എന്റെ മരണത്തിനാരും ഉത്തരവധിയല്ല!” ഒറ്റവരിയിൽ എഴുതി വെച്ചോരു ആത്മഹത്യ കുറുപ്പിനെ നോക്കി അയാൾ അലറി കരഞ്ഞുകൊണ്ട്……

Story written by Sabitha Aavani

” എന്റെ മരണത്തിനാരും ഉത്തരവധിയല്ല!” ഒറ്റവരിയിൽ എഴുതി വെച്ചോരു ആത്മഹത്യ കുറുപ്പിനെ നോക്കി അയാൾ അലറി കരഞ്ഞുകൊണ്ട് മുറിയിലേക്കോടി.

കോട്ടൺ ദുപ്പട്ടയിൽ തൂങ്ങി നിൽക്കുന്ന പ്രിയപ്പെട്ടവളുടെ ശരീരം കണ്ട് അയാളുടെ ശരീരമാസകലം വിറച്ചു…

തൊണ്ടവിറങ്ങലിച്ച് ശബ്ദം നിലച്ച് അയാൾ നിലത്തേയ്ക്ക് വീണു..ഞൊടി യിടയിൽ ഓടിയെത്തിയ അയൽക്കൂട്ടങ്ങളിൽ പലരും ഞെട്ടി..പലരും അയാളെ നോക്കി നിന്നു.

മരണകാരണം വെളിപ്പെടുത്താൻ കഴിയുന്ന ഒരേയൊരാൾ അയാൾ മാത്ര മായിരുന്നു.

അതെ, മരണത്തിനു തൊട്ടുമുൻപ്അവളെ ആത്മഹത്യയിലേക്ക് അടുപ്പിച്ച കാരണം ?.

ആളുകള്‍ അടക്കം പറയുന്നു.

യാതൊന്നും ചോദിച്ച് മനസിലാക്കാൻ പറ്റിയ മാനസികാവസ്ഥയിൽ അല്ല ആ മനുഷ്യൻ എന്നിട്ടും പോലീസും ആളുകളും അയാളോട് എന്തൊക്കെയോ മാറി മാറി ചോദിക്കുന്നുണ്ട്…

അയാളുടെ ചിന്തകൾ മരവിച്ചുപോയിരുന്നു.

അയാളുടെ ചുണ്ടുകൾ അവളെഴുതിയ ആത്മഹത്യാ കുറിപ്പിലെ വരികൾ ഉരുവിട്ടുകൊണ്ടിരുന്നു…

“എന്റെ മരണത്തിനു ആരും ഉത്തരവാദികളല്ല.”

അതെഴുതുമ്പോൾ അവളുടെ ഹൃദയം തന്നെ മാത്രം ഓർത്ത് നൊന്തിരിക്കണം…

ഇനിയൊരിക്കലും വേദനിച്ച ഇടയില്ലാത്ത വിധം ആ ഹൃദയം അല്പ നിമിഷങ്ങൾക്കിപ്പുറം നിശ്ചലമായിരുന്നേക്കാം…

അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാവും…

ഇനിയൊരിക്കലും നിറയാനിടയാവാതെ അവ അടഞ്ഞു പോയിട്ടുണ്ട്.

ദുഃഖം താങ്ങാനാവാതെ അവൾ മരണത്തിലേക്ക് നടന്നു നീങ്ങിയിട്ടും അവൾ ദുഃഖമല്ലാതൊന്നും ബാക്കി വെച്ചിട്ടില്ല.

ഉമ്മറത്ത് പാതി ച ത്ത് നിന്ന അച്ഛനെയും അമ്മയെയും കൂടപ്പിറപ്പിനെയും അവൾ ഓർത്തിട്ടുണ്ടാവും…

മനസ്സുകൊണ്ട് അവരോട് മാപ്പു പറഞ്ഞിട്ടുണ്ടാവും.

അവൾക്കൊരു പ്രണയമുണ്ടായിരുന്നുവെന്ന് അയാളെങ്ങെനെ അവരെ അറിയിക്കും ?

മരണം കൊണ്ടുപോലും അയാളവളിൽ നിന്നും മോചിക്കുന്നില്ല.

വേദനകൾ കഴുത്ത് മുറുക്കി അയാളെ കൊ ല്ലാതെ കൊല്ലുന്നു.

കഥ മാറുന്നു…

അയാൾ ഭാര്യയുടെ കൊ ലപാതകിയാവുന്നു. മ രണത്തിലേക്കവളെ തള്ളിവിട്ടെന്ന് ചൊല്ലി അവനിലേക്ക് വിരൽ ചൂണ്ടുമ്പോൾ.

യഥാർത്ഥ കൊ ലയാളി മറ്റൊരു കൊ ലയ്ക്കായി ഇരയെ കണ്ടെത്തുന്നു.

NB : ആത്മഹ ത്യ ഒന്നിനും ഒരു പരിഹാരമല്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *