ദിവസങ്ങൾക്ക് ശേഷം ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ട രാമകൃഷണൻ തല പൊക്കി നോക്കി. രാമകൃഷ്ണൻ പുഞ്ചിരിച്ചു പെൺകുട്ടി ഗേറ്റ് തുറന്ന് അകത്ത് കയറി…….

Selling happiness……

Story written by Suresh Menon

“സർ ഒരു കേരള……. “

പത്രം വായിച്ചു കൊണ്ടിരുന്നപ്പോൾ പതിവുപോലെയുള്ള ശബ്ദം കേട്ട രാമകൃഷ്ണൻ തല പൊക്കി

” വേണ്ട” പുഞ്ചിരിച്ചു കൊണ്ടുള്ള രാമകൃഷ്ണൻ്റെ മറുപടി

എന്നും രാവിലെ ഇത് വഴി പോകും. ലോട്ടറി ടിക്കറ്റുമായി അയാൾ……. രാമകൃഷ്ണൻ അത് നിരസിക്കും…..

*******************

“അയ്യോ ഇതയാളല്ലെ……. “

വൈകുന്നേരം ചെടികൾക്ക് നനച്ചു കൊണ്ടിരുന്ന രാമകൃഷ്ണൻ ഭാര്യയുടെ ശബ്ദം കേട്ട് അകത്തേക്ക് ചെന്നു

ടിവിയിലെ വാർത്ത വേദനിപ്പിക്കുന്നതായിരുന്നു

“റോഡ് മുറിച്ചു കടക്കുമ്പോൾ എതിരെ വന്ന പിക്കപ്പ് വാനിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ തൽക്ഷണം മരിച്ചു “

************************

“സർ ഒരു ലോട്ടറി ടിക്കറ്റ് എടുക്കുമൊ “

ദിവസങ്ങൾക്ക് ശേഷം ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ട രാമകൃഷണൻ തല പൊക്കി നോക്കി. രാമകൃഷ്ണൻ പുഞ്ചിരിച്ചു പെൺകുട്ടി ഗേറ്റ് തുറന്ന് അകത്ത് കയറി.

“മോള് ഏതാ ഇത് വരെ കണ്ടിട്ടില്ലല്ലൊ “

“ഞാന് വണ്ടി മുട്ടി മരിച്ച ഷാജഹാൻ്റെ മോളാ..”

ഹോ …. ” “പഠിക്കുന്നില്ലെ”

“പത്താം ക്ലാസ് പാസ്സായി , ”

“പിന്നെ…..”

“പറ്റില്ല സർ .വീട്ടിലെ കാര്യമൊക്കെ വല്യ കഷ്ടാ “

രാമകൃഷ്ണൻ രണ്ട് ടിക്കറ്റെടുത്തു

“ഒന്ന് മോള് വെച്ചൊ .. ഭാഗ്യം വരും”

“വേണ്ട സർ ….. ഞങ്ങളൊക്കെ selling happiness ന് മാത്രം വിധിക്കപെട്ടവരാണ്. ….. അനുഭവിക്കാനുള്ള യോഗമൊന്നുമില്ല”

രണ്ട് ടിക്കറ്റിൻ്റെ പണം വാങ്ങി ആ പെൺകുട്ടി യാത്ര പറഞ്ഞു പോയി…..

എല്ലാം കേട്ടുകൊണ്ടിരുന്ന രാമകൃഷ്ണൻ്റെ ഭാര്യ സുജ പതിയെ പറഞ്ഞു

“നമുക്കവളെ പഠിപ്പിക്കാം “

” Selling happiness… “

രാമകൃഷ്ണൻ ഒരു പുഞ്ചിരിയോടെ തിരിച്ചു ചോദിച്ചു……

മറുപടിയെന്നോണം സുജ ഒരു നിമിഷം കണ്ണുകളടച്ചു……..

” സൈക്കിളിൽ റോഡ് മുറിച്ചു കടക്കവെയാണ് എതിരെ വന്ന ബസ്സിടിച്ച് പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനി മരിച്ചത് ‘ റവന്യു വകുപ്പിൽ ഉദ്യോഗസ്ഥനായ രാമകൃഷ്ണൻ്റെ ഏക മകളാണ് അന്തരിച്ച വിദ്യാർത്ഥിനി രോഹിണി “

രാമകൃഷ്ണൻ സുജയെ തന്നോട് ചേർത്ത് പിടിക്കുമ്പോഴും ഒരു വർഷം മുമ്പ് നടന്ന അപകട ദൃശ്യങ്ങൾ ഒരു സിനിമ കണക്കെ കണ്ണടച്ച സുജയുടെ മനസ്സിലൂടെ ഓടുകയായിരുന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *