കെട്യോള് മോളെ പഠിപ്പിക്കുമ്പോൾ ഇൻസ്റ്റാഗ്രാമിൽ റീൽസ് കണ്ടതിന് ഓളുടെ വക വഴക്ക് .. എന്നാ പിന്നെ മോളെ പഠിപ്പിച്ചിട്ട് തന്നെ കാര്യമെന്ന് ഞാനും…..

എഴുത്ത് :- സൽമാൻ സാലി

” പറ്റുമെടി .. ഓളെ ഞാൻ പഠിപ്പിക്കും .. ഇയ്യ്‌ അന്റെ പണി നോക്ക് …

കെട്യോള് മോളെ പഠിപ്പിക്കുമ്പോൾ ഇൻസ്റ്റാഗ്രാമിൽ റീൽസ് കണ്ടതിന് ഓളുടെ വക വഴക്ക് .. എന്നാ പിന്നെ മോളെ പഠിപ്പിച്ചിട്ട് തന്നെ കാര്യമെന്ന് ഞാനും ..

” കർത്താവ് സ്ത്രീ ആകുമ്പോൾ നമ്മൾ ഷി എന്ന പദം ഉപയോഗിക്കുന്നു .. ഏത് പദം ഉപയോഗിക്കുന്നു ..

” ഷി …

” ഹാ .. കർത്താവ് പുരുഷൻ ആയിരിക്കുമ്പോൾ നമ്മൾ ഹി എന്ന പദം ഉപയോഗിക്കുന്നു .. ഏത് പദം ഉപയോഗിക്കുന്നു ..?

” ഹി .. അല്ലാ വാപ്പാ ഈ കർത്താവ് മൂന്ന് പുരുഷന്മാർ ഉണ്ടെങ്കിലോ ..?

” മൂന്ന് പുരുഷന്മാർ ഉണ്ടേൽ ഹി ഹി ഹി എന്ന് ഉപയോഗിക്കുന്നു ..

” കി കി കി .. ചുമ്മാതല്ല കഴിഞ്ഞ മീറ്റിങ്ങിന് ടീച്ചർ എന്നെ നിർത്തി പൊരിച്ചത് .. അങ്ങേരുടെ ഒരു കി കി കി ..

” ആഹാ മീറ്റിംഗിന് പോയിട്ട് പൊരിച്ചതും കരിച്ചതുമൊക്കെ തിന്നിട്ട് എന്നോട് പറയാഞ്ഞതാണ് അല്ലെ .. ആഹാ അടുത്ത മീറ്റിംഗിന് ഞാൻ തന്നെ പോകും ..

കയ്യിലിരുന്ന വെ ട്ടുക ത്തിയുമായി അവൾ എനിക്ക് നേരെ കുതിച്ചു ..

” ദേ മനുഷ്യ വല്ല വാഴയെങ്ങാനും ആണേൽ വെ ട്ടി നു റുക്കിയേനെ ഞാൻ .. നിങ്ങടെ ഈ വക പഠിപ്പിക്കൽ കാരണം നാണം കെടുന്നത് ഞാനാ ..

” അതെന്നാടി എന്റെ പഠിപ്പിക്കലിന് ഒരു കുറവ് ..

” ഹും കുറവ് അല്ലാ ഇങ്ങനെ പഠിപ്പിച്ചാൽ കുറയും വായിലെ പല്ല് .. ഇന്നാള് സ്കൂളിന്ന് മഴ പെയ്യുന്നത് എങ്ങിനെ എന്ന് ചോദിച്ചത് അടുത്തുള്ള കുട്ടീടെ വാട്ടർ ബോട്ടിലിൽ വെള്ള കയ്യിലെടുത്തു ടീച്ചറുടെ മുഖത്തോക്ക് തെറിപ്പിച്ചാണ് ഓള് ഉത്തരം നൽകിയത് ..

” പിന്നെ മഴ പെയ്യുന്നത് അങ്ങിനെ അല്ലെ കാണിക്കാൻ പറ്റൂ .. നന്നായി ഇടിയും മിന്നലും ഒന്നും ചോദിക്കാഞ്ഞത് .. ടീച്ചറെ പഞ്ഞിക്കിട്ടനെ ..

കയ്യിലിരുന്ന തവി നിലത്തേക്കെറിഞ്ഞു ഓള് ഫോണെടുത്ത് ഓൾടെ ബാപ്പാനെ വിളിച്ചു ..

” അല്ല വാപ്പാ ഇങ്ങള് എന്തിനാ എന്നോട് ഈ ക്രൂ രത കാണിച്ചത് .. വേറെ ആരേം കിട്ടീല്ലയ്‌നോ എന്നെ കെട്ടിക്കാൻ ..

” അതെന്താ മോളെ ഓന്ക് ഒരു കുറവ് നല്ല ആരോഗ്യവും വിദ്യാഭ്യസമൊക്കെ ഉണ്ടല്ലോ ..

ആരോഗ്യം ണ്ട് .. വിദ്യാഭ്യാസം രണ്ടാണ് വിദ്യയും അഭ്യാസവും ആണ് കൂടുതൽ .. പോരാഞ്ഞിട്ട് മക്കളേം അഭ്യാസം പഠിപ്പിക്കുകയാ ഇപ്പൊ ..

” മോള് മഴ പെയ്യുന്നത് എങ്ങിനെ എന്ന ചോദ്യത്തിന് ടീച്ചറുടെ മുഖത്തു വെള്ളമൊഴിച്ചു എന്ന് പറഞ്ഞപ്പോ അങ്ങേര് പറയുവാ ഇടിയും മിന്നലും ഇല്ലാത്തത് നന്നായി ന്ന് ..

” ഹ ഹ ഓന്റെ ഒരു കാര്യം .. അല്ലാ ഓൻ പറഞ്ഞതിൽ എന്താ തെറ്റ് ..

”വാപ്പ …

ഫോൺ കട്ട് .. ഓൾടെ വിധി എന്നല്ലാതെ എന്ത് പറയാൻ ..

nb : കമന്റ് ലൈക്ക് ഒന്നും അത്രക്കങ്ങട് വരുന്നില്ല ട്ട ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *