പനാല് ആഴ്ചയായി അയാളുടെ വായിലുള്ളത് കേട്ട് തല താഴ്ത്തുന്നു. പലപ്പോഴും അയാൾ പറഞ്ഞിട്ടുണ്ട് ” കാശ് നീ തരേണ്ട, പക്ഷേ, ഒന്ന് കൂടെ കി ടക്കണം ” എന്ന്…….

എഴുത്ത് :- മഹാ ദേവൻ

നിറയെ പൂക്കളുള്ള ആ കുഞ്ഞുടുപ്പ് കണ്ടായിരുന്നു അവൾ വാശി പിടിച്ചത്. ” നമുക്കത് പിന്നെ വാങ്ങാം മോളെ ” എന്നും പറഞ്ഞ് ആ കുഞ്ഞികൈ മുറുക്കെ പിടിച്ച ഉടുപ്പ് വാങ്ങി തിരികെ നൽകുമ്പോൾ ” ഇത് എടുക്കട്ടെ ചേച്ചി ” എന്ന് ചോദിക്കുന്ന സെയിൽസ്ഗേളിനെ നോക്കി ചിരിച്ചെന്ന് വരുത്തികൊണ്ട് ഭാമ പറയുന്നുണ്ടായിരുന്നു.

” ഇപ്പോൾ വേണ്ട മോളെ, പിന്നെ എടുക്കാം ” എന്ന്.

മകളുടെ ആഗ്രഹം കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ടെക്സ്റ്റിൽസിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ വില കുറഞ്ഞ രണ്ട് ഉടുപ്പുകൾ മാത്രം ഭാമ കയ്യിൽ കരുതി. റോഡിലെ തിരക്കിലേക്കിറങ്ങി നടക്കവേ നാളെ വിഷു അല്ലെ എന്ന ചിന്തയിൽ ഉള്ളൊന്ന് പിടയ്ച്ചു. കുറച്ചു പച്ചക്കറിയും കണിക്കൊരുക്കാനും വാങ്ങി വേഗം വീട്ടിലേക്ക് നടക്കുമ്പോൾ കൊതിപ്പൂണ്ട മോൾടെ കണ്ണുകളെ പടക്ക ക്കടകൾ മാടിവിളിക്കുന്നുണ്ടായിരുന്നു.

അതൊന്നും വേണ്ടെന്ന് പറഞ്ഞവളേ പിന്തിരിപ്പിക്കാൻ ശ്രമിക്കുമ്പോൾ കയ്യിൽ കരുതിയ കുറച്ച് നോട്ടുകൾ നാളെ വട്ടിപലിശക്കാരന്റെ പറ്റു തീർക്കാൻ ഉള്ളതാണെന്ന ചിന്തയായിരുന്നു മനസ്സിൽ.

നാല് ആഴ്ചയായി അയാളുടെ വായിലുള്ളത് കേട്ട് തല താഴ്ത്തുന്നു.

പലപ്പോഴും അയാൾ പറഞ്ഞിട്ടുണ്ട് ” കാശ് നീ തരേണ്ട, പക്ഷേ, ഒന്ന് കൂടെ കി ടക്കണം ” എന്ന്.

നാല് കാലിൽ വന്നിരുന്ന ഭർത്താവിന്റെ ക്രൂ രതയായിരുന്നു താലി കേറിയത് മുതൽ. ജീവിതം മടുത്തൊരു വേർപിരിയൽ കൊതിച്ചപ്പോൾ ആണ് എന്നോ അയാളുടെ വികാരങ്ങൾക്ക് മുന്നിൽ തോറ്റുകൊടുക്കേണ്ടി വന്നതിന്റെ തുടിപ്പ് വളർന്നുതുടങ്ങിയതറിഞ്ഞത്.

ഗർഭിണിയായതിൽ പിന്നെ അയാളിൽ വന്ന മാറ്റം ഭാമയ്ക്ക് അമ്പരപ്പായിരുന്നു.

നാറി നടന്നവൻ നാലാൾക്ക് മുന്നിൽ നല്ലവനായി നടക്കുന്നത് കണ്ടവൾ അത്ഭുതംകൂറി. നാല് കാലിൽ മാത്രം കണ്ടവന്റെ മാറ്റം നാളുകൾ തോറും അവളെ സന്തോഷത്തിന്റെ കൊടുമുടിയിൽ എത്തിക്കുമ്പോൾ ചേർത്തുപിടിച്ച സ്നേഹത്തിന്റെ ചും ബനത്തിനിടയിൽ അയാൾ ആവശ്യപ്പെട്ടത് ആ നിമിഷത്തെ അവന്റ ചും ബനത്തെ പോലും വെറുപ്പുളവാക്കി.

” ജീവിക്കാൻ മറന്നപ്പോൾ വാങ്ങിയ പലിശപ്പണത്തിന്റെ കണക്ക് തീർക്കാൻ കഴിഞ്ഞാൽ….

ഇനി നിന്റെ കൂടെ ഇങ്ങനെ ചേർത്തുപിടിച്ചു ജീവിക്കാൻ ഒരു ആഗ്രഹം… പക്ഷേ… “

അവൻ പറഞ്ഞുവന്നത് അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. ഭർത്താവിന്റെ കടംവീട്ടാൻ അയാൾക്കൊന്ന് വഴങ്ങിക്കൊടുക്കണം. പിന്നെ ജീവിതം ഭർത്താവിനൊപ്പം സന്തോഷമാകും..

അവൾക്ക് വെറുപ്പാണ് തോന്നിയത്. അയാൾക്കൊപ്പം സന്തോഷം കണ്ടെത്താൻ മറ്റൊരാളെ സന്തോഷിപ്പിക്കാൻ വേണ്ടി നിർബന്ധിക്കുന്ന ഭർത്താവിനെ തള്ളിമാറ്റുമ്പോൾ ഒന്നേ പറഞ്ഞുളളൂ

” നിങ്ങടെ കുട്ടിയെ വയറ്റിൽ ചുമക്കുന്ന എന്നോട് മറ്റൊരാളുടെ ഭാരം ചുമക്കാൻ നിർബന്ധിക്കുന്ന നിങ്ങളെ പോലെ ഒരച്ഛൻ ഇല്ലാത്തതാണ് ജനിക്കാൻ പോകുന്ന ഈ കൊച്ചിന് നല്ലത്‌. നാളെ ഉണ്ടാകുന്നതൊരു പെണ്ണാണെങ്കിൽ നിങ്ങടെ വറ്റിക്കണക്ക് തീർക്കാൻ ചിലപ്പോൾ അവളെയും നിങ്ങൾ…. “

കൂടുതൽ പറയാൻ നിൽക്കാതെ ആ പടിയിറങ്ങുമ്പോൾ എന്നോ ചെയ്യണ്ടത് ഇന്നെങ്കിലും ചെയ്യാൻ കഴിഞ്ഞല്ലോ എന്നൊരു ആശ്വാസമായിരുന്നു മനസ്സിൽ.

അന്നവൾ സമാധാനത്തോടെ ഉറങ്ങി.. അന്ന് മാത്രം.. !

പിറ്റേ ദിവസം അവളെ തേടിയെത്തിയത് ഭർത്താവിന്റെ അപകട വാർത്തയായിരുന്നു. ആദ്യമൊന്ന് മടിച്ചെങ്കിലും മനസ്സ് അനുവദിക്കാതെ അവൾ അയാൾക്കരികിലെത്തി. അന്ന് വീണവൻ ഇപ്പോഴും കിടക്കുമ്പോൾ അവൾക്കയാൾ ഒരു ഭാരമല്ലായിരുന്നു. ദൈവം പിന്നെയും പരീക്ഷിക്കുമ്പോൾ അവൾ നിറവയറുമായി ജീവിതത്തോട് പൊരുതുകയായിരുന്നു. കൂടെ നടക്കാൻ കഴിഞ്ഞാലേ കൂട്ടുകൂടാൻ ആളുണ്ടാകൂ എന്നറിയാൻ ആ തളർച്ചയിലേക്കെ ത്തേണ്ടിവന്നപ്പോൾ അവൻ അവളെ സങ്കടത്തോടെ നോക്കി. ആ നോട്ടം അവഗണിച്ചവൾ അയാൾക്ക് തണലാകുമ്പോൾ അവർക്കൊപ്പം ആ വിഷമതയിലേക്ക് അവളും വന്നിരുന്നു. ഒരു കുഞ്ഞുമാലാഖ.

അവളുടെ വരവ് നൽകിയ സന്തോഷം ജീവിത്തോട് ആഗ്രഹം വര്ധിപ്പിക്കുമ്പോൾ പലപ്പോഴും ഭർത്താവിന്റെ വാക്കുകൾ ഭാമയെ വേദനിപ്പിക്കാറുണ്ടായിരുന്നു.

” നിന്റെ ജീവിതം കൂടി ഞാൻ കാരണം……

എന്റെ ജീവിതം ഈ കിടപ്പ് തന്നെ ആണെങ്കിൽ പിന്നെ…. ഇപ്പോൾ നിനക്കും നാളെ നമ്മുടെ മോൾക്കും ഒരു ഭാരമാകാതെ….. “

അയാൾ ചിന്തിക്കുന്നത് മരണത്തെ കുറിച്ചാണെന്ന് അറിയുമ്പോൾ അവൾ അയാളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ ശ്രമിക്കുകയായിരുന്നു.

പക്ഷേ, എന്തോ അപ്പോഴും അവളുടെ മനസ്സ് ജോലിക്കിറങ്ങുമ്പോൾ പോലും മകളെ ആ വീട്ടിൽ ഒറ്റയ്ക്കാക്കാൻ മടിച്ചു. ഭർത്താവിന് എഴുനേക്കാൻ കഴിയില്ലെങ്കിലും വേട്ടയാടപ്പെട്ട പഴയ ഓർമ്മകൾ അവളുടെ ചിന്തകളെ മുറിവേൽപ്പിക്കുന്നുണ്ടായിരുന്നു. പിറന്നത് പെൺകുട്ടിയായത് മുതലുള്ള വേവലാതി.

വിഷുകോളുമായി വീട്ടിലേക്ക് നടക്കുമ്പോൾ ഉള്ള ജോലി കൂടി നഷ്ടപ്പെട്ടെന്ന് ആരോടും പറഞ്ഞില്ല അവൾ. മുന്നോട്ടുള്ള ജീവിതം ചോദ്യചിന്ഹമായി നിൽക്കുമ്പോൾ മകളുടെ കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങള്ക്ക് മുന്നിൽ പോലും കണ്ണടക്കേണ്ടി വരുന്ന നിസ്സഹായത അവളെ വല്ലാതെ വേദനപ്പിച്ചു.

നാളെ വിഷുഒന്നാന്തി ആയിട്ട് പലിശക്കാരന്റ കറുത്ത മുഖവും കാ മം കത്തുന്ന നോട്ടവും അശ്ലീലചുവയുള്ള തെ റിയും കേൾക്കേണ്ടിവരുമല്ലോ എന്ന ചിന്തയാണ് മകളുടെ കുഞ്ഞുടുപ്പ് പോലും വാങ്ങാൻ അവളെ നിരുത്സാഹപ്പെടുത്തിയത്. കയ്യിൽ കരുതിയ കുറച്ച് കാശ് പലിശയിലേക്ക് പോലും ഒന്നുമാകില്ലെങ്കിലും അയാളുടെ തെ റിക്കും നോട്ടത്തിനും ആക്കം കുറയ്ക്കുമല്ലോ എന്നോർക്കു മ്പോൾ ഒരു സമാധാനമായിരുന്നു മനസ്സിൽ.

പക്ഷേ, അയാൾ അതുകൊണ്ട് തൃപ്തിപ്പെട്ടില്ലെങ്കിൽ…… അതോർക്കുമ്പോൾ ഒരു ഉൾകിടിലമായിരുന്നു. വാങ്ങിയ പണം അയാൾ മുതലാക്കുന്നത് ചിലപ്പോൾ.. ….

പലപ്പോഴും തന്റെ മകൾക്ക് നേരെ പോലും അയാളുടെ കണ്ണുകൾ കയറി യിറങ്ങുന്നത് നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടി വന്നിട്ടുണ്ട്.

അവൾ വീട്ടിലെത്തുമ്പോൾ നേരം സന്ധ്യയായിരുന്നു. കണിയൊരുക്കി ഭർത്താവിനും മകൾക്കും ചോറ് വാരിക്കൊടുത്തു കിടക്കുമ്പോൾ മനസ്സ് വിയർത്തുവിങ്ങുകയായിരുന്നു. ഒന്നുമറിയാതെ ഉറങ്ങുന്ന ഭർത്താവിനെയും മകളെയും അവൾ ഇടയ്ക്കൊന്ന് നോക്കി. അവരെങ്കിലിം സമാധാനത്തോടെ ഉറങ്ങുന്നത് അവൾ കണ്ണുകളിലെ ചെറുനനവോടെ കണ്ടു.

രാവിലെ കണികണ്ട് മകൾക്ക് കൈനീട്ടം നൽകുമ്പോൾ അവൾക്ക് മുന്നിൽ നിസ്സഹായതയോടെ ആയാലും കൈ നീട്ടി, മകൾക്ക് അച്ഛന്റെ കൈനീട്ടം നൽകാൻ വേണ്ടിയുള്ള ചില്ലറയ്ക്കായി.

രാവിലെ ഭർത്താവിനെയും മോളെയും കുളിച്ചൊരുക്കി അവൾ അമ്പലത്തിലേക്ക് ഇറങ്ങാൻ നിൽകുമ്പോൾ പലിശക്കാരൻ ചന്ദ്രൻ പടികയറിവരുന്നുണ്ടായിരുന്നു..

” ന്താ ഭാമേ, ഉടുത്തൊരുങ്ങി അങ്ങ് സുന്ദരി ആയിട്ടുണ്ടല്ലോ.. നീ എന്നെ ഇങ്ങനെ മോഹിപ്പിച്ചാൽ പിന്നെ എങ്ങനെയാ ഞാൻ നിന്റ കയ്യിൽ നിന്നും പലിശ മേടിക്കുവാ? വീണ് കിടക്കുന്നവനെ കൊണ്ട് ഇനി ഒന്നിനും പറ്റില്ല.. നീ ഇങ്ങനെ ഉള്ളതൊക്കെ പൊതിഞ്ഞുകെട്ടി നടക്കാതെ ആ റൂമിലേക്ക് എന്നെ കൂടെ ഒന്ന് ക യറ്റിയാൽ തീരാവുന്നതല്ലെ ഉള്ളൂ നിന്റ പ്രാരാബ്ധം. ആരും അറിയില്ല… ഇനി നിന്റെ കെട്ടിയോനെ കൊണ്ട് ഒന്നിനും കൊള്ളില്ല. അപ്പൊ പിന്നെ…. “

അയാൾ ചുണ്ടുകൾ നാവ്കൊണ്ട് ഒന്ന് ഉഴിഞ്ഞു . അ ശ്ലീലച്ചുവയോടെ നോക്കുമ്പോൾ അവൾ ഒന്നും പറയാതെ കയ്യിൽ കരുതിയ കാശ് വിറയലോടെ അയാൾക്ക് നേരെ നീട്ടി.

” ഇത് വാങ്ങി എനിക്ക് കുറച്ചു സാവകാശം കൂടി തരണം.. എന്റെ അവസ്ഥ…. “അവൾ അയാൾക്ക് മുന്നിൽ തൊഴുമ്പോൾ എണ്ണിനോക്കിയ കാശിലേക്ക് പുച്ഛത്തോടെ നോക്കികൊണ്ട് അയാൾ പറയുന്നുണ്ടായിരുന്നു ” ഇതിപ്പോ കുട്ടികൾക്ക് കമ്പിത്തിരി വാങ്ങാൻ പോലും ഇല്ലല്ലോ പെണ്ണെ… ഈ നക്കാപ്പിച്ച ഞാൻ ഏത് കണക്കിൽ ചേർക്കണം? ” അയാൾ അല്പം ഈർഷ്യത്തോടെ അവളെ നോക്കുമ്പോൾ അവൾക്ക് പിന്നിൽ വന്ന് നിന്ന മകൾ പേടിയോടെ സാരിത്തലപ്പിലേക്ക് ഒതുങ്ങി.

പക്ഷേ, അവളുടെ കണ്ണുകൾ ആ കുഞ്ഞിലും കൊതിയോടെ എത്തിയിരുന്നു. ” അപ്പൊ എങ്ങനാ ഭാമേ.. കാശുണ്ടോ തരാൻ? അതോ….. “

അയാളുടെ കണ്ണുകൾ കുട്ടിയിലാണെന്ന് അറിഞ്ഞപ്പോൾ അവൾ കുഞ്ഞിനെ ഒതുക്കിപിടിച്ചു.

” കിളിന്തു പ്രായം അല്ലെ. എനിക്കാണേൽ ഇങ്ങനത്തെ കൊച്ചുങ്ങളെ വല്ലാത്ത ഇഷ്ട്ടമാ,” എന്നും പറഞ്ഞ് അയാൾ പോക്കറ്റിൽ നിന്നും ഒരു നൂറിന്റ നോട്ടെടുത്ത്‌ കുഞ്ഞിന് നേരെ നീട്ടി ” മോള് വാ ” എന്നും പറഞ്ഞ്.

മടിയോടെ നിൽക്കുന്ന കുഞ്ഞിനെ അയാൾ അവളിൽ നിന്നും ബലം പ്രയോഗിച്ചു അടർത്താൻ ശ്രമിക്കുമ്പോൾ അവൾ ആ കയ്യിൽ പിടിച്ചു പറയുന്നുണ്ടായിരുന്നു “എന്റെ മോളെ ഒന്നും ചെയ്യരുത്.. ഞാൻ… ഞാൻ വരാം ” എന്ന്.

അത് കേട്ട് അയാൾ ക്രൂ രമായി ചിരിച്ചു. അവൾ നിശബ്ദമായി കരഞ്ഞു. പിന്നെ കുഞ്ഞിനെ ഭർത്താവിന്റെ മുറിയിലാക്കി വാതിൽ പുറത്തുനിന്നും അടച്ച് കാത്തുനിൽക്കുന്ന ചന്ദ്രന്റ കൂടെ അടുത്ത മുറിയിലേക്ക് നടന്നു ഭാമ.

അവൾ കേറിയ ഉടനെ അയാൾ വാതിൽ ചാരുമ്പോൾ അപ്പുറത്തെ മുറിയിൽ മകളെയും കെട്ടിപിടിച്ചു കരയുകയായിരുന്നു അവളുടെ ഭർത്താവ്, നിസ്സഹായതയോർത്ത്‌.

കുറച്ചു നേരത്തെ നിശബ്ദതയെ കീറിമുറിച്ചൊരു ആർത്തനാദം അപ്പുറത്തെ മുറിയിൽ നിന്നും ഉയർന്നപ്പോൾ മകൾ ഞെട്ടി അച്ഛനെ കെട്ടിപിടിച്ചു.

ആ സമയം ആ അച്ഛന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

അതെ സമയം പെട്ടന്ന് അപ്പുറത്തെ മുറിയിൽ ചോ രയിൽ കുളിച്ചു കിടക്കുകയായിരുന്നു ചന്ദ്രൻ.

അപ്പുറത് വെ ട്ടിമാറ്റപ്പെട്ട ലിം ഗം ഇടയ്ക്കൊന്ന് പിടച്ചത് അവൾ സന്തോഷത്തോടെ നോക്കി നിന്നു. ചോ രയിൽ കുളിച്ചു കിടക്കുന്നവൻ കാലിനിടയിൽ കൈ വെച്ച് ഞെരുങ്ങുമ്പോൾ അവൾ ഭദ്രകാളിയെ പോലെ പുലമ്പുകയായിരുന്നു.

” ഇത്ര കാലം കാത്തുവെച്ചത് അഭിമാനം മാത്രാ… അതാണ്‌ നീ… നിന്റ കയ്യിൽ നിന്നും വാങ്ങിയതിന്റ ഇരട്ടി തന്നിട്ടും നിന്റ കള്ളക്കണക്ക് എന്റെ ശരീരം കൊണ്ടാണെന്ന് എനിക്ക് അറിയാമായിരുന്നു. ഒന്ന് പിടിച്ച് നിൽക്കാൻ കൊതിക്കുന്ന പെണ്ണിന്റെ മാ നത്തിന് വില പറഞ്ഞ് നീ വരുമ്പോൾ നിന്റെ കണ്ണുകൾ എന്റെ കുഞ്ഞിനെ കൂടി… നിന്റെ മകളുടെ പ്രായം ഉള്ള ആ കൊച്ചിനെ പോലെ വെറുതെ വിടാത്ത നീ നാളെ നിന്റ കൊച്ചിനെയും ചിലപ്പോൾ…
ഇതുണ്ടെങ്കിൽ നിനക്ക് ക ഴപ്പ് കേറി വരാൻ തോന്നൂ… ഇനി നീ ഇതും വെച്ച് ഒരു പെണ്ണിന്റെയും മാനത്തിന് വില ഇടരുത്. “

അവൾ അതും പറഞ്ഞ് അവനെ നോക്കി ചിരിക്കുമ്പോൾ ഒലിച്ചിറങ്ങുന്ന ചോ ര തുള്ളികൾഅവിടെ ആകെ പരന്നിരുന്നു.

പതിയെ അയാൾ എഴുനേറ്റ് കൈ കൊണ്ട് പൊത്തിപ്പിടിച്ചു പുറത്തേക്ക് നടക്കുമ്പോൾ അപ്പുറത്തെ മുറിയിൽ മകളെ ചേർത്തുപിടിച്ചുകൊണ്ട് അവളുടെ ഭർത്താവ് ചിരിക്കുകയായിരുന്നു.

പലിശക്കണക്കിന് മുന്നിൽ അവൾ വഴങ്ങില്ലെന്ന വിശ്വാസം ജയിച്ചപോലെ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *