കല്യാണം കഴിഞ്ഞ് രണ്ട് മൂന്ന് ദിവസത്തിന് ശേഷം ഷാനും ഭാര്യ ഷാഹിനയും കൂടി ഫുഡ്‌ കഴിക്കാൻ റെസ്റ്റോറന്റിൽ പോയി. ഷാൻ നല്ലൊരു ഭക്ഷണപ്രിയൻ…..

എഴുത്ത് :- ഷാൻ കബീർ

കല്യാണം കഴിഞ്ഞ് രണ്ട് മൂന്ന് ദിവസത്തിന് ശേഷം ഷാനും ഭാര്യ ഷാഹിനയും കൂടി ഫുഡ്‌ കഴിക്കാൻ റെസ്റ്റോറന്റിൽ പോയി. ഷാൻ നല്ലൊരു ഭക്ഷണപ്രിയൻ ആയതുകൊണ്ടുതന്നെ ചിക്കനും ഫിഷും ബീഫും എല്ലാം അവൻ ഓർഡർ ചെയ്തു.

അങ്ങനെ രണ്ടുപേരും ഫുഡ്‌ കഴിക്കാൻ തുടങ്ങി. ഷാൻ നന്നായി ആസ്വദിച്ച് കഴിക്കുമ്പോൾ ഷാഹിന രണ്ട് വിരലുകൊണ്ട് ഓരോ അരിമണിയും പെറുക്കിയെടുത്ത് വല്യ താല്പര്യം ഇല്ലാത്തപ്പോലെ ഫുഡ്‌ കഴിക്കുന്നത് കണ്ടപ്പോൾ ഷാൻ അവളെ നോക്കി

“അതെന്താ മുത്തൂസേ, ന്റെ മോൾ ഫുഡ്‌ കഴിക്കാത്തെ…? എന്തുപറ്റി ന്റെ വാവക്ക്”

ഷാഹിന ചിക്കൻ ഫ്രെയിൽ ഒന്ന് നുള്ളി വായിൽ വെച്ച് പുന്നാരത്തോടെ ഷാനിനെ നോക്കി

“ഞാൻ ചിക്കനൊന്നും അങ്ങനെ കഴിക്കാറില്ല ഇക്കൂ”

ഷാനിന് ആകെ വിഷമമായി

“ചിക്കൻ ഇഷ്ടല്ലേൽ ന്റെ പൊന്നു ഫിഷ് കഴിക്ക്”

ഷാഹിന ഷാനിനെ നോക്കി കൊഞ്ചി

“എനിക്ക് ഫുഡിനോടൊന്നും വല്യ താല്പര്യം ഇല്ല ഇക്കൂസേ, ഞാൻ ചിക്കനും ഫിഷും ബീഫുമൊന്നും അങ്ങനെ കഴിക്കാറില്ല. എനിക്ക് ഫ്രൂട്ട്സ്, ഹെൽത്തി ഫുഡ്‌ അതിനോടൊക്കെയാണ് താല്പര്യം”

ഒന്ന് നിറുത്തുയിട്ട് ഷാഹിന ഷാനിനെ നോക്കി

“ഇറച്ചി വിഭവങ്ങളൊക്കെ ഒന്നോ രണ്ടോ നുള്ള് കഴിച്ചാലായി. എനിക്ക് കയ്യിൽ ഭക്ഷണം ആവുന്നത് ഇഷ്ടല്ല. ഞാനും എന്റെ വീട്ടുകാരും രണ്ടോ മൂന്നോ വിരലുകൾ കൊണ്ട് മാത്രാണ് ഫുഡ്‌ കഴിക്കാറ്. അധികവും ഫോർക്കും സ്പൂണും ആണ് യൂസ് ചെയ്യാറ്”

തന്റെ മുത്ത് ഫുഡിന്റെ കാര്യത്തിൽ ഭയങ്കര ശ്രദ്ധയുള്ള ആളാണെന്ന് തിരിച്ചറിഞ്ഞ ഷാൻ അവൾക്ക് വേണ്ടി കൈപ്പക്ക ഉപ്പേരിയും, വീറ്റ് ചപ്പാത്തിയും ഓർഡർ ചെയ്തു… കൂടെ ഒരു സ്ട്രോബെറി മിൽക്ക് ഷൈക്കും, രണ്ട് ഫോർക്കും ഒരു സ്പൂണും”

വർഷങ്ങൾക്ക് ശേഷം…

ഷാനും ഷാഹിനയും മക്കളും ഫുഡ്‌ കഴിച്ചോണ്ട് ഒരു ഹോട്ടലിൽ ഇരിക്കുന്നു. ഷാഹിന താൻ തിന്ന പ്ലേറ്റ് വടിച്ച് വെച്ചിരിക്കുന്നത് കണ്ട ഷാൻ അവളെയൊന്ന് നോക്കി

“കല്യാണം കഴിച്ച ഉടനേ ഹോട്ടലിൽ ഫുഡടിക്കാൻ കയറിയപ്പോൾ എന്തൊക്കെയായിരുന്നു, ഞാൻ ചിക്കൻ കഴിക്കൂലാ, ഫിഷ് കഴിക്കൂലാ… വിരലിൽ ഫുഡ്‌ ആവുന്നത് ഇഷ്ടല്ലാ, ഫോർക്കും സ്പൂണും യൂസിയിട്ടേ കഴിക്കൂ…, ഇതിപ്പോ ഒരു ഫുൾ അൽഫഹം ആണ് നീ ഒറ്റക്ക് കയറ്റിയത്, കൂടെ നാല് കാട മുട്ടയും”

ഷാഹിന പ്ലേറ്റ് നന്നായി കൈകൊണ്ട് വടിച്ച് തന്റെ അഞ്ച് വിരലും ആസ്വദിച്ച് വായിട്ട് ഊ മ്പി ഷാനിനെ നോക്കി കണ്ണുരുട്ടി

“അന്നൊരു ഗമക്ക് വേണ്ടി അങ്ങനൊക്കെ പറഞ്ഞെന്ന് വെച്ച്… അന്നാ കുരുമുളകിട്ട് പൊള്ളിച്ച ഫിഷ് ഇങ്ങള് ഒന്നൂടെ നിർബന്ധിച്ചാ ഞാൻ കഴിച്ചേനേ, പക്ഷേ ഇങ്ങള് അത് ഒറ്റക്ക് തിന്നു. എന്നാലും എന്റെ ഷാനിക്കാ ഞാൻ ഒരിക്കലും മറക്കില്ല എന്നെക്കൊണ്ട് ഇങ്ങള് കൈപ്പക്ക തീറ്റിച്ചത്”

ഇതും പറഞ്ഞ് ഷാഹിന കുട്ടിയെ എടുത്ത് തോളത്ത് വെച്ച് എഴുന്നേറ്റ് ഷാനിനെ നോക്കി

“അന്ന് ആ സ്ട്രോബെറി മിൽക്ക് ഷൈക്കും കൂടി ഇല്ലായിരുന്നേൽ എന്റെ അവസ്ഥ….”

ഷാൻ ഒന്നും മിണ്ടാതെ അവൾ കൈ കഴുകാൻ പോകുന്നത് നോക്കിയിരുന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *