കെട്ടിയോൻ – വല്ലപ്പോഴും ഒരു സിനിമ വേണേൽ നോക്കാം.. ടൂറൊന്നും ന്റെ മോൾ തത്കാലം ആശിക്കണ്ട.. അമ്മക്ക് അതൊന്നും ഇഷ്ടാവില്ല..പഠിക്കാൻ പൊയ്ക്കോളൂ വേണേൽ…….

നാല്പതിലവൾ സുന്ദരിയാവുന്നത്രെ ?

എഴുത്ത്:-Vineetha Anil

സ്‌കൂൾപ്രായത്തിലവൾ (15 വയസ് വരെ )

അമ്മ- “തൊട്ടതിനും പിടിച്ചതിനും അട്ടഹസിച്ചു ചിരിക്കാതെ.. പെണ്ണാണെന്ന് ഓർമിക്കണം.. വല്ലോന്റേം അടുക്കളേൽ കേറാനുള്ളതാണ്.. (വേലക്കാരി ആക്കാനാണോ ആവോ🤔 )

ഏട്ടൻ – അങ്ങനെ അവിടേം ഇവിടേം പോയി കളിക്കേണ്ട.. ഇവിടിരുന്നുള്ള കളി മതി..(ആരോഗ്യം കേടാവും.അനുസരിക്കാം🤫 )

കോളേജ് (20 വയസ് കഷ്ടി വരെ )

അമ്മ -“സ്റ്റഡി ടൂറൊ? കല്യാണം കഴിഞ്ഞു… അവനവന്റെ കെട്യോന്റെ കൂടെ പോയാമതി നാട് ചുറ്റാനൊക്കെ.. മിണ്ടാതെ പോയി വിളക്ക് കത്തിച്ചു ജപിക്കാൻ നോക്ക് പെണ്ണെ”(നല്ല ചെക്കനെ കൊണ്ട് കെട്ടിക്കണേ ദൈവമേ 😌)

അയലോക്കത്തെ ചേച്ചിമാർ -“ഇന്നലെ നീ ക്ലാസ് കഴിഞ്ഞു വരുമ്പോൾ പിറകെ സൈക്കിളിൽ ഒരു പയ്യൻ പോയല്ലോ.. കണ്ടില്ലായിരുന്നോ മോളെ? ഇതിപ്പോ രണ്ടു മൂന്ന് പ്രാവശ്യമായി.. നോക്കീം കണ്ടും നടന്നാ അവനവനു കൊള്ളാം “(ഏത് ചെക്കൻ? എവിടുത്തെ ചെക്കൻ🙄? )

ഏട്ടൻ -സിനിമ കാണണോ? ഞാൻ ഫ്രീ ഉള്ളപ്പോ പോകാം.. ഇല്ലേൽ പോണ്ട “
(ഒരു സിനിമക്ക് എങ്കിലും ഞങ്ങൾ ഫ്രണ്ട്സിനു പോണം ഒരീസം😬 )

അച്ചൻ -“അമ്മ പറയുന്നത് മോളുടെ നല്ലതിന് വേണ്ടിയല്ലേ? അനുസരിക്കണം “
(അച്ഛാ… അച്ഛനും..? 🤐)

കല്യാണം കഴിഞ്ഞു (25 വയസ് വരെ )

കെട്ടിയോൻ – വല്ലപ്പോഴും ഒരു സിനിമ വേണേൽ നോക്കാം.. ടൂറൊന്നും ന്റെ മോൾ തത്കാലം ആശിക്കണ്ട.. അമ്മക്ക് അതൊന്നും ഇഷ്ടാവില്ല..പഠിക്കാൻ പൊയ്ക്കോളൂ വേണേൽ..(അതെങ്കിലതു.. സ്നേഹമുള്ള കെട്യോനെ കിട്ടിയത് തന്നെ ഭാഗ്യം 😘)

അമ്മായിയമ്മ – “കല്യാണം കഴിഞ്ഞാപ്പിന്നെ കുടുംബത്തിൽ പിറന്ന പെണ്ണു, സാരിയാണ് ഉടുക്കുക.. അല്ലാതെ പാന്റും ളോഹയുമല്ല.. (എളുപ്പത്തിനു വേണ്ടി ആണമ്മേ😒 )

അതുപോലെ തന്നെ എനിക്കൊരു കൂട്ടിനാണ് നിന്നെ കൊണ്ടുവന്നത്.. രാവിലെ ക്‌ളാസെന്നും പറഞ്ഞു ഇറങ്ങിപ്പോയി സന്ധ്യയ്ക്ക് കേറിവരാനാണെൽ പിന്നെ എന്താ ഒരു ഗുണം എനിക്ക്? ” (പഠിപ്പ് ഗോപി😔 )

നാട്ടുകാർ -“വിശേഷം ആയില്ലേ മോളെ? ആർക്കാ കുഴപ്പം..?അധികം വൈകണ്ട കേട്ട ” (അങ്ങനെ ന്തേലും ണ്ടാവുമോ ഈശ്വര🤭 )

അമ്മയായി (30/35വരെ )

കെട്ടിയോൻ -“നീ ഇപ്പോ പഠിപ്പ് ജോലി എന്നും പറഞ്ഞിറങ്ങിയാൽ അമ്മയുടെയും മക്കളുടെയും കാര്യം ആരു നോക്കും? കുറച്ചു കഴിയട്ടെ ഏതായാലും, പിന്നെ, പെങ്ങളും പ്രസവിക്കാൻ വന്നിട്ടില്ലേ? അമ്മക്ക് തനിയെ പറ്റില്ല.. ” (ഇടക്കെങ്കിലും ഒന്ന് വൃത്തിയായി നടക്കാൻ കൊതിയായിട്ടാണേട്ടാ😩, )

അമ്മായിയമ്മ -“കുഞ്ഞു കിടന്നു നിലവിളിക്കുന്നത് കേൾക്കുന്നില്ലേ? ഒന്ന് കുളിച്ചിറങ്ങാൻ എത്രനേരം വേണം? ” (കാലു വിണ്ടുകീറിയത് ഒന്ന് തേച്ചുകഴുകാൻ നോക്കിയതാണമ്മേ 😤)

അമ്മ -“കല്യാണം കഴിഞ്ഞ പെണ്ണിന്റെ ലോകം ഭർത്താവിന്റെ വീടാണ് മോളെ..
ഇവിടെ വന്നു സ്ഥിരമായി നിന്നാൽ ആളുകൾ എന്താ പറയുക? അതുമാത്രല്ല നിന്റെ കെട്യോന് ഇവിടെ കിടന്നാൽ ഉറക്കം വരില്ലെന്നല്ലേ പറയാറ്. (എനിക്കൊന്നു മതിയാവോളം ഉറങ്ങാൻ ആയിരുന്നമ്മേ 😢)

മക്കൾ -“അമ്മേ എന്റെ സോക്സ്, എനിക്ക് പയറുപ്പേരി വേണ്ട, ഇന്ന് മീനില്ലേൽ എനിക്ക് ചോറ് വേണ്ട, ഇന്ന് പേരെന്റ്സ് മീറ്റിംഗ് ഉണ്ട്, തൊണ്ടവേദന, കാലുവേദന, പനി (നെട്ടോട്ടം.. നില്കാൻ, ഇരിക്കാൻ, കിടക്കാൻ, കഴിക്കാൻ പ്രത്യേകിച്ചൊരു സമയമില്ല 🤒)

മക്കൾ വലുതായി (35/40വയസ് മുതൽ )

കെട്ടിയോൻ -” നമുക്കിന്നൊരു സിനിമക്ക് പോയാലോ? ഇനീപ്പോ രണ്ടാൾക്കായിട്ട് ഒന്നും ഉണ്ടാക്കേണ്ട. വരുമ്പോൾ എന്തേലും കഴിക്കാം നമുക്ക്നീ ആ ജോലിയുടെ കാര്യം ഒന്ന് കൂടെ അന്വേഷിക്കു കേട്ട “

അവൾ

“ഗ്രുപ്പിലെ കൂട്ടുകാരികളുടെ കൂടെ ഇന്നൊരു സിനിമക്ക് പോയി .. വരുമ്പോ കുറച്ചു ഷോപ്പിങ്..എംബ്രോയ്ഡറി നൂല് വാങ്ങി.. ഇനീപ്പോ വീട്ടിൽ പോയി വക്കാനൊന്നും വയ്യ. പാർസൽ വാങ്ങാം. ഇല്ലേൽ കഴിച്ചിട്ട് പോകാം.”

“ഇന്ന് നന്നായൊന്ന് തേച്ചു കുളിക്കണം. തലയിൽ തേക്കാൻ കാച്ചെണ്ണ ണ്ടാക്കിയിട്ടുണ്ട്. ദേഹത്ത് തേക്കാൻ മഞ്ഞളും ഉലുവയും വെന്ത വെളിച്ചെണ്ണയും പിന്നെ കടലമാവും തൈരും.”

“രാത്രി ഉറങ്ങുമ്പോൾ മുഖത്തു തടവാൻ ഓറഞ്ച് ഓയിൽ ഉണ്ടാക്കണം..
കഴിഞ്ഞ മാസത്തെ തീരാറായി.. മുഖത്തിനൊക്കെ നല്ല വ്യത്യാസം ണ്ട് ഇപ്പോ”

“ഇടക്കൊന്നു ബ്യൂട്ടി പാർലറിലും പോയി. യു ട്യൂബ് നോക്കി കുറച്ചു യോഗയും ഡയറ്റും ചെയ്യുന്നുണ്ട്.. സമയണ്ടേയ് ഇപ്പോ. അതോണ്ട് ചെടി നടലൊക്കെ പിന്നേം തുടങ്ങി. “

“ഡ്രൈവിംഗ് പഠിച്ചു തനിയെ ഓടിച്ചുപോയിത്തുടങ്ങിയിരിക്കുന്നു.. ഇനീപ്പോ ഡാൻസ് ക്ലാസിനു ചേരണമെന്നുണ്ട് പണ്ടേ ഉള്ള ആശയാണ് “

************

ഓരോ വ്യക്തിയും അവരുടെ ഇഷ്ടത്തിന് ജീവിക്കുമ്പോളാണ് ഏറ്റവും സുന്ദരിയും സുന്ദരനുമാകുന്നത്… പത്തിലും ഇരുപതിലും മുപ്പതിലും നിഷേധിക്കപ്പെട്ടതാണ് നാല്പതിൽ നേടിയെടുത്തവരുടെ സൗന്ദര്യരഹസ്യം…

അടിച്ചമർത്തലുകളും അടക്കിഭരിക്കലും അനുഭവിക്കേണ്ടിവരാത്ത ഇന്നത്തെ പെൺകുട്ടികളുടെ (80/) മുഖം ആത്മവിശ്വാസവും തന്റേടവും സൗന്ദര്യവും ഒത്തിണങ്ങി വിളങ്ങുന്നത് പലപ്പോഴും ശ്രദ്ധിച്ചാൽ കാണാം നമുക്ക്…

അവളെ അവളായി ജീവിക്കാൻ അനുവദിക്കുക..അവസാനശ്വാസത്തിലും ആത്മാഭിമാനത്തിന്റെ ജ്വലിക്കുന്ന സൗന്ദര്യത്തോടെ അവൾ യാത്രയാവട്ടെ

Related Posts

Leave a Reply

Your email address will not be published. Required fields are marked *