ദക്ഷാവാമി ഭാഗം 03~~ എഴുത്ത്:- മഴമിഴി

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

റൂമിൽ ചെന്നു നാളത്തെ ട്യൂഷൻ കൊണ്ടു പോകേണ്ട  ടെക്സ്റ്റ്‌ ഒക്കെ ബാഗിൽ ആക്കി..നാളെ കഴിഞ്ഞാൽ sunday ഫുൾ  ഫ്രീ… ഹോ ഓർക്കുമ്പോൾ തന്നെ  ഇരു സമാധാനം.. കണ്ണന്റെ ഫോട്ടോയ്ക്കടുത്തു ചെന്നു പ്രാർത്ഥിച്ചു. വന്നു കിടന്നു…

കിടന്നതും ഉറങ്ങി പോയി….

ചിന്നിത്തെറിക്കുന്ന  മഴത്തുള്ളികൾക്കൊപ്പം  പാദം  വരെ മുട്ടികിടന്ന  പാവാട മുകളിലേക്കുയർത്തി  പിടിച്ചു  വെള്ളികോലുസിന്റെ   ചെറു നാദാത്തോടെ  അവൾ  ബസ്സിന്‌ പിന്നാലെ ഓടി…

ദൂരെ നിന്നും  മഴനനഞ്ഞു  ഓടി  വരുന്ന  അവളെ മിററോറിൽ കൂടി കണ്ടതും   ഡ്രൈവർ ബസ്സ് നിർത്തി… ഓടി കിതച്ചു  കൊണ്ട്  അവൾ ബസ്സിൽ കയറി…
അവളെ കണ്ടതും കണ്ടക്ടർ ചെറു പുഞ്ചിരി നൽകി.. അവളും   ചെറുതായി ഒന്നു പുഞ്ചിരിച്ചു…

ഇന്നെന്താ   ഹെഡ്മാസ്റ്ററുടെ മകൾ   താമസിച്ചേ…

ക്ലാസ്സ്‌ ലേറ്റ് ആയിട്ടാണ് തീർന്നെ…

അത്രയും പറഞ്ഞവൾ സ്ഥിരമായി ഇരിക്കാറുള്ള  ഫ്രോണ്ട് സീറ്റിൽ ഇരുന്നു… ഉച്ച സമയം ആയതുകൊണ്ട് അധികം   തിരക്കില്ലായിരുന്നു… അപ്പോഴേക്കും മഴ   ശക്തമായി പെയ്തു തുടങ്ങിയിരുന്നു…അവൾ ഷട്ടർ   വലിച്ചിട്ടു… തലയിൽ നിന്നും വെള്ളത്തുള്ളികൾ അവളുടെ    നെറ്റിയിലൂടെ  താഴേക്കു  ഒഴുകുന്നുണ്ടായിരുന്നു.. ബാഗിൽ നിന്നും ഒരു കർച്ചീഫ് എടുത്തവൾ പതിയെ തുടച്ചു… പിന്നിയിട്ട ഇടതൂർന്ന കട്ടിയുള്ള നീളൻ   മുടി  അവൾ ഫ്രണ്ടിലേക്ക് ഇട്ടുകൊണ്ട് കാർച്ചീഫ് വെച്ചു  പതിയെ വെള്ളം ഒപ്പിയെടുത്തു..കൊണ്ടിരുന്നു.. അവളെ ചെറുതായി വിറക്കുന്നുണ്ടായിരുന്നു…

അപ്പോഴേക്കും  ബസ് വലിയ ഒരു ശബ്ദത്തോടെ   ഏതോ  സ്റ്റോപ്പിൽ നിർത്തി.. ആരൊക്കെയോ കയറുകയും  ഇറങ്ങുകയും  ചെയ്തു കൊണ്ടിരുന്നു…

എടാ…. ബിനു … ഇന്നു സ്പീഡിൽ പോകാൻ പറ്റില്ല എന്നു തോന്നുന്നു.. ആമാതിരി  മഴയാണ്… വൈപ്പർ ഓൺ ആക്കികൊണ്ട്  ഡ്രൈവർ രാജൻ  ചേട്ടൻ   പറഞ്ഞു…

ഒന്നും കാണാൻ പറ്റുന്നിക്കല്ലേടാ… മോനെ… ആ.. ചേട്ടൻ   സ്പീഡ് കുറച്ചു നോക്കി ഓടിച്ചാൽ മതി…

അവന്റെ പറച്ചിൽ കേട്ട്  തൊട്ടടുത്ത  സീറ്റിൽ ഇരുന്ന് അമ്മ ആരോടോ പറയുന്ന കേട്ടു…

ഈ ബസ്സിൽ മാത്രമേ ഉള്ളു… മത്സര  ഓട്ടമില്ലാത്തതു..

അപ്പോഴേക്കും നെക്സ്റ്റ് സ്റ്റോപ്പ്‌ എത്തി… അവൾക്കടുത്തായി ആരോ വന്നിരുന്നു.. അവൾ ആരെയും നോക്കാതെ  നിലത്തേക്ക് മിഴികൾ ഊന്നി ഇരുന്നു…അറിയാതെ  കണ്ണുനിറഞ്ഞതു പോലെ  തോന്നി അവൾ മുഖമുയർത്തി  .. തൊട്ടടുത്തിരുന്ന  ആരോ അവളോട്‌ ചോദിച്ചു…

ഭൂ… ഭൂമികെടെ   സിസ്റ്റർ അല്ലെ…..കുറെ  കാലത്തിനു ശേഷം ആ പേര് കേട്ടതു കൊണ്ട് അവൾ മുഖമുയർത്തി അടുത്തിരുന്നു ആളെ നോക്കി.. 25-30 വയസ്സിനിടയിൽ പ്രായം തോന്നിക്കുന്ന ഒരു ചേച്ചി… നിറുകയിൽ  സിന്ദൂരം തൊട്ടിട്ടുണ്ട്..

അവൾ ഒന്നും മിണ്ടാതെ ഇരിക്കുന്ന കണ്ടിട്ട്  ആ ചേച്ചി വീണ്ടും ചോദിച്ചു…ഭൂമികയുടെ   സിസ്റ്റർ   വാമിക  അല്ലെ….

അവൾ അതെ എന്ന് തലയാട്ടി… മോൾക്ക്‌ എന്നെ മനസ്സിലായോ? ഇല്ല… അവൾ പതിയെ പറഞ്ഞു…

ഗായത്രി…. കിഴക്കേടത്തെ സുമതി.. ചേച്ചിടെ   വീടിനടുത്തെ….

ഇപ്പോൾ മോൾക്ക്‌ മനസ്സിലായോ..

ആ ചേച്ചി… രമ  അമ്മടെ മോള് അല്ലെ…

മ്മ്…

ഞാനും  ഭൂമിയും ഒരുമിച്ചാ പഠിച്ചേ… അവൾ  വിളിക്കാറുണ്ടോ? ഇല്ല.. എന്ന് അവൾ തലയാട്ടി..

നിങ്ങൾ ആരും  അവളെ  അന്വേഷിച്ചില്ലേ…

എന്ത് പറയണമെന്നറിയാതെ   അവൾ തലകുനിച്ചു…

മോളിപ്പോൾ എത്രയിലാ  പഠിക്കുന്നെ..

പ്ലസ്  ടു…

ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല അവൾ  ഒളിച്ചോടുമെന്ന്… അതും കല്യാണത്തിന്റെ അന്ന്….

ഞങ്ങൾ ആരും പ്രതീക്ഷിച്ചില്ല… അവൾ സിറിൽ തോമസ്  ഫിലിപ്പിന്റെ   കൂടെ പോകുമെന്ന്…

ശരിക്കും പറഞ്ഞാൽ അവരുടെ ഒരു  മാജിക്കൽ love സ്റ്റോറി ആണ്…

കൂടെ പഠിച്ച  ഞങ്ങൾ ആരും അറിഞ്ഞതേയില്ല  അവരുടെ പ്രണയം…

നിന്റെ ചേച്ചി ഒരു ക്ലൂ പോലും തന്നിട്ടില്ല….

ഈ  അടുത്ത ഇടക്കാണ്  സ്റ്റെഫിയെ കണ്ടത്  . അവനാണ്  പറഞ്ഞെഎട്ടാം ക്ലാസ്സിൽ തുടങ്ങിയ  പ്രണയമാണെന്നു…

അതെനിക്ക്  ഒരു പുതിയ  അറിവായിരുന്നു…  ഞാൻ  ഗായത്രി ചേച്ചിയെ നോക്കി നേർത്ത പുഞ്ചിരി കൊടുത്തു…

ചേച്ചി…. എവിടെ പോയതാണ്.. വിഷയം മാറ്റാനായി ഞാൻ    ചോദിച്ചു… ഞാൻ അമ്മായിടെ വീട്ടിൽ വരെ പോയതാ…

ചേച്ചിടെ ഹസ്ബൻഡിന്റെ വീട് എവിടെയാ.. അത്   ഇവിടെ അടുത്താണ്….

പള്ളിച്ചന്ത…മോൾക്ക്‌ അറിയുവോ?

കേട്ടിട്ടുണ്ട് ബസ്സിന്‌ വരുമ്പോൾ  സ്ഥലം  കാണാറുണ്ട്.. ആ കുരിശ്ശടിക്കടുത്തല്ലേ…. ആ… അതിനടുത്ത  സ്റ്റോപ്പ്‌ ..

നാരങ്ങാനം…..കേട്ടിട്ടുണ്ടോ ?.ഇല്ല.

മോൾക്ക്‌ ഓർമ്മകണുമോ  എന്നറിയില്ല… നിന്റെ ചേച്ചിയെ കെട്ടാനിരുന്ന ചെറുക്കന്റെ വീടിനടുത്താണ്..ചേട്ടായിടെ  മാമന്റെ വീട്…

മ്മ്… ആ ചെറുക്കന്റ  വീട്  കാണുമ്പോൾ  സങ്കടം വരും…

ഒരിക്കലും  ആ ചെറുക്കൻ ആത്മഹ ത്യ  ചെയ്യുമെന്ന് കരുതിയില്ല…

ആ ചെറുക്കൻ പോയതോടെ   അവന്റെ അമ്മ തളർന്നു രണ്ടാഴ്ച  ഹോസ്പിറ്റലിൽ  കിടന്നു…പിന്നെ  ഒരറ്റാക്ക് വന്നു അവരും പോയി…

പിന്നെ  ഒരുവർഷം കഷ്ടിച്ച് ആ വീട്ടിൽ ബാക്കിയുള്ളവർ താമസിച്ചുള്ളൂ…. ഇപ്പോൾ അവിടെ ആരേം കാണാനില്ല… എല്ലാവരും വിദേശത്താണെന്ന  അറിഞ്ഞേ…

ശരിക്കും ഇതോർക്കുമ്പോൾ എന്തോ  എനിക്ക് ഭൂമിയോട്  വല്ലാത്ത ദേഷ്യം തോന്നാറുണ്ട്…

മ്മ്,..അവൾ ഒന്നും മിണ്ടാതെ ഒന്നു മൂളി.

സ്റ്റോപ്പ്‌ എത്തിയതും എഴുനേറ്റുകൊണ്ട് ചേച്ചി പറഞ്ഞു

മോളെ അവൾ വിളിക്കുകയാണെങ്കിൽ  ഞാൻ തിരക്കിയെന്നു പറഞ്ഞേക്ക്…

എന്ത് പറയണമെന്നറിയാതെ  നിറഞ്ഞു വന്ന കണ്ണുകളെ വിലക്കികൊണ്ട് അവൾ തലയാട്ടി…

മഴ കുറഞ്ഞു തുടങ്ങി.. പലരും ഷട്ടർ  തുറന്നിടാൻ തുടങ്ങി… അവളും പതിയെ   ഷട്ടർ  ഉയർത്തി ക്ലിപ്പ് ഇട്ടൂ..

ബസ്സിലെ തിരക്ക് കുറഞ്ഞു വന്നു…എണ്ണിയെടുക്കാൻ പറ്റുന്ന മാത്രം ആളുകൾ…

ബിനു ചേട്ടൻ പോയി സോങ് പ്ലേ ചെയ്തു…

🎶ശിവമല്ലിപ്പൂ പൊഴിക്കും മാർകഴിക്കാറ്റേ…. ശിവകാമിക്കോവിൽ ചുറ്റും മാമഴക്കാറ്റേ….  🎶

🎶വനമുല്ലയ്ക്കും വാർത്തുമ്പിക്കും ഈമുത്തണിമുത്തുകൾ…. കൊത്തിയെടുക്കണ 🎶

🎶തത്തകളെത്തണ പൊങ്കലിനിത്തിരിയിത്തിര  മംഗള മരതക മഴ വേണം (ശിവമല്ലി..)🎶

അവൾ ആ സോങ് കേട്ടു കൊണ്ട് പുറത്തേക്കു നോക്കി ഇരുന്നു.

ഭൂമിയേച്ചി എവിടെ ആയിരിക്കും… ഒരിക്കൽ പോലും എന്നെ ഒന്ന് അന്വേഷിച്ചില്ലല്ലോ…

അവൾ ഓരോന്നോർത്തുകൊണ്ട്  കുറച്ചു വർഷങ്ങൾ പിന്നിലേക്ക് പോയി..
ചെമ്പകശ്ശേരി  തറവാടിന്റെ   ഒത്തനടുക്കു   വലിയ   കല്യാണപ്പന്തൽ ഒരുങ്ങി…
ബന്ധുക്കളും സുഹൃത്തുക്കളും  അയൽക്കാരും നാട്ടുകാരും കൊണ്ട് വീടാകെ  നിറഞ്ഞു.. എല്ലായിടത്തും സന്തോഷം നിറഞ്ഞു നിന്നു…

കടും നീല  കളർ  പാവാടയും.. ഡാർക്ക്‌   റെഡ് സ്റ്റോൺ പിടിപ്പിച്ച ഹാഫ് ഷോൾഡർ  ടോപ്പും ഇട്ടൂ ഒരു പൂമ്പാറ്റയെ പോലെ.. ചിരിച്ചുകൊണ്ട് .. ഓടുന്ന  ഒരു 12 വയസ്സുകാരിയുടെ ചിത്രം  മുന്നിലേക്ക്‌ വന്നു…

ഇടക്കിടെ അവൾ ചേച്ചിടെ റൂമിലേക്ക്‌ ഓടും… ചേച്ചിയെ പിരിയാൻ  അവൾക്കു കഴിയില്ലായിരുന്നു… ചേച്ചിയെ കണ്ടില്ലെങ്കിൽ കണ്ണ് നിറയും.. അവൾ എപ്പോഴും നിഴൽ പോലെ ചേച്ചിക്ക് പിന്നാലെ നടന്നു…

കല്യാണത്തിന്റെ  അന്ന് വെളുപ്പിനെ ആരും അറിയാതെ ചേച്ചിക്കു വേണ്ടി അടുക്കള  വാതിൽ തുറന്നു  കൊടുക്കുമ്പോൾ  അവൾക്കറിയില്ലായിരുന്നു… നാളെ പുലരുമ്പോൾ എന്താണ് സംഭവിക്കാൻ  പോകുന്നതെന്ന്…

ചേച്ചിയെ ഒരുപാട് സ്നേഹിച്ചത് കൊണ്ട്  അന്ന് ചേച്ചി പറഞ്ഞതിന്റെ  പൊരുൾ മനസ്സിലാകാതെ.. ഇരുട്ടിലൂടെ പുറത്തേക്കു  പോകുന്ന ചേച്ചിയെ  നിറഞ്ഞ  പുഞ്ചിരിയോടെ   കൈ  വീശി കാണിച്ചു…തിരികെ വന്നു കിടന്നുറങ്ങുമ്പോഴും അറിഞ്ഞില്ല.. ചേച്ചി ഒളിച്ചോടിയതാണെന്നു.

രാവിലെ വീട്ടിലെ കൂട്ട കരചിലും  ബഹളവും കേട്ടാണ് കണ്ണ് തുറന്നത്…
പതിയെ  പുറത്തേക്കു വരുമ്പോൾ അമ്മയുടെ  കരച്ചിൽ കേൾക്കാമായിരുന്നു….

ആരോടും ഒന്നും പറയാതെ   അച്ഛൻ തലകുനിച്ചു നിൽക്കുന്നത്   കണ്ടപ്പോൾ   എന്താണെന്നറിയാൻ ചേച്ചിയെ അവിടെയെല്ലാം തിരഞ്ഞു…

കാണാഞ്ഞപ്പോൾ  വല്യമ്മയോട് ചോദിച്ചു..അതിനുള്ള മറുപടി  ഒരു ആക്രോഷമായിരുന്നു…

ആ അശ്രീകരത്തിന്റെ  കാര്യം മിണ്ടിപോവരുത്…

ആ ഒരുമ്പെട്ടവൾ  എല്ലാരുടെയും അഭിമാനം   ഒരുനിമിഷം കൊണ്ട് ഇല്ലാണ്ടാക്കിയില്ലേ…..

അവൾ ഒരിക്കലും ഗുണം  പിടിക്കില്ല… നശിച്ചു നാറാണകല്ലായി  പോകും..

ശാപ വാക്കുകൾ അശാരീരി  പോലെ കാതുകളിൽ  തുളച്ചു  കയറി…

അച്ഛമ്മ  എന്നെ അടുത്തേക്ക് വിളിച്ചു… വിതുമ്പലോടെ ഞാൻ അച്ഛമ്മയുടെ  അടുത്ത് പോയി ഇരുന്നു…

മോളെ  വാമി… ഭൂമി   മോളോട് പറഞ്ഞിട്ടാണോ പോയെ..

എന്ത് പറയണമെന്നറിയാതെ   ഞാൻ നിന്നു.. ചുറ്റിനും ആളുകൾ കൂടി എന്റെ മറുപടിക്കായി..

അവൾ നിന്നു വിതുമ്പി… മോള് പേടിക്കാതെ പറ… അച്ഛമ്മ ഇല്ലേ കൂടെ  മോളെ ആരും ഒന്നും ചെയ്യില്ല…

ഭൂമിയേച്ചി   രാത്രി  പുറത്തു പോയി… ഞാൻ ആണ് അടുക്കള   വാതിൽ തുറന്നു കൊടുത്തേ.. പെട്ടന്ന് വരാമെന്നു പറഞ്ഞാണ്  പോയെ….

എന്റെ വാക്കുകൾ എല്ലാവരുടേം  കാതുകളിൽ ഇടുത്തീ പോലെയാണ് വീണത്..
പലരും മൂക്കതു വിരൽ വെച്ചു പലതും പറഞ്ഞു കൊണ്ടിരുന്നു..

അച്ഛമ്മയുടെ അടുത്ത് നിന്നും  അമ്മ  എന്നെ പിടിച്ചേഴുനെൽപ്പിച്ചു  രണ്ടു കവിളിലും  മാറി മാറി അടിച്ചു…

അമ്മയുടെ കലി  തീരും വരെ എന്നെ പൊതിരെ ത ല്ലി..

സന്തോഷം നിറഞ്ഞു നിന്ന വീട്ടിൽ പെട്ടന്ന്  ശ്മാശാന മൂകത   കളമാടി… പലരും എന്നെ കുറ്റം പറഞ്ഞു.. എനിക്കെല്ലാം അറിയാമെന്നായിരുന്നു എല്ലാവരുടെയും വാദം…

മുറിക്കുള്ളിൽ  ചേച്ചിയുടെ ഫോട്ടോ നെഞ്ചോടു ചേർത്ത് പൊട്ടികരയുമ്പോഴും  അറിഞ്ഞില്ല  ഈ ഒളിച്ചോട്ടം എന്താണെന്നു…

ഇന്നലെ രാത്രി പോകുന്നതിനു മുൻപ് ചേച്ചി പറഞ്ഞ  കാര്യം ഓർത്തു നോക്കി..
ഒരുകാരണത്താലും ആരൊക്കോ എങ്ങനെയൊക്കെ  ചോദിച്ചാലും  മോളാണ് വാതിൽ തുറന്നു തന്നതെന്നോ  ചേച്ചി പുറത്തേക്കു പോകുന്നത്  കണ്ടെന്നോ പറയരുത്…

അതിനു  ചേച്ചി എവിടെ പോകുന്നു….ചേച്ചി എങ്ങും പോകുന്നില്ല…

ചേച്ചി കല്യാണം കഴിഞ്ഞു പോയാലും മോളെ മറക്കില്ല.. ചേച്ചി എന്നും മോളെ കാണാൻ വരും, സ്കൂളിൽ ആയാലും ചേച്ചി വന്നു കണ്ടോളാം..

അത്  പറഞ്ഞപ്പോൾ ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

എല്ലാവരും ഓരോന്നും പറഞ്ഞു ഇരുന്നപ്പോഴാണ്  വാര്യർ അങ്കിൾ വന്നു പറയുന്നേ…

കല്യാണചെക്കൻ  ആത്മഹ ത്യ  ചെയ്തു എന്ന്…

പിന്നെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. ഇവിടുന്ന് ആരൊക്കെയോ അങ്ങോട്ടേക്ക് പോയി..അച്ഛന് അത് കാണാനുള്ള ശക്തി  ഇല്ലാതെ.അച്ഛൻ  തളർന്നു   കസേരയിൽ ഇരുന്നു..

നമ്മൾ ഒമാനിച്ചു ലാളിച്ചു വളർത്തിയ നമ്മുടെ മോളു തന്നെ  നമുക്കുള്ള  ചിത  ഒരുക്കിയല്ലോ… സുചിത്രെ….

ഈ അപമാനവും നാണക്കേടും സഹിച്ചു  ജീവിക്കാൻ തോന്നുന്നില്ല… നമുക്ക് ജീവിതം  അവസാനിപ്പിച്ചാലോ….

തൊട്ടടുത്ത റൂമിൽ  കിടന്ന  അച്ഛമ്മ   അതുകേട്ടു തളർച്ചയോടെ  എഴുന്നേറ്റു  റൂമിലേക്ക്‌ വന്നു എന്നെ പിടിച്ചു എഴുനേൽപ്പിച്ചു… അമ്മയുടെയും അച്ഛന്റെയും മുന്നിലേക്ക്‌ നിർത്തി…

നിങ്ങൾ പോകുമ്പോൾ ഇവളെ  മാത്രം തനിച്ചാക്കി പോകരുത്.. മറ്റുള്ളവർ   തട്ടി കളിക്കുന്നത് കാണാൻ വയ്യ…

അമ്മ അവളെ ദേഷ്യതോടെ നോക്കി… കരഞ്ഞു കലങ്ങിയ  കണ്ണകൾ  നിലത്തേക്ക് ഊന്നി അവൾ നിന്നു..

ഇവളാണ്  എല്ലാത്തിനും കാരണം  അമ്മയുടെ ശബ്ദം ഉയർന്നു..

സുചിത്രെ…. ഇവൾ എന്തുട്ട് തെറ്റാ  ചെയ്തേ… ഇവൾക്കറിയുവോ   അവൾ പോകുമെന്ന്…. അതിനുള്ള പ്രായവും പക്വതയും ഇവൾക്കയോ…

എന്താടാ… ജിതേന്ദ്ര… നീ ഒന്നും മിണ്ടാതെ…

എനിക്കറിയാം അമ്മേ ….ഇവൾക്ക്  അത്രേം ഉള്ള അറിവില്ലാന്ന്.. അറിവുണ്ടാരുന്നെകിൽ അവൾ പോയ കാര്യം ഇവൾ പറയുമായിരുന്നോ….?

അതും പറഞ്ഞു അച്ഛൻ അവളെ വലിച്ചു… നെഞ്ചിലേക്കിട്ടു….അച്ഛന്റെ.. കണ്ണ് നീരിന്റെ ചൂട്  എന്നെ പൊള്ളിച്ചതു  ഞാൻ  അറിയുന്നുണ്ടായിരുന്നു..

അച്ഛമ്മ  എന്നെ പിടിച്ചു അച്ഛനും അമ്മയ്ക്കും മുന്നിലായി നിർത്തികൊണ്ട് സത്യം ചെയ്യിപ്പിച്ചു.. ചേച്ചി ചെയ്‌യതുപോലെ   ഒരിക്കലും ചെയ്യില്ല എന്നും.. അമ്മയും അച്ഛനും പറയുന്ന  എന്തും അനുസരിച്ചു ജീവിക്കാമെന്നും.. ആരെയും പ്രേമിക്കില്ലെന്നും.. അന്നതിന്റെ  അർഥം  മനസ്സിലാക്കാൻ എനിക്കായില്ല….എല്ലാം സമ്മതിച്ചു വാക്ക് കൊടുക്കുമ്പോൾ അച്ഛനും അമ്മയും എന്നെ കെട്ടിപിടിച്ചു തേങ്ങി…

ഇനി ജീവിക്കുന്നത് മോൾക്കുവേണ്ടി ആണെന്ന് പറഞ്ഞു..

ചെറുക്കന്റെ വീട്ടിൽ പോയി അപമാനിതരായി  തിരിച്ചു വന്ന  ബന്ധുക്കൾ   അവരുടെ ദേഷ്യം എന്നെ കുറ്റപ്പെടുത്തികൊണ്ട്  തീർത്തു..

ഒരിക്കലും ഇനി ഈ വീട്ടിൽ ചേച്ചിയുടെ  ഒരു സാധനവും  വേണ്ട എന്ന് അച്ഛമ്മ തീരുമാനിച്ചു  ആരും മറുതൊന്നും പറഞ്ഞില്ല…ചേച്ചിയുടെ തിങ്സ് എല്ലാം വാരികൂട്ടി  തൊടിയിൽ ഇട്ടൂ കത്തിക്കുമ്പോൾ അതിൽ നിന്നു ഉയർന്നു വന്ന പുക  പാടലങ്ങൾക്കു പോകും കോപമായിരുന്നു… ആർത്തിയോടെ  ആളികത്തുന്ന  അഗ്നിയെ കണ്ണീരോടെ    ജാലകത്തിലൂടെ  നോക്കി കണ്ടു…

പിന്നീട് ഒരിക്കലും വീട്ടിൽ ആരും ചേച്ചിടെ പേര് പറഞ്ഞു കേട്ടിട്ടില്ല…

അങ്ങനെ ഒരാൾ ആ വീട്ടിൽ ജീവിച്ചിരുന്നതായിട്ട് പോലും  ആർക്കും തോന്നിയിട്ടില്ല…

അവൾ ഓരോന്നാലോചിച്ചിരുന്നു  സ്ഥലം എത്തിയതറിഞ്ഞില്ല..

കണ്ടക്ടർ ബിനു  വന്നു തട്ടി വിളിച്ചു,

ഹെഡ്മാസ്റ്ററുടെ മോളെ….ഇല്ലിതറമുക്ക് എത്തി ..Nഇറങ്ങുന്നില്ലേ….

അച്ഛൻ മോളെ നോക്കി അവിടെ നിൽക്കുന്നു…..

ബസ് കണ്ടതും അച്ഛൻ നടന്നു   ബസ്സിനടുത്തേക്ക് വന്നു അപ്പോഴേക്കും അവൾ ബാഗും എടുത്തു  പുറത്തേക്കിറങ്ങി…

എന്താ  കൃഷി ഓഫീസറെ  ഇന്ന് ഓഫീസിൽ  പോയില്ലെ… ഡ്രൈവർ രാജൻ  ചേട്ടൻ.. അച്ഛനോട് ചോദിച്ചു…

ഇന്ന് ഉച്ച കഴിഞ്ഞു ലീവ് എടുത്തു… രാജാ…

നല്ലയിനം തെങ്ങിൻ തൈ  വരുമ്പോൾ ഒന്നു പറയണേ … മോൾളുടെ വീട്ടിൽ കൊടുക്കാനാ… ആ പറയാം…രാജാ….

അച്ഛനോടൊപ്പം കാറിൽ കയറുമ്പോൾ  എന്തോ മനസ്സ്  ശാന്തമായ  പോലെ തോന്നി…

തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *