കുറേ കാത്തിരുന്നത് കൊണ്ടായിരിക്കും അവൾ ഗർഭിണിയാണെന്ന് എന്നോട് പറഞ്ഞപ്പോൾ എന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നത്…..

കെട്ടിയോളും കുപ്പിയും.

Story written by Navas Amandoor

ഇത്തിരിക്കോളം ബ്രാ ണ്ടി കുടിക്കണം. ചെറിയൊരു ആഗ്രഹമാണ് പുള്ളിക്കാരിയുടെ പൂതി. ആഘോഷ ദിനങ്ങളും അല്ലാതെയും ലക്ഷക്കണക്കിന് ലിറ്റർ മ ദ്യം കുടിച്ച് തീർക്കുന്ന ഈ കൊച്ചു കേരളത്തിൽ ഇച്ചിരി ബ്രാ ണ്ടിയല്ലേ ഓള് വേണെന്ന് പറഞ്ഞത്. അതൊരിക്കലും തെറ്റല്ലല്ലൊ.

ഇപ്പോഴത്തെ ഈ ആഗ്രഹം കാര്യമായിട്ട് എടുക്കാൻ വേറെയൊരു കാരണം കൂടിയുണ്ട്. ഓള് ഗർഭിണിയാണ്. വർഷങ്ങളോളം കാത്തിരുന്നു കിട്ടിയ ദൈവത്തിന്റെ സമ്മാനമാണ് അവളുടെ വയറ്റിൽ ഉള്ള എന്റെ ചോ ര.

കുറേ കാത്തിരുന്നത് കൊണ്ടായിരിക്കും അവൾ ഗർഭിണിയാണെന്ന് എന്നോട് പറഞ്ഞപ്പോൾ എന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നത്.

“നിലാവ് ഉദിച്ചപോലെ തെളിച്ചമായിരുന്നു എനിക്ക് ഉണ്ടെന്ന് പറഞ്ഞപ്പോൾ ഇയാളെ മുഖത്ത്‌.. ഞാൻ കണ്ടിട്ടില്ല ഇതുവരെ ഇത്രയും സന്തോഷത്തിൽ ഈ മുഖം. “

രാത്രി ഫേസ്ബുക്കിലെ അലച്ചിൽ കഴിഞ്ഞു യുട്യൂബിൽ കുറച്ചു കോമഡി വീഡിയോ കണ്ട് ചുമ്മാ ചിരിക്കാൻ തീരുമാനിച്ചു തലയിണ കട്ടിലിൽ പൊക്കി വെച്ച് അങ്ങനെ ചാരി ഇരിക്കുന്ന നേരത്താണ് ഓള് ആദ്യ പൂതി എന്നോട് പറയുന്നത്.

“എനിക്ക് ഇപ്പൊ പച്ച മാങ്ങ വേണം.. മാങ്ങ തിന്നാൻ തോന്നുന്നു ഇക്കാ. “

മാങ്ങ കട നടത്തുന്നവർ ഈ സമയം കൂർക്കം വലി തുടങ്ങിയിട്ടുണ്ടാകും. അപ്പോൾ വാങ്ങൽ നടക്കില്ല. പിന്നെയുള്ള വഴി കട കു ത്തി പൊളിച്ചു മാങ്ങ കൊ ള്ളയടിക്കണം. ഒരു മാങ്ങക്ക് വേണ്ടി കട കു ത്തി പൊളിച്ചാൽ.. അതാരെങ്കിലും കണ്ടാൽ എന്നെ വല്യകള്ളനാക്കും നാട്ടുകാർ. ചിലപ്പോൾ കെട്ടിയിട്ട് തല്ലി കൊ ല്ലുക വരെ സംഭവിക്കാം.

ഇവൾ എന്നെ കള്ളനാക്കുമോ പടച്ചോനെ.

അങ്ങനെ ചിന്തകൾ വടക്ക് കിഴക്കേ ഭാഗത്തെക്ക് തിരിച്ചു നോക്കി. മനസ്സിലെ കാഴ്ചയിൽ ഒരു ചെറിയ മാവ് തെളിഞ്ഞു വന്നു.

ഉണ്ട്‌… ഉണ്ട്‌ ആ മാവിൽ ചെറിയ മാങ്ങയുണ്ട്. അതികം ചിന്തിക്കാതെ മുണ്ട് മടക്കി കു ത്തി പാതിരാത്രിയിൽ മാങ്ങ പൊട്ടിക്കാൻ ഇറങ്ങി.

മാവ് വേറെയൊരാളുടെ പറമ്പിലാണ്. അവർ ഉറങ്ങി കാണും. അതുകൊണ്ട് ചോദിക്കാൻ പറ്റില്ല. മരത്തിൽ കയറാൻ അറിയാത്ത ഞാൻ പൊത്തി പിടിച്ച് മതിലിൽ കയറി. മതിലിൽ നിന്നും കൈ എത്തിച്ചു… ഇത്തിരി കൂടി പൊക്കം എനിക്ക് ഉണ്ടായിരുന്നങ്കിൽ പൊളിച്ചേനെ.

ബാബുവാന്റണിയെ മനസ്സിൽ ധ്യാനിച്ചു മുകളിലേക്ക് ചാടി മാങ്ങയിൽ പിടിച്ചു. പക്ഷെ തിരിച്ചു മതിലിൽ ചവിട്ടിയ എന്റെ കാൽ ഒരു ഇഞ്ച് മാറി.

അതുകൊണ്ട് മാത്രം മാങ്ങയും ഞാനുംപെട്ടെന്ന് താഴെ എത്തിയത്. കാല് മതിലിൽ തട്ടി വര വീണിടത്ത് നിന്നും ചോ ര പൊടിഞ്ഞു.

ശത്രുവിന്റെ തല വെ ട്ടിയെടുത്ത്‌ കൈയിൽ തൂക്കി പിടിച്ച് യുദ്ധം ജയിച്ച യോദ്ധാവിനെ പോലെ കൈയിൽ മാങ്ങയുമായി ഞാൻ മുറിയിലേക്ക് ചെന്നു.

ഓള് നല്ല ഉറക്കം.

“അടിപൊളി… “

പിന്നെ മസാല ദോശ, നെല്ലിക്ക, പോപ്‌കോൺ, ഷവർമ,.. അങ്ങനെ അവളുടെ പൂതികൾ ഓരോന്നായി വല്ല്യ പ്രശ്നങ്ങളില്ലാതെ സാധിപ്പിച്ചു.

“ഇക്കാ എനിക്ക് ഇത്തിരി ബ്രാ ണ്ടി കുടിക്കാൻ തോന്നുന്നു. “

ഇത് കുറച്ച് പ്രശ്നമാണല്ലോ. എന്താ ചെയ്യാ.. ക ള്ളെന്നു എഴുതി കാണിച്ചാൽ കലി കയറുന്ന ബാപ്പ. ക ള്ള് കുടിക്കുന്നവരെ വെറുപ്പോടെ നോക്കി ആട്ടി പായിക്കുന്ന ഉമ്മ.ഇന്നുവരെ ഞങ്ങളെ തറവാട്ടിൽ ഒരാളും കുടിച്ചിട്ടില്ല. അങ്ങനെയുള്ള ഈ വീട്ടിൽ വെച്ചു വേണം ഓൾക്ക് ബ്രാ ണ്ടി കുടിക്കാൻ.

‘മ ദ്യം സകല തിന്മകളുടേയും താക്കോലാണ് ‘

” ഈ നബി വചനം നീയും പഠിച്ചിട്ടില്ലെ മോളെ.. നമുക്ക് വേണ്ട ഇത്.. “

“എനിക്ക് തിന്മ ചെയ്യാനൊന്നും അല്ലിക്ക.അതിന്റെ രുചിയൊന്നറിയാൻ. “

കുറേ കാലം കാത്തിരുന്നു കിട്ടിയ നിധിയല്ലേ ഓളെ ഉള്ളിൽ.അവളെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കേണ്ടത് എന്റെ കടമയല്ലെ.

അതോർത്തപ്പോൾ ഞാൻ തീരുമാനിച്ചു ഒരു കുപ്പി വാങ്ങാൻ.

സൽസ്വഭാവത്തിന് ഐ എസ് ഐ മുദ്ര നാട്ടുകാർ പതിപ്പിച്ച ഞാനാണ് ബിവറേജിന്റെ നീണ്ട നിരയിൽ നിൽക്കുന്നത്.

പാവപ്പെട്ടവനും പണക്കാരനും സ്‌നേഹത്തോടെ സമാധാനത്തോടെ ക്ഷമയോടെ നിക്കുന്ന ഒരേയൊരു ക്യൂ…തല സ്വൽപം കുനിച്ചു സമാധാന നിരയിൽ ഞാൻ അക്ഷമയോടെ നിന്നു.

അതിന്റെ ഇടക്ക് ഒരുത്തൻ ഒരു ക്യാമറയും പൊക്കി പിടിച്ചു മൈക് നീട്ടി പിടിച്ചു ചോദ്യങ്ങൾ ചോദിക്കുന്നു.

താങ്കൾ എത്ര കൊ ല്ലമായി കുടി തുടങ്ങിയിട്ട്…?

മാസം എത്ര രൂപക്ക് കുടിക്കും…?

ആ ടിവി കാരന്റെ ചോദ്യത്തെ പുച്ഛത്തോടെ അവഗണിച്ചു ഞാൻ മുന്നോട്ട് നീങ്ങി. കുപ്പി വാങ്ങി പുറത്തിറങ്ങി.

സിനിമയിലൊക്കെ കാണുന്ന പോലെ ചുറ്റും നോക്കി കുപ്പി അരയിൽ തിരുകി വെച്ചതും ആ ക്യാമറമാൻ ഷൂട്ട്‌ ചെയ്തോന്ന് സംശയമില്ലാതില്ല.

വണ്ടി എടുത്ത് വീട്ടിലെത്തിയപ്പോൾ ബാപ്പ സൈക്കിൾ തുടച്ചു മുറ്റത്ത്‌ തന്നെയുണ്ട്. വണ്ടി നിർത്തി.ബാപ്പ നോക്കുന്നില്ലെങ്കിലും ആകെ ഒരു വെപ്രാളം പോലെ. നെറ്റിയിൽ വിയർപ്പിന്റെ തുള്ളികൾ. കുപ്പി അരയിൽ ഇരിക്കുന്നതു കൊണ്ട് കുറച്ചു ബുദ്ധിമുട്ടോടെ കാല് പൊക്കി വെച്ച് വണ്ടിയിൽ നിന്ന് ഇറങ്ങി.

അടി വെച്ചു. പതുക്കെ പതുക്കെ നടന്നു നീങ്ങിയ ഞാൻ വീടിന്റെ പടിയിൽ കാല് പൊക്കി വെച്ചപ്പോൾ പണ്ടാരമടങ്ങാൻ കുപ്പി അരയിൽ നിന്നും താഴെ വീണു പൊട്ടി.

കുപ്പി പൊട്ടിയ ശബ്ദം കേട്ട് ബാപ്പ നോക്കിയപ്പോൾ താഴെ പരന്നു ഒഴുകുന്ന മ ദ്യം. ശുദ്ധമായ ബ്രാ ണ്ടിയുടെ നല്ല മണം അവിടെയാകെ നിറഞ്ഞു.

ബാപ്പ ദജ്ജാലിനെ കണ്ടപോലെ എന്നെ നോക്കി പല്ല് കടിച്ചു.

അപ്പോഴേക്കും അടുക്കളയിൽ നിന്നും ഉമ്മ ഓടിയെത്തി.

“എന്തിനാ മോനെ ഇങ്ങനെയൊക്കെ.. അവളെ ഓർക്കണ്ടേ.. അവൾ ഇങ്ങനെ ഇരിക്കുവല്ലേ.. വിഷമിപ്പിക്കാൻ പാടുണ്ടോ..? “

ഉമ്മ കരച്ചിൽ തുടങ്ങി. ബാപ്പ പല്ല് കടിച്ചു അരിശത്തോടെ എന്നെ കൊ ല്ലാനുള്ള കോപത്തിൽ അങ്ങനെ നിന്നു.

“ഇനി ഞാൻ എങ്ങനെ നാട്ടുകാരുടെ മുൻപിൽ ചെല്ലും.. പടച്ചോനെ… നാട്ടുകാർ കുടിയന്റെ വാപ്പയെന്ന് വിളിക്കോ എന്നെ. “

ഒന്നും പറയാതെ കോഴി വെള്ളത്തിൽ വീണ പോലെ തല കുനിച്ചു ഞാൻ മുറിയിലേക്ക് നടന്നു. അല്ലങ്കിലും ഞാൻ എന്ത് പറയാനാണ്. മൊത്തം തകർന്നില്ലെ?

മുറിയിൽ പുറത്ത് കുപ്പി പൊട്ടിയതൊന്നും അറിയാതെ എന്റെ പൂതിക്കാരി ചെവിയിൽ ഹെഡ് സെറ്റ് വെച്ച് പാട്ടും കേട്ട് പോപ്‌കോൺ തിന്ന് തലയാട്ടി കട്ടിലിൽ ഇരിക്കുന്നുണ്ട്. എന്നെ കണ്ടപ്പോൾ പാട്ട് നിർത്തി എന്നെ നോക്കി. ഞാനൊരു പ്ലിങ്ങിയ ചിരി പാസ്സാക്കി.

“മോളെ നിനക്ക് ബ്രാ ണ്ടി വേണ്ടേ..? “

“വേണം ഇക്കാ. “

“എന്നാ വേഗം ചെല്ല്.”

“എവിടെയാ…? “

“നക്കി കുടിക്കേണ്ടി വരും പറ്റോ..? “

അവൾക്ക് ഞാൻ പറഞ്ഞത് മനസ്സിലാവാത്തപോലെ എന്നെ നോക്കി.

“നീ പുറത്ത് പോയി നോക്കിട്ട് വാ. “

അവൾ പുറത്തേക്ക് പോയി. അവളെ കണ്ടപ്പോൾ ഉമ്മ കണ്ണ് തുടച്ചു.

“എന്റെ മോളു വിഷമിക്കണ്ടട്ടോ.. ഇത് അവനു എന്തോ ബുദ്ധി മോശം തോന്നിയതായിരിക്കും. “

“എന്താ ഉമ്മാ…. എന്താ ഉണ്ടായത്..? “

ഉമ്മ അവളെ താഴെ ഒഴുകി പരന്ന മ ദ്യം കാണിച്ചു കൊടുത്തു കാര്യം പറഞ്ഞു.

ഉമ്മയോട് ഒന്നും പറയാതെ അവൾ എന്റെ അരികിലേക്ക് ഓടി വന്ന്‌ എന്റെ കഴുത്തിലൂടെ രണ്ട് കൈ കൊണ്ട് ചുറ്റി പിടിച്ചു കവിളിൽ പതുക്കെ കടിച്ച് ചെവിയിൽ പറഞ്ഞു.

“ഐ ലൗ യു ഇക്കാ. “

“ഇക്കാടെ മോൾക്ക് വേറെ കുപ്പി വാങ്ങി തരാട്ടോ.. “

“വേണ്ടാ.. അതിന്റെ രുചി എനിക്കറിയില്ലെങ്കിലും.. ഈ ലോകത്തെ എന്തിനെക്കാളും രുചിയുണ്ട് എന്റിക്കാടെ സ്‌നേഹത്തിന്. “

ഉമ്മയോടും ബാപ്പയോടും അവൾ കാര്യം പറഞ്ഞു മനസ്സിലാക്കി. പക്ഷെ ക്യാമറയുമായിവന്നവർ അന്ന് രാത്രി വൃത്തിയായി ഞങ്ങളെ നാട്ടിലെ ലോക്കൽ ചാനലിൽ ഷൂട്ട് ചെയ്തത് ഭംഗിയായി കാണിച്ചു.

ഇക്ക..ആ കുപ്പി അരയിൽ വെക്കുന്നത് സൂപ്പറായിന്ന് ടിവി കണ്ടു കൊണ്ട് പൂതിക്കാരിയുടെ കമന്റ്‌.. കൂടെ ചിരിയും.

അങ്ങനെ ക ള്ള് കുടിക്കാതെ ഞാൻ കുടിയനായി. ഇപ്പോഴും കളിയാക്കി എന്നോട് ചോദിക്കും..ചില ദ്രോഹികൾ “എത്ര നാളായി കുടി തുടങ്ങിയിട്ട് “…ന്ന്

പാവം ഞാൻ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *