ഞാൻ മാത്രമാണോ ടീച്ചർ നിരീക്ഷിക്കുന്നത് എന്ന സംശയം തീർക്കാൻ ഒന്ന് തിരിഞ്ഞു നോക്കി അതെ ഞാൻ മാത്രമേ നീരീക്ഷിക്കുന്നുള്ളു…..

നോട്ടം

എഴുത്ത്:- വിഷ്ണു

എക്സാമിന് സമയം അടുക്കുന്നു എല്ലാരും പഠിക്കുന്ന തിരക്കിൽ ഞാൻ മാത്രം ഏതു ടീച്ചർ ആയിരിക്കും എന്ന കാര്യത്തിൽ തല പുണ്ണാക്കുന്നു.

ജയിക്കാനുള്ള കോപ്പി കയ്യിൽ ഭദ്രം. എന്റെ കയ്യിൽ മാത്രം അല്ല മറ്റ് പലരുടെയും കയ്യിലും..

ഇംഗ്ലീഷ് താല്പര്യം ഉള്ള വിഷയം അല്ല പക്ഷെ ഡിഗ്രി കിട്ടണേൽ ഇംഗ്ലീഷ് എഴുതിയെ മതിയാവു എന്ന വാശിയിൽ യൂണിവേഴ്സിറ്റി. അടുത്തുള്ള ക്ലാസ്സുകളിൽ ടീച്ചർമാർ എത്തി കഴിഞ്ഞു.

തരക്കേടില്ല എന്ന് തോന്നിക്കും വിധം സൗന്ദര്യം ഉള്ള ടീച്ചർമാർ. എന്റെ ഡിപ്പാർട്മെന്റിൽ ഭംഗി ഉള്ള ടീച്ചർമാർ കുറവാണ് ഇല്ലന്ന് തന്നെ പറയാം അതാണ്‌ ശെരി.

ഞാൻ എന്റെ നമ്പർ നോക്കി ഇരിക്കേണ്ട സ്ഥലത്തു സ്ഥാനം ഉറപ്പിച്ചു. ദാ വരുന്നു നീല സാരിയിൽ, നീളൻ മുടി അഴിച്ചിട്ടു,ചന്ദനത്തിന്റെ നിറമുള്ള ശരീരം,മുല്ല പൂവിന്റെ ഗന്ധം, കാലിൽ കൊലുസുകൾ,ജിമ്മികി കമ്മലുകൾ, പഴുത്ത സ്റ്റൗബെറി ചുണ്ടുകൾ, ഇടുപ്പും ഇടുപ്പിലുള്ള വെള്ളി അരിഞ്ഞണവും സാരിയിലൂടെ വ്യക്തമ്, പരീക്ഷക്ക് പഠിച്ചതെല്ലാം മറപ്പിക്കും വിധമായിരുന്നു ടീച്ചറിന്റെ ക്ലാസ്സിലേക്കുള്ള വരവ്.

ഞാൻ മാത്രമാണോ ടീച്ചർ നിരീക്ഷിക്കുന്നത് എന്ന സംശയം തീർക്കാൻ ഒന്ന് തിരിഞ്ഞു നോക്കി അതെ ഞാൻ മാത്രമേ നീരീക്ഷിക്കുന്നുള്ളു.

ടീച്ചർ അങ്ങോട്ടും ഇങ്ങോട്ടും ചോദിയ പേപ്പറുകളും, അഡിഷണൽ പേപ്പറുകളും ഓടി നടന്നു കൊടുത്തു. ആ ഓട്ടത്തിൽ മുല്ല പൂവിന്റെ ഗന്ധം എന്നെ തട്ടി പോയി.

പലപ്പോരും എന്റെ കണ്ണ് ടീച്ചറിന്റെ മനോഹരമായ ശരീരഭാഗങ്ങളിൽ ഒന്നായ ഇടുപ്പിലേക്ക് പോയെങ്കിലും ഞാൻ ഒട്ടും പതറാതെ തന്നെ പരീക്ഷ എഴുതാൻ ആരംഭിച്ചു.

ടീച്ചർ കസേരയിൽ ഇരുന്നു എല്ലാവരെയും നോക്കുന്നുണ്ടാർന്നു. സമയം 2.30pm,3pm പരീക്ഷ തീരും.15മിനുട്ട് അല്പം വിശ്രമത്തിന് ഞാൻ എടുക്കുന്നു. എന്റെ കണ്ണും ടീച്ചറിന്റെ കണ്ണും കൂടി കോർത്തു.

ടീച്ചറിനു മനസിലായി ഞാൻ ടീച്ചർ കണ്ണ് ചിമ്മാതെ നോക്കുന്ന കാര്യം. പെട്ടന്ന് ബെല്ലടിക്കും പോലത്തെ ശബ്ദം. ഞാൻ ഉറക്കത്തിൽ എന്ന പോലെ ഞെട്ടി ഉണ്ണർന്നു പിന്നെ ഞാൻ തിരിച്ചറിഞ്ഞു അത് സ്വപ്നമാർന്നു എന്ന കാര്യം.

ലാസ്റ്റ് ഹവർ ഫ്രീ ആയിരുന്നു ഒന്ന് മയങ്ങിയപ്പോൾ ഉണ്ടായ കാഴ്ചയ്യായിരുന്നു നിങ്ങളും എന്നോടൊപ്പം കണ്ടത്. അല്പം വിഷമത്തോടാണ് ഞാൻ എണീറ്റതും ക്ലാസ്സിന് പുറത്തു പോയതും.

കാര്യം ഞാൻ പറയാതെ നിങ്ങൾക്ക് അറിയാലോ. അവിടം തൊട്ട് സ്വപ്നത്തിൽ കണ്ട ദിവസത്തിന് ഞാൻ കാത്തിരിക്കാൻ തുടങ്ങി അതായത് ഒരു പരീക്ഷ ദിനത്തിന്..

Related Posts

Leave a Reply

Your email address will not be published. Required fields are marked *