എപ്പോഴും പുച്ഛത്തോടെ മാത്രം തന്നെ നോക്കിയ കണ്ണുകളിൽ ചെറിയ നനവ് പടർന്നു. അത് ഞാൻ നന്നായി ആസ്വദിച്ചു…

മുറിവ്

Story written by SHAMEENA VAHID

ബന്ധം പിരിഞ്ഞ ശേഷം ആദ്യമായാണ് മഹിയെ കാണുന്നത്.മഹി ആകെ മാറിപ്പോയിരുന്നു. ശരീരം നന്നായി ശ്രദ്ധിച്ചിരുന്ന എപ്പോഴും മറ്റു സ്ത്രീകളാൽ ആകർഷിക്കപ്പെടണമെന്ന് മാത്രം ചിന്തിച്ചിരുന്ന മഹിയല്ലായിരുന്നു അത്.

അവിടെ എന്തിനോ വേണ്ടി ആരോടോ തർക്കിക്കുന്നത് കേട്ടു.. പണ്ടും തർക്കിക്കാനും വാദിച്ചു ജയിക്കാനും അയാൾ മിടുക്കനായിരുന്നല്ലോ..

മനപ്പൂർവം തന്നെ ആരിഫിനേയും കൈയിൽ പിടിച്ചു മോനെയും കൈയിലെടുത്തു മഹിയുടെ മുന്നിൽ പോയി നിന്നു. ഒന്ന് ഞെട്ടിയോ..?

എപ്പോഴും പുച്ഛത്തോടെ മാത്രം തന്നെ നോക്കിയ കണ്ണുകളിൽ ചെറിയ നനവ് പടർന്നു. അത് ഞാൻ നന്നായി ആസ്വാദിച്ചു. ആരിഫിനു എല്ലാ കാര്യങ്ങളും അറിയാം.. ആരിഫ് എന്റെ കൈയിൽ മുറുകെ പിടിച്ചു. മോനെ നോക്കി എന്തോ പറയാൻ ശ്രമിച്ചു. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല.

തിരിച്ചുള്ള യാത്രയിൽ മനസ് അസ്വസ്ഥമായിരുന്നു..ചിന്തകൾ കടിഞ്ഞാൺ ഇല്ലാത്ത കുതിരയെ പ്പോലെ പിന്നോട്ട് പാഞ്ഞു കൊണ്ടിരുന്നു…

ഡിഗ്രി കഴിഞ്ഞു നിൽക്കുന്ന സമയമാണ്, ആലോചനകൾ വന്നുകൊണ്ടിരുന്നു. ഒരു പ്രണയം ഉണ്ടായിരുന്നത് കൊണ്ട് അതുമുടക്കാൻ പെട്ടെന്ന് കെട്ടിച്ചു വിടാൻ വീട്ടുകാർ തീരുമാനിച്ചു. ആയിടക്കാണ് കാമുകൻ വേറെ വിവാഹം ഉറപ്പിച്ചെന്ന കാര്യം അറിയുന്നത്. കരഞ്ഞു തീർത്ത രാത്രികൾ !

കുറെ ദിവസങ്ങൾ കഴിഞ്ഞു.. ഒരു ബ്രോക്കർ മുഖേന വന്ന ആലോചനയാണ് മഹേഷിന്റെത്.. കാണാൻ നന്നായിരുന്നത് കൊണ്ട് മഹിക്ക് ആദ്യ കാഴ്ച്ചയിൽ തന്നെ ഇഷ്ട പ്പെട്ടു.. അച്ചന്റെ കൈയിൽ പൈസയൊന്നും ഉണ്ടായിരുന്നില്ല. ഉള്ള വീട് വിറ്റു കുറച്ചു സ്വർണം വാങ്ങി തന്നു.. പെട്ടെന്ന് വിവാഹം കഴിഞ്ഞു..

പുതിയ ചുറ്റുപാടും വീടുമായി പെട്ടെന്ന് ഇണങ്ങി ചേർന്നു. ആദ്യമൊക്കെ മഹിക്ക് നല്ല snehamayirunnu. പിന്നീട് എല്ലാത്തിലും മാറ്റങ്ങൾ. എന്തിലും ഏതിലും കുറ്റപ്പെടുത്തലുകൾ മാത്രം. വീട്ടിൽ പോകാനോ അവർക്ക് ഇവിടെ വരാനോ അനുവാദം ഉണ്ടായിരുന്നില്ല.. മാനസികവും ശാരീരികവുമായ പീഡനങ്ങൾ തുടർക്കഥയായി.. എന്നിട്ടും ജീവനുതുല്യം സ്നേഹിച്ചു കൊണ്ടിരുന്നു.

എല്ലാ അർത്ഥത്തിലും എന്നെ വേണ്ടാതായി. ശവം ശവം ശവം ഈ വിളികൾ എനിക്ക് പുതുമയില്ലാതായി. തെറി പദങ്ങൾ ഉപയോഗിക്കാതെ എന്നോട് സംസാരിക്കാൻ പറ്റില്ലായിരുന്നു. വീട്ടിലെ ബുദ്ധിമുട്ട് ഓർത്തു എല്ലാം സഹിച്ചു.

ആയിടക്കാണ് മഹിക്ക് ഒരുപാടു സ്ത്രീകളുമായി ബന്ധമുണ്ടന്ന് ഒരു സുഹൃത്ത്‌ വഴി അറിയുന്നത് . കേട്ട കാര്യങ്ങൾ ഒരു ഭാര്യക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തന്നോടുള്ള വെറുപ്പിന്റെ കാരണങ്ങൾ തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു.. കേട്ട കാര്യങ്ങൾ ചോദ്യം ചെയ്യാൻ പോലും പേടിയായിരുന്നു. ദുഃഖം അണ പൊട്ടിയോഴുകിയ ഒരു നിമിഷം എല്ലാം നാവിൽ നിന്നു വീണ് പോയി.

അയാൾ വാദിച്ചും തർക്കിച്ചും അസഭ്യ വർഷങ്ങൾ ചൊരിഞ്ഞും നിന്നു. പിന്നീടങ്ങോട്ട് കണ്ണീർക്കടലായ് ജീവിതം. പുതിയ കാമുകിമാർ അയാളുടെ ജീവിതത്തിൽ വന്നും പോയും ഇരുന്നു.. എന്നിട്ടും അയാൾക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു പോന്നു. നാശം ഒന്നൊഴിവായിപ്പോയിരുന്നെങ്കിൽ എന്ന വാക്ക് കേട്ട് മടുത്തു.

യാദൃച്ഛികമായാണ് ഒരു ദിവസം അച്ഛൻ വീട്ടിൽ വരുന്നത്.. കുറെനാൾ കൂടി അച്ഛനെ ക്കണ്ടതും സങ്കടം സഹിക്കാൻ പറ്റിയില്ല. എന്താ മോൾക്ക് പറ്റീത് , അച്ഛന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരമെന്നോണം മഹി വന്നതപ്പോഴായിരുന്നു. ഈ നാശത്തിനെ വേണേൽ കൊണ്ടുപൊക്കോ, എനിക്ക് വേണ്ട എന്ന വാക്കിൽ അച്ഛൻ തകർന്നു പോയി. പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല. അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിനു. മുമ്പിൽ എല്ലാം മറക്കാൻ ശ്രമിച്ചു.

വർഷം ഒന്ന് കഴിഞ്ഞു.. ഒരു ചെറിയ ജോലി കിട്ടി. അവിടെ വെച്ചാണ് ആരിഫിനെ പരിചയം ആകുന്നത്. ഒരു ആക്‌സിഡന്റിൽ ഭാര്യയും കുഞ്ഞും മരിച്ചു. സ്ത്രീകൾക്ക് കൊടുക്കുന്ന റെസ്‌പെക്ട് കണ്ടാണ് ആരിഫിനോട് ഏറ്റവും ബഹുമാനം തോന്നിയത്. അങ്ങനെ ആ സൗഹൃദം വിവാഹം വരെ എത്തി . ഇപ്പൊ മോനു രണ്ടു വയസായി. ജീവിതം വളരെ ഹാപ്പി ആണ്..

കാർത്തൂ…ആരിഫിന്റെ വിളിയാണ് കാർത്തികയെ ഓർമയിൽ നിന്നും ഉണർത്തിയത്..ഞാൻ നിന്നോട് പറയാഞ്ഞതാണ് മഹി ഇപ്പൊ കടുത്ത ഡിപ്രഷനിൽ ചികിത്സയിൽ ആണ്. എന്റെ സുഹൃത്തിനൊപ്പം ഡോക്ടറെ കാണാൻ പോയപ്പോ ഹോസ്പിറ്റലിൽ അയാളെ കെട്ടിയിട്ടിരിക്കുകയായിരുന്നു. ആരും കൂട്ടിന്നില്ല.. ഒറ്റക്ക്.. ഒക്കെയും നിന്റെ ശാപം ആയിരിക്കും.. ആരിഫിന്റെ വാക്കുകൾ കാർത്തികയിൽ വീണു ചിതറിക്കൊണ്ടിരുന്നു….

ശുഭം..

Related Posts

Leave a Reply

Your email address will not be published. Required fields are marked *