ഒരു ചിരിയോടെ ഗേറ്റ് തുറക്കുന്നതും പ്രതീക്ഷിച്ചിരുന്ന എന്നെ നിരാശ പെടുത്തികൊണ്ട് ഗേറ്റ് തുറന്നതും താക്കോൽ കയ്യിൽ തന്ന് ഓള് തിരിച്ചു……

എഴുത്ത് :- സൽമാൻ സാലി

വെള്ളിയാഴ്ച സാധാരണ പുലർച്ചെ മൂന്നര മണിക്കാണ് ഷോപ്പടച്ചു വീട്ടിലേക്ക് പോകുന്നത് .. ഇന്നലെ ന്തോ അല്പം ജോലി കൂടുതൽ ആയോണ്ട് നാല് മണി കഴിഞ്ഞാണ് വീട്ടിലെത്തിയത് .. മൂന്ന് വട്ടം ഫോൺ റിങ് ആയിട്ടും ഓള് ഫോൺ എടുക്കാതായപ്പോ പിന്നിൽ ചെന്ന് ഏസിക്ക് മുട്ടി വിളിച്ചപ്പോ ഓള് ഉണർന്നത് …

ഒരു ചിരിയോടെ ഗേറ്റ് തുറക്കുന്നതും പ്രതീക്ഷിച്ചിരുന്ന എന്നെ നിരാശ പെടുത്തികൊണ്ട് ഗേറ്റ് തുറന്നതും താക്കോൽ കയ്യിൽ തന്ന് ഓള് തിരിച്ചു അകത്തേക്ക് നടന്നു …

സംഗതി എന്തോ ഉടക്ക് ആണെന്ന് അപ്പോഴേ ഒരു സ്മെൽ അടിച്ചതാണ് .. ഗേറ്റ് അടച്ചു റൂമിലേക്ക് ചെന്നപ്പോ സോഫയിൽ കണ്ണും പൂട്ടി ഇരിപ്പാണ് ഓള് ..

വെഗം ഡ്രസ്സ് മാറി ഓളെ അടുത്ത് പോയി ഇരുന്ന് എന്ത് പറ്റി തലവേദനയാണോ എന്ന് ചോദിച്ചോണ്ട് നെറ്റിയിൽ ഒന്ന് കൈവെച്ചതാണ് ..

ഒരുമാതിരി ട്രാൻഫോർമറിൽ കൈവെച്ച മാതിരി കൈ ഇങ്ങോട്ട് തന്നെ തെറിപ്പിച്ചു ..

” ഹും .. ഇന്നെന്താടി അന്റെ മുഖത്ത് കടന്നൽ കുത്തിയോ ഇത്ര ഗൗരവം ..

”ഹ്ഹ്ഹ് ..

ഒരു നീണ്ട നെടുവീർപ്പ് മാത്രം ..

” ഡീ ഷഹീ .. ഇജ്ജ് കാര്യം ന്താന്ന് പറ..

” ഹും .. കാര്യം പറഞ്ഞിട്ട് എന്തിനാ .. ഇങ്ങക്ക് ഒരു അഞ്ച് മിനിറ്റ് ഒന്ന് കാത്ത് നിക്കാൻ പാടില്ലയ്‌നോ .. ഫോൺ അടിഞ്ഞിട്ട് എടുക്കാതിരുന്നാൽ പിന്നെ എന്തിനാ ഏസിക്ക് മുട്ടുന്നത് …

” എടീ നീ ഉരണരാതിരുന്നാൽ പിന്നെ ഞാൻ എന്ത് ചെയ്യും .. വീടിന്റെ വെളിയിൽ കിടക്കണോ ..?

” ഹാ .. അല്ലേലും എനിക്ക് ഇച്ചിരി സന്തോഷം കിട്ടുന്നത് ഇങ്ങക്ക് പിടിക്കൂലല്ലോ ..

” ഷാഹി നീ കാര്യം പറ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ ..

” എന്റെ ഉറക്കും പൊക്കിയിട്ട് ഇങ്ങള് എന്തിനാ ദേഷ്യം പിടിക്കുന്നത് .. ഇങ്ങക്ക് ഒരു പത്ത് മിനിറ്റ് കൂടെ കഴിഞ്ഞു വന്നാൽ പോരായ്‌നോ ..

” അതെന്താ പത്ത് മിനിറ്റാണ്ട് അന്റെ ഉറക്കം തീരുമോ ..

” അതല്ല മനുഷ്യ .. ഞാൻ ഒരു കറുത്ത ചുരിദാർ വാങ്ങി ഇട്ട് നോക്കി കണ്ണാടിയുടെ മുന്നിൽ എത്തിയപ്പോഴേക്കും ആണ് ഇങ്ങളെ വിളി .. ആ ചുരിദാർ ആണേൽ നല്ല രസണ്ടയ്നും .. അതിട്ടിട്ട് എങ്ങിനെ ഉണ്ടെന്ന് നോക്കാൻ ഇങ്ങള് സമ്മയ്ച്ചില്ലല്ലോ ..?

” അല്ലാ ഹംക്കെ അന്റെ സ്വപ്നം കാണാൻ സമ്മയ്ക്കാത്തതിനാണോ ഇജ്ജ് ഈ കാട്ടിയതൊക്കെ ..

” പിന്നല്ലാണ്ട് .. ഇനി ആ ചുരിദാർ ഇൻക് കിട്ടൂല്ലല്ലൊ .. ഇങ്ങക്ക് എന്താ ന്റെ സന്തോഷം അല്ലെ പോയത് ..

ഓളുടെ വർത്തനത്തിന് തലക്കിട്ട ഒന്ന് കൊടുത്തിട്ട് പോയി കിടക്കുകയാണ് വേണ്ടത് .. പിന്നെ നാളെ തലവേദനയാണ് ഇങ്ങള് ഫുഡ് വാങ്ങിച്ചോണ്ടി ന്ന് പറയുമല്ലോ എന്നോർത്ത് ഓളോട് പറഞ്ഞു സാരല്ല ഞമ്മക്ക് നാളെ തന്നെ പോയിട്ട് അതുപോലത്തെ ചുരിദാർ ഒന്ന് വാങ്ങിക്കളയാം എന്ന് ..

അതോടെ ഓളെ പ്രശ്നം തീർന്ന് ..

രണ്ടാളും ഉറങ്ങാൻ കിടന്നതാണ് ..

” ഇക്കാ ഇങ്ങളൊന്ന് ഇങ്ങോട്ട് നോക്കിയേ ..?

ഫോണിന്ന് തല ഉയർത്തി ഓളെ നോക്കിയതാ ഒരു പത്ത് പവന്റെ സ്വർണ മാല കഴുത്തിൽ ഇട്ടോണ്ട് ഓള് മുന്നിൽ ..

ഞെട്ടി ഉണർന്നതും ഓള് നല്ല ഉറക്കിലാണ് .. മാല ഒന്നും അവിടെ ഇല്ല ..

പണ്ടാരം ഞാൻ ഒരു സ്വപ്നം കണ്ടതാണ് .. ഇനി ഓളെങ്ങാനും ആ സ്വപ്നം കാണുന്നുണ്ടോ എന്നാലോചിച്ചിട്ട് ഉള്ള ഉറക്കവും പോയി …

നേരം വെളുത്താൽ അറിയാം ഓളും ഉണ്ടായിരുന്നോ ആ സ്വപ്നത്തിൽ ന്ന് ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *