ദക്ഷാവാമി ഭാഗം 46~~ എഴുത്ത്:- മഴമിഴി

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അപ്പോൾ പിന്നെ ജീവിതകാലം മുഴുവൻ  അവരിങ്ങനെ  ജീവിക്കുമോ?

അതും എനിക്കറിയില്ല… നിത്യ…

നീ ഇപ്പോൾ അതോർത്തു വാറിഡ് ആകേണ്ട ….  നമ്മുടെ കുഞ്ഞിനെ കുറിച്ച് ചിന്തിക്കു…

വാമിയെ കാണാൻ ഉച്ചക്കാണ് സമീറ വന്നത്… അവൾ എന്തോ ദേഷ്യത്തിൽ ആണെന്ന്  അവളുടെ സംസാരത്തിൽ നിന്നും മനസ്സിലായി…  ഈവെനിംഗ്   Carmel Beach ൽ കാണാമെന്നു പറഞ്ഞു  അവൾ പോയി … താൻ തിരിച്ചെന്തെകിലും പറയുന്നതിന് മുൻപേ അവൾ പോയി..കഴിഞ്ഞിരുന്നു…

എന്തിനാടി   സമീറ നിന്നെ കാണാൻ വന്നത് ലിയ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു..

അറിയില്ലെടി…

അവൾ എന്താ പറഞ്ഞെ.. Carmel ബീച്ചിൽ മീറ്റ് ചെയ്യാമെന്ന്..

എന്നിട്ട് നീ പോകുന്നുണ്ടോ.. ഇല്ലെടി.. ഞാൻ ഒന്നും തീരുമാനിച്ചില്ല…

നീ പോവണ്ടാടി…. അവൾക്ക് വട്ടാണ്… മ്മ്… പോകാൻ ഞാൻ തീരുമാനിച്ചിട്ടില്ല….

നീ വെറുതെ പൊല്ലാപ്പിൽ ഒന്നും ചെന്നു ചാടണ്ട..
മ്മ്..

ക്ലാസ്സ്‌ കഴിഞ്ഞു ഫ്ലാറ്റിലേക്ക് പോകാൻ വേണ്ടി ബസ് കാത്തു നിന്നപ്പോഴാണ്..   ഫോണിലേക്ക്  ഒരു മെസ്സേജ് വന്നത്..അവൾ വേഗം ഫോണെടുത്തു  നോക്കി… സമീറയുടെ  മെസ്സേജ് ആണ്..

“തന്നെ കാത്തു ഞാൻ ബീച്ചിൽ കാത്തിരിക്കും.താൻ വന്നില്ലെങ്കിൽ  ഞാൻ ഈ കടലിൽ എന്റെ ജീവൻ അവസാനിപ്പിക്കും…”

വാമിയുടെ കണ്ണുകൾ ആ മെസ്സേജിൽ ഉടക്കി നിന്നു… അവളെ വല്ലാത്ത ഒരു ഭയം  വന്നു മൂടുന്ന പോലെ തോന്നി ..അവൾ പോകണോ വേണ്ടയോ എന്ന് ചിന്തിച്ചുകൊണ്ട് ആ ബസ് സ്റ്റോപ്പിൽ നിന്നു..

വാമി  മെസ്സേജ് കണ്ടു ഭയന്നിരുന്നു…ബസ് വന്നെങ്കിലും അവൾ കയറി ഇല്ല… ഞാൻ പോയില്ലെങ്കിൽ അവൾ പറഞ്ഞത് പോലെ ചെയ്താലോ….?അവൾ carmel ബീച്ചിലേക്കു പോയി..

വളരെ ഭംഗിയുള്ള  വലിയ ബീച് ആയിരുന്നു അത്…  ഈവെനിംഗ് ആയതുകൊണ്ട് തന്നെ   കുറെ ആളുകൾ   ഉണ്ടായിരുന്നു

ഇളം നീല  വെള്ളവും ആ വെള്ളത്തിലേക്ക് ചരിഞ്ഞു കുന്ന് പോലെ കിടക്കുന്ന മൃദുവായ വെളുത്ത മണൽ  പരപ്പും  അവൾ ആ മണൽ പരപ്പിലൂടെ  ചുറ്റും നോക്കി കൊണ്ട് നടന്നു.. ഇടക്കിടെതന്നെ തഴുകി കടന്നു പോകുന്ന കാറ്റിൽ അവളുടെ   നീല മിഴിയിലേക്ക് മുടിയിഴകൾ പാറി പറന്നു വീണു….  കൊണ്ടിരുന്നു..ബീച്ചിന്റെ പല ഭാഗങ്ങളിലായി ചെറിയ ചെറിയ പാറക്കെട്ടുകളും ഗർത്തങ്ങളും ഉണ്ടായിരുന്നു… കുറച്ചുദൂരെ ആയി കാണുന്ന പാറകെട്ടുകൾക്ക് മുകളിൽ നിന്നു താഴേക്കു നോക്കി കൊണ്ട് നിൽക്കുന്ന സമീറയെ കണ്ടു വാമി ഞെട്ടി.. അവൾ ചുറ്റിനും നോക്കി അടുത്തെങ്ങും ആരുമില്ല…

അവൾ ചാടുമോ?. എന്ന ഭയത്താൽ കാലിൽകിടന്ന ചെരുപ്പ് അഴിച്ചു ആ മണലിലേക്ക് എറിഞ്ഞു കൊണ്ടു ആ ചൂട് മണലിൽ കൂടി വാമി അവൾക്കടുത്തേക്ക് ഓടി..

സമീറ…. അവൾ വിളിച്ചതും   അവൾ തിരിഞ്ഞു നോക്കി…

അവളുടെ കണ്ണുകളിൽ തന്നോടുള്ള ക്രോധം വാമിയെ ഭയപ്പെടുത്തി എങ്കിലും  അവൾ   അത് പുറത്തു കാട്ടാതെ പറഞ്ഞു…

അവിടെ എന്ത് ചെയ്യുകയാ .ഇങ്ങോട്ട് ഇറങ്ങി വാ…

ഇല്ല.. നീ ഇങ്ങോട്ട് വാ…

വാമി മടിച്ചാണെങ്കിലും ആ പറയിടുക്കിലേക്ക് വളരെ കഷ്ടപ്പെട്ട് കയറിചെന്നു..ഇടക്ക് പാറയിൽ തട്ടി വാമിയുടെ കാല് മുറിഞ്ഞു..ചോര പൊടിഞ്ഞു…തുടങ്ങി….

സമീറയാണെങ്കിൽ അവിടെ ആ പാറയിൽ ഇരുന്നു..കടലിലേക്ക് നോക്കി…

വാമി അവൾക്കടുത് വന്നിരുന്നു..

എന്തിനാ കാണണമെന്ന് പറഞ്ഞത്.. സമീറ… അവളെ ദേഷ്യത്തിൽ നോക്കി..

താൻ എന്നെ ചതിക്കുകയായിരുന്നു  അല്ലെ… നീയും അവനുമായി പ്രണയത്തിലാണോ?

അല്ല….പെട്ടന്നവൾ പറഞ്ഞു…

അല്ലെ….

എന്നിട്ട് അവൻ എന്നോടുപറഞ്ഞല്ലോ അവനു നിന്നെ ഇഷ്ടമാണെന്നു…

അങ്ങേരു വെറുതെ പറഞ്ഞതിന് ഞാൻ എന്ത് ചെയ്യാനാ..

വാമി എന്ത് പറയണമെന്നറിയാതെ   വിഷമിച്ചു.. ഞാൻ സത്യം പറഞ്ഞാൽ ഇവള് ചെന്നു ദക്ഷിനോട്പറയും .. അവൻ എന്നെ കൊല്ലും…. പറഞ്ഞില്ലെങ്കിൽ ഇവള് കൊല്ലും.. രണ്ടായാലും മരണം ഉറപ്പാ…

ഞാൻ ഇപ്പോൾ ചെകുത്താനും കടലിനും നടുക്കാണ്..

താനെന്താ മിണ്ടാത്തത്.. തനിക്കും അവനെ ഇഷ്ടം ആണല്ലേ…

ഹേയ് .. അല്ല… എനിക്ക്   ദക്ഷേട്ടൻ പറഞ്ഞതൊന്നും  അറിയില്ല..

എനിക്ക് എല്ലാം മനസ്സിലായി… വാമിയുടെ ഡ്രെസ്സിനു പുറത്തേക്കു  വീണു കിടക്കുന്ന താലി ഉയർത്തി കാണിച്ചുകൊണ്ട് സമീറ പറഞ്ഞു..

താൻ ഇത് ഊരി വെച്ചേക്കുവാണെന്നല്ലേഎന്നോട് പറഞ്ഞത്…

എന്റെ കണ്ണാ.. ഇത് ഞാൻ   ആരും കാണാതെ  ഡ്രെസ്സിനകത്തു ഇട്ടതാണല്ലോ….അവൾ വേഗം താലി എടുത്തു വീണ്ടും ഡ്രെസ്സിനകത്തേക്ക് ഇട്ടു..കൊണ്ടു  സമീറയെ  നോക്കി..

അത് സമീറ  ഞാൻ… മതി.. താൻ ഇനി കൂടുതൽ കള്ളം പറയണ്ട…

നമ്മളിൽ ഒരാൾക്ക് മാത്രമേ  അവന്റെ കൂടെ ജീവിക്കാൻ പറ്റു.. അതു ആര് വേണമെന്ന്  താൻ തന്നെ തീരുമാനിക്ക്… അവൾ ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് കുറച്ചു അപ്പുറത്തേക്ക് മാറി നിന്നു…

താലികെട്ടിയ ആളിനെ മറ്റൊരാൾക്ക്‌ വിട്ടുകൊടുക്കാൻ പറഞ്ഞാൽ താൻ അത് ചെയ്യുമോ? വാമി വിഷമത്തോടെ   സമീറയോട് ചോദിച്ചു…

എന്നെ ഇഷ്ടമല്ലാത്ത ആളാണെങ്കിൽ ഞാൻ പിന്നെ തന്നെ പോലെ അവിടെ കടിച്ചു തൂങ്ങി നിൽക്കില്ല.. അതിപ്പോ എന്തിന്റെ പേരിലായാലും… സമീറ  ദേഷ്യത്തോടെ പറഞ്ഞു…

തന്നെ പോലെ അല്ല ഞാൻ.. താലികെട്ടിയ  ആളെ  ഞാൻ ആയിട്ട് ഉപേക്ഷിക്കില്ല… ദക്ഷേട്ടൻ എന്നെ  ഉപേക്ഷിച്ചാൽ ഞാൻ പിന്നെ  കടിച്ചു തൂങ്ങി  അവിടെ നിൽക്കില്ല…നിങ്ങൾക്കിടയിൽ ഒരു ശല്യവും ആകില്ല…

അതിനവൻ നിന്നെ ഉപേക്ഷിക്കില്ലല്ലോ… അവനു നിന്നെ ഇപ്പോൾ ഇഷ്ടം ആണന്നല്ലേ പറയുന്നത്…

അതൊക്കെ നിങ്ങൾ തമ്മിലുള്ള വിഷയം.. അതു നിങ്ങൾ തന്നെ സംസാരിച്ചു ക്ലിയർ ചെയ്യണം.. അല്ലാതെ ദയവു ചെയ്തു എന്നെ ഇതിലേക്ക് വലിച്ചിടരുത്…

വാമിയുടെ സ്വരം കടുപ്പത്തിലായി…

നീ… ജീവനോടെ ഉണ്ടെകിൽ അല്ലെ.. അവൻ നിന്നെ സ്നേഹിക്കു. സമീറ മനസ്സിൽ പറഞ്ഞു കൊണ്ട് അവളെ നോക്കി..

ഹ്മ്മ്.. ഞാൻ അവനോട് ഒന്ന് സംസാരിക്കട്ടെ അതും പറഞ്ഞു അവൾ പോകാൻ  തിരിഞ്ഞു.. വാമി ആ പാറയുടെ  മുകളിൽ ഇരുന്നു..

ദക്ഷ് വീട്ടിൽ  വരുമ്പോൾ വാമി വന്നിട്ടിലായിരുന്നു… ഇവൾ ഇത് എവിടെ പോയി കിടക്കുകയാണ്… എന്നും വരുന്ന ടൈം കഴിഞ്ഞല്ലോ… അവൻ പോയി ഫ്രഷ് ആയി വന്നിട്ടും വാമി വരാത്തതുകൊണ്ട് അവൻ  വല്ലാതെ അപ്സെറ്റ് ആയി.. മഹിയെ വിളിക്കാൻ ഫോൺ എടുത്തിട്ട് അവൻ വേണ്ട എന്ന്  വെച്ച് ഒരു ഷർട്ടും എടുത്തിട്ട്  കാറിന്റെ കീയും എടുത്തു കോളേജിലേക്ക് പോയി.. പോകുന്ന വഴിയരികിൽ അവന്റെ കണ്ണുകൾ അവളെ തിരയുന്നുണ്ടായിരുന്നു.. ബസ്റ്റോപ്പിൽ അവളെ കാണാഞ്ഞിട്ട്  അവൻ ലിയയുടെ   ഹോസ്റ്റലിലേക്ക് പോയി..  അവൻ ചെല്ലുമ്പോൾ ലിയ ഫ്രണ്ട്സിനോടൊപ്പം താഴെ ഉണ്ടായിരുന്നു.. അവനെ കണ്ടതും  അവൾ അടുത്തേക്ക് വന്നു…

അവൾ എന്തെകിലും ചോദിക്കുന്നതിനു മുന്നേ  ദക്ഷ് ചോദിച്ചു.. വാമി എന്തെ?

അവൾ ക്ലാസ്സ്‌ കഴിഞ്ഞപ്പോഴേ പോയല്ലോ.. പോയോ.. അവൾ വീട്ടിൽ വന്നിട്ടില്ലല്ലോ??ഇനി മഹിടെ അടുത്ത് പോയി കാണുമോ  അവൻ വാച്ചിലേക്ക് നോക്കി  5മണി കഴിഞ്ഞിരിക്കുന്നു..?എന്തായാലും അവനെ ഒന്ന് വിളിക്കാം..എന്ന് വിചാരിച്ചു ഫോൺ എടുത്തതും.. ലിയ പറഞ്ഞു… അവൾ ചിലപ്പോൾ കാർമേൽ ബീച്ചിൽ കാണും.. ബീച്ചിലോ.. ആരുടെ കൂടെ അവനു ദേഷ്യം വന്നു.

ഓഹ്.. നിങ്ങടെ ആ പഴയ കാമുകി സമീറയെ കാണാൻ പോയതാവും…അല്പം ദേഷ്യത്തോടെ ലിയ പറഞ്ഞു…. പെട്ടന്ന് എന്തോ ഓർത്തത്‌ പോലെ ദക്ഷിന്റെ മുഖം വലിഞ്ഞു മുറുകി… സമീറ അവളെ അപായപെടുത്താൻ വിളിച്ചതാകുമോ?

അവൻ ലിയയോട് ഒന്നും മിണ്ടാതെ വേഗം കാർ എടുത്തു പാഞ്ഞു പോയി…

ഇതേ സമയം  വാമി….. പാറക്കെട്ടുകൾക്കു  മുകളിൽ    താഴെകാണുന്ന   നീല കടലിലേക്കു  നോക്കി  അവൾ ഇരുന്നു.. ഇളം കാറ്റിൽ അവളുടെ മുടിയിഴകൾ  പാറി പറന്നു…. അവൾ  കടലിലേക്കും  ഇടയ്ക്ക്  ആകാശത്തേക്കും നോക്കി..കടലും ആകാശവും  നീലിച്ചു  കാണപ്പെട്ടു…അവളുടെ നീല മിഴികളിൽ   കാർമേഘം നിഴലിച്ചു… അത് പെയ്യാൻ വിതുമ്പി നിന്നു.. അവളുടെ കൈ   കഴുത്തിൽ ഒളിപ്പിച്ച താലിയിലേക്ക്  നീണ്ടു.. അവൾ ഉള്ളം കയ്യിലേക്ക് താലി  പിടിച്ചു… അതിലേക്കു ഉറ്റു നോക്കി…ദക്ഷിത്  അവൾ അതിൽ എഴുതിയത് വായിച്ചു   അവളുടെ  കണ്ണിൽ നിന്നും  മഴതുള്ളി പോലെ കണ്ണുനീർ പൊഴിഞ്ഞു താലിയിലേക്ക് വീണു നനഞ്ഞു….പെട്ടന്ന് രണ്ടു കൈകൾ വന്നു പിന്നിൽ നിന്നും അവളെ കടയിലേക്ക്  തള്ളിയിട്ടു….

അവൻ കാറിൽ നിന്നിറങ്ങി… ബീച്ചിലേക്ക് ഓടി… അവന്റെ കണ്ണുകൾ വന്നു  പതിച്ചത്   ആകാശത്തേക്ക് നോക്കി ഇരിക്കുന്ന വാമിയിൽ ആണ്.. ഇതുവരെ ഉണ്ടായ നെഞ്ചിടിപ്പിന് അവളെ കണ്ടപ്പോൾ പെട്ടന്ന് ഒരു  ആശ്വാസം തോന്നി… അവളെ കണ്ടല്ലോ എന്നാ ആശ്വാസത്തിൽ നിന്നപ്പോഴാണ് .. അവൻ അത് കണ്ടത് പിന്നിൽ നിന്നും സമീറ അവളെ താഴേക്കു തള്ളിയിടുന്ന    കണ്ടത്… അവൻ വാമി എന്നും വിളിച്ചു  അവിടേക്കു ഓടി എത്തുമ്പോഴേക്കും വാമി കടലിൽ പതിച്ചു കഴിഞ്ഞിരുന്നു..

പെട്ടന്നുള്ള തള്ളലിൽ അവൾ ആ നീല കടലിന്റെ ആഴപരപ്പിലേക്കു മുങ്ങിതാണു ശ്വാസത്തിനായി പിടഞ്ഞു… പിടഞ്ഞു  പിടഞ്ഞു അവളുടെ നീലകണ്ണുകൾ മങ്ങി മങ്ങി   അടഞ്ഞു… അവളുടെ  ശരീരത്തിന്റെ പിടച്ചിൽ നിന്നു…. പതിയെ അവൾ കടലിന്റെ അഴങ്ങളിലേക്ക്  താണ് കൊണ്ടിരുന്നു …

ദക്ഷിനെ കണ്ടു  സമീറ ഞെട്ടി പോയി…

ദക്ഷ്   ഞാൻ.. അവൾ എന്തോ പറയാൻ വന്നതും..

ഒരു നിമിഷം പോലും ചിന്തിക്കാതെ  അവൻ അവിടെ നിന്നും കടയിലേക്ക് ചാടി..

പിന്നിൽ നിന്നും സമീറ ദക്ഷ്  എന്ന് വിളിച്ചെങ്കിലും  അവൻ അതു കേൾക്കാതെയാണ്  താഴേക്കു ചാടിയത്… ആദ്യമൊന്നും അവനു അവളെ  കണ്ടെത്താനായില്ല.. അവൻ വീണ്ടും  കടലിനടിയിലേക്ക്  ഊളിയിട്ടു… കുറച്ചു അപ്പുറത്തായി വള്ളിപടർപ്പിൽ   കുരുങ്ങി കിടക്കുന്ന വാമിയെ വളരെ കഷ്ടപ്പെട്ടവൻ   മുകളിലേക്കു ഉയർത്തി…. ഒരുവിതത്തിൽ അവൻ അവളുമായി   കരയിലേക്ക്  കയറി അവളെ  നിലത്തു കിടത്തി തട്ടി വിളിച്ചു .. അനക്കം ഒന്നും ഇല്ലാത്തതുകൊണ്ട് അവൻ അവളുടെ വയറിൽ അമർത്തികൊണ്ട് വെള്ളം പുറത്തേക്കു എടുത്തു…

കുറെ നേരം അവൻ അത് തുടർന്നു.. കുറച്ചു കഴിഞ്ഞു അവൾ പതിയെ ചുമച്ചുകൊണ്ട്  കണ്ണ് ചിമ്മി തുറന്നു .. അവളുടെ നീല മിഴികൾ വിടർന്നു..മുന്നിൽ മുട്ടുകുത്തി ഇരിക്കുന്ന ദക്ഷിനെ  കണ്ട് അവൾ അവനെ കെട്ടിപിടിച്ചു…?പാറകെട്ടിനു മുകളിൽ നിന്നു ഇത് കണ്ട സമീറ ദേഷ്യത്തോടെ ഇറങ്ങി പോയി…

പെട്ടന്ന് വാമിയുടെ ശരീരം തണുക്കാൻ തുടങ്ങി… ചീളി  അടിക്കുന്ന കാറ്റിൽ വാമി  ഇരുന്നു വിറകൊണ്ടു…

അവൻ അവളെ എടുത്തുകൊണ്ടു  കാറിൽ കയറി… സമീറ അപ്പോഴേക്കും കാറിലേക്ക് കയറാൻ തുടങ്ങുന്നത് കണ്ടതും ദക്ഷിന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി….

ഡീ…. അവന്റെ ശബ്ദം കേട്ടു  അവളൊന്നു ഞെട്ടി…. ദേഷ്യത്തിൽ അവൾക്കടുത്തേക്ക് വന്നിട്ട്  കരണം  പുകച്ചു അവനു ദേഷ്യം തീരുന്നത് വരെ മാറി മാറി തല്ലി

ഇന്നത്തോടെ നിർത്തിക്കോണം നിന്റെ ഈ കഴപ്പും എന്റെ പിന്നാലെ ഉള്ള  നടത്തവും … ഇനി എന്റെയോ അവളുടെ പിന്നാലെ നിന്നെ ഞാൻ കണ്ടാൽ  നിന്റെ ആ മൈ കുണാഞ്ചൻ   കെട്ടിയവനില്ലേ അവനെ പോലെ ഞാൻ മിണ്ടാതെ നോക്കി നിൽക്കില്ല…

ആ കാറിൽ ഇരിക്കുന്നത് ഈ ദക്ഷിന്റെ  ജീവനാണ്…അവൾക്ക് എന്തെകിലും സംഭവിച്ചാൽ നിന്നെ ഞാൻ ജീവനോടെ കത്തിക്കും നിനക്ക് എന്നെ അറിയാമല്ലോ…

അതും പറഞ്ഞവൻ വന്നു കാർ എടുത്തു.. വാമി അപ്പോഴും ഇരുന്നു വിറക്കുകയായിരുന്നു…

അവൻ അവളെ എടുത്തു കൊണ്ടാണ് റൂമിലേക്ക്‌  കൊണ്ടുപോയത്…വിറച്ചു വിറച്ചു അവൾ ഡ്രെസ്സും എടുത്തു ബാത്‌റൂമിലേക്ക് കയറി… ഒരുവിതത്തിൽ  ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിട്ട്  അവൾ വന്നു സോഫയിൽ കൂനി കൂടി ഇരുന്നു… അവൾ വിറക്കുന്നത് കണ്ടതും അവൻ ഹീറ്റർ ഓൺ ചെയ്തു  കൊണ്ട് റൂമിൽ നിന്നും  കംഫോർട് എടുത്തു കൊണ്ടു പുതപ്പിച്ചു…

നീ  ഇവിടെ ഇരിക്കു ഞാൻ പോയി  ചൂടുവെള്ളം  കൊണ്ടുത്തരാം…

വിറയൽ നിൽക്കുന്നില്ലങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം.. വേണ്ട.. എനിക്ക് കുഴപ്പം ഒന്നുമില്ല..

അത് ശരിയാ.. നിനക്ക് കുഴപ്പം ഒന്നും കാണില്ലല്ലോ. നീ കാരണം ബാക്കി ഉള്ളവർക്കല്ലേ കുഴപ്പം..അതും  പറഞ്ഞവൻ  ചൂടുവെള്ളം അവൾക്കു നേരെ നീട്ടി… അവൾ അത് വാങ്ങി പതിയെ കുടിച്ചു..

അവൾക്കു കുറച്ചു ആശ്വാസം തോന്നി…

നീ എന്തിനാടി അവൾ വിളിച്ചപ്പോൾ പിറകെ  പോയത്..അവൻ കലിപ്പിൽ ചോദിച്ചു..

ദക്ഷേട്ടന്റെ ലവർ അല്ലെ…അവൾ മരിച്ചാൽ  അതും  എന്റെ തലയിൽ ആവില്ലേ… അതാ ഞാൻ പോയത്…

ദക്ഷ് ദേഷ്യത്തിൽ അവളെ നോക്കി…

  തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *