കുട്ടി. ഡയമണ്ട് തന്നെ വേണം കേട്ട.. രമാമിസ്സ് പറഞ്ഞു. ഡയമണ്ട് ഇട്ടാൽ കഷ്ടകാലം തീരുമെന്ന്……

ഡയമണ്ട് മൂക്കുത്തി

എഴുത്ത്:-വിനീത അനിൽ

“എനിക്കും മൂക്കുത്തി വേണം..”

കെട്ടിയോൻ…ഹമ്…

കുട്ടി. “ഡയമണ്ട് തന്നെ വേണം കേട്ട.. രമാമിസ്സ് പറഞ്ഞു. ഡയമണ്ട് ഇട്ടാൽ കഷ്ടകാലം തീരുമെന്ന്..”

കെട്ടിയോൻ. “അങ്ങനെ നോക്കിയാൽ ഞാൻ നൂറെണ്ണം കുത്തേണ്ട സമയം കഴിഞ്ഞു. നിന്നെ സഹിക്കുന്നതിനു… നിനക്കിപ്പോ എന്താ ഇത്രേംവല്യ കഷ്ടകാലം?”

കുട്ടി. “ഞാൻ ഇടയ്ക്കിടെ വീഴാറില്ലേ? പിന്നെ അടുക്കളയിൽ കേറുമ്പോ ഒക്കെ കൈ പൊള്ളാറില്ലേ ?”

കെട്ടിയോൻ. “അതിനു ഞങ്ങടെ നാട്ടിൽ ശ്രദ്ധക്കുറവ് അല്ലേൽ ബോധമില്ലായ്‌മ എന്നാണ് പറയുക “

കുട്ടി. “നല്ല സ്റ്റൈലും ഉണ്ടാവുമെന്ന ന്റെ മുഖം നോക്കിയിട്ട് ആയമ്മ പറഞ്ഞത്. ഒന്ന് സമ്മതിക്കപ്പ”

കെട്ടിയോൻ. “ഒടുക്കത്തെ വേദനയായിരിക്കും.കേട്ട..പറഞ്ഞില്ലെന്നുവേണ്ട..”

കുട്ടി. “അതൊന്നും സാരോല്ല.. ഒന്ന് പെറ്റ ന്നോടോ ബാല?”

കെട്ടിയോൻ. “കുത്തിക്കഴിഞ്ഞും പറയണം ഇതേ ഡയലോഗ്”

കുട്ടി. “ന്നാപ്പിന്നെ നാളെത്തന്നെ കുത്തട്ടെ? അടുത്തയാഴ്ച്ച നാട്ടിൽ പോകയല്ലേ?”

കെട്ടിയോൻ. “നിന്റെ ഇഷ്ടം പോലെ ചെയ്യൂ”

*** *** ***

പിറ്റേന്നുരാവിലെ തന്നെ ഡയമണ്ട് മൂക്കുത്തിയും വാങ്ങി ചാടിത്തുള്ളി കുട്ടിയും ചങ്ങാതിയും തട്ടാന്റടുത്തേക്കു. ഇന്നുതന്നെ.ഡയമണ്ട് ഇട്ടു വിലസാമെന്ന കുട്ടിയുടെ സ്വപ്നങ്ങൾക്ക് ക ത്തിവച്ചുകൊണ്ട് നിർദാക്ഷിണ്യം തട്ടാൻ..

“ആദ്യം അങ്ങേരുടെ അടുത്തുള്ള മൂക്കുത്തിയും പിന്നീട് ഒരാഴ്ച്ച കഴിഞ്ഞു ഗ്രാമ്പൂ നേർപ്പിച്ചതും ഇട്ടതിനുശേഷം മാത്രമേ ഡയമണ്ട് ഇടാവൂ” എന്നും പറയുന്നു..

ഏതായാലും നാട്ടിൽപോകും മുന്നേ എങ്ങനേലും ഇടണം എന്ന കുരുട്ടു ചിന്തയോടെ കുട്ടി ഇരിക്കുന്നു.. തട്ടാൻ മൂക്ക് കുത്തുന്നു.. ഇച്ചിരി വേദന യുണ്ടെങ്കിലും കുട്ടി സഹിക്കുന്നു… ശുഭം..

രണ്ടു മൂന്നു ദിവസംകൊണ്ടു അത്യാവശ്യം നല്ല വേദനയും സഹിച്ചു കുട്ടി നാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു.. അഞ്ചാം ദിവസമെത്തിയ പ്പോളേക്ക് നന്നായി ഉണങ്ങുന്നു. കുട്ടി ഹാപ്പി ആവുന്നു. മറ്റന്നാൾ നാട്ടിലേക്ക് പോകും മുന്നേ ഡയമണ്ട് ഇടണമെന്ന അടങ്ങാത്ത ആഗ്രഹവുമായി കുട്ടി ചങ്ങാതിയെ വിളിക്കുന്നു. എങ്ങനേലും ആ തട്ടാനോട് പറഞ്ഞൊന്നു ശരിയാക്കിത്തരാൻ പറയുന്നു.

ഫോൺ ചെയ്തുനോക്കിയ ചങ്ങാതി “നമ്മുടെ റിസ്കിൽ ഇട്ടുതരാൻ അയാൾ
തയ്യാറാണ്. പക്ഷെ,അയാളിപ്പോ സ്ഥലത്തില്ല. ഒരാഴ്ച്ച കഴിഞ്ഞേ വരൂ. ഇവിടെ ഒരാൾ കുത്തിയ മൂക്കുത്തി അയാൾതന്നെ ഇട്ടില്ലേൽ തട്ടാന് ഐശ്വര്യ ക്കേടാണത്രെ എന്നും പറയുന്നു.”..

കരഞ്ഞും കച്ചറയാക്കിയും കുട്ടി ചങ്ങാതിയെക്കൊണ്ട് തട്ടാനെ വിളിപ്പിക്കുന്നു.
ഇന്നുതന്നെ മൂക്കുത്തി ഇട്ടുതരണമെന്നു ഭീഷണിപ്പെടുത്തുന്നു. ഒടുവിൽ ഐശ്വര്യം പോകാതിരിക്കാൻ അങ്ങേരുടെ അപ്പനെ അയക്കാമെന്നു സമ്മതിക്കുന്നു. കുട്ടി ഹാപ്പി ആവുന്നു… ശുഭം..

വൈകുന്നേരം കാളിംഗ് ബെൽ കേട്ട് ഓടിച്ചെന്നു വാതിൽതുറന്ന കുട്ടിയുടെ മുന്നിൽ ഉണങ്ങിച്ചുരുണ്ട ഉപ്പിലിട്ടമാങ്ങ പോലൊരു അപ്പാപ്പൻ.. തട്ടാന്റെ അപ്പനാണത്രെ.. എക്സ്പയറി ഡേറ്റ് ഒക്കെ എന്നോ കഴിഞ്ഞതാണെന്നു മുഖത്തു എഴുതിവച്ചിരിക്കുന്നു. ഭാഷയാണേൽ വല്ലാത്തൊരു ശൈലി ആയതിനാൽ ഒന്നുമങ്ങോട്ട് ശരിക്ക് ക ത്തുന്നുമില്ല.

ഡയമണ്ട് മൂക്കുത്തിയിട്ട് നാട്ടിൽ വിലസുന്നതോർത്തപ്പോൾ അപ്പാപ്പനെങ്കിൽ അപ്പാപ്പൻ എന്ന് തീരുമാനിച്ച കുട്ടി അങ്ങേരെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. സോഫയിൽ ഇരുത്തുന്നു.. കാപ്പി കൊടുക്കുന്നു.. ഐശ്വര്യമായിട്ട് മൂക്കുത്തിയെടുത്തു രണ്ടുകൈകൾകൊണ്ടും പിടിച്ചു അപ്പാപ്പനെ ഏല്പിക്കുന്നു.
അപ്പാപ്പൻ ലൈറ്റ് കാണിച്ചു എന്തോ പറയുന്നു..ഇരുട്ടിനോട് സ്നേഹക്കൂടുതലുള്ളതു കൊണ്ട്കു.ട്ടിയുടെ വീട്ടിലെ കർട്ടനുകൾക്കെല്ലാം ഇരുണ്ട നിറമായാൽ എപ്പോളും റൂമിനുള്ളിൽ അരണ്ട വെളിച്ചമേയുണ്ടാവു എന്നതിനാൽ അതാവുമെന്നു കരുതി കുട്ടി പോയി ലൈറ്റിടുന്നു. പിന്നെയും അപ്പാപ്പന്റടുത്തു പോയി അനുസരയുള്ള പട്ടിക്കുഞ്ഞിനെ പോലെ തലനീട്ടി ഇരിക്കുന്നു. അമ്മയ്ക്ക്മൂ ക്കുത്തിയിടുന്നത് കാണാൻ മകനും അടുത്ത സോഫയിൽ റെഡി ആയി ഇരിക്കുന്നു.

ആദ്യഘട്ടം മൂക്കുത്തി അഴിക്കലാണ്. അതിവിദഗ്ധമായി അപ്പാപ്പൻ ഒറ്റവലിക്ക് അതങ്ങു നിർവ്വഹിച്ചു. അടുത്ത ഘട്ടം അപ്പാപ്പൻ മൂക്കുത്തിയെടുക്കുന്നു പിരി അഴിക്കുന്നു മാറ്റിവെക്കുന്നു, പ്രാർത്ഥിക്കുന്നു, പിന്നെ കുട്ടിയുടെ മൂക്കിനടുത്തേക്ക് തലതാഴ്ത്തി മൂക്കുത്തിയുടെ കാലു വച്ച് തിരിക്കുന്നു.. ഒറ്റനിമിഷം കൊണ്ട് ഈരേഴു പതിനാലു ലോകവും കണ്ടു കുട്ടി. അമ്മാതിരി വേദന. പക്ഷെ കരഞ്ഞാൽ ചെക്കൻ കെട്യോനെ വിളിച്ചുപറഞ്ഞു മാനം കളയുമെന്നുറപ്പുള്ളതിനാൽ കടിച്ചുപിടിച്ചു സഹിക്കുന്നു.

അപ്പാപ്പൻ മൂക്കുത്തി വലിച്ചൂരുന്നു.. വീണ്ടും കു ത്തിക്കേറ്റുന്നു.. കേറുന്നില്ലാ ത്തതിനാൽ രണ്ടു തിരി തിരിക്കുന്നു.. വീണ്ടും വലിച്ചൂരുന്നു.. വീണ്ടും കുത്തുന്നു..പ്രാണൻ പോകുന്ന വേദനയിൽ തലയ്ക്ക് ചുറ്റും പറന്ന പൊന്നീച്ചകൾ കുട്ടിയുടെ കണ്ണിലൂടെ താഴേക്കൊഴുകിത്തുടങ്ങി. അത് കണ്ടുനിൽക്കാൻ കഴിയാതെ മകൻ “മതിയമ്മേ”പറയാൻ തുടങ്ങുന്നു.. എന്ത് സഹിച്ചും മൂക്കുത്തി ഇട്ടേ അടങ്ങൂ എന്ന വാശിയിൽ കുട്ടി മകനെ പുറത്താക്കി വാതിലടക്കുന്നു. വീണ്ടും കണ്ണീരൊക്കെ തുടച്ചു വന്നിരിക്കുന്നു.

അപ്പാപ്പൻ വീണ്ടും കുത്തുന്നു ..തിരിക്കുന്നു.. വീണ്ടും…വീണ്ടും…നല്ലോണം തലതാഴ്ത്തി നോക്കുന്നു…വീണ്ടും ആവർത്തിക്കുന്നു.. കണ്ണിലൂടെ ഒഴുകിയ പൊന്നീച്ചകളുടെ ബാക്കി കുട്ടിയുടെ മൂക്കിലൂടെ ഒഴുകിത്തുടങ്ങി..

ചെറുപ്പത്തിൽ മൂക്കിള വലിച്ചുകേറ്റിയ പോലെ കഷ്ട്ടപ്പെട്ടു വലിച്ചുകേറ്റാൻ കുട്ടി ശ്രമിക്കുന്നു. വീണ്ടും ഒഴുകുന്നു. അപ്പാപ്പൻ സാരമില്ല പറയുന്നു.. ആവേശ ത്തോടെ വീണ്ടും തിരിക്കുന്നു.. കണ്ണിലൂടെ ,മൂക്കിലൂടെ ഒഴുകിയ പൊന്നീച്ചകൾ അപ്പാപ്പന്റെ വിരലിലൂടെ താഴേക്ക് ഇറ്റിവീണപ്പോൾ ജനലിലൂടെ എത്തിനോക്കിയ മകൻ ഉച്ചത്തിൽ വിളിച്ചുകൂവി..

“അമ്മെ..ചോ രാ”…

വേദനയുടെ ആധിക്യത്തിൽ ശബ്ദം കുറച്ചു..”ങ്ങീ..ങ്ങീ” എന്നുമാത്രം ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരുന്ന കുട്ടി കണ്ണ് തുറന്നു നോക്കുമ്പോൾ ചോ രയും വെള്ളവും കുഴമ്പുപരുവത്തിൽ അപ്പാപ്പന്റെ വിരലിലൂടെ മടിയിലേക്ക് തുള്ളികളായി വീഴുന്നു.

പിന്നൊന്നും നോക്കീല. കുട്ടി ചാടിയെണീറ്റ് പൊട്ടിക്കരഞ്ഞുകൊണ്ട്‌ അറിയാവുന്ന ഭാഷയിൽ അപ്പാപ്പനോട് രണ്ടു ചാട്ടവും നാലലർച്ചയും.. കുറ്റബോധത്തോടെ ന്തൊക്കെയോ പറഞ്ഞ അപ്പാപ്പന്റെ തെലുഗ് മകൻ പുറത്തുനിന്നു കുട്ടിക്ക് തർജ്ജമ ചെയ്തുകൊടുത്തു.

വേറൊന്നുമില്ല.. “അപ്പാപ്പന് നല്ല പകൽ വെളിച്ചത്തിൽ മാത്രമേ കണ്ണ് ശരിക്ക് കാണൂ. കാഴ്ച കുറഞ്ഞതോടെയാണ് മൂപ്പരിപ്പണി നിർത്തിയത്. ഇതിപ്പോ മകൻ നിർബന്ധിച്ചിട്ടു വന്നെന്നേയുള്ളു”..

“ഇതങ്ങു മുന്നേ പറഞ്ഞൂടായിരുന്നോ കാലാ?”

എന്നഭാവത്തിൽ കുട്ടിയും..

“നിനക്കെന്റെ ഭാഷ മനസിലാകാഞ്ഞത് എന്റെ കുറ്റമാണോ കഴുതേ?”

എന്നഭാവത്തിൽ അപ്പാപ്പനും പരസ്പരം നോക്കി.. പിന്നെ പതുക്കെ തോർത്തിൽ മുഖംഅമർത്തിക്കൊണ്ട് കുട്ടി വരാന്തയിലേക്ക് നീങ്ങി..

വീർത്ത മൂക്കിൽ ഡയമണ്ട് മൂക്കുത്തിയും ഇട്ടു പനി പിടിച്ചു ചുവന്നു തുടുത്ത കുട്ടിയുടെ മുഖത്തു നോക്കി കെട്ട്യോൻ പാടി..

“എന്ത് ഭംഗി നിന്നെക്കാണാൻ.എന്റെയോമലാളേ”

കെട്യോനെ നോക്കി ദയനീയമായി കുട്ടി മറുപടി പറഞ്ഞു..

“ശവത്തിൽ കുത്തരുത് പിള്ളേച്ചാ… ഒരബദ്ധം ഏതു പോലീസിനും പറ്റും”..

Related Posts

Leave a Reply

Your email address will not be published. Required fields are marked *