ഡാ രാഹുലേ ..നീ പോയി മമ്മിയോട് ഒന്ന് സംസാരിക്കാമോടാ പ്ലീസ് ..” വർക്കി വീട്ടിൽ നിന്നും കണ്ണ് പറിക്കാതെ പുറകിലുള്ള കൂട്ടുകാരനോട് പറഞ്ഞു…….

പ്ലീസ് ..സബ്സ്ക്രൈബ് ഔർ ഫാമിലി

Story written by Sebin Boss J

”ഡാ വർക്കീ .. പ്രശ്നമാകുവോ “”‘ ഉണ്ണിമായ വർഗീസ് മാത്യുവിന്റെ മുഖത്തേക്ക് ദയനീയമായി നോക്കി .

“‘ പോടീ പിശാചേ .. ഒന്നാമത് കയ്യുംകാലും വിറച്ചിട്ട് വയ്യ .അപ്പൊ നീയും കൂടെയിങ്ങനെ പേടിപ്പിക്കാൻ തുടങ്ങിയാൽ “‘ വർക്കി മതിലിന് മുകളിലൂടെ ഗേറ്റിനകത്തേക്ക് നോക്കി . ഭാഗ്യം മമ്മി മുറ്റത്തില്ല.

“‘ ഹോ !! ഇങ്ങനൊരു പേടിച്ചുതൂറൻ … നിനക്കൊക്കെ ആരാ കലിപ്പൻന്ന് പേരിട്ടെ ? കലിപ്പനും കാന്താരീമാണ് പോലും “” സോണി മൊബൈൽ ക്യാമറ അവരുടെ നേരെ തിരിച്ചുകൊണ്ടവരെ കളിയാക്കി

“‘ഡാ പന്ന ********** മോനെ ..നീ വിഡിയോ എടുത്ത് എന്റെ ഇൻസ്റ്റയിലെങ്ങാനും ടാഗ് ചെയ്തിട്ട് എന്റെ ആരാധകർ എങ്ങാനും കുറഞ്ഞാൽ ഉണ്ടല്ലോ … ഈ ഉണ്ണിമായ ആരാണെന്ന് നീയറിയും . “” ഉണ്ണിമായ സോണിയെ നോക്കി കണ്ണുരുട്ടി കലിപ്പന്റെ കാന്താരിയായി

“‘ഡാ രാഹുലേ ..നീ പോയി മമ്മിയോട് ഒന്ന് സംസാരിക്കാമോടാ പ്ലീസ് ..” വർക്കി വീട്ടിൽ നിന്നും കണ്ണ് പറിക്കാതെ പുറകിലുള്ള കൂട്ടുകാരനോട് പറഞ്ഞു

” അതിനെന്നാ സംസാരിച്ചിട്ട് വരാം “‘

രാഹുൽ പറഞ്ഞിട്ടും ഗേറ്റിനുള്ളിലേക്ക് അവൻ കേറി പോകുന്നത് കാണാതിരുന്ന പ്പോഴാണ് മതിലിനു മുകളിലൂടെ വീട്ടിലേക്ക് നോക്കിക്കൊണ്ടിരുന്ന കലിപ്പനും കാന്താരിയും തിരിഞ്ഞു നോക്കിയത് .

പുറകിൽ നടുറോഡിൽ അനാഥപ്രേതം പോലെ നീണ്ടു നിവർന്ന് കിടക്കുന്ന മാലയും അതിന് മുകളിൽ റീത്തുപോലെ ബൊക്കെയും .

ഒച്ചകേൾക്കാതെ ബൈക്ക് തള്ളിക്കൊണ്ട് അകലെ മറയുന്ന സോണിയെയും രാഹുലിനെയും ജോജോയേയും നോക്കി ഉണ്ണിമായ പിറുപിറുത്തു

തെ ണ്ടികൾ !!

“‘ഡാ .. വാടാ .. ആരെയാ ഇത്ര പേടിക്കാൻ . നീയല്ലേ പറഞ്ഞെ മമ്മിക്ക് നീയെന്ന് ജീവനാണ് എന്നൊക്കെ “”

“‘അതൊക്കെയുള്ളതാ .. എന്നാലും പെട്ടന്നുള്ള ഷോക്കിൽ മമ്മി വല്ലോം പറയുമോന്നാ “” അഭി ഉണ്ണിമായയുടെ മുന്നിൽ മാനം രക്ഷിക്കാൻ പറഞ്ഞു

”എന്നാ വാ ..മനസ് പതറററതരുത് ..ശ്ശെ … പതറരുത് “” ഉണ്ണിമായ അവന്റെ കൈ പിടിച്ചു

“”’നീയെന്നാടുക്കുവാടീ ..മുന്നീ നടക്ക് .. ലേഡീസ് ഫസ്റ്റ് … “” ഉണ്ണിമായ ഒന്ന് മെല്ലെയായപ്പോൾ വർക്കി തിരിഞ്ഞവളെ നോക്കി .

“”‘ മമ്മി നമ്മളെ സ്വീകരിക്കുന്നത് ലൈവ് ചെയ്യാം .. പ്വോളി ആരിക്കും .. വൈറലാകും .നിന്റെ ട്രാവൽ വ്ലോഗിലേക്കും ടാഗ് ചെയ്യാം “” മൊബൈൽ എടുത്തു ക്യാമറ ഓണാക്കി വർക്കിയുടെ ഷർട്ടിന്റെ പോക്കറ്റിൽ വെച്ച് ഉണ്ണിമായ പറഞ്ഞു

“‘ നെഞ്ചു പൊകഞ്ഞോണ്ടിരിക്കുമ്പോ നീ ബീ ഡി കത്തിക്കല്ലേ .. “‘ വർക്കി കലിച്ചു

“‘ ഈശോയെ ..ഗുരുവായൂരപ്പാ …അള്ളാഹുവേ കാത്തോളണേ “” ഉണ്ണിമായ സകലദൈവങ്ങളെയും വിളിച്ചു കോളിംഗ് ബെല്ലിലേക്ക് കൈ നീട്ടി

“‘ ഫ്രെണ്ട്സ് … ഇനി ഞാൻ എന്റെ പച്ചക്കറി കൃഷി കാണിച്ചു തരാം ..ഞാൻ പറഞ്ഞ പോലെ ചെയ്താൽ നിസാരമായി പുഴുക്കളേയും വണ്ടിനെയുമൊക്കെ പായിക്കാം .. നിസാരം ..നിങ്ങൾക്കല്ല ആർക്കുവേണേലും സാധിക്കും ..നിസാരം ..വെറും നിസാരം “”

കോളിംഗ് ബെൽ അടിക്കാനാഞ്ഞതും സെൽഫി സ്റ്റിക്കിൽ മൊബൈലും നീട്ടി ഉച്ചത്തിൽ പറഞ്ഞുകൊണ്ട് വാതിൽ തുറന്നിറങ്ങിവന്ന ഭാവി അമ്മായിയമ്മ -സാറാമ്മയെ കണ്ട് ഉണ്ണിമായ വാ പൊളിച്ചു

“‘മമ്മിക്ക് സ്വന്തമായി ചാനലുണ്ട് .. സാറാസ് കിച്ചൻ . ലക്ഷങ്ങളാ സബ്സ്ക്രൈ ബേർസ് .”‘ വാ പൊളിച്ചു നിന്ന ഉണ്ണിമായയുടെ ചെവിയിൽ വർഗീസ് മാത്യു അഭിമാനത്തോടെ പിറുപിറുത്തു .

“‘വർക്കീ നീ .. ഇതാരാടാ “‘ കൂട്ടുകാർ ആളാംവീതം ഇട്ട പൂമാലകൾ കയ്യിലും കഴുത്തിലും എന്തിന് തലയിലും അരയിലും വരെ കെട്ടി നിന്ന കാന്താരിയെയെയും മകനെയും സാറാമ്മ അന്തം വിട്ടു നോക്കി .

“” മമ്മീ … ഞങ്ങടെ കല്യാണം കഴിഞ്ഞു .. മമ്മി ഞങ്ങളെ അനുഗ്രഹിക്കണം “‘ ഉണ്ണിമായ കുനിഞ്ഞു കാലിൽ തൊട്ടു .

“” അയ്യോ .. ലൈവ് ..ഞാനിതൊന്ന് തീർത്തിട്ട് വരാം .. ഹാലോ ഫ്രെണ്ട്സ് .. ഇന്നെനിക്കൊരു സർപ്രൈസ് ഉണ്ട് .എന്റെ മോന്റെ കല്യാണമായിരുന്നു . ഭയങ്കര സർപ്രൈസായിപ്പോയി . ഇതാണെന്റെ മരുമോൾ … മോളെ നിന്റെ പേര് പറഞ്ഞെ .. “” സാറാമ്മ ക്യാമറ ഉണ്ണിമായയുടെ തിരിച്ചു .

“‘ഹായ് ഗുയ്സ് .. ആം ഉണ്ണിമായാ ..നിങ്ങൾക്കെന്നെ അറിയാമാർക്കും .. കാന്താരീസ് ടിപ്സ് എന്ന ചാനൽ എന്റേതാണ് “” ഉണ്ണിമായ ഒച്ച കൂട്ടിയും കുറച്ചും ഇടം കാൽ ചവിട്ടിയും വലം കാലിൽ ചെരിഞ്ഞും അമ്മായിയമ്മയുടെ മുന്നിൽ തന്റെ കരുത്ത് കാണിച്ചു .

“” ആഹാ .. വീണ്ടും സർപ്രൈസ് .. എന്റെ മോൻ ഇന്റർകാസ്റ്റിംഗ് മാര്യേജ് ആണ് . എന്റെ ജീവിതാഭിലാഷം ആയിരുന്നു അന്യ മതത്തിൽ നിന്നൊരു പെണ്ണ് . അല്ലെങ്കിലും എന്തിനാണ് ജാതിയും മതവും ഒക്കെ . ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന് എന്നല്ലേ ഗുരു നമ്മളെ പഠിപ്പിച്ചിരിക്കുന്നത് . മതം മനുഷ്യനാണ് സൃഷ്ടിച്ചത് . ആ മനുഷ്യന്റെ നന്മക്കാകണം മതവും ജാതിയും രാഷ്ട്രീയവും എല്ലാം . മതവും ജാതിയുമൊക്കെ നിസ്സാരമാണ് ..വെറും നിസാരം ….ആഹ് ഫ്രെണ്ട്സ് … ഓ .. ഞാൻ മറന്ന്… ഓഹ് . ഇനിയിവരെ നിലവിളക്ക് കൊളുത്തി സ്വീകരിക്കണം . ഒത്തിരി പണിയുണ്ട് . അതുകൊണ്ട് അടുത്ത വീഡിയോയിൽ ഞാനെന്റെ പച്ചക്കറി കൃഷി കാണിക്കാം . വീണ്ടും കാണും വരെ വണക്കം സാറാമ്മ ……. മക്കളെ മമ്മി ഇതാ വരുന്നെടാ “” മോട്ടിവേഷൻ സ്പീച്ചോടെ അകത്തേക്ക് നടന്ന സാറാമ്മയെ നോക്കി കാന്താരി കവിളിൽ വിരൽ ഒടിച്ചു ഉഴിഞ്ഞു

“‘ ഹോ ..എന്റെ പുന്നാര അമ്മായിയമ്മ .. ചക്കരെ… ഇനി ഞാനൊരു കലക്ക് കലക്കൂടാ ….മൂന്ന് ചാനൽ .ലക്ഷങ്ങൾ സബ്സ്ക്രൈബേർസ്… അടിപോളി യേയ്…”‘ ഉണ്ണിമായ എല്ലാം കണ്ട് കിളിപോയി നിൽക്കുന്ന വർഗീസിന്റെ കവിളിൽ അമർത്തിച്ചും ബിച്ചു

“” ഹമ്മച്ചീ ..എന്തുവാ ഇത് “‘ പൊടുന്നനെ കാൽചുവട്ടിലേക്ക് വന്നുവീണ ബാഗിൽ നിന്ന് മീൻവല പോലൊരു അണ്ടർവെയർ തെറിച്ചുവീണപ്പോ കാന്താരി ഞെട്ടിപ്പോങ്ങിച്ചാടി .

“‘ എറങ്ങിക്കോണം തെ ണ്ടികളെ എന്റെ വീട്ടീന്ന് ആരോട് ചോദിച്ചിട്ടാടാ****** മോനെ നീ ഈ ******* മോളേം വിളിച്ചോണ്ടെന്റെ അടിച്ചതിനകത്ത് കേറീത് . നിനക്കും തരണം ഇനി നിന്റെ മറ്റവൾക്കും ഞാൻ ചെലവിന് തരണോടാ ..ആദ്യം പോയി സപ്ലി എഴുതി ജയിക്കാൻ നോക്കടാ നാറീ ”’ സെൽഫി സ്റ്റിക്കും ഓങ്ങിക്കൊണ്ട് പാഞ്ഞുവരുന്ന സാറാമ്മയെ കണ്ടതും വർക്കി കണ്ണും പൂട്ടി ഇറങ്ങിയോടി

“‘ നീ ഒടുങ്ങി പോകൂടി ഭദ്രകാളീ .. നിന്റെ ലൈക്കും ഷെയറുമൊക്കെ നശിച്ചു നാറാണക്കല്ലു പിടിക്കൂടി ഭദ്രകാളീ …”‘ ഗേറ്റ് ചാടിക്കടന്നു ഓടുന്നതിനിടെ കാന്താരി Ex പുന്നാര അമ്മായിയമ്മയെ പ്രാകി .

“‘ ഇനിയെന്ത് ചെയ്യൂടി നമ്മള് “‘ ഒന്നരകിലോമീറ്റർ ശ്വാസം വിടാതെ ഓടിയ കിതപ്പിനിടയിൽ കലിപ്പൻ കരഞ്ഞുകൊണ്ട് കാന്താരിയെ നോക്കി .

”’ ഹായ് ..ഗുയ്സ് ..നമ്മൾ ഇപ്പോൾ കണ്ടത് കലിപ്പന്റെ അമ്മച്ചിയെ പ്രാങ്ക് ചെയ്ത വീഡിയോ ആണ് . അമ്മച്ചി ശെരിക്കും ഞങ്ങടെ കല്യാണം കഴിഞ്ഞെന്ന് ഓർത്തു…ഹഹഹ ..ഞങ്ങളാണേൽ അവിടുന്ന് ഓടിയും ചാടിയുമൊക്കെ ഓവറാക്റ്റ് ചെയ്ത് സാറാമ്മച്ചിയെ അതി ഗംഭീരമായി കബളിപ്പിച്ചു ഗുയ്സ് … ഇനി നമ്മൾ പ്രാങ്ക് ചെയ്യാൻ പോകുന്നത് എന്റെ വീട്ടിലാണ് ..അപ്പോൾ എന്റെ വീട്ടിലേക്ക് … ലെറ്റസ്‌ ഗോ .. ഹഹോയ്‌ ”’

കലിപ്പനെ കണ്ണുരുട്ടി നോക്കി ദഹിപ്പിച്ചിട്ടവന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ എടുത്തു , ശ്വാസംവിടാതെ പറഞ്ഞിട്ട് ലൈവ് അവസാനിപ്പിച്ച് ഉണ്ണിമായ ഫോൺ പോക്കറ്റിലിട്ടു .

“‘എടീ ..അപ്പൊ നീയിത് ..പ്രാങ്ക് ആരുന്നോ “” കലിപ്പൻ കണ്ണും തള്ളി കാന്താരിയെ നോക്കി

“‘ഇപ്പോഴിത് പ്രാങ്കാ .. ഇനി പ്രാന്താകും എനിക്ക്… എന്റെ വീട്ടീന്നും കൂടെ ഇറക്കിവിട്ടാൽ .. ഹോ !! എന്റെ കർത്താവേ ഒരു അണ്ടർവയറിന് പോലും ഗതിയില്ലാത്തവന്റെ കൂടിയാണല്ലോ ഞാനിറങ്ങിപ്പോന്നത് . ആ .. നൈക്കിന്റെ ഷൂവും അഡിഡാസിന്റെ പാന്റും പീറ്റർ ഇന്ഗ്ലണ്ടിന്റെ ഷർട്ടും കാണുന്ന പോലെ മീൻവല പോലൊള്ള അണ്ടർവെയർ പുറത്തുകാണാനും പറ്റില്ലല്ലോ . ”” കാന്താരി താടിക്ക് കയ്യും കൊടുത്തു , കലിപ്പന്റെ കൂടെയിറങ്ങിവന്ന നിമിഷത്തെ ശപിച്ചു .

””’ആ വരുന്നിടത്ത് വെച്ച് കാണാം ..വാടാ ഇങ്ങോട്ട്”” ഒരു നിമിഷത്തെ മന്ദതക്ക് ശേഷം കലിപ്പന്റെ കയ്യിൽ പിടിച്ചുവലിച്ചോണ്ട് കാന്താരി സ്വന്തം വീട്ടിലേക്ക് നടക്കുമ്പോൾ സാറാസ് കിച്ചൻ ചാനലിൽ സാറാമ്മയുടെ ഉദാരമനസ്കതയേയും മതമൈത്രിയേയും എല്ലാവരും പുകഴ്ത്തുന്നുണ്ടായിരുന്നു , ഒപ്പം മില്യൺ ലൈക്‌സും

Related Posts

Leave a Reply

Your email address will not be published. Required fields are marked *