ദക്ഷാവാമി ഭാഗം 48~~ എഴുത്ത്:- മഴമിഴി

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എനിക്ക് ഓഫീസിൽ   വരണ്ടേ…പെണ്ണെ…നിന്നെ തനിച്ചാക്കി  വരാൻ തോന്നിയില്ല… അവന്റെ കണ്ണുകൾ  വാമിയുടെ കണ്ണുകളിലേക്ക് കൊരുത്തു .. അവന്റെ ക്രിസ്റ്റൽ കണ്ണുകളിലേക്ക് നോക്കാനാവാതെ നാണത്താൽ  കൂമ്പി അടഞ്ഞ കണ്ണുകൾ അവൾ   പിൻവലിച്ചു… ദക്ഷിനു   അവളെ  ചേർത്തുപിടിച്ചു ആ സോഫ്റ്റ്‌ ചെഞ്ചോടികളിലെ മധു നുകരാൻ തോന്നി… അവന്റെ ചു ,ണ്ടുകൾ അവളുടെ ചു,ണ്ടിൽ പതിഞ്ഞു പതിഞ്ഞില്ല എന്ന രീതിയിൽ അടുത്തപ്പോഴാണ്  മഹി ക്യാബിനിലേക്കു കയറി വന്നത്..

ഡാ….മഹിയുടെ  വിളിയിൽ ആണ് രണ്ടുപേരും അകന്നു മാറിയത്….

ഹോ… ഇവന് വരാൻ കണ്ട നേരം…. ദക്ഷ് മനസ്സിൽ പറഞ്ഞുകൊണ്ട് അവനെ നോക്കി ചമ്മിയ ചിരി ചിരിച്ചു…

ദക്ഷിനെ നോക്കുക പോലും ചെയ്യാതെ അവൻ വാമിക്കടുത്തേക്ക് ആണ് പോയത്… മോൾക്ക്‌ സുഖമില്ലെന്നു പറഞ്ഞിട്ട്… മോൾ എന്താ ഇവിടെ…

സുഖമില്ലെന്നോ??അവൾ മനസ്സിൽ ചിന്തിച്ചു കൊണ്ട് അവനെ നോക്കി..

ദക്ഷ്  തലയിൽ കൈ  വെച്ച് കൊണ്ട് അവളെ നോക്കി

എന്താ മോളെ.. തീരെ വയ്യേ ഹോസ്പിറ്റലിൽ പോണോ?

വേണ്ട മഹിയെട്ടാ….

മ്മ്….

നിത്യേച്ചി എവിടെ വി…. അല്ല… ഹോസ്പിറ്റലിൽ പോയി…

അയ്യോ.. ചേച്ചിക്ക് എന്ത് പറ്റി… ചെക്കപ്പിന് പോയതാണ്…

എടാ… മഹി.. നിനക്ക്   ആ   മാക്സ്ക്യാം  കമ്പനിയുമായി  മീറ്റിംഗ് ഇന്നല്ലേ….

ഓ.. അവൻ തുടങ്ങി… പിന്നേം പണി എടുപ്പിക്കുന്ന മൊതലാളി  ചമയാൻ…

സോറി മൊതലാളി… ആ മീറ്റിംഗ്  നാളെയാണ്…മൊതലാളിക്ക്  ഇപ്പോൾ   വന്നു വന്നു പണിയെടുക്കാൻ തീരെ മടിയാണല്ലേ….

തെ ണ്ടി… നിനക്ക് ഞാൻ വെച്ചിട്ടുണ്ട്  ദക്ഷ് മഹിയോട് പതിയെ പറഞ്ഞു..

അയ്യോ മൊതലാളി…കഴിഞ്ഞ ദിവസം ഞാൻ തന്ന ഫയൽ സൈൻ ചെയ്തിട്ടും ഇല്ല.. മെയിൽ ചെക്കും ചെയ്തിട്ടില്ല……

ഡാ.. തെ ണ്ടി…നിന്റെ ഈ വിളി ഒന്ന് നിർത്തുവോ..

അയ്യോ… അതങ്ങനെ  നിർത്താൻ പറ്റുവോ മൊതലാളി… മൊതലാളി എന്റെ മൊതലാളി അല്ലിയോ…!

എന്റെ ക്യാബിനിൽ നിന്ന് ഇറങ്ങി പോടാ തെ ണ്ടി  …

മോളു വരുന്നോ.. നിത്യയുടെ ക്യാബിൻ ഒഴിഞ്ഞു കിടക്കുകയാ… ഇവിടെ ഇവന്റെ മരമോന്ത  കണ്ടിരിക്കാതെ അവിടെ വന്നിരിക്കാം..

വാമി ദക്ഷിനെ നോക്കി…. അവന്റെ നോട്ടം കണ്ടതും അവൾ പറഞ്ഞു…

ഞാൻ.. ഇവിടെ ഇരുന്നോളാം…

മ്മ്… എന്നാൽ ഡാ.. മൊതലാളി നീ പുറത്തോട്ടു ഒന്ന് വന്നേ..

ദക്ഷ് വാമിയെ നോക്കി കൊണ്ട് മഹിയുടെ  പിന്നാലെ ക്യാബിനു  പുറത്തേക്കു ഇറങ്ങി ..

എന്താടാ ശ,വമേ… നോക്കി പേടിപ്പിക്കുന്നെ… കൈയും കെട്ടി തന്നെ നോക്കുന്ന മഹിയോട്   അവൻ കലിപ്പിൽ ചോദിച്ചു..

ഇങ്ങനെ പോയാൽ നിന്റെ ശവം ഞാൻ എടുക്കും..

ഓ… ഞാൻ പറഞ്ഞത് എനിക്കിട്ടു  തന്നെ താങ്ങുന്നോ?

ഞാൻ കയറി വന്നപ്പോൾ നീ എന്റെ പെങ്ങളെ എന്തോ ചെയ്യുവാരുന്നെടാ….

ഞാൻ.. എന്ത് ചെയ്യാൻ… നിനക്ക് വട്ടാ…

ആ എനിക്ക്… വട്ടാ.. ഇതൊക്കെ കണ്ടാൽ മിക്കവാറും വട്ടാവും.. അടിയാണ് ഇടിയാണെന്നു പറഞ്ഞിട്ട് നീ അവളെ കിസ്സ് ചെയ്യാൻ പോയത് അല്ലേടാ….

എടാ കുട്ടിച്ചാത്താ.. ഒന്ന് പതിയെ പറയെടാ… സ്റ്റാഫ്സ് നോക്കുന്നെടാ…
നോക്കട്ടെ.. എനിക്കിപ്പോൾ എന്താ…

എടാ ,കോ,പ്പേ നീ ഇങ്ങോട്ട് വന്നേ മഹിയുടെ കൈയിൽ പിടിച്ചു സ്വന്തം ക്യാബിനിലേക്ക് കയറാൻ വന്നിട്ട്…

ഓ ഇവിടം ശരിയാവില്ല.. നിന്റെ ക്യാബിനിലേക്ക് പോവാം…

കയ്യിന്നു വിടാടാ തെ,ണ്ടി.. മിണ്ടാതെ ഇങ്ങോട്ട് വാടാ  നാ,റി…

എടാ…. നീ എന്തിനാടാ എന്റെ ക്യാബിൻ ലോക്ക് ചെയ്തത്…

നിന്റെ ലൗഡ് സ്പീക്കറിന്റെ വോളിയം  ആരും കേൾക്കാതിരിക്കാൻ…

ഓ… മഹി അവനെ നോക്കികൊണ്ട് തന്റെ ചെയർ നീക്കി ഇട്ടിരുന്നു.. ദക്ഷ്  ടേബിളിന് മുകളിൽ കയറി ഇരുന്നു കൊണ്ട് മഹിയെ നോക്കി..

എടാ.. ഇത് വീടല്ല… ഇങ്ങനെ റൂം അടച്ചു ഇതിനകത്  അടയിരിക്കാൻ…

ഡാ… മഹി… എന്തോന്നാടാ…

നിന്നെ എന്തിനാടാ ഇപ്പോൾ അങ്ങോട്ട്‌ കെട്ടിയെടുത്തത്..

ഞാൻ  അപ്പോൾ വന്നതുകൊണ്ട് എന്റെ പെങ്ങൾ രക്ഷപെട്ടു..

തെ, ണ്ടി…. സ്വർഗ്ഗത്തിലെ കാട്ടുറുമ്പകാൻ കയറി വന്നോളും.. ഞാൻ നല്ല മൂഡിൽ അവളെ ഒന്ന് കി, സ്സ് ചെയ്തു പോയേനെ.. എല്ലാം നീ വന്നു നശിപ്പിച്ചു..

നീ ഇപ്പോൾ എന്തോന്നാ പറഞ്ഞെ..

ആ പറഞ്ഞത് തന്നെ… നിനക്ക് ചെവി കേട്ടൂടെ അതിനു നിനക്ക് അവളോട് ഒരു ഫീലിങ്‌സും ഇല്ലല്ലോ…

ആര് പറഞ്ഞു ഇല്ലെന്നു..

ഇതെന്തു കൂ,ത്തു… നീ തന്നെയല്ലേ പറഞ്ഞത്..

ആ.. അതൊക്കെ പണ്ട് ഇപ്പോൾ അങ്ങനെ അല്ല… ഞാൻ ഒരാണല്ലേ..

ആണോ?

വേണ്ട വേണ്ട… നീ അങ്ങോട്ട് കേറി കളിക്കണ്ട….

അവളെ കാണുമ്പോൾ ആ കണ്ണുകൾ കാണുമ്പോൾ  എനിക്ക് എന്റെ ഫീലിംഗ്സ് നിയന്ത്രിക്കാൻ പറ്റുന്നില്ലടാ… എനിക്ക് അവളെ ഇഷ്ടമാണെടാ…..അളിയാ…

എടാ.. സത്യം  ആണോ? അതോ ഇതും നിന്റെ  പുതിയ  അടവാണോ..?

അല്ലടാ.. അത് ഞാൻ ഇന്നലെ ആണ് റിയലൈസ്  ചെയ്തത്….

അവൻ ഇന്നലെ ഉണ്ടായ കാര്യങ്ങൾ പറഞ്ഞു..

എന്നിട്ട് നീ.. ആ പന്ന മോളെ വെറുതെ വിട്ടോ? എന്നെ വിളിക്കാഞ്ഞത് എന്താ….

നിത്യ ഇങ്ങനെ ഇരിക്കുമ്പോൾ നിന്നോട് പറയണ്ടാന്നു കരുതി…

വാമിയെ കാണാതായ നിമിഷം ഞാൻ അനുഭവിച്ച  വേദന.. ഇപ്പോൾ ഓർക്കുമ്പോൾ പോലും എന്റെ നെഞ്ചിടിക്കുന്നു…

ഹോ… എനിക്ക് ഇപ്പോഴാണ് സമാധാനം ആയത്…

നീ അവളോട് പറഞ്ഞോ… ഇല്ല….

പറയാൻ വയ്യാരുന്നോടാ…

അവൾക്കു എന്നോട് അങ്ങനെ ഒരു ഫീലിംഗ് ഉണ്ടോ എന്ന്  അവളുടെ വായിൽ നിന്നും കേൾക്കണം …

അതുവരെ ഞാൻ പറയില്ല.. നീയും പറയരുത്..

കോ, പ്പ്….

കയ്യ്ലിരിക്കുന്നേ പോകുകയും ചെയ്യരുത് കഷത്തിരിക്കിന്ന എടുക്കുകയും വേണം….

ഇത് ഒരുതരം ഈഗോ ആണ്…

ദക്ഷിന്റെ ക്യാബിനിൽ  ഒറ്റയ്ക്കിരുന്നു  അവൾ ഏറെ കുറെ മടുത്തിരുന്നു…

കുറച്ചു മുൻപ് നടന്ന കാര്യങ്ങൾ ഓർത്തതും അവൾക്കു ചെറിയ ചിരി വന്നു.. ശരിക്കും ദക്ഷേട്ടൻ  തന്നെ സ്നേഹിക്കുന്നുണ്ടോ? അതോ ഇനി ഇതും അഭിനയമാണോ?

അഭിനയം  ആകാനാണ് ചാൻസ്… പക്ഷെ…. താൻ അഭിനയിക്കുകയല്ല.. എന്നാലും ഒന്നും വേണ്ട.. എന്റെ കണ്ണാ.. ആവിശ്യം ഇല്ലാത്ത സ്വപ്നങ്ങളും  ചിന്തകളും   തന്ന്  എന്നെ  വീണ്ടും കരയിക്കല്ലേ…

കുറച്ചു നേരം അവൾ അവിടെ അങ്ങോട്ടും ഇങ്ങോട്ടും  നടന്നു…

ഡോർ തുറന്നു പുറത്തേക്കു പോയാലോ എന്ന് കരുതി  തുറക്കാൻ നോക്കിയിട്ട് പുല്ല് തുറന്നും വരുന്നില്ലല്ലോ കണ്ണാ…

ഇയാൾ എന്നെ പൂട്ടിയിട്ടാട്ടാണോ പോയത്…

അതിന്റെ കൂടെ  വല്ലാതെ  വിശക്കുന്നു.. ചെറുതായിട്ട്  തണുപ്പും തോന്നുന്നു…

ഇങ്ങേരു എന്ത് മനുഷ്യനാണ്.. എന്നെ ഇവിടെ കൊണ്ടു വന്നു പൂട്ടിയിട്ട് പട്ടിണികിട്ടു കൊല്ലാനാണോ ഇങ്ങോട്ട് കൊണ്ടുവന്നത്…

ഹോ ഇപ്പോൾ കോളേജിൽ ആയിരുന്നെങ്കിൽ  ലിയയുടെ കൂടെ ഫുഡ്‌ കഴിക്കാരുന്നു..

ഇതൊന്നു തുറന്നു കിട്ടിയിരുന്നെങ്കിൽ മഹിയേട്ടന്റെ അടുത്തേക്ക് എങ്കിലും പോകാരുന്നു..

അവൾ വീണ്ടും ഡോറിൽ തള്ളി  നോക്കുകയും  വലിച്ചു നോക്കുകയും ചെയ്തു അപ്പോഴാണ് ദക്ഷ് അങ്ങോട്ട്‌ വന്നത് അവന്റെ കൈയിൽ ഒരു കവറും ഉണ്ടായിരുന്നു… ദൂരെ  നിന്നെ കണ്ടു  ഡോറു തുറക്കാൻ ശ്രെമിക്കുന്ന അവളെ…

ദൈവമേ ഇവൾ ഇത്ര മണ്ടിയാണോ…. ആ സൈഡിലെ ബട്ടൺ  ഒന്ന് പ്രെസ്സ് ചെയ്താൽ ആ ഡോർ  തുറന്നു വരില്ലേ അതിനാണോ അവൾ ഇങ്ങനെ ഡോറിൽ തൂങ്ങി ആടുന്നത്…. എന്ത് പൊട്ടി പെണ്ണാ.. ഇവൾ.. ഇവളെ പറഞ്ഞിട്ട്  കാര്യമില്ല.. ഇവടെ വീട്ടുകാരെ പറഞ്ഞാൽ മതിയല്ലോ…അങ്ങനെ അല്ലെ വളത്തിയേക്കുന്നെ…

അതും പറഞ്ഞവൻ ഡോറിന്റെ ഫ്രണ്ടിലെ ബട്ടൺ പ്രെസ്സ് ചെയ്തതും അതു ഓപ്പൺ ആയി… മുന്നിൽ നിൽക്കുന്ന ദക്ഷിനെ കണ്ട് വാമി ഞെട്ടി… അവൾ പതിയെ സൈഡിലേക്കു ഒതുങ്ങി നിന്നു…

അവൻ കൊണ്ടുവന്ന കവർ അവൾക്കു നേരെ നീട്ടിയിട്ട് പറഞ്ഞു…

നിനക്ക് വിശക്കുന്നില്ലേ….

വിശക്കാതിരിക്കാൻ താൻ വയറു നിറച്ചു കഴിപ്പിച്ചാണല്ലോ കൊണ്ടുവന്നത്

ഡീ… നിന്നോടാ ചോദിച്ചത് വിശക്കുന്നിലെയെന്നു…..

ഇല്ല….

ഇല്ലേ…. പറഞ്ഞു കഴിഞ്ഞാണ് ഓർത്തത് താൻ എന്ത് തേങ്ങയാണ് പറഞ്ഞതെന്ന്…

ശോ ഈ രാവണനോട്  ഇനി അതെങ്ങനെ  മാറ്റി പറയും…

ശൊ…. അപ്പോൾ ഞാൻ കൊണ്ടുവന്ന ഫുഡ്‌ വേസ്റ്റ് ആയല്ലോ?

ആഹാ സാരമില്ല ഇനി ഇത് ഞാൻ തന്നെ കഴിക്കാം.. അതും പറഞ്ഞവൻ റൂമിനു സൈഡിൽ കാണുന്ന കർട്ടൻ നീക്കി അവിടെ യുള്ള  ടേബിളിന് അരികിൽ ഇരുന്നു…

അവൻ  നൂഡിൽസും   സ്റ്റിക്കും എടുത്തു പുറത്തേക്കു വെച്ചു…

വാമിയുടെ വായിൽ വെള്ളമൂറി…

അവൻ പതിയെ ചോപ്സ്റ്റിക് എടുത്തു നൂഡിൽസിൽ  ഇളക്കി കൊണ്ട് അവളെ നോക്കി..

ഏത് നേരത്താണ് അങ്ങനെ പറയാൻ തോന്നിയത്..എന്തോ കരിഞ്ഞു മണം വരുന്നുണ്ടല്ലോ? ഹോ.. എന്റെ കുടലു  കരിഞ്ഞ  മണം ആയിരുന്നോ …

ദുഷ്ടൻ…. ഒറ്റക്കിരുന്നു കേറ്റുന്നത് കണ്ടില്ലേ..

ഡീ… അവൻ വിളിച്ചതും അവൾ അവനെ നോക്കി….

ദാ    ആ ബാഗിൽ വെള്ളവും കുപ്പിയും ഇരിപ്പുണ്ട്…അതിങ്  എടുത്തിട്ട് വാ…

ദുഷ്ടൻ.. എന്നാലും ഇങ്ങേർക്ക് ഒന്നൂടി എന്നെ വിളിച്ചൂടെ…

അവൾ ബാഗിൽ നിന്നും വെള്ളം എടുത്തു അവന്റെ അടുത്തേക്ക് ചെന്നു…

അവന് അവളുടെ മുഖഭാവം കണ്ടു ചിരി വന്നു…

വെള്ളം ടേബിൾ വെച്ചു പോകാൻ തിരിഞ്ഞ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു  നിർത്തികൊണ്ട് അവൻ  പറഞ്ഞു അവിടെ ഇരിക്കാൻ..

പിന്നെ…. ഞാൻ ഇവിടെ ഇരിക്കുന്നത് നിങ്ങൾക് കണ്ണുകിട്ടാതെ ഇരിക്കാനാണോ അതോ നിങ്ങൾ തിന്നുന്നത് കണ്ട് വെള്ളമിറക്കാനോ…

അവൾ എന്തോ പറയാൻ വന്നതും അവൻ എഴുന്നേറ്റു അവളെ പിടിച്ചു അവിടെ ഇരുത്തി… എന്നിട്ട് ചെയർ വലിച്ചു അവൾക്കാടുത്തേക്കിട്ട്  ഇരുന്നുകൊണ്ട്  അവൻ നേരത്തെ ഓപ്പൺ ചെയ്ത നൂഡിൽസും ബോക്സും എടുത്തു അവൾക്കടുത്തേക്ക് നീക്കി വെച്ചിട്ട്   ചോപ്സ്റ്റിക്കിൽ  നൂഡിൽസ് എടുത്തു അവളുടെ വായിലേക്ക് വെച്ചു… വാമി ഞെട്ടി  അറിയാതെ വാ തുറന്നു…
അവൻ അന്ന് ഹോട്ടെലിൽ വെച്ചു ഫുഡ്‌ വാരി തന്നത്  അവൾ ഓർത്തു..പോയി

അവൻ ചിരിയോടെ  അവൾ കഴിക്കുന്നത്നോ ക്കി…

മ്മ്… ദാ പിടിക്ക്  ചോപ്സ്റ്റിക്ക് അവൾക്കു നേരെ നീട്ടികൊണ്ട് അവൻ പറഞ്ഞു…

എന്നിട്ട് വേഗം കഴിക്ക്…

അവൾ കഴിച്ചു കഴിഞ്ഞാണ്  അവൻ അവിടെ നിന്നും എഴുന്നേറ്റത്…

ഉച്ചക്ക് താഴെ  റെസ്റ്റോറന്റിൽ പോകാം….

അതും പറഞ്ഞവൻ  തന്റെ സീറ്റിൽ പോയിരുന്നു ലാപ്പിൽ  എന്തൊക്കെയോ പണിയിൽ ആയി.. ഇടക്കിടെ അവൻ അവളെ  ശ്രെദ്ധിക്കുന്നുണ്ടായിരുന്നു..

വാമി അവിടെയുള്ള സോഫയിൽ ഇരുന്നു ഉറങ്ങിപ്പോയി…

അവൻ പതിയെ  ലാപ് അടച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു… നെറ്റിയിൽ കൈ ചേർത്ത്… ചൂട് ഉണ്ടോ എന്ന് നോക്കി… ചെറിയ ചൂട്  ഉണ്ടെന്നു തോന്നിയതും  അവൻ  ഡ്രായറിൽ നിന്നും  മെഡിസിൻ ബോക്സ്‌ എടുത്തു  കോൾടിനുള്ള ടാബ്ലറ്റും വെള്ളവും എടുത്തുകൊണ്ടു വന്നു അവളെ പതിയെ തട്ടി വിളിച്ചു മെഡിസിൻ നൽകി… അവൾ അത് വാങ്ങി കഴിച്ചിട്ട് വീണ്ടും കിടന്നു.. അവൻ കോട്ട് ഊരി  അവളെ പൊതിഞ്ഞു കൊണ്ട്  അവളുടെ  നെറ്റിയിൽ പതിയെ തലോടി….

ഉച്ചക്ക് മഹി വന്നവനെ ഫുഡ്‌ കഴിക്കാൻ വിളിച്ചെങ്കിലും  അവൻ പോയില്ല…. അവൾ നല്ല ഉറക്കത്തിൽ ആയിരുന്നു…

അതുകൊണ്ട് മഹിയോട് പൊയ്ക്കോളാൻ പറഞ്ഞു… വാമി ഉണർന്നു നോക്കുമ്പോൾ  തന്നെ തന്നെ  നോക്കി ഇരിക്കുന്ന  ദക്ഷിനെ  ആണ് കണ്ടത്.. അവൾ ഉണർന്നെന്നു കണ്ടതും അവൻ അവൾക്കടുത്തേക്ക് ചെന്നു… ഇപ്പോൾ എങ്ങനെ ഉണ്ട്…. കുഴപ്പം ഇല്ല… മ്മ്..എന്നാൽ വാ.. പോകാം..

മഹിയോട് താനിന്നു നേരത്തെ പോവാണെന്നു പറഞ്ഞു.. ദക്ഷ്   വാമിയെയും കൂട്ടി  അവിടെ ഉള്ള റെസ്റ്റോറന്റിൽ നിന്നും ഫുഡ്‌ പാഴ്‌സൽ വാങ്ങി വീട്ടിലേക്ക് പോയി..

തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *