തട്ടിൻ പുറത്തെ തട്ടലും മുട്ടലും കേട്ടപ്പോൾ വീടിന്റെ ഏതോ കോണിൽ ചുരുണ്ടു കുടി കിടന്ന അവൾ ഒന്നു തല ഉയർത്തി മുകളിലേക്ക് നോക്കി…

മ്യാവു……

Story written by Noor Nas

തട്ടിൻ പുറത്തെ തട്ടലും മുട്ടലും കേട്ടപ്പോൾ വീടിന്റെ ഏതോ കോണിൽ ചുരുണ്ടു കുടി കിടന്ന അവൾ ഒന്നു തല ഉയർത്തി മുകളിലേക്ക് നോക്കി..

എല്ലാം മനസിലായത് പോലെ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

ചാക്കുമായി ഗോവണി പടികൾ ഇറങ്ങിയ തന്റെ യജമാന്റെ അരികിലേക്ക് ഓടി പോയ അവൾ അയാളുടെ കാലിനു അരികിൽ വീണ് കരഞ്ഞപ്പോൾ.

അവളെ ശബ്‌ദമ്മുണ്ടാക്കി പേടിപ്പിച്ചു ക്കൊണ്ട്

ചാക്കും ക്കൊണ്ട് പുറത്തേക്ക് പോയ അയാൾക്ക് പിറകെ അവളും..

ഒടുവിൽ ആ ചാക്ക് കാറിന്റെ ഡിക്കിയിലേക്ക് അയാൾ എടുത്തു വെക്കുബോൾ അത് പിടയുന്നുണ്ടായിരുന്നു..

കാരണം അതിനകത്തു അവളുടെ നാല് കുഞ്ഞു ജീവൻ ഉണ്ടായിരുന്നു..

അവളുടെ കണ്ണീർ അയാൾ കണ്ടില്ല. അവളുടെ ഉള്ളിലെ അമ്മയെ അയാൾ തിരിച്ചറിഞ്ഞില്ല..

കാരണം അയാളുടെ ചിന്തയിൽ

ഈ വികാരമൊക്കെ ഉള്ളത് മനുഷ്യർക്ക്‌ മാത്രം എന്ന തെറ്റായ ധാരണ മാത്രമായിരുന്നു..

വീടിന്റെ ഗേറ്റ് കടന്ന് പോയ കാറിന് പിറകെ ഒരുപാട് ദൂരം അവൾ ഓടി..

ഒടുവിൽ ആ കാർ കണ്ണിൽ നിന്നും അകന്ന് പോയപ്പോൾ..

അവൾ റോഡിനു നടുവിൽ ഇരുന്ന് ശൂന്യമായ നീണ്ട റോഡിനെ നോക്കി.

കുറേ നേരം അവിടെ തന്നെ ഇരുന്നു..കരഞ്ഞു..

ഇപ്പോൾ അവൾ ഒന്നും കേൾക്കുന്നില്ല ഒന്നും അറിയുന്നില്ല..

പിന്നെ എപ്പോളോ അവളുടെ മാ റിടങ്ങളിൽ നിറഞ്ഞിരിക്കുന്ന മു ലപാലുകൾ റോഡിൽ ചിതറിയപ്പോൾ

അതിന് മുകളിലേക്ക് വന്ന് വീണ അവളുടെ ചോ രയുടെ ചുവപ്പ്..

അതിന്റെ ബാക്കി ചുവപ്പ്

അവളുടെ ശരിരത്തിന്റെ മുകളിലൂടെ കയറി പോയ ഏതോ ഒരു വാഹനത്തിന്റെ ചക്രത്തിൽ പറ്റി പിടിച്ച് കിടന്നിരുന്നു..

പക്ഷെ അപ്പോളും അവളുടെ തുറിച്ചു ശൂന്യമായാ കണ്ണുകൾ. നീണ്ടു കിടക്കുന്ന ആ റോഡിന്റെ കണ്ണെത്തും ദുരത്ത് തന്നെയായിരുന്നു…

അവളുടെ കണ്ണുകളിൽ കാണാ പിടയുന്ന ചാക്കിനുള്ളിലെ തന്റെ നാല് കുഞ്ഞു ജീവൻ

അവളുടെ കാതുകളിൽ ഇപ്പോളും കേൾക്കാം.

ആ കുഞ്ഞു ജീവനുകളുടെ വിലാപങ്ങൾ.. മ്യാവു മ്യാവു……

കാരണം അവൾ അമ്മയായിരുന്നു….

Related Posts

Leave a Reply

Your email address will not be published. Required fields are marked *