തന്റെ കുറ്റങ്ങൾ അച്ഛന് മുന്നിൽ വിളമ്പുന്ന. അമ്മയുടെ ശബ്ദം മുറിയിലേക്ക്.. കയറി വന്നപ്പോൾ.. ശിവാനി ചെവികൾ പൊത്തി പിടിച്ചു….

തുടരും….

Story written by Noor Nas

കണ്ട ആഴ്ചപതിപ്പുകളൊക്കെ വായിച്ചു വായിച്ചു ഈ പെണ്ണിന്റെ പിരി ഇളകിയിരിക്കുകയാണ്…

നിങ്ങളെ പറഞ്ഞാൽ മതിയല്ലോ കാശ് ചോദിച്ചാ അപ്പോ എടുത്തു കൊടുത്തേക്കണം….

തന്റെ കുറ്റങ്ങൾ അച്ഛന് മുന്നിൽ വിളമ്പുന്ന. അമ്മയുടെ ശബ്ദം മുറിയിലേക്ക്.. കയറി വന്നപ്പോൾ.. ശിവാനി ചെവികൾ പൊത്തി പിടിച്ചു….

അച്ഛൻ. അവള് പാവമെല്ലെടി. രാവിലെ എഴുനേറ്റ് ഈ ഭാഗത്ത്‌ ഉള്ള കണ്ട വിടായ വിടുകൾ മുഴുവൻ.. അവൾ പാൽ പാത്രവും കൊണ്ട്.നടക്കുന്നില്ലേ…??

അതൊക്കെ കഴിഞ്ഞല്ലേ. ഈ പുസ്തകവും പിടിച്ചോണ്ട് ഇവിടെ ഇരിക്കുന്നെ..

അമ്മ. ദേ മനുഷ്യ അത് സ്കൂൾ പുസ്തകമല്ല.. പൈങ്കിളി പുസ്തമാണ്….അത് വായിച്ചൊന്നും നേടാൻ പോകുന്നില്ല

വഴി തെറ്റി പോകുകയേ ഉള്ളു….

ഏതോ നോവലിന്റെ തുടരും എന്ന അക്ഷരങ്ങളിൽ കണ്ണുകൾ ഉടക്കി മുൾ മുനയിൽ നിൽക്കുന്ന ജാനകി…..

അതിന്റെ ഇടയിൽ അമ്മയുടെ പ്‌രാക്കും..

അവൾക്ക് തല പൊട്ടി തെറിക്കുന്നത് പോലെ തോന്നി….

ജാനകി.. അല്ലെങ്കിലും ഈ നോവൽ എഴുത്തുക്കാർ ഇങ്ങനെയാണ്.

വായിച്ചു രസിച്ചു കേറുമ്പോൾ സഡൻ ബ്രെക്കിട്ട് അങ്ങ് നിർത്തും..

വായനക്കാരുടെ പിരിമുറുക്കം വലതും അവർ അറിയുന്നുണ്ടോ..?

വരിക തലയണക്കടിയിൽ തിരുകി കേറ്റി മുറി വിട്ട് പുറത്തേക്ക് വരുന്ന ജാനകി..

എന്നാലും ആ ബാബു ചേട്ടൻ എന്ത് രഹസ്യം ആയിരിക്കും സാവിത്രിയോടു പറയാൻ പോകുന്നെ…??

സ്വപ്ന ലോകത്തും നിന്നും പുറത്തേക്ക് ഇറങ്ങി വരുന്ന ജാനകിയെ നോക്കി അമർഷം ഉള്ളിൽ ഒതുക്കി അമ്മ..

അമ്മ.. ഡി നീ രാവിലെ പാലും കൊണ്ട് പോയപ്പോൾ എത്ര പാത്രമാ കൊണ്ട് പോയെ.?

നോലിസ്റ്റിന്റെ കണ്ണിൽ ചോരയില്ലാത്ത തുടരും എന്ന അക്ഷരങ്ങളിൽ കുരുങ്ങി കിടന്ന അവളുടെ ചിന്തയെ തൊട്ടു ഉണർത്തിയ അമ്മയുടെ ചോദിയം….

ജാനകി കൈ വിരൽ നഖം കടിച്ച് ക്കൊണ്ട്ഓ ർമ്മയുടെ പിന്നെലെ ഓടി..

ജാനകി. രണ്ട് തുക്കു പാത്രമല്ലേ അമ്മേ.?

അമ്മ ദേഷ്യത്തോടെ അല്ലെയൊന്നോ.?

ജാനകി. ആണ് ആണ്. അപ്പോ ഒരണം എവിടെ പോയി….

ഒടുവിൽ എന്തോ ഓർത്തു എടുത്തത് പോലെ മുറിയിലേക്ക് ഓടി പോയി. തലയണക്കടയിൽ നിന്നും വാരിക.എടുത്ത്ലു ങ്കിക്ക് ഇടയിൽ തിരുകി കേറ്റി.

അതിനെ മറച്ചു പിടിക്കാൻ എന്ന പോലെ തോർത്തും മാ റിൽ ഇട്ട്…

പുറത്തേക്ക് ഓടി അവളുടെ ഓട്ടം കണ്ട്.

അമ്മ പിറകിൽ നിന്നും വിളിച്ചു ചോദിച്ചു. എങ്ങോട്ടാടി.?

ജാനകി തിരിഞ്ഞു നോക്കാതെ ഓട്ടത്തിനിടയിൽ പറഞ്ഞു..

അമ്മേ അത് ആ പാടത്തെ ചുമട് താങ്ങി കല്ലിൽ കാണും. ഞാൻ ഇപ്പോ എടുത്തോണ്ട് വരാം..

അവളുടെ മറുപടി കേട്ട് തലയിൽ കൈ വെച്ച് നിക്കുന്ന അമ്മ…

ഇതിനെ ക്കൊണ്ട് തോറ്റല്ലോ ദൈവമേ..

ജാനകി പാട വരമ്പത്തൂടെ ഓടുബോൾ. നെല്ലുകൾ കൊത്തി തിന്നാൻ വന്ന പറവകൾ ആ ഓട്ടം കണ്ട് പാടത്തും നിന്നും

പറന്നു പോകുന്ന കാഴ്ച…

ജാനകി ദുരെ നിന്ന് തന്നേ കണ്ടു സൂര്യന്റെ വെട്ടം ഏറ്റു തിളങ്ങി നിക്കുന്ന. താൻ മറന്നു വെച്ച തുക്കു പാത്രം…..

അവൾ ഓടി ചെന്ന് അതിൽ കൈ വെച്ചതും പൊള്ളുന്ന ചൂട്‌…

അത് ആരും എടുത്തു കൊണ്ട് പോകില്ല എന്ന് അവൾക്ക് ഉറപ്പ് ഉണ്ടായിരുന്നു..

ഓരോ പാത്രത്തിലും ഉണ്ടായിരുന്നു. ജാനകി എന്ന് കൊത്തി വെച്ച പേരുകൾ….

ജാനകി ആ കല്ലിൽ കേറി ഇരുന്ന് . വയറിൽ തിരുകി വെച്ച ആഴ്ച പതിപ്പ് വലിച്ചു.ഊരിയെടുത്തു..

അതിൽ കാണാ അവളുടെ വിയർപ്പിന്റെ നനവ്….

അവിടെയിരുന്ന് ക്കൊണ്ട്

വായിച്ചു തീർത്ത നോവലിനെ വീണ്ടും വീണ്ടും വായിച്ചു.. ജാനകി

അവളുടെ കൈ വിരലിലെ നഖങ്ങളെ അമർഷത്തോടെ കരണ്ടു തിന്നുന്ന അവളുടെ പല്ലുകൾ..

തുടരും എന്ന അക്ഷരങ്ങളെ നോക്കി..മുൾ മുനയിൽ ഇരിക്കുന്ന ജാനകിയും..

പാടത്തിന്റെ അപ്പുറത്തും നിന്നും കേൾക്കുന്ന അമ്മയുടെ വിളി അവൾ കേട്ടില്ല..

കാരണം ആകാംഷയുടെ മുൾ മുനയിൽ നിർത്തി പോയ നോവലിസ്റ്റിനെ പഴിക്കുന്ന തിരക്കിൽ ആയിരുന്നു ജാനകി…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *