വല്ലാത്തൊരു അസ്വസ്ഥത.. പതുക്കെ പതുക്കെ പറക്കൽ നിന്നു.. നെഞ്ചിന്റെ ഇടത് ഭാഗത്തായി ചെറിയൊരു വേദന.. അതിങ്ങനെ കേറിക്കേറി വരുന്ന്……

എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ്

കഴിക്കുന്ന ചില ആഹാരങ്ങൾ,, ക്രീമുകൾ,, പൗഡറുകൾ,, ചില പെർഫ്യൂമിന്റെ മണമൊക്കെ വല്ലാതെ അലർജ്ജിയുണ്ടാക്കുന്നുണ്ട്.. എല്ലാ കുരുവും കൂടെ ഒരുമിച്ച് നമ്മടെ തോളിലോട്ടാണെന്ന് തോന്നുന്നു..

ഇന്നലെ ഇച്ചിരി ബീഫ് കഴിച്ചു,, ഇച്ചിരിയെ കഴിച്ചോളു.. രാത്രി ഏഴ് മണിയോടെ ശക്തമായ ചൊറിച്ചിൽ ആരംഭിക്കുന്നു.. നാവ് വരെ ചൊറിയുവാ.. കയ്യൊക്കെ ചൊറിഞ്ഞു തടിച്ചു..

ഇതൊന്നും ശ്രദ്ധിയ്ക്കാതെ അച്ഛനും മക്കളുമിരുന്നു “സോളമൻറെ തേനീച്ചകൾ” കാണുന്നു…നമ്മുടെ വീട്ടിൽ നമുക്കുള്ള വിലയെന്താണെന്ന് മനസിലാകുന്ന ദിവസങ്ങളിൽ ഒന്ന് ഇന്നലെയാരുന്നു..

നിന്നും ഇരുന്നും നടന്നും കെടന്നുമൊക്കെ ചൊറിഞ്ഞോണ്ടിരിക്കുന്നതിനിടയിൽ സിനിമ കണ്ടോണ്ടിരുന്ന കെട്ടി യോന്റെ കൈ വിരൽ പിടിച്ച് എന്റെ കാലിന്റെ വെള്ളയിൽ ഒന്ന് ചൊറിഞ്ഞു.. അങ്ങേരെന്നെ നോക്കിയിട്ട് അങ്ങേര്ടെ കയ്യിലോട്ട് നോക്കി..

“പിള്ളേര് കാണൂടീ.. പിന്നാവട്ടെ..

അതിയാൻ പതുക്കെ പറഞ്ഞു…

ഞാനങ്ങില്ലാണ്ടായിപ്പോയി..ഞാനങ്ങേരുടെ കയ്യിൽ നിന്ന് പിടി വിട്ട്..

കഴിഞ്ഞ തവണ ബീഫ് കഴിച്ച് ഇതേ പ്രശ്നം വന്നപ്പോ ഡോക്ടർ തന്ന ഒരു ഗുളികയുടെ കാര്യം അപ്പോഴാണ് ഓർമ്മ വന്നത്.. ഓടിച്ചെന്ന് അതിലൊരെണ്ണം എടുത്ത് കഴിച്ചു..

ചൊറിച്ചിൽ പെട്ടെന്നങ്ങു മാറി യെടേ.. പിന്നെ ശരീരത്തിനൊക്കെ ഒട്ടും ബലമില്ലാതെ പറന്നു പോകുന്ന പോലൊരു തോന്നല്..

വല്ലാത്തൊരു അസ്വസ്ഥത.. പതുക്കെ പതുക്കെ പറക്കൽ നിന്നു.. നെഞ്ചിന്റെ ഇടത് ഭാഗത്തായി ചെറിയൊരു വേദന.. അതിങ്ങനെ കേറിക്കേറി വരുന്ന്.. സഹിക്കാൻ പറ്റാത്ത വേദന..

“എനിക്ക് അറ്റാക്ക് വരുവാണെന്ന് തോന്നുന്നു.. ഭയങ്കര വേദന.. എനിക്ക് വയ്യ…

സോളമൻറെ തേനീച്ചയെ തന്നെ നോക്കിയിരുന്ന കെട്ടിയോനോട് ഞാൻ പറഞ്ഞു..

“വായുവായിരിയ്ക്കും,, നീയൊരു ഇഞ്ചിക്കഷ്ണവും വെളുത്തുള്ളിയും കൂടെ ചവച്ചിറക്ക്.. അതങ്ങു മാറും..

ടീവിയിലോട്ട് നോക്കിയിരുന്നിട്ട് നെഞ്ചാണെന്ന് കരുതി അങ്ങേരെന്റെ കാലിൽ തടവി.. നെഞ്ചിലെ കുരുവിന് കാലിൽ തടവി യിട്ട് എന്തുവാ പ്രയോജനം..ഞാനാ കൈ എടുത്തു മാറ്റി…

എഴുന്നേറ്റു പോയി ഇഞ്ചിയും വെളുത്തുള്ളിയും എടുത്തു തിന്നു.. വേദന,, വേദന,, വേദന..

മരിയ്ക്കാൻ പോകുവായിരിയ്ക്കും..അറ്റാക്കിന്റെ ലക്ഷണങ്ങൾ രണ്ട് ദിവസമായി കാണുന്നുണ്ട്..

പെട്ടെന്നാണ് മിന്നൽ പോലെയൊരോർമ്മ തെളിയുന്നത്..

“മേശപ്പുറത്തിരിയ്ക്കുവാ എന്റെ ഫോണ്..

എന്റെ മരണശേഷം എന്റെ ഫോണ് കെട്ടിയോൻ കാണില്ലേ.. ഫോണിന്റെ ലോക്ക് കൊച്ചുങ്ങൾക്കറിയാം..അവര് ലോക്കെടുത്തു കൊടുക്കും.. കണ്ണീ കണ്ട ഗ്രൂപ്പുകളിലൊക്കെ ഞാൻ എഴുതിക്കൂട്ടിയത് ഇങ്ങേര് വായിക്കും… ഓരോരു ത്തരുടെ പോസ്റ്റിന്റെ കീഴെയൊക്കെ ഞാനിട്ട കമന്റുകൾ കാണും..അതിൽ തൂങ്ങി ഇവിടുള്ള ഫ്രണ്ട്ലിസ്റ്റിലെ കുറെയെണ്ണം ഊഞ്ഞാലാടിയത് കാണും.. ഇൻബോ ക്സിൽ വരുന്നവരെയൊന്നും വെറുപ്പിക്കാനറിഞ്ഞൂടാത്ത ഞാൻ മുതുക്കന്മാരെ വരെ “കുഞ്ഞാ”ന്ന് വിളിച്ചത് കാണും.. ചാറ്റുകളിൽ സ്നേഹത്തോടെ കൊടുത്ത ഉമ്മ കൾ കണ്ട് ഇങ്ങേര് ഹൃദയം പൊട്ടി നിക്കും.. എന്റെ ശ വം ക ത്തിച്ച് വിടുന്നതിനു മുൻപ് ഇങ്ങേരെന്റെ ഫോൺ തുറന്നു കണ്ടാൽ മരണാനന്തര ബഹുമതികളൊന്നും കിട്ടാതെ എനിക്ക് യാത്രയാകേണ്ടി വരും.. അങ്ങനെ അലഞ്ഞു തിരിയുന്നൊരു ആത്മാവായി എന്നെ സങ്കൽപ്പിക്കാൻ പോലും പേടി തോന്നി..

ഓരോന്നോർത്തപ്പോ വേദന കൂടുന്നു…

മരിക്കുന്നതിന് മുൻപ് ചെയ്യാനുള്ളതൊക്കെ ചെയ്യണം.. ഞാൻ പയ്യെ തലപൊക്കി നോക്കി…. ഞാൻ നോക്കുന്നത് കണ്ട് കൊച്ചെർക്കാൻ എന്റടുത്തോട്ട് വന്ന്..

“ന്തുവാമ്മച്യേ,, വെള്ളം വേണോ..

അവനെന്റെ ദേഹത്തോട്ട് ചാരി…

“മക്കള് അമ്മച്ചീടെ ഫോണിങ്ങെടുത്തെ..

ഞാൻ ശ്വാസം ആഞ്ഞു വലിച്ച് വിട്ട്.. അവനോടിപ്പോയി ഫോണെടുത്ത് കയ്യിൽ തന്നു.. ഉ മ്മ കൂടുതലുള്ള ചാറ്റൊക്കെ ഡിലീറ്റ് ചെയ്തിട്ട് വല്ല വിധേനയും ഫോണിന്റെ നമ്പർ ലോക്ക് ചേഞ്ച്‌ ചെയ്തു..പുതിയ പാസ്സ് വേഡ് സെറ്റ് ചെയ്തപ്പോ എന്തൊരു സമാധാനം… ഫോണും വെച്ചിട്ട് ഭൂമിയിലെ സകല കടമകളും തീർത്ത് മരിക്കാൻ റെഡിയായി കിടന്നു..എപ്പോളോ ഉറങ്ങിപ്പോയി…

പത്തരയോടെ കെട്ടിയോനെന്നെ വിളിക്കുന്ന്.. ഉറക്കപ്പിച്ചോടെ ചാടിയെണീറ്റ്.. ച ത്തില്ല എന്നത് വലിയൊരു ആശ്വാസമാരുന്നു..

ഫോണിന്റെ പാസ് വേഡ് മാറ്റിയത് കൊണ്ടാണോ ഇഞ്ചിയും വെളുത്തുള്ളിയും തിന്നത് കൊണ്ടാണോന്നറിഞ്ഞൂടാ നെഞ്ച് വേദന പമ്പ കടന്നു..

എങ്ങനെയായാലും വേണ്ടിയേലാ.. നമ്മക്ക് വേദന മാറണം..

അല്ലിയോടെ…???

Related Posts

Leave a Reply

Your email address will not be published. Required fields are marked *