കിടക്കുന്നില്ല.

മ ദ്യത്തിന്റെ മണമില്ലാത്ത എന്റെ കെട്ടിയോന്റെ അടുത്ത് പറ്റിച്ചേർന്നു കിടന്നാലേ എനിക്ക് ഉറക്കം വരൂ… “

പറഞ്ഞിട്ട് അവൾ അയാളുടെ ചേർന്ന് കിടന്നു.

അനിലിന്റെ മനസ്സിൽ കുറ്റബോധം വന്നു നിറയുകയായിരുന്നു അപ്പോൾ.

ശുഭം

Related Posts

Leave a Reply

Your email address will not be published. Required fields are marked *