ശെരി പിന്നെ ഒരു കാര്യം വേണ്ടാത്ത സീനുകൾ അവിടെ ചെന്ന് നീ ഉണ്ടാക്കിയാൽ അപ്പോ തന്നേ ഞാൻ അവിടെന്ന് പോരും…….

റോങ് നമ്പർ

Story written by Noor Nas

ഒരു റോങ്ങ് നമ്പറിൽ തുടങ്ങിയ ബന്ധം ആയിരുന്നു അവരുടേത്..

അവൾ ആണെങ്കിൽ പാവപെട്ട വീട്ടിലെ ഒരു കുട്ടിയും.

അച്ഛൻ ഹോട്ടൽ തൊഴിലാളിയാണ് അമ്മ കണ്ടവന്റെ വിട്ടിൽ പോയി അടുക്കള പണിയും ചെയ്യുന്നു…

എങ്കിലും സന്തോഷം നിറഞ്ഞ ജീവിതം ആയിരുന്നു അവരുടേത്…

അതിനിടയിലേക്ക് ആ കുട്ടിയുടെ മനസിലേക്ക് പ്രതീക്ഷകളുടെ ഒരുപാട് മോഹങ്ങളുമായി..

ഒരു റോങ്ങ് നമ്പറിൽ കൂടെ അവളുടെ മനസിൽ കയറി പറ്റിയ വിഷ്ണു…

ഇടയ്ക്ക് ഇടയ്ക്ക് വിഷ്ണു എന്നോട് പറയും

ഡാ അവളുടെ ശബ്‌ദം ഉണ്ടല്ലോ എന്ത് ഭംഗിയാണ് എന്ന് അറിയോ.?

അത് കേൾക്കുബോൾ തന്നെ അറിയാം അവളോരു സുന്ദരി പെണ്ണാണ് എന്ന്..

കാസറഗോഡ് ആണ് അവളുടെ വിട്..

ട്രയിനിൽ ഇവിടുന്ന് ഒരു മണിക്കൂറിന്റെ ദുരമേയുള്ളൂ….

ഞാൻ… അവളുടെ ശബ്‌ദം കേട്ട് മാത്രം അവൾ സുന്ദരിയാണ് എന്ന് നീ ഉറപ്പിച്ചോ.

അഥവാ നീ അവളെ നേരിട്ടു കണ്ടാൽ

ഒരു പക്ഷെ അവൾ സുന്ദരി അല്ലെങ്കിൽ നീ എന്ത് ചെയ്യും അവളെ ഉപേക്ഷിക്കുമോ.?

വിഷ്‌ണു. ഒന്നു പോടാ അങ്ങെനെയൊന്നുമില്ല അവൾ സുന്ദരി തന്നേ…

ഞാൻ.. എന്നാ പിന്നെ അവളോട്‌ ഒരു ഫോട്ടോ അയച്ചു താരൻ പറഞ്ഞൂടെ…

വിഷ്‌ണു… ഇതുവരെ ഞാൻ അവളോട്‌ അങ്ങനെയൊരു അവശ്യം ചോദിച്ചിട്ടില്ല..

ചോദിക്കാൻ ഒരു മടി..

അതുമല്ല ഫോട്ടോ കണ്ടു നേരിട്ടു ചെന്ന് കാണുബോൾ ഒരു ത്രിൽ ഇല്ലടാ.

അടുത്ത സൺഡേയ് ഞാൻ കാസർഗോഡ് പോകും..

എന്നിക്കായി അവൾ അവിടെ റയിൽവെ സ്റ്റേഷനിൽ കാത്ത് നിൽക്കും..

നമ്മൾ പോകുന്ന ട്രെയിനീന്റെ സമ്മയം

അവളോട്‌ പറഞ്ഞു കൊടുത്തിട്ടുണ്ട്…

അവൾ വരുമെന്ന് ഉറപ്പ് തന്നിട്ടുണ്ട്

ഞാൻ. നമ്മൾ പോകുന്ന സമയമോ.?

വിഷ്‌ണു…പിന്നെ നീ ഇല്ലാതായോ കൂടെ നീയും വരണം..

ഞാൻ.. ഞാനോ എന്തിന്..???

നിങ്ങൾക്കിടയിൽ പായസത്തിലെ എള് പോലെ ഞാൻ..?

വിഷ്‌ണു.. എന്നാ പിന്നെ ഞാനും പോകുന്നില്ല…

ഞാൻ… ശെരി പിന്നെ ഒരു കാര്യം വേണ്ടാത്ത സീനുകൾ അവിടെ ചെന്ന് നീ ഉണ്ടാക്കിയാൽ അപ്പോ തന്നേ ഞാൻ അവിടെന്ന് പോരും..

വിഷ്ണു.. സിനോ ഈ ഞാനോ?

അവൻ ചിരിച്ചു ക്കൊണ്ട് പറഞ്ഞു..അങ്ങനെയൊന്നും എന്റെ ഭാഗത്തും നിന്നും ഉണ്ടാകില്ല..

ഞാൻ.. നിന്നെ എന്നിക്ക് നന്നായി അറിയാ അതോണ്ട് പറഞ്ഞെന്നേയുള്ളു..

ഹാ പിന്നെ അവളുടെ പേര് എന്താണ് എന്നാ നീ പറഞ്ഞെ.?

വിഷ്ണു.. അശ്വതി….

സ്മിന്റുകൾ ഇളകി വീണ നീണ്ട മൂറി വീണ

ചുമരിൽ തുക്കിയ കണ്ണാടിയിൽ നോക്കി നിൽക്കുന്ന അശ്വതി.

നാളെയാണ് സൺ‌ഡേ.

അവളുടെ ഹൃദയത്തിന്റെ കിതപ്പ് കൂടി കൂടി വന്നു

ആ കറുത്ത മുഖത്ത്..

നാണത്തിന്റെ ഇത്തിരി ചുവന്ന വെട്ടം..

അവൾ കണ്ണാടിയിൽ നോക്കി ചിരിച്ചപ്പോൾ ഉയർന്നു പൊങ്ങി നിൽക്കുന്ന പല്ലുകൾ.

അത് കണ്ടപ്പോൾ അവളുടെ മുഖത്തെ ചിരി പെട്ടന്ന് മാഞ്ഞു..

ഒരുപക്ഷെ വിഷ്ണുന് എന്നെ ഇഷ്ട്ടപെട്ടില്ലെങ്കിലോ.?

പിന്നെ അവളുടെ മനസ്മു ഴുവനും നാളെ പോകണോ വേണ്ടയോ

എന്ന പരസ്പരം കുരുക്ക് വീണു കിടക്കുന്ന. ചിന്തകൾ മാത്രം…

പിറ്റേന്ന് നേരം പുലർന്നപ്പോൾ. അശ്വതി മുറ്റത്തു ഇറങ്ങി

താൻ ആറ്റു നോറ്റു വളർത്തുന്ന റോസാ പൂ ചെടിയിൽ. നിന്നും. ഒരു തണ്ട് റോസ് പറിച്ചെടുത്തു.

അതിന്റെ മുള്ളുകൾ ക്കൊണ്ട് അവളുടെ വിരലിൽ പൊങ്ങി വന്ന. രക്ത തുള്ളികൾ…

അച്ഛൻ രാവിലെ തന്നേ ജോലിക്ക് പോയി

അമ്മ പോകാൻ ഉള്ള ഒരുക്കത്തിലാണ്..

അവരൊക്കെ പോകാൻ വേണ്ടിയുള്ള കാത്തിരിപ്പിനു ഇടയിൽ.

അശ്വതി കട്ടിലിനു അടിയിൽ നിന്നും അവളുടെ വസ്ത്രങ്ങൾ ഇട്ട് വെക്കുന്ന തകര പെട്ടി വലിച്ചു എടുത്തു..

അതിന്റെ ശബ്‌ദം കേട്ടാവണം അപ്പുറത്തെ മുറിയിൽ നിന്നും അമ്മയുടെ ചോദ്യം.

ഇപ്പോ എന്തിനാ നീ അതൊക്കെ എടുക്കുന്നെ?

അശ്വതി. ഒന്നുമില്ല അമ്മേ എല്ലാം എടുത്ത് ഒന്നു മടക്കി വെക്കണം.

അമ്മ.. അതിൽ വെക്കുബോൾ തന്നേ മടക്കി വെച്ചൂടായിരുന്നോ.?

ഹോ ഇത് ഇങ്ങനയൊരു പെണ്ണ്…

അവൾ ചുമരിൽ ഉള്ള ചില്ല് പൊട്ടിയ ക്ളോക്കിൽ നോക്കി. സമ്മയം പത്തു മണി..

അരമണിക്കൂർ. കഴിഞ്ഞാൽ ട്രെയിൻ വരും…

മുൻപിലെ വാതിൽ അങ്ങ് അടിച്ചേക്കണേ മോളെ എന്ന് പറഞ്ഞ്.

അമ്മ അവിടെന്ന് ഇറങ്ങി പോകുബോൾ..

അശ്വതി പെട്ടിയിൽ നിന്നും കിട്ടിയ ഒരുവിധം കൊള്ളാം എന്ന് തോന്നിയ ഡ്രസ് എടുത്ത് ഇട്ട്. കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു..

അവളുടെ ഉള്ളിലെ പോരായ്മയുടെ തോന്നലുകൾ അവൾ മനപൂർവ്വം മറന്നു ക്കൊണ്ട്.

വിടും പുട്ടി അവിടെന്ന് ഇറങ്ങി…

അവളുടെ വിരലിനെ മുറിവേൽപ്പിച്ച.

ആ റോസാ പൂവും ഉണ്ടായിരുന്നു..അവളുടെ കൈയിൽ..

അശ്വതി റെയിൽവെ സ്റ്റേഷനിൽ കടന്ന്

കുറച്ചു സമ്മയം കഴിഞ്ഞപ്പോൾ തന്നേ ട്രയിൻ വന്നു നിന്നു…

അധികം തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല

ക്രോസിങ് ഉണ്ടെന്ന് തോന്നുന്നു.

നിർത്തിയിട്ടു ട്രയിനിന്റെ അരികിലുടെ നടന്നു പോകുന്ന അശ്വതി…

അവളുടെ പിറകിൽ ഒളിപ്പിച്ച കൈയിൽ ആ റോസാ പൂവും ഉണ്ടായിരുന്നു…

പെട്ടന്ന് മൊബൈൽ റിംഗ്. വിഷ്‌ണു

അവളുടെ ഹൃദയം പതിവിലും വേഗത്തിൽ തുടിച്ചു ക്കൊണ്ടിരുന്നു..

നിർത്തിയിട്ട ട്രയിനിന്റെ വാതിൽക്കൽ മൊബൈലും പിടിച്ച്..വിഷ്ണു.

അവന്റെ പിന്നിൽ ഞാനും…

അവൻ കണ്ടു മുന്നിലൂടെ കടന്നു പോയ ഒരു പെണ്ണ് കൂട്ടി.

ഞാൻ. ഡാ ഡാ അതാണ്‌ എന്ന് തോന്നുന്നു അവളുടെ കൈയിലുള്ള മൊബലിൽ നിന്നും കേൾക്കാം റിംഗ്..

വിഷ്‌ണു ഫോൺ കാതോട് ചേർത്തു…

അപ്പുറത്ത് നീന്നും കേട്ട ഹലോ എന്ന ശബ്‌ദം അവന് അരികിൽ നിന്നും

തന്നേ കേൾക്കാ..

വിഷ്ണു അശ്വതിയെ കണ്ടതും

അയ്യേ എന്ന് പറഞ്ഞ് കൊണ്ട് ട്രയിനിന്റെ ഉള്ളിലേക്ക് വലിഞ്ഞപ്പോൾ തന്നേ അവൻ മൊബൈൽ കട്ട് ചെയ്തിരുന്നു…

ഞാൻ.. ഇതെന്ത് മര്യാദ ഡാ എന്ന് പറഞ്ഞ് ക്കൊണ്ട്അ വന്റെ പിന്നാലെ പോയപ്പോൾ.

ആ കൂട്ടി വീണ്ടും വീണ്ടും അവന്റെ മൊബൈൽ ഫോണിലേക്ക് വിളിക്കുന്നുണ്ടായിരുന്നു…

വിഷ്‌ണു. അയ്യേ ഇത് എന്റെ സങ്കല്പത്തിൽ ഉള്ള പെണ്ണ് അല്ല ഒരു മാതിരി പേകോലം..

ഇതിനെയും കൊണ്ട് എന്റെ വീട്ടി ചെന്ന അവര് എന്നെ ചവിട്ടി പുറത്താക്കുക മാത്രമല്ല…

പടിയടിച്ച് പിണ്ഡം വെക്കുക കൂടി ചെയ്യും

നമ്മുക്ക് ഒരു കാര്യം ചെയ്യാം ഇതിന്റെ ക്ഷിണം തീർക്കാൻ.

ഈ ട്രയിനിൽ തന്നേ മംഗലാപുരം പോയി

ഏതെങ്കിലും ബാറിൽ ചെന്ന് രണ്ട് ബീറും അടിച്ചു വല്ല സിനിമയും കണ്ട് രാത്രി മടങ്ങാ.

ഞാൻ. അപ്പോ ആ പെൺകുട്ടി.?

അത് പറയുബോൾ എന്റെ ഉള്ളിലെ അവനോടുള്ള ദേഷ്യം

കടലോളം ഉണ്ടായിരുന്നു..

വിഷ്ണു.. ആ അത് ഇവിടെ കിടന്ന് കറങ്ങി മടപ്പു തോന്നുബോൾ.

താനെ വീട്ടി പോയിക്കൊള്ളും.. കണ്ട പെണ്ണിനോക്കെ വേണ്ടി നമ്മൾ എന്തിനാ ടെൻഷൻ അടിക്കുന്നെ ഹേ?

ഞാൻ.. കണ്ട പെണ്ണോ?

ദേ വിഷ്ണു ഞാൻ മുൻപെ നിന്നോട് പറഞ്ഞതാ ഇവിടെ വെച്ച് ഒരു സീൻ ഉണ്ടാക്കരുത് എന്ന്…

പോ ഇറങ്ങി ചെന്ന് അവളെ കാണ്‌ സംസാരിക്ക്

ആ പാവം അവിടെ കിടന്ന്

അലയുക. നിന്നക്ക് വേണ്ടി ഞാൻ അത് പറഞ്ഞ് തീരും മുൻപ്പ്.

വിഷ്ണുവിന്റെ മൊബൈലിൽ വീണ്ടും റിംഗ്.

അവൻ അത് ദേഷ്യത്തോടെ ഓഫ് ചെയ്തു പോക്കറ്റിൽ വെക്കുബോൾ

എന്നോട് ചോദിച്ചു അപ്പോ ആ പ്രശ്നം ഞാൻ തീർത്തു ഇന്നി അത് വിളിക്കില്ല..പോരെ?

ഞാൻ ഡാ നിനക്കൊക്കെ എങ്ങനെ കഴിയുന്നു ഇങ്ങനൊയൊക്കെ മാറാൻ..

വിഷ്‌ണു.. എnന്നാ

പിന്നെ മോൻ ഒരു കാര്യം ചെയ്യ് ആ സാധനത്തിനെ എന്റെ മോൻ അങ്ങ് എടുത്തോ..

അത് പറയുബോൾ അടുത്ത പാളയത്തിലൂടെ ചിറി പാഞ്ഞു പോകുന്ന ട്രെയിന്റെ ശബ്‌ദം…

കുറച്ചു കഴിഞ്ഞപ്പോൾ.. ട്രയിൻ പതുക്കെ നീങ്ങി തുടങ്ങി..

ഞാൻ… എന്നാ എന്റെ മോൻ പോയി ഒരു പെണ്ണിന്റെ സ്വപ്നങ്ങൾ തകർത്തത്തിന്റെ സന്തോഷം..

അങ്ങ് മംഗലാപുരം പോയി ആഘോഷിക്ക്..

ഞാൻ ഇവിടെ ഇറങ്ങുന്നു.

നമ്മുടെ ഇത്രയും നാളത്തെ ഫ്രഡ്‌ഷീപ്പിന്റെ യാത്ര ഇതേ ഈ സ്റ്റേഷനിൽ വെച്ച് തിരുന്നു..

വിഷ്‌ണു.. ഡാ എന്ന് വിളിച്ചു എന്റെ പിറകെ വന്നെങ്കിലും

ഇത്തിരി വേഗത കൂടിയ ട്രയിനിൽ നിന്നും ഞാൻ ചാടിയത് അവളുടെ മുന്നിലേക്ക്‌…

എന്നെ തന്നേ നോക്കി നിൽക്കുന്ന അവളുടെ കണ്ണുകളിൽ കൂടി ഒഴുകുന്ന കണ്ണിരുകൾ..

ഞാൻ പതുക്കെ അവളോട്‌ ചോദിച്ചു അശ്വതി.??

അതെന്ന് അവൾ തലയാട്ടി..

അപ്പോളും അവൾ പിറകിൽ ഒളിപ്പിച്ചു വെച്ച ആ റോസാ പൂവ്…

ഞാൻ… കുട്ടിക്ക് എന്നെ മനസിലായോ??

മനസിലായി എന്ന് പറഞ്ഞ് അവൾ തലയാട്ടുബോൾ.

എങ്ങനെ എന്ന ഭാവത്തിൽ അവളെ നോക്കി നിൽക്കുന്ന ഞാൻ…

ഞാൻ. മുഖത്തെ കള്ള ഭാവങ്ങൾ മറച്ചു പിടിച്ച് ക്കൊണ്ട് പറഞ്ഞു.

ഞാൻ വിഷ്ണു..

അവൾ ഒന്നു ചിരിച്ചു ആ ചിരിയിൽ അവളോട്‌ തന്നെ അവള്ക്ക് തോന്നിയ പുച്ഛം നിഴലിച്ചിരുന്നു..

അശ്വതി..എന്തിന്നാ മാഷേ കള്ളം പറയുന്നേ?

ഞാൻ നിങ്ങൾ വന്ന കമ്പാട്ട്മെന്റിൽ കയറിയിരുന്നു.എല്ലാം കേട്ടിരുന്നു.

സ്വന്തം ചങ്ങാതിക്ക് വേണ്ടി ത്യാഗം ചെയ്യാൻ വന്നതാണോ..?

ഞാൻ… അല്ല ഞാൻ എന്നിക്ക് കുട്ടിയെ?

ബാക്കി പറയാൻ അനുവാദിക്കാതെ അവൾ തല താഴ്‌ത്തി പിടിച്ച് കൈ എന്നിക്ക്നേ രെ കാണിച്ചു കൊണ്ട് വിലക്കി..

മാഷിന്റെ മനസ് നല്ലതാണ് പക്ഷെ..

ഒന്നിനും കൊള്ളാത്ത വിരുപിയായ എന്നിക്ക് വേണ്ടി മാഷ് ജീവിതമൊന്നും ധാനം ചെയ്യണ്ട.

മാഷ് പൊക്കോ..

അത്രയും പറഞ്ഞു തിരിഞ്ഞു നടന്ന അശ്വതി

അവളുടെ പിറകിൽ ഒളിപ്പിച്ചു വെച്ച റോസാപ്പു അത് വാടി തുടങ്ങിയിരുന്നു

അതിന്റെ ഓരോ ഇതളുകളും അവളുടെ ഓരോ കാൽ വെപ്പുകൾക്കും ഒപ്പം താഴെ വീണു കൊണ്ടിരുന്നു…

അതിന് കൂട്ട് എന്നപോലെ അവളുടെ കണ്ണീർ തുള്ളികളും….

പെട്ടന്ന് പോക്കറ്റിൽ കിടന്ന് മൊബൈൽ റിംഗ്.

ഞാൻ ഫോൺ എടുത്ത് ചെവിയിൽ വെച്ച്അ ങ്ങേ തലയ്ക്കൽ വിഷ്‌ണു.

വിഷ്‌ണു.. ഹലോ ഡാ ഇത് ഞാനാ..

ഞാൻ.. ഏത് വിഷ്ണു സോറി റോങ്ങ് നമ്പർ

ഫോൺ കട്ട് ചെയ്ത് പോക്കറ്റിൽ ഇട്ട് കൊണ്ട്.

ഞാൻ അവൾ അറിയാതെ അവളുടെ പിറകിലൂടെ അവളുടെ നിഴലിനു ചേർന്ന് നടന്നു..

കൂടെ അവളുടെ ഇനിയുള്ള ജീവിതയാത്രയിൽ

അവളോടപ്പം ചേരാനും..

ഇതൊരു സാഹതാപം കൊണ്ട് തോന്നിയ

ഇഷ്ട്ടം അല്ല..എന്തോ ഒരു എന്താ ഇപ്പൊ പറയാം…???

..ഇഷ്ട്ടം അത്രമാത്രം ♥

Related Posts

Leave a Reply

Your email address will not be published. Required fields are marked *