ഒരു നൂറായിരം പ്രശ്നങ്ങൾക്കിടയിൽ നിന്നാണ് ഒരു ആശ്വാസത്തിന് നിന്നെ ഒന്നു കാണാൻകൂടി വരുന്നത്….അപ്പോഴേ പെണ്ണിനെ കണ്ണീര്…

മൂക്കുത്തിയെ പ്രണയിച്ചവൾ

എഴുത്ത് :- ആഷാ പ്രജീഷ്

ബൈക്കിനെ നേർത്ത ശബ്ദം അടുത്തടുത്ത് എത്തുന്നതോടെ അമ്മൂട്ടി നടപ്പിനെ വേഗതകൂട്ടി.

” എന്താടി കാന്താരി ഇത്ര ഗൗരവം????

ബൈക്ക് അവളുടെ മുന്നിൽ കൊണ്ടുവന്ന് വട്ടം നിർത്തിയിട്ട് ആണ് അപ്പു അത് ചോദിച്ചത്.

” എനിക്ക് പോണം…. അപ്പുവേട്ടൻ വഴിയിൽ നിന്നും മാറ് ….. “

പെണ്ണ് പിണക്കത്തിൽ തന്നെ….

” എന്താടി നിന്റെ പ്രശ്നം?????

“അപ്പു അവളുടെ മുഖത്തേക്ക് നോക്കി..

അമ്മുവിന് ആണെങ്കിൽ സങ്കടം കൊണ്ട് കണ്ണുകൾ പതുക്കെ നിറഞ്ഞു വന്നു തുടങ്ങി….

” ഹാ…തുടങ്ങി കണ്ണീരൊഴുക്കാൻ…..

ഒരു നൂറായിരം പ്രശ്നങ്ങൾക്കിടയിൽ നിന്നാണ് ഒരു ആശ്വാസത്തിന് നിന്നെ ഒന്നു കാണാൻകൂടി വരുന്നത്….അപ്പോഴേ പെണ്ണിനെ കണ്ണീര്…

അപ്പു നീരസത്തിൽ പറഞ്ഞു.

” അപ്പേട്ടന് എല്ലാവരോടും സന്തോഷത്തിലും സ്നേഹത്തിലും ഒക്കെ സംസാരിക്കാൻ അറിയാല്ലോ?എന്റടുത്തു വരുമ്പോ മാത്രം ദേഷ്യം!!!!

” ഇന്നലെ ഞാൻ കണ്ടല്ലോ?? വാര്യത്തെ മീരയുമായി ചിരിച്ചു വർത്താനം പറയുന്നത്…. അമ്പലത്തിൽ വച്ച്….

അപ്പോൾ ഞാൻ ഒന്നു നോക്കിയപ്പോ എന്താ പറഞ്ഞേ?

നോക്കി നിൽക്കാതെ സന്ധ്യയ്ക്ക് മുമ്പ് വീട്ടിൽ പൊക്കെടി എന്നോ ….????

എനിക്ക് എന്തൊരു സങ്കടം ആയി….അറിയോ?

അമ്മു കണ്ണീരൊഴുക്കി കൊണ്ട് പറഞ്ഞു…

“പിന്നെ ഞാൻ എന്ത് ചെയ്യണം? അന്നേരം നിന്നെ എന്താ തലയിൽ എടുത്തു വയ്ക്കണമായിരുന്നോ?

അമ്മു….നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്…. മറ്റുള്ളവരുടെ മുന്നിൽ വച്ച് കൊഞ്ചാനും മറ്റും എന്നെ കിട്ടില്ല എന്ന്….”

അപ്പു തെല്ലു ദേഷ്യത്തിൽ തന്നെ പറഞ്ഞു..

” മറ്റുള്ളവരുടെ മുന്നിൽ വേണ്ട….

ഇടക്കിടക്ക് കാണാൻ വരുമ്പോൾ എങ്കിലും എന്നോട് കുറച്ച് സ്നേഹം ആയിട്ട് ഒന്നു സംസാരിക്കാൻ പാടില്ലേ??

എത്ര സങ്കടത്തിൽ നിന്നാണ് ഞാൻ ഓടി വരുന്നേ എന്ന് അറിയാവോ????

ഒരിറ്റ് സ്നേഹത്തിനുവേണ്ടി….

അമ്മുവിന്റെ പരിഭവം തീരുന്നില്ല..

ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല….കാണുമ്പോൾ എന്നും നീ ഇങ്ങനെ എന്തെങ്കിലും പറഞ്ഞു എന്നോട് വഴക്കുണ്ടാക്കും….”

എന്നിട്ട് കുറച്ചു നേരം മിണ്ടാതിരിക്കും…

അത് കഴിഞ്ഞു കുറെ സമയം കഴിഞ്ഞു അപ്പേട്ട…..എന്ന് പറഞ്ഞു നീ തന്നെ വറില്ലേ??

അപ്പു അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു…

“അതിന് അപ്പൂട്ടൻ ആരോട് വേണമെങ്കിലും മിണ്ടിക്കൊ…? കൂട്ടുകൂടിക്കോ…??

അതിനൊന്നും കുഴപ്പമില്ല…..

പക്ഷേ എന്റെ അടുത്ത് കുറച്ചുകൂടി സ്നേഹം ആയിട്ട് പെരുമാറാൻ പാടില്ലേ….???

ഞാൻ അപ്പേട്ടന്റെ അമ്മൂട്ടിയല്ലേ??

അവൾ പിന്നെയും ചോദിച്ചു….

എന്റെ അമ്മു…..എനിക്ക് അല്ലെങ്കിതന്നെ തലയ്ക്കു വട്ട് പിടിച്ചിരിക്കുകയാണ്….

നീ നിന്റെ വഴിക്ക് പോകുന്നുണ്ടോ?????

” ഞാൻ പോവാണ്……

ഇനി എന്നെ കാണില്ല……

അമ്മു കരഞ്ഞുകൊണ്ടു പറഞ്ഞു.

” ഹാ.. ശരി. നീ തന്നെ കുറച്ചുസമയം കഴിയുമ്പോൾ അപ്പുവേട്ടാ എന്ന് വിളിച്ചിട്ട് വരില്ലേ???

എനിക്കറിയില്ലെടി പെണ്ണേ നിന്നെ…

അപ്പു ചിരിച്ചുകൊണ്ടു പറഞ്ഞു….

ഇങ്ങനെ പറഞ്ഞു പറഞ്ഞ്…. .ഒരു ദിവസം ഞാൻ അങ്ങ് പോയാലോ??അപ്പൊ എന്ത് ചെയ്യും??

അമ്മൂന് സങ്കടം…

നീ പോയാലോ???

നല്ല ഒരു സുന്ദരി പെണ്ണിനെ കെട്ടി ഞാൻ സുഖമായി ജീവിക്കും അല്ലാതെന്താ????

അപ്പു ചിരിച്ചുകൊണ്ട് പറഞ്ഞു…

അമ്മുവിന്റെ കണ്ണുകളിൽ നിന്ന് കണ്ണീർ കണങ്ങൾ ഇറ്റു വീണു… താഴേക്ക്…

എന്നിട്ട് ഒന്നും മിണ്ടാതെ അവൾ മുൻപോട്ടു നടന്നു…

” എടി വഴക്കാളി നീ പോവാണോ ടീ????

അപ്പു പുറകിൽ നിന്ന് വിളിച്ചു ചോദിച്ചു..

എന്നാൽ തിരിഞ്ഞുനോക്കുയോ ഒന്നും പറയുകയോ ചെയ്യാതെ അവൾ നടന്ന് നീങ്ങി….

അപ്പു ആണെങ്കിലും ഒരു നിമിഷം അവൾ പോകുന്നത് നോക്കി നിന്നു..
.
“പാവം പെണ്ണാണ്…… താൻ എന്നു പറഞ്ഞാൽ ജീവനാണ്…

നന്നേ ചെറുപ്പത്തിൽ അമ്മ മരിച്ചപ്പോൾ അച്ഛൻ രണ്ടാമത് കെട്ടി.

ഇപ്പോൾ രണ്ടാനമ്മയുടെ പോര് സഹിക്ക വയ്യ.. അച്ഛനാണെങ്കിൽ ഒരു തികഞ്ഞ മ ദ്യപാ നിയും….

താനാണ് ആകെയുള്ള ആശ്വാസം….

എന്നാലും പരിഭവങ്ങളുടെയും പരാതികളുടെയും കൂമ്പാരമാണ് പെണ്ണ്….

തന്റെ മുഖമൊന്നു വാടിയാൽ കണ്ണുനിറയുന്ന ഒരു പെണ്ണ്….

ഇനിയും ഇങ്ങനെ സങ്കടപ്പെടുത്താൻ വയ്യ…. എത്രയും വേഗം വീടിന്റെ പണി ഒന്ന് കഴിച്ചാൽ.. അവളെ കൂടെ കൂട്ടണം..

അവൻ വിചാരിച്ചു…

*************

രണ്ടു ദിവസമായി അപെട്ടനെ കണ്ടിട്ട്….

ഒരു ദിവസത്തിൽ ഒരു അഞ്ചാറു പ്രാവശ്യമെങ്കിലും തമ്മിൽ കാണുന്നതാണ്….

അമ്പലത്തിലും ആൽത്തറയിലും ഒക്കെ നോക്കി…അവിടെയെങ്ങും കാണാനില്ല…..

അന്ന് പിണങ്ങി പോന്നതാണ്…..

അടുക്കളയുടെ പുറകിലെ വരാന്തയിൽ ഇരുന്നു കൊണ്ട് അമ്മു സങ്കടത്തോടെ ഓർത്തു….

വാശി തോന്നിയതിനാലാണ്..ഇന്നലെ അമ്പലത്തിൽ പോകാതിരുന്നത്…..

അപ്പോൾ തന്നെ കാണാത്തതുകൊണ്ട് വാശി ആൾക്കും തോന്നിക്കാണും…

അതായിരിക്കും ഇന്ന് അമ്പലത്തിൽ വരാതിരുന്നത്.

“ഒരുപാട് സങ്കടം വരുമ്പോൾ ഒന്ന് ചേർത്ത് പിടിക്കാതെ…എന്തിനാ എന്നോട് എപ്പോഴും ഇങ്ങനെ വഴക്കുണ്ടാക്കുന്നത്….

അമ്മു ഓർത്തു…

“എടി ന ശൂലം…… നീ എവിടെ എന്തെടുക്കുവാ????

ചോദ്യത്തിനോട് ഒപ്പം തന്നെ പുറത്ത് ശക്തമായ പ്രഹരം കിട്ടിയപ്പോഴാണ് അമ്മു ചാടി എഴുന്നേറ്റത്….

നോക്കിയപ്പോൾ ചിറ്റമ്മ….

അരി അടുപ്പത്ത് തീയില്ലാതെ കിടക്കുന്നത്രെ??

കയ്യിൽ കിട്ടിയ കുറ്റിച്ചൂലു കൊണ്ട് അവർ അമ്മുവിനെ ശക്തമായി പ്രഹ രിച്ചു.

വേദനകൊണ്ട് പുളഞ്ഞു എങ്കിലും കണ്ണീർ പൊഴിക്കാതെ അവൾ ആ അടി അത്രയും ഏറ്റുവാങ്ങി.

ദേഷ്യം തീരുവോളം തല്ലി…. അതിനുശേഷം അവർ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് പോയി….

അമ്മു ആണെങ്കിൽ നിശബ്ദയായി അടുക്കളയുടെ ഭിത്തിയിൽ ചാരി അങ്ങനെതന്നെ നിന്നു….

“”” അമ്മ ഉണ്ടായിരുന്നെങ്കിൽ………

അവൾ ഓർത്തു…..

” അമ്മേ…എന്തിനാണ് എന്നെ ഇട്ടിട്ടു പോയത്…..

അച്ഛനും എന്നെ വേണ്ടല്ലോ????

ഞാനും വരട്ടെ അമ്മയുടെ അടുത്തേക്ക്….??

ഒരു നിമിഷമെങ്കിലും നിന്നെ കണ്ടില്ലെങ്കിൽ ഭ്രാന്ത് പിടിക്കും എന്ന് പറയുന്ന അപ്പട്ടനെ കണ്ടിട്ട് രണ്ടു ദിവസമായി…

പിന്നെ ഞാൻ എന്തിനാണ്????

പാവം പെണ്ണിന്റെ മനസ്സ് നീറി കൊണ്ടേയിരുന്നു……

ഒരു നിമിഷത്തെ ചിന്ത.

….ഒരു നിമിഷത്തെ തോന്നൽ.

“” അപ്പുവേട്ടാ……ഒരു നിമിഷം ഒന്ന് കണ്ടില്ലെങ്കിൽ ആ ശബ്ദം ഒന്ന് കേട്ടില്ലെങ്കിൽ ഭ്രാന്ത് പിടിക്കുന്ന ഒരു പെണ്ണല്ലേ ഞാൻ…..

“എന്നിട്ട് ഈ രണ്ടു ദിവസം എന്നെ കാണാതെ എങ്ങനെ കഴിയുന്നു…..അപ്പേട്ട….”

അപ്പു ഏട്ടനും എന്നെ വേണ്ടാതായോ????

” ഈ സ്വഭാവം കാണിച്ചാൽ നിന്നെ പിടിച്ച് പൊട്ടകിണറ്റിൽ ഇടൂട്ടോ ഞാൻ…..”

അമ്മു ഒരു നിമിഷം അവന്റെ വാക്കുകൾ ഓർത്തു….

അവൾ പതുക്കെ ഇടറുന്ന കാൽവെപ്പുകളോടെ തൊടിയിലേക്ക് നടന്നു….

**************

“എടാ നീ അറിഞ്ഞോ? ആ വാസുന്റെ പെണ്ണില്ലേ അമ്മു!

അവൾ കിണറ്റിൽ ചാടി ച ത്തെന്നു????

നാട്ടിൽ ആ വാർത്ത പെട്ടെന്ന് പരന്നു….

വാസുവിനോ അവളുടെ ചെറിയമ്മ യ്ക്കോ അവളുടെ നഷ്ടം ഒരു വലിയ ദുഃഖം ആയി തോന്നിയില്ല…..

കുറച്ചു ദിവസങ്ങളും മാസങ്ങളും കഴിഞ്ഞപ്പോൾ എല്ലാവരും അമ്മുവിന്റെ മറന്നു തുടങ്ങി…..

എന്നാൽ അപ്പുവിനു മാത്രം അമ്മുവിന്റെ വിരഹം സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു…

പലപ്പോഴും അവളുടെ കുറുമ്പ് കാണാൻ വേണ്ടി ചൊടിപ്പിക്കുന്നത് പോലെ എന്തെങ്കിലുമൊക്കെ പറയുമായിരുന്നെങ്കിലും … പ്രാണൻ ആയിരുന്നു അവന് അവൾ…..

ഇതുപോലെ പലപ്പോഴും വഴക്കിട്ട് പോകാറുണ്ട് പെണ്ണ്…..

എന്നിട്ട് ഒരു മണിക്കൂർ കഴിയുന്നതിനു മുമ്പ് അപ്പെട്ടാ എന്ന് വിളിച്ചു കൊണ്ടു വരും….

ഇതും അത്രയേ ഉള്ളൂ…..എന്ന് കരുതി. എന്നെന്നും ഉപേക്ഷിച്ചു പോകനുള്ള തീരുമാനങ്ങൾ എടുത്തു കളയും എന്ന് അവൻ ഓർത്തില്ല….

അവന്റെ ചങ്കു പിടഞ്ഞുപോയി……

“എന്റെ അമ്മു ……..

എന്നുവിളിച്ച് രാവുകൾ അത്രയും അവൻ കരഞ്ഞു തീർത്തു….

അവന്റെ മനസ്സിൽ കുറ്റബോധം കൊണ്ട് വിങ്ങി…

സങ്കടം കൊണ്ട് ഓടി വരുമ്പോൾ കുറച്ചു കൂടി ചേർത്ത് പിടിക്കാമായിരുന്നു അവളെ…

എങ്കിൽ ഇപ്പോഴും അവൾ എന്റെ ജീവനായി കൂടെ കണ്ടേനെ…

” എപ്പോഴും പറയുന്ന പോലെ അല്ലാതെ ഞാൻ ശരിക്ക് പോയാൽ അപ്പേട്ടൻ എന്ത് ചെയ്യും….???

സന്തോഷമായി ജീവിക്കുമോ????

അതൊ വേറെ പെൺകുട്ടിയെ കെട്ടി…. എന്നെ പാടെ മറന്നു…….”””

അമ്മുവിന്റെ വാക്കുകൾ അവന്റെ മനസ്സിൽ വേദന തിരതല്ലി….

സങ്കടത്താൽ മഹാസമുദ്രത്തിന്റെ ചുഴിയിൽ അകപ്പെട്ടത് പോലെയായി അവന്റെ ജീവിതം…😪

ആഷ് ✍️

Related Posts

Leave a Reply

Your email address will not be published. Required fields are marked *