ഡാ നീ ദാന കല്യാണം കഴിച്ചു ക്കൊണ്ട് വന്ന പെണ്ണ് അല്ലെ..?അപ്പോ നീ തന്നേ അങ്ങ് സഹിച്ചേക്ക്..എന്തോരം നല്ല ബന്ധങ്ങൾ ആണ് നിന്നക്ക് വന്നത്……..

ആതിര

Story written by Noor Nas

ആതിരേ ഡി ആതിരേ..

എവിടെ എന്റെ പല്ല് തേക്കുന്ന ബ്രഷ്.?

ആതിരേ എന്റെ ഷു എവിടെ?

ആതിരേ എന്റെ സ്‌ക്കുട്ടറിന്റെ കീ കണ്ടോ നീ..?

ആതിരേ എന്റെ ഷർട്ട് നീ തേച്ചോ..?

സാമ്പാറിൽ കിടക്കുന്ന പച്ചക്കറി കഷണങ്ങൾ പോലെയാണ്.

അയാളുടെ ഓരോ ചോദ്യങ്ങൾ..

എവിടാനൊക്കെ എന്തെക്കെ കിട്ടുമെന്ന് ഒരു പിടിയും ഇല്ലാ…

എല്ലാത്തിനും രുചിയുടെ മണം നൽകി. അതിന്റെ സൈഡിൽ പറ്റി പിടിച്ച് കിടക്കുന്ന

ഒരു കറിവേപ്പില പോലെ അവളും…

എല്ലാം ആവശ്യങ്ങളും നിറവേറ്റി കൊടുത്ത് വല്ലേടത്തും ഒന്നു ഇരുന്നാൽ…

അയാൾ.. ഹാ നീ ഇവിടെ ച്ചുമ്മാ ഇരിക്കുകയാണോ…

നിന്നക്ക് ആ സ്കുട്ടർ ഒന്നു കഴുകി ഇട്ടുണ്ടായിരുന്നോ.?

ആതിര നെറ്റിയിൽ ഉള്ള വിയർപ്പ് പുറം കൈ ക്കൊണ്ട് തുടച്ചു ക്കൊണ്ട്. പറഞ്ഞു.

ഞാൻ രാവിലെ തൊട്ട് ചേട്ടന്റെ പിറകെ തന്നേ ആയിരുന്നില്ലേ..?

അത് പറയുബോൾ അവളുടെ മുഖത്ത് ക്ഷിണം ഉണ്ടായിരുന്നു…

അയാൾ. അതിന് മാത്രം എന്ത് ജോലിയാടി നിന്നക്ക് ഇവിടെ ഉള്ളത്..????

അങ്ങനെ പറഞ്ഞു കൊട് മോനെ..

മുറിയിൽ നിന്നും ഉറക്ക ക്ഷിണത്തോടെ പുറത്തേക്കു വന്ന അയാളുടെ അമ്മ മകന് കൂട്ട് കൂടി..

അമ്മ… ഡാ നീ ദാന കല്യാണം കഴിച്ചു ക്കൊണ്ട് വന്ന പെണ്ണ് അല്ലെ..?

അപ്പോ നീ തന്നേ അങ്ങ് സഹിച്ചേക്ക്..

എന്തോരം നല്ല ബന്ധങ്ങൾ ആണ് നിന്നക്ക് വന്നത്.

അപ്പോളേക്കെ ഈ സുന്ദരി കോത മതി നിന്നക്ക്…

ഒന്നു പെറ്റാൽ വറ്റി പോകുന്നതാടാ ഈ സൗന്ദര്യമൊക്കെ..എന്ന് പറയുന്നത്…

ആതിര ഒന്നും മിണ്ടിയില്ല ബാത് റൂമിൽ കയറി ഒരു ബക്കറ്റും എടുത്ത്. സ്ക്കൂട്ടർ കഴുകാൻ മുറ്റത്തേക്ക് ഇറങ്ങി പോകുബോൾ…

അമ്മ പിറകിൽ നിന്നും വിളിച്ചു ചോദിച്ചു

അപ്പോ നിന്നെ അങ്ങോട്ട്‌ കെട്ടി എടുത്താൽ

എന്നിക്ക് ആരാടി കാപ്പി തരുന്നേ…?

അമ്മയും ഒരു സ്ത്രീയല്ലേ.?

അമ്മയ്ക്ക് പോയി അടുക്കളയിൽ നിന്നും എടുത്താൽ എന്താ എന്ന് ചോദിക്കണം എന്ന് അവള്ക്ക്ഉ ണ്ടായിരുന്നു…

പക്ഷെ ചോദിക്കേണ്ട ആൾ.

അമ്മയുടെ ആ വാക്കുകൾക്ക് ശെരി വെച്ച് എന്നെ തന്നേ നോക്കി നിൽക്കുബോൾ ഞാൻ എന്ത്. പറയാൻ…

അമ്മ പറഞ്ഞത് അല്ലെ ശെരി.

ദാന കല്യാണം തന്നേ ആയിരുന്നു ഒരു കണക്കിന് നടന്നത്.

ദൈവം എന്നിക്ക് തന്ന സൗന്ദര്യം എന്ന ആ ധനം തന്നേ ആയിരുന്നു…

അപ്പോൾ ചേട്ടന് പ്രാധാനം..

എന്റെ അച്ഛന്റെ മുഖത്ത് ആകട്ടെ ഒട്ടും

ഭാരമില്ലാതെ എന്നെ ചുളിവിൽ കെട്ടിച്ചു വിട്ട ആശ്വാസാവും

ചോര ഊറ്റി കുടിച്ച ശേഷം ചിലന്തി

വലയിൽ ഉപേക്ഷിച്ച ഒരു.ഇരപോലെ ഞാൻ….

എന്നിക്ക് ജീവൻ ഉണ്ടെന്നേ ഉള്ളു.

എന്നെ ഞാൻ പണ്ടേ ശവ പറമ്പിൽ കൊണ്ടു പോയി അടക്കിയതാണ്….

അവളെ ഒന്നു ചിന്തിക്കാൻ പോലും അനുവദിക്കാതെ.

വീണ്ടും ആ വിളി….ആതിരേ..

പിറകെ അമ്മയുടെ വാക്കുകളും നീ വിളിച്ചിട്ട് എത്ര നേരം ആയെന്ന് നോക്കിയേ. അവൾ വന്നോ..??

അവള്ക്ക് വയ്യെങ്കിൽ അവളെ വീട്ടി കൊണ്ട് വിട്ടേക്കടാ നിന്നക്ക്..

വേറെ നൂറു പെണ്ണ് കിട്ടും…

ആതിര ബക്കറ്റും എടുത്ത് വീട്ടിലേക്ക് കയറി പോകാൻ നേരം.

എന്റെ ഭാവനകൾ ആതിരയോട്ചോ ദിച്ചു..

ആതിരക്ക് ഒന്നു പ്രതികരിച്ചു കൂടെ…?

അതിന് ആതിരയുടെ മുഖത്ത് വിടർന്ന എന്തിനോ വേണ്ടിയുള്ള ചിരി

അത് അവള്ക്ക് അവളോട്‌ തോന്നിയ ഒരു പുച്ഛം ആയിരുന്നുവോ..?

ശേഷം ആതിര എന്നോട് പറഞ്ഞു.

ഇവിടെ ആണെങ്കിൽ മൂന്നു നേരം തിന്നാൻ എങ്കിലും കിട്ടുന്നു മാഷേ..

എല്ലാം ഇട്ടെറിഞ്ഞു വീട്ടി പോയി നിന്നാൽ…

ഇതിനേക്കാളും അവഗണന ആയിരിക്കും അവിടെ കിട്ടുക….

കെട്ടു അഴിഞ്ഞ പട്ടവും താലി പൊട്ടിയ പെണ്ണും..ഒന്നാ മാഷേ…

ഒരു എത്തും പിടിയും ഇല്ലാത്ത ലക്ഷ്യത്തിലേക്ക് ആവും അവരുടെ യാത്ര

ചിലർ രക്ഷ പെടും ചിലർ ഏതെങ്കിലും കുഴിയിൽ പോയി പതിക്കും….

അതിൽ കൂടുതൽ ഒന്നും അവൾക്ക് പറയാൻ ഉണ്ടായിരുന്നില്ല

ഞാൻ പോട്ടെ മാഷേ എന്ന് പറഞ്ഞ്

ബക്കറ്റും കൊണ്ട് അകത്തേക്ക് കയറി പോയ ആതിരയെ നോക്കി…

ഞാൻ അവിടെ തന്നേ നിൽക്കുബോൾ.

അകത്ത് ആതിര അവളുടെ ജീവിതത്തോടപ്പവും.

ആതിരാ എന്ന വിളിക്കൊപ്പവും കിതച്ചു പായുകയാണ്…

അവൾക്ക് പിന്നാലെ കുറ്റപ്പെടുത്തലുകളുടെ അകമ്പടിയും ഉണ്ടായിരുന്നു…

അതിലേക്ക് എന്റെ മനസ് ചാർത്തിയ കയ്യൊപ്പ് ആയിരുന്നു.

ആതിര എല്ലാം ക്ഷമിക്കാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു എന്ന്…

Related Posts

Leave a Reply

Your email address will not be published. Required fields are marked *