കാത്തിരിപ്പിന്റെ നിമിഷങ്ങൾക്ക് വിരാമമിട്ടുകൊണ്ട് മൂന്ന് പോലീസ്ജീപ്പ് ഒന്നിന് പുറകെ ഒന്നായി റോഡിൽ വന്നുനിന്നു. കൂടിനിന്ന ജനം മൊത്തത്തിൽ ഒന്നിളകിമറിഞ്ഞു…….

ര ക്തസാക്ഷിയുടെ കൊ ലപാതകി

എഴുത്ത്:-വിനീത അനിൽ

നാരായണിയമ്മ മരിച്ചു. രണ്ടുവർഷം മുന്നേ വരെ നാട്ടിലെ സാധാരണ സ്ത്രീ ആയിരുന്നു അവർ. കുടുംബശ്രീയും തൊഴിലുറപ്പുമായി നടക്കുന്ന ഒരു വീട്ടമ്മ. എന്നാൽ ഇന്നവർ ര ക്തസാക്ഷിയുടെ കൊ ലപാതകിയുടെ അമ്മയാണ്. അതു കൊണ്ടുതന്നെ ആ നാട് മൊത്തം ആ വീട്ടിലുണ്ട്.അയാളുടെ അമ്മ ആറുമാസമായി കിടപ്പിലായിരുന്നു. അവരുടെ മുഴുവൻ ചികിത്സാച്ചിലവും പാർട്ടി ആണ് നിർവ്വഹിച്ചത്.

ശ വം കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനുമല്ല ഇത്രയും പേർ കാത്തിരിക്കുന്നത്. അമ്മയ്ക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാനായി ജയിലിൽ നിന്ന് വരുന്ന മകനെ കാണാനായാണ്.

കാത്തിരിപ്പിന്റെ നിമിഷങ്ങൾക്ക് വിരാമമിട്ടുകൊണ്ട് മൂന്ന് പോലീസ്ജീപ്പ് ഒന്നിന് പുറകെ ഒന്നായി റോഡിൽ വന്നുനിന്നു. കൂടിനിന്ന ജനം മൊത്തത്തിൽ ഒന്നിളകിമറിഞ്ഞു. ആരോ മുദ്രാവാക്യം വിളിച്ചുതുടങ്ങി. കുറെ പേർ അതേറ്റെടുത്തു. അതിനിടയിലൂടെ അയാളിറങ്ങി. ര ക്തസാക്ഷിയുടെ കൊ ലപാതകി.

തൂവെള്ള വസ്ത്രങ്ങളിൽ ഒരു രാഷ്ട്രീയ നേതാവിനെപ്പോലെ, ദുഖമുണ്ടെങ്കിലും ചെറു പുഞ്ചിരി ചുണ്ടിൽ.. ദൂരെ മാറിനിന്ന തലമൂത്ത നേതാക്കന്മാർ അടുത്തേക്ക് വന്നു. അതോടെ പോലീസ് പുറകിലേക്ക്. അവരോടൊപ്പം കുറച്ചുസമയം സംസാരം. തുടർന്ന് വീട്ടിലേക്ക്.

പിറകിൽ നിന്ന് എത്തിനോക്കുന്ന സ്ത്രീകളിൽ ഒരാൾ മറ്റേയാളോട്

“കഴിഞ്ഞ മാസം സുഖചികിത്സയ്ക്ക് കൊണ്ടുവന്നിരുന്നു അപ്പോൾ ഞാൻ കണ്ടിരുന്നു ആയുർവ്വേദശാലയിൽ പോയപ്പോൾ”

“വെറുതെയല്ല ഇത്രേം നന്നായിരിക്കുന്നത്”

മറ്റേ സ്ത്രീ പിറുപിറുത്തു…

മൃതദേഹത്തിനരികിൽ കുറച്ചുനിമിഷം..പിന്നീട് അന്ത്യകർമ്മങ്ങളിലേക്ക്. അതിനു ശേഷം ഭാര്യയോട് കുറച്ചു സംസാരിക്കാൻ അകത്തേക്ക്..ശിക്ഷ കിട്ടി അയാൾ ജയിലിൽ പോയതിനു ശേഷം അവരുടെ പാർട്ടി അയാളുടെ ഭാര്യക്ക് ജോലി നൽകിയിരുന്നു. അതുകൊണ്ട് തന്നെ വീടിനുള്ളിലെ ദാരിദ്ര്യത്തിന്റെ അടയാളങ്ങൾ മാഞ്ഞുതുടങ്ങിയത് അയാളെ സന്തോഷിപ്പിച്ചു. ഭാര്യാഭർതൃ സംഭാഷണം തീരുംവരെ പോലീസുകാർ പുറത്തു നിശബ്ദരായി കാത്തുനിന്നു.

ഇനി മടക്കയാത്ര. നേതാക്കളോട് രണ്ടുനിമിഷം യാത്രപറച്ചിൽ. വാഹനത്തിൽ കയറും മുന്നേ തിരിഞ്ഞുനിന്നു മുഷ്ടി ചുരുട്ടി അണികൾക്ക് ആവേശമാകുന്ന നിമിഷങ്ങൾ..ജനം ആർത്തുവിളിച്ചു. കാരണം അവർക്കറിയാം വെറുമൊരു രക്ത സാക്ഷിയുടെ കൊ ലപാതകി മാത്രമല്ല എതിർപ്പാർട്ടിക്കാരുടെ കൈകൊണ്ടു തീർന്നില്ലെങ്കിൽ… ഒരുപക്ഷെ നാളത്തെ അവരുടെ മന്ത്രിയായിരിക്കാം അതെന്നു.

ദൂരെനിന്ന അണികളിൽ ഓരോരുത്തരും ഒരുനിമിഷമെങ്കിലും ഉള്ളുകൊണ്ടു കൊതിച്ചിട്ടുണ്ടാവാം ഒരു ര ക്തസാക്ഷിയുടെ കൊ ലപാതകിയാവാൻ.

“കണ്ണൂരേ…. നിനക്കീ കണ്ണീരിൽ നിന്ന് മോചനമില്ല …”

Related Posts

Leave a Reply

Your email address will not be published. Required fields are marked *