ദക്ഷാവാമി ഭാഗം 02~~ എഴുത്ത്:- മഴമിഴി

നീലകാന്ത കണ്ണുകളും    ഇളം  റോസ് ചുണ്ടുകളും അതിനു താഴെയായി  കാണുന്ന കറുത്ത  മറുകും  അവന്റെ  മുന്നിൽ തെളിഞ്ഞു വന്നു… തല വെട്ടിച്ചു കൊണ്ട് അവൻ ചുണ്ടുകൾ പിൻവലിച്ചു കൊണ്ട്  അലറി….

Get out  of my room

അവൾ  വീണ്ടും അവനോട്  ചേർന്നു നിന്നു കുറുകിയതും അവന്റെ കൈ  അവളുടെ ക ഴുത്തിൽ   മുറുകി….

I  say….. Get out  of my room…

അവൾ എത്തുമ്പോൾ ക്ലാസ്സ്‌ തുടങ്ങിയിരുന്നു.. ക്ലാസിനു ഫ്രൻഡിൽ ചെന്നു നിന്നു പരുങ്ങളോടെ  തല ചരിച്ചു അവൾ  സുഭാഷ് സാറിനെ നോക്കി…

അവളുടെ നോട്ടം കണ്ടതും   സർ   ദേഷ്യപ്പെട്ടുകൊണ്ട് അകത്തേക്ക് വിളിച്ചു…കൊണ്ടു  അങ്ങേരു പഴംപുരാണം  തുടങ്ങി…

രാവിലെ സ്പെഷ്യൽ ക്ലാസ്സു വെച്ചാൽ  എല്ലാവരും തോന്നുമ്പോൾ തോന്നിയ  പോലെ പൊഴിഞ്ഞു പൊഴിഞ്ഞു കയറി വന്നോളും…. ഇതെന്താ ക്ലാസ്സോ… ചന്തയോ?

അത് കേട്ടതും  അവളുടെ enemy  അവളെ നോക്കി ഒന്ന് പുച്ഛിച്ചു.. അവളും  തിരിച്ചു പുച്ഛിച്ചു..കൊണ്ട്സീ റ്റിൽ വന്നിരുന്നു…

കൂടെ ഉള്ള രണ്ടു  ലോട്ടുലോടുക്കുകൾ ഇതുവരെ വന്നിട്ടില്ല.. ബസ് മിസ്സായപ്പോൾ  അവളുമാർ  അതിലുണ്ടാവുമെന്ന് കരുതി…

ഈ പോരാളിയെ എതിരാളിടെ  മുന്നിൽ ഒറ്റയ്ക്കാകിയിട്ടു..ഈ കുരിശുകൾ ഇനി മുങ്ങിയതാണോ?

അവൾ ഒറ്റയ്ക്കിരിക്കുന്നത് കണ്ടിട്ടാവണം  അവളുടെ മറ്റൊരു ചങ്ക്  സർ  കാണാതെ എഴുനേറ്റു അവളുടെ  അടുത്ത് വന്നിരുന്നു… അവളെ കണ്ടപ്പോഴാണ്  ആ   ഒരു വീർപ്പുമുട്ടൽ മാറിയത്…. എടി…. പാറു.. ബാക്കി  വാലിനെ ഒന്നും കണ്ടില്ലല്ലോ… കഴിഞ്ഞ ദിവസത്തെ എമ്പോസിഷൻ എഴുതി തീർന്നു കാണില്ല.. അതാ  രണ്ടും മുങ്ങിയത്..

എടാ.. വാമി.. നീ. എന്താ ലേറ്റ് ആയതു… ബസ് മിസ്സ്‌ ആയി ഞാൻ പതിയെ പറഞ്ഞു…

അതെന്തു പറ്റിയെടി നിനക്ക് ബസ് മിസ്സാകാറില്ലല്ലോ?

ഒരു സ്വപ്നം കണ്ടു കിടന്നു  ലേറ്റ് ആയി പോയി…

അതുകേട്ടതും  അവൾ പൊട്ടിച്ചിരിച്ചു…..

അവടെ ചിരി  കാരണം സർ  ഞങ്ങളെ  get out അടിച്ചു…

ഹോ  വാമി.. ഇപ്പോഴാ ആശ്വാസം ആയത്… സൈനും, കോസും  പഠിച്ചു മരിച്ചെടി…

അതിന്റെ കൂടെ   ലോകരിതവും കൂടി… ഇങ്ങേർക്ക് ഒരു ദിവസം ഏതേലും ഒന്ന് പഠിപ്പിച്ചാൽ പോരെ..

മ്മ്..

അല്ല… നീ ഇന്നെന്താ സ്വപ്നം കണ്ടേ…

എന്നും കാണുന്ന അതെ സ്വപ്നം….

കുറെ നാളായി നീ  ഈ സ്വപ്നം കാണാറില്ലായിരുന്നല്ലോ?

മ്മ്…

ആട്ടെ…ഇന്ന്  നിന്നെ എവിടെയാ കുത്തിയെ…

എന്റെ പാറു എന്റെ  stomach ലാടി കത്തി കേറിയേ…

കുറച്ചു നാൾ മുൻപ് ഇടുപ്, പിന്നെ കഴുത്തു… എന്തോന്നാടി ഇത്…

എന്ത് പറഞ്ഞ കുത്താൻ വന്നത്, ആളുടെ മുഖം കണ്ടോ?

മുഖം ക്ലിയർ ആയി കണ്ടില്ല.. കണ്ണുകൾ കണ്ടു..

വല്ലാത്ത തിളക്കം ആയിരുന്നു…ആ കണ്ണുകൾക്ക്‌…

എന്നാലും എനിക്ക് മനസിലാകാത്തത്  അയാൾ എന്തിനാ   എന്റെ  മാറിൽ മുറുക്കി പിടിച്ചതെന്ന… അവൾ ആലോചനയോടെ   പാറുനെ നോക്കി പറഞ്ഞു..

അവൾ ബ്ലിങ്ങാസ്യ എന്ന് നോക്കി..

എവിടെ പിടിച്ചെന്നാ നീ പറഞ്ഞെ…

എടി പൊട്ടി ബ്രെസ്റ്റിൽ..

അവൾ കണ്ണുതള്ളി  വാമിയെ നോക്കി

എന്താടി പോത്തേ   ഇങ്ങനെ നോക്കുന്നെ….

ഒന്നുല്ലാടി  നിന്റെ സ്വപ്നം ഓർത്തു നോക്കിയതാ…

ഇവിടെ മനുഷ്യൻ സ്വപ്നം കണ്ടിട്ട് വർഷങ്ങൾ ആകുന്നു..

സ്വപ്നം കാണുവാണെങ്കിൽ നിന്നെപ്പോലെ കാണണം..

ഓ, പോടീ കളിയാക്കാതെ!

ആട്ടെ.. നീ പിടിച്ചപ്പോൾ ഒന്നും  മിണ്ടാതെ നിന്നു കൊടുത്തോ?.പിന്നെ നിന്ന് കൊടുക്കാൻ… ഞാൻ കരണം  പൊട്ടിച്ചു ഒന്ന് കൊടുത്തു..

നീ ശരിക്കും തല്ലിയോ? ആ തല്ലിയെടി…

വെറുതെ തള്ളല്ലേ…. നീ അതും  തല്ലാൻ…

സത്യമായിട്ടും തല്ലിയെടി…

സ്വപ്നത്തിൽ തല്ലാൻ  ധൈര്യം വേണ്ടെടി… തെ ണ്ടി!

നിന്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ ഒരു duat ഒക്കെ പാടിയെ വരുള്ളാരുന്നു…

എടി ഇന്ന് ഉച്ചവരെ അല്ലെ ക്ലാസ്സുള്ളൂ…നമുക്ക്  ലാസ്യയിൽ കയറണേ..

എനിക്ക് കുറച്ചു ബോണ്ട്‌ പേപ്പർ ഒക്കെ വാങ്ങാനുണ്ട്…

ആരു പറഞ്ഞു….ഉച്ചവരെ  ഉള്ളന്നു….(വാമി ) നിനക്കറിയില്ലേ… മണ്ടി…

ഇന്ന് 2pm മുതൽ പേരന്റ്സ് meeting ആണ്…

എന്റെ കണ്ണാ… ചതിച്ചോ…. ഞാൻ വീട്ടിൽ പറഞ്ഞില്ലെടി..

അപ്പോൾ മോൾക്ക്‌ ഇന്നത്തേക്കുള്ള വകയായി..(പാറു )

നാളെ നീ ട്യൂഷൻ വരുമോ?(വാമി )

ഇല്ലെടി.. മാമന്റെ വീട്ടിൽ പോവും…

ഉച്ചയോടെ ക്ലാസ്സ്‌ തീർന്നു  കൊണ്ടുവന്ന ഫുഡ്‌ അവളുടെ  വീട്ടിൽ പോയി കഴിച്ചു …അവളുടെ വീട് സ്കൂളിന്  അടുത്താണ്..

3 മണിയോടെയാണ് വീട്ടിൽ എത്തിയത്…

ഫോൺ റിങ് കേട്ടവൻ   കൈ  എത്തി ടേബിൾ ഇരുന്ന ഫോണെടുത്തു ചെവിയോട് ചേർത്തൂ….

എടാ…. നിനക്കെന്താ പറ്റിയെ ആവലാതിയോടെ  മറുപ്പുറത്തു നിന്നും  ചോദിച്ചു….

Nothing  മഹി…. I’m okey….

നീ പറഞ്ഞിട്ടല്ലേടാ ആ പെണ്ണിനെ പറഞ്ഞു വിട്ടത്… എന്തിനാടാ  നീ അതിനെ ആമാതിരി  തല്ലു തല്ലിയെ..

ആ.. പന്ന മോളോട് ഞാൻ ഇറങ്ങി പോവാൻ പറഞ്ഞിട്ട് അവൾ കൂട്ടാക്കിയില്ല…

നിന്നെക്കൊണ്ട് പറ്റാത്തകാര്യം  എന്തിനാടാ ചെയ്യാൻ പോകുന്നെ…

നിന്നെ കൊണ്ട്  അവളെ അല്ലാതെ വേറെ ഒരു പെണ്ണിനേയും തൊടാൻ  പറ്റില്ലെന്ന്   അറിഞ്ഞിട്ടു തന്നെയാ  ധൈര്യത്തെ ഞാൻ അവളെ  പറഞ്ഞു  വിട്ടേ…

ഇനി ഇത്തരം പരിപാടിക്ക് എന്നെ വിളിക്കരുത് ഞാൻ നിനക്ക് മാമ  പണി ചെയ്തു തരാമെന്നൊന്നും ഏറ്റിട്ടില്ല…

അവൻ താക്കിത്തോടെ പറഞ്ഞു…

ദേഷിച്ചവൻ  കയ്യിലിരുന്ന ഫോൺ  നിലത്തേക്കെറിഞ്ഞു….
.
ഫോണിലൂടെ  അത് കേട്ടതും…. മഹി തലയിൽ കൈ  വെച്ചുപോയി.

ഇവാനിതു എത്രാമത്തെ ഫോൺ  ആണ് എറിഞ്ഞു പൊട്ടിച്ചത്. ഇവന്  ഈ ഇടയായി കോപം കുറച്ചു കൂടുതലാണ്…

കാർ   ഹോട്ടൽ  ബ്ലൂ ഡയമണ്ട് ന്റെ മുന്നിൽ നിർത്തി, വാച്ച്മാനു നേരെ കീ എറിഞ്ഞു കൊണ്ട് അവൻ ധൃതിയിൽ  റൂമിലേക്ക്‌ ഓടി..

അവൻ ചെല്ലുമ്പോൾ  ദക്ഷിത്… വോഡ്ക  ബോട്ടിലോടെ  അകത്തേക്ക് കമഴ്ത്തുക  ആയിരുന്നു… മഹി ബലമായി അത് പിടിച്ചു വാങ്ങി വെച്ചു..room വേക്കറ്റ് ചെയ്തു ബില്ല്   പേ  ചെയ്തു കൊണ്ട്  അവനുമായി കാറിലേക്ക് കയറി….

കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം  വലിയൊരു ബംഗ്ലാവിന് മുന്നിലായി  കാർ നിന്നു… കാറിൽ നിന്നും അവനെ താങ്ങി  പിടിച്ചു അകത്തേക്ക് കയറുമ്പോൾ    ഇതെല്ലാം  ജനലിലൂടെ കണ്ടു വേദനയോടെ    ഒരു മനുഷ്യൻ     തലകുനിച്ചു  ബെഡിൽ ഇരുന്നു…

അവനെ റൂമിൽ ആക്കി തിരികെ വരുമ്പോൾ ആ മനുഷ്യൻ  വിളിച്ചു….

മഹേഷ്‌……

വിളികേട്ടതും   മഹി… അയാളുടെ അടുത്തേക്ക് ചെന്നു…. എന്താ…സത്യ . അങ്കിൾ….

അവൻ നേരെ ആവില്ല… അല്ലേടാ…മഹി..

അയ്യോ.. അങ്ങനെ ഒന്നുമില്ല അങ്കിൾ…

ഇന്ന് ഒരു പാർട്ടി ഉണ്ടായിരുന്നു.. അവൻ ഇത്തിരി ഓവർ ആയി കഴിച്ചു….
അതാ… ഞാൻ….

മതിയെടാ… അവനെ സപ്പോർട്ട് ചെയ്തത്…. നീ എത്ര നാളായിട്ട് ഇങ്ങനെ അവനു വേണ്ടി കള്ളം  പറയുന്നു….

നിനക്ക് ഇതു നിർത്താറായില്ലേ…

അങ്കിൾ…. അത്….

അയാൾ ഒന്നും മിണ്ടാതെ  തിരിഞ്ഞു റൂമിലേക്ക്‌ പോയി..

മഹി കുറച്ചു നേരം ആ നിൽപ്പ് തുടർന്നു…

ഹോ…. ഇവൻ   എനിക്കിട്ട്  പണി  വാങ്ങി തരുകയാണല്ലോ? ഇന്നെന്തായാലും മുറിവില്ലാത്തതു  നന്നായി.. സാധാരണ അവനു ദേഷ്യം വരുമ്പോൾ എന്തെകിലും പൊട്ടുന്നതിനൊപ്പം  അവനിൽ മുറിവും ഉണ്ടാകാറുണ്ട്…

എന്നെന്തായാലും   മുറിവില്ല…. അവൻ കിച്ചണിലേക്ക് നോക്കി വിളിച്ചു പറഞ്ഞു   വേണി ചിറ്റേ   ഒരു കോഫി..

കുറച്ചു കഴിഞ്ഞു   ഒരു  സ്ത്രീ  കോഫിയുമായി വന്നു…

എന്നെന്തായിരുന്നു പ്രശ്നം…. അവർ കോഫി അവനു നേരെ നീട്ടികൊണ്ട് ചോദിച്ചു…

സീരിയസ് ആയിട്ട് ഒന്നുല്ല ചിറ്റെ..

ഇന്ന്   എത്ര സ്റ്റിച്ചുണ്ട്…. ഇല്ല ചിറ്റേ… ഇന്നു രംഗം  ശാന്തമാണ്..

അത്ഭുതം  തന്നെ.. മഹി…. നിന്നെ ഞാൻ സമ്മതിച്ചു.

നീ എങ്ങനെ മെരുക്കി എടുത്തു അവനെ….

ഞാൻ മേരിക്കേണ്ടി വന്നില്ല…തന്നെ മെരുങ്ങി….

പിള്ളേര് എവിടെ ചിറ്റേ…. സ്കൂളിൽ  പോയിട്ട് വന്നില്ലെടാ….

ചിറ്റേ ഞാൻ night വരാം. ഓഫിസിൽ കുറച്ചു പണിയുണ്ട്…

ടീവി കണ്ടു കൊണ്ടിരുന്നപ്പോഴാണ്   അമ്മ കയറി വരുന്നത്  കണ്ടത് … വെപ്രാളത്തിൽ  ടീവി ഓഫ്‌ ചെയ്തു മുകളിലത്തെ റൂമിലേക്ക് ഓടി അണച്ചുകൊണ്ട്  ബുക്കെടുത്തു  തുറന്നു സ്റ്റഡി ടേബിൾ   ഇരുന്നുകൊണ്ട് അമ്മയുടെ കാൽ പെരുമാറ്റം  ശ്രെദ്ധിച്ചു…

അമ്മയുടെ കാലിന്റെ ഒച്ച   അടുത്ത് അടുത്ത് വരുന്നതറിഞ്ഞതും    ബുക്കിലേക്കു തല  പൂഴ്ത്തിയിരുന്നു..

അമ്മ അകത്തേക്ക് വന്നു അവളെ ഒന്ന് നോക്കി കൊണ്ട് അടുത്തേക്ക് നടന്നു വന്നു..

വാമി  അമ്മയുടെ വിളികേട്ട്  ഞെട്ടിയവൾ തല  ഉയർത്തി…

നീ  ഇത് എന്ത് ഭവിച്ച…. അവൾ എന്തെന്ന അർത്ഥത്തിൽ നോക്കി..

നീ നോക്കല്ലേ വാമി….ഇങ്ങനെ…. ഞാൻ എല്ലാം അറിയുന്നുണ്ട്… നീ സുഭാഷ് സാറിന്റെ  ക്ലാസ്സിലിരുന്നു  ചിരിച്ചു.. ഇന്ന് ഫുള്ളും പുറത്തായിരുന്നില്ലേ…

അവൾ തല കുനിച്ചു നിന്നു… നിന്നോടാ ചോദിച്ചേ… വാമി  നിനക്ക് നാക്കില്ലേ….

ഞാൻ അല്ലമ്മേ ചിരിച്ചേ… പാർവതിയാ….

നീ എന്തേലും പറഞ്ഞിട്ടാവുമല്ലോ അവള് ചിരിച്ചേ… അല്ലാതെ ചിരിക്കാൻ അവൾക്കെന്താ വട്ടുണ്ടോ?

ആ അന്ന ടീച്ചർ   ഈവെനിംഗ്  എന്നോടിത് പറഞ്ഞപ്പോൾ ഞാൻ ആകെ ചൂളി  പോയി…

നിന്നെക്കൊണ്ട് ദിവസവും എനിക്ക്  പരാതിയ… എന്റെ സ്കൂളിൽ പോലും നിന്നെ പോലെ ഒരു തലതെറിച്ചതില്ല….

എല്ലാവരെയും നന്നാകുന്ന ഞാൻ നിന്റെ കാര്യത്തിൽ തോറ്റിരിക്കുകയാ…
സ്വന്തം മോളെ നേരെ വളർത്താൻ പറ്റാത്ത ഞാൻ എന്ത്  പ്രിൻസിപിൾ ആണെന്ന പലരും  എന്നോട് ചോദിക്കാതെ ചോദിക്കുന്നത്..

നീ എന്നെ നാണം  കെടുത്തും… കഴിഞ്ഞ ദിവസം… അന്നെടെ മോളുടെ ദേഹത്തു   മഷി   കുടഞ്ഞാണ് പ്രശ്നം  ഉണ്ടാക്കിയത്…

എന്റെ വാമി  നിന്നെക്കൊണ്ട് എനിക്ക് വയ്യ… അമ്മ കലിച്ചു തുള്ളി  താഴേക്കു പോയി..

അവൾ ദീർഘ  ശ്വാസത്തോടെ  ബെഡിൽ വന്നിരുന്നു… ഹോ എന്താ ഇപ്പോ സംഭവിച്ചേ… ആകെ കൂടി കാതിൽ   വല്ലാത്തൊരു വേദന… തല്ലു കിട്ടുമെന്ന പ്രതീക്ഷിച്ചേ… എന്റെ കണ്ണാ… എന്തായാലും അതുണ്ടായില്ല… നീ എന്നെ കാത്തു നാളെ ഞാൻ ക്ലാസിനു പോകുമ്പോൾ കാണിക്ക വഞ്ചിയിൽ  വെള്ളിരൂപ ഇട്ടേക്കാം…

എനിക്കിട്ടു പണിയുന്നത്  ആ പന്ന പരിഷയാ… ബ്ലഡി  idiot, ഫെബി അന്ന തരകൻ … മോളെ  നീ വിഷമിക്കണ്ട  നിനക്ക് നല്ലൊരു പണി  ഞാൻ തരുന്നുണ്ട്…

നിന്നെ മിക്കവാറും ഞാൻ ഫെബികോളിൽ ഒട്ടിക്കും മോളെ ഫെബി… കുറെ നേരം റൂമിൽ ചിലവഴിച്ചു… പതിയെ താഴേക്കു പോയി.. ഫുഡ്‌ കഴിച്ചു.. സ്കൂട്ടാകാൻ നിന്നപ്പോൾ..

അച്ഛമ്മ… കണ്ടത്… ഇന്ന് എത്ര എണ്ണം വാങ്ങി കൂട്ടി.. ആ ഇന്നൊന്നും കിട്ടിയില്ല ചാടുത്തുള്ളി റൂമിലേക്ക്‌ പോന്നു…

എന്റെ life ഇല്ലാണ്ടാക്കിയ കള്ള  കിളവി……..

ഇവർക്ക് വിസയെടുത്തു പൊയ്ക്കൂടേ.. അപ്പുപ്പൻ   പരലോകത്തു വെയിറ്റ് ചെയ്തു മടുത്തു കാണും

റൂമിൽ ചെന്നു നാളത്തെ ട്യൂഷൻ കൊണ്ടു പോകേണ്ട  ടെക്സ്റ്റ്‌ ഒക്കെ ബാഗിൽ ആക്കി..നാളെ കഴിഞ്ഞാൽ sunday ഫുൾ  ഫ്രീ… ഹോ ഓർക്കുമ്പോൾ തന്നെ  ഒരു സമാധാനം.. കണ്ണന്റെ ഫോട്ടോയ്ക്കടുത്തു ചെന്നു പ്രാർത്ഥിച്ചു. വന്നു കിടന്നു…

കിടന്നതും ഉറങ്ങി പോയി….

തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *