ദക്ഷാവാമി ഭാഗം 50~~ എഴുത്ത്:- മഴമിഴി

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

…അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അവന്റെയും അവളുടെയും രൂപം മനസ്സിൽ മിന്നി മറഞ്ഞുകൊണ്ടിരുന്നു.. അലറി കരയാണമെന്ന് തോന്നി എങ്കിലും  അവൾ സ്വയം അവളോട്‌ ചോദിച്ചു… താൻ അയാളുടെ ആരാണ്.. ഒരിക്കൽ എങ്കിലും   തന്നെ ഇഷ്ടം ആണെന്ന് അയാൾ പറഞ്ഞിട്ടുണ്ടോ…താലിയുടെ ബന്ധമാണെകിൽ അതിന്റെ  ബന്ധം എന്താണെന്നു  താലി കെട്ടുമ്പോഴേ തനിക്ക് അറിയാവുന്നത് അല്ലെ…

അവൾ ഓരോന്ന് ഓർത്തു കരഞ്ഞു കൊണ്ടിരുന്നു.. കുറച്ചു കഴിഞ്ഞു.. അവന്റെ റൂമിൽ നിന്നും  ആ പെണ്ണ് ഇറങ്ങി വന്നു.. വാമിയെ കണ്ടതും അവൾ ചെറുതായൊന്നു ഞെട്ടി.. എന്നിട്ട് അവൾക്കടുത്തേക്ക് ചെന്നു… അവളെ പുച്ഛത്തോടെ നോക്കി കൊണ്ട് അവൾ പറഞ്ഞു… എന്റെ തൊഴിൽ ആണിത് .. ക്യാഷ്  കിട്ടിയാൽ ഞങ്ങളെ പോലുള്ളവർ വരും ..പോകും .

വാമി അവൾ പറയുന്നത് ഒരു ഞെട്ടലോടെ ആണ് കേട്ടിരുന്നത്…ഇതിനു മുൻപും  ഞങ്ങൾക്കിടയിൽ ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്… ഞാൻ മാത്രമല്ല  വേറെ എത്ര  എത്ര    പെണ്ണുങ്ങൾ ഇവരെപോലുള്ളവരുടെ കൂടെ കിടക്ക പങ്കിടാൻ ചെന്നിട്ടുണ്ട്..

അവൾ പറയുന്നത്  വളരെ അറപ്പോടെ ആണവൾ കേട്ടിരുന്നത്.. തന്റെ ദക്ഷേട്ടൻ  അങ്ങനത്തെ ഒരാളാണോ?പക്ഷെ  താൻ ഇന്ന് കണ്ടത് തന്റെ കണ്ണുകൾ തന്നോട്   കള്ളം പറയുമോ? തന്നെ സഹതാപത്തോടെ  നോക്കി കൊണ്ടു ഇറങ്ങി പോകുന്നവളെ   വേദനയോടെ  അവൾ നോക്കി ഇരുന്നു..

ഇനി  ഒരു നിമിഷം തനിവിടെ നിൽക്കില്ല.. തനിക് ഇവിടെ നിൽക്കാൻ  കഴിയില്ല…

ഓരോന്ന്  ആലോചിച്ചു അവൾ സോഫയിൽ കിടന്നു..

ദക്ഷ്.. വല്ലാത്ത തലവേദനയോടെയാണ് എഴുന്നേറ്റു വന്നത്…അവൻ വരുമ്പോൾ വാമി സോഫയിൽ ചുരുണ്ടു കിടപ്പുണ്ട്.. അവൻ അവൾക്കടുത്തു വന്നിരുന്നു അവളെ തട്ടി വിളിച്ചു.. പെട്ടന്നവൾ  അവനെ തള്ളിമാറ്റി കൊണ്ട് അലറി.. എന്നെ തൊടരുത്…

ഹേയ്…. വാമി.. തനിക്കെന്താ.. പറ്റിയെ… താൻ എന്താ ഇങ്ങനെ ഒക്കെ പറയുന്നത്..തന്റെ മുഖമൊക്കെ എന്താ വീങ്ങി ഇരിക്കുന്നത്.. താൻ കരഞ്ഞോ?

നിങ്ങൾ മാറിക്കെ… എന്റെ അടുത്തേക്ക് വരരുത്…

നിങ്ങളെ കാണുന്നത്   തന്നെ എനിക്ക് വെ റുപ്പാണ്…അറപ്പാണ്…

എന്റെ അടുത്തേക്ക് വന്നാൽ സത്യമായിട്ടും ഞാൻ  എങ്ങോട്ടെങ്കിലും ഇറങ്ങി പോകും….പിന്നെ ജീവനോടെ എന്നെ കാണില്ല.. ഭ്രാന്തിയെ പോലെ പറയുന്ന അവളെ  നോക്കി കൊണ്ട്.. എല്ലാം തകർന്നവനെ  പോലെ അവൻ പിന്നിലേക്ക് നീങ്ങി ഇരുന്നു..

അവൻ എന്തൊക്കെ പറഞ്ഞിട്ടും അതൊന്നും കേൾക്കാൻ അവൾ കൂട്ടാക്കിയില്ല… അവളുടെ അപ്പോഴത്തെ മുഖഭാവം അവനെ വല്ലാതെ തളർത്തി കളഞ്ഞു.. കാരണം എന്താണെന്നു പറയാതെ  തന്നെ വെറുപ്പാണെന്നു പറയുന്ന അവളോട് അവനും ദേഷ്യം തോന്നി…

പതിയെ പതിയെ രണ്ടു പേർക്കും ഇടയിൽ  അകൽച്ച തുടങ്ങി…ആ അകൽച്ച പതിയെ മൗനത്തിലേക്കു മാറി..മൗനം  ചിലപ്പോഴൊക്കെ  ആളി കാത്താറുണ്ട് പക്ഷെ അത് അവരവരുടെ മനസ്സിൽ  മാത്രം ഒതുങ്ങി….

വാമിയുടെ പെട്ടന്നുള്ള മാറ്റം ദക്ഷിനെ  വല്ലാതെ ചൊടിപ്പിച്ചു… അവൻ അവളോട് അതൊരു വാശിയായി മാറി.. അവനെ കാണിക്കാൻ വേണ്ടി വാമി മനഃപൂർവ്വം  ഓരോന്നും ചെയ്തു കൂട്ടി..

ആദ്യമൊക്കെ അവളുടെ കാട്ടി കൂട്ടലുകൾ   അവൻ കണ്ടില്ലെന്നു നടിച്ചു.. കോളേജിൽ നിന്ന് മിക്ക ദിവസവും വാമി ലേറ്റ് ആയിട്ട് വരാൻ തുടങ്ങിയതോടെ ദക്ഷ്   ദേഷ്യപ്പെടാൻ തുടങ്ങി..

ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കും.. അവൾ വാശിയോട് പറഞ്ഞു.. അതിനുള്ള മറുപടി  ആയി അവന്റെ കൈ  അവളുടെ കവിളിൽ  പതിഞ്ഞു..

നിങ്ങൾ എന്നെ തല്ലിയാലും കൊന്നാലും ശെരി.. ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കും… അവൾ വാശിയോട്  വീണ്ടും പറഞ്ഞു..

അടുത്ത ദിവസം തന്നെ അവൾ ലിയയുടെ ഹോസ്റ്റലിലേക്ക് മാറി.. ഇതറിഞ്ഞ മഹി  ദക്ഷിനെ  കുറ്റപ്പെടുത്തി നീ അവളെ ഉപദ്രവിച്ചിട്ടാകും അവൾ കടുത്ത നിലപാട്  എടുത്തത്.. ഞാൻ അവളോട് തിരക്കട്ടെ എന്നും പറഞ്ഞു   മഹി അവളെ കാണാൻ  പോയി.. അവനോട് അവൾ ഒന്നും പറഞ്ഞില്ല..

അവളുടെ മുഖത്തെ വിരൽ പാടുകളിൽ നിന്നും  അവൻ അവളെ ഒരുപാട് തല്ലിയിട്ടുണ്ടെന്നു മഹിക്ക് മനസ്സിലായി.. അവർ ഇപ്പോൾ  അകന്നു നിൽക്കുന്നതാണ് നല്ലതെന്നു മഹിക്കും തോന്നി… അതുകൊണ്ട് തന്നെ അവൻ ദക്ഷിനെയും അവന്റെ വീട്ടുകാരെയും പറഞ്ഞു മനസ്സിലാക്കി..

അപ്പോഴും പിണക്കത്തിന്റെയും വാശിയുടെയും കാരണം അവരാരും അറിഞ്ഞില്ല.. പലപ്പോഴും ലിയയോട് ഒന്നും പറയാനാകാതെ വാമിയുടെ ഉള്ളം വിങ്ങി പൊട്ടി കൊണ്ടിരുന്നു.. ലിയ ചോദിച്ചു അവളെ ബുദ്ധിമുട്ടിക്കാനും നിന്നില്ല.. അവൾക്കു എപ്പോൾ പറയാൻ തോന്നുന്നോ അന്ന് പറഞ്ഞാൽ മതിയെന്ന്   അവളും വിട്ടു..

പരസ്പരം കാണാതെ രണ്ടുപേരുംമുന്നോട്ടു പോയി.. പകൽ  എങ്ങനെയും കടന്നുപോകും. പക്ഷെ രാത്രി പലപ്പോഴും  കണ്ണീരിൽ കുതിർന്ന  ഓർമ്മകൾ   സമ്മാനിച്ചു വേദനിപ്പിച്ചു രസിച്ചു കൊണ്ടിരുന്നു

ദക്ഷിനും അവളെ മറക്കാൻ കഴിയാതെ  പലപ്പോഴും അവനവളെ  കാണാൻ കോളേജിൽ വരാൻ തുടങ്ങി.. അപ്പോഴെല്ലാം വാമി അവനെ ആട്ടിപായിച്ചു കൊണ്ടിരുന്നു…അവളിൽ നിന്നും വീഴുന്ന പല വാക്കുകളും അവന്റെ  മനസ്സിനെയും അഭിമാനത്തേയും വ്രണപ്പെടുത്തി കൊണ്ടിരുന്നു…

നീ ഒന്നോർത്തോ … എന്നിൽ നിന്നും നിനക്ക് ഒരു മോചനം ഇല്ല.. നീ ഒപ്പിട്ടുതന്ന പേപ്പറുകൾ ഇന്നും എന്റെ പക്കൽ ഭദ്രമായി ഇരിപ്പുണ്ട്.. വെല്ലു വിളിയോടെ പറയുന്ന അവനെ വെറുപ്പോടെ അവൾ നോക്കി നിന്നു…..

നിത്യക്ക്  5 മാസം തുടങ്ങി.. അവളെ മഹി ഇതൊന്നും അറിയിച്ചില്ല.. പതിയെ പതിയെ ദക്ഷ്   മദ്യപാനം  തുടങ്ങി. ഓഫീസിൽ വരുന്നത്  തന്നെ വിരളമായി..

പല തവണ   മഹി അവനെ വന്നു കണ്ടെങ്കിലും അവനിൽ നിന്നും ഒരു മാറ്റവും ഉണ്ടായില്ല.. അവനേ   ഉപേക്ഷിച്ചു പോയ  അവളുടെ മുന്നിൽ നീ പോയി യാചിച്ചെന്നു ഞാൻ അറിഞ്ഞാൽ അന്ന് ഞാൻ  മ രിച്ചിരിക്കും..

ദക്ഷിന്റെ വാശി അറിയാവുന്നത് കൊണ്ട് അവൻ വാമിയെ കാണാൻ പോയില്ല.. എല്ലാവരും ദക്ഷിനെ  കുറ്റപ്പെടുത്തി.. അവനതിനേ എതിർക്കുകയോ  വാതിക്കുകയോ ചെയ്തില്ല.. എല്ലാം തന്റെ തെറ്റായി അവൻ സ്വയം ഏറ്റെടുത്തു…

ദക്ഷിനെ മറക്കാനായി വാമി  പല രീതിയിലും ശ്രെമിച്ചു.. പക്ഷെ പരാജയം ആയിരുന്നു ഫലം… അവൾ എന്തിനു ഇങ്ങനെ വാശി കാണിക്കുന്നെന്നു ലിയക്ക് മനസ്സിലായില്ല.. അവളെ ഇത്രയും  ബോൾഡായി അവൾ ഇതുവരെ കണ്ടിട്ടില്ല.. അവളത്  വാമിയോട് പറയുമ്പോൾ വാമിയുടെ മറുപടി  ഇങ്ങനെ ആയിരുന്നു..?സാഹചര്യം ആണ് നമ്മളെ   ജീവിക്കാനും സംസാരിക്കാനും പഠിപ്പിക്കുന്നത്..

നീ പോയതിൽ പിന്നെ മൗനം  മൂടിയ  പകലുകൾ എനിക്ക് കൂട്ടായി..നിന്നെ കുറിച്ചോർത്തു ഉറക്കെ നിലവിളിക്കുന്ന രാത്രികളും  പ്രാണൻ കൊടുത്തു വളർത്തിയ   ചെടിയിൽ പാതി വിരിഞ്ഞ പൂക്കളും വാടി കൊഴിഞ്ഞ ഇതളുകളും സ്വപ്നത്തിന്പോലും കടന്നുവരാൻ കഴിയാത്ത  വീഥികളിൽ  മിഴികളിൽ നിന്നും കോർത്തൊലിച്ച നൊമ്പരകണങ്ങളാൽ   എന്റെ ഹൃദയത്തെ വീണ്ടും വീണ്ടും വ്രണപ്പെടുത്തി കൊണ്ടിരിക്കുന്നു..

ഇതിൽ നിന്നൊരു മുക്തി എനിക്ക് എന്നാണ്.. അവൾ പുറത്തേക്കു വന്ന തേങ്ങലുകൾ ചുണ്ടുകളാൽ കടിച്ചമർത്തി .. തന്റെ കണ്ണീരു വീണു കുതിർന്ന   തലയിണയും ചേർത്ത് പിടിച്ചു കിടന്നു…

തന്റെ മുന്നിൽ ഇരിക്കുന്ന വോഡ്കയുടെ അവസാനത്തെ തുള്ളിയും അകത്താക്കി ചുമരിൽ ചാരി അവൻ ഇരുന്നു.. എവിടെ നോക്കിയാലും അവളുടെ മുഖം മാത്രം  വർധിച്ച ദേഷ്യത്തോടെ കയ്യിൽ ഇരുന്ന ബോട്ടിൽ വലിച്ചെറിഞ്ഞു കൊണ്ടു അവൻ അലറി..

നിന്റെ മൗനത്തിനു എന്നെ  ഒരുപാടു വേദനിപ്പിക്കനാവും അത് സത്യമാണ്.. പക്ഷെ അതിനെന്നെ ഒരിക്കലും കൊല്ലാൻ ആവില്ല തീർച്ചയാണ്..

കാരണം നിന്നെ സ്നേഹിച്ചത് ഞാൻ എന്റെ ഹൃദയം കൊണ്ടാണ്.. ആ ഹൃദയം നിലക്കാതെ  ഒരു മൗനത്തിനും  അത് നൽകുന്ന മുറിവുകൾക്കും എന്നെ കൊ ,ല്ലാൻ കഴിയില്ല.. ചിലപ്പോൾ രക്തം പൊടിഞ്ഞേക്കാം പക്ഷെ എന്നെ കൊ ,ല്ലാൻ കഴിയില്ല…

അങ്ങനെ one month മുന്നോട്ടുപോയി വാമി  പലതും മറക്കാൻ പഠിച്ചു.. കാലം  മായിക്കാത്ത മുറിവുകൾ  ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല… അവൾ സ്വയം അവളെ പറഞ്ഞു വിശ്വസിപ്പിച്ചു…ദേഷ്യത്തിന്റെ മൂടുപടം  അണിഞ്ഞു…

അവൾ പതിയെ ദക്ഷിനെ മറന്നു തുടങ്ങിയാതായി  അഭിനയിച്ചു .. അവനും അവളെ ശല്യപ്പെടുത്താൻ വന്നില്ല…

അവൾ തന്റെ പഠിത്തത്തിൽ കോൺസെൻട്രേറ്റ് ചെയ്തു… ദക്ഷ് വീണ്ടും പഴയത്  പോലെ കമ്പനിയിൽ വന്നു തുടങ്ങി.. മഹിക്ക് അവനെ കാണുമ്പോഴെല്ലാം വല്ലാത്ത സങ്കടം വരും..അവന്റെ കണ്ണുകളിൽ ഇപ്പോൾ ആ പഴയ തിളക്കം ഇല്ല.. അതെവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു…

നീ എന്തിനാടാ മഹി  എന്നെ കാണുമ്പോൾ സങ്കടപെടുന്നത്.. ഞാൻ ഇപ്പോൾ ഫ്രീ ആണ്.. ഞാൻ സന്തോഷവാനാണ്…

ദേ.. മഹി… വീണ്ടും നീ  കണ്ണ് നിറക്കല്ലേ…. ഞാൻ അവളെ മറന്നെടാ… ഒരിക്കലും എന്റെ ജീവിതത്തിൽ അവൾക്കിനി സ്ഥാനം ഇല്ല .. അവൾ സന്തോഷമായിട്ട്  ജീവിക്കട്ടെടാ… നിനക്കും അതല്ലേ സന്തോഷം… നേടി എടുത്തതിനേക്കാൾ ഭംഗിയുണ്ട്…അത്രമേൽ ഇഷ്ടപെട്ട ചില നഷ്ടങ്ങൾക്ക്…

മറക്കുവാൻ എന്നെന്നേക്കുമായി നിർബന്ധിക്കുകയാണല്ലേ  നീ നിന്നെ തന്നെ എന്നിൽ നിന്നും…ഞാൻ അതിനു ശ്രെമിക്കാം…

എന്തോ കാര്യമായി ആലോചിച്ചിരിക്കുന്ന അവനോട് മഹി ചോദിച്ചു

നിനക്ക് അവളെ ശരിക്കും മറക്കാൻ കഴിയുമോടാ.. ദക്ഷേ…..

ഇല്ലായിരിക്കാം… പക്ഷെ മറന്നല്ലേ  പറ്റു…. ഞാൻ ഇപ്പോൾ മറക്കാൻ ശ്രെമിച്ചു തുടങ്ങിയെടാ…

എന്നാലും നിങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചത്… നീ അവളോട് ചോദിച്ചില്ലേ…. ചോദിച്ചു ഒരായിരം തവണ…. പക്ഷെ അവൾ മൗനം കൊണ്ടെന്നെ തോൽപിച്ചു കളഞ്ഞു…

എന്നാലും നീ ഓർത്തു നോക്കിയേ അന്ന് എന്താണ് ഉണ്ടായതെന്നു…

ദക്ഷ് അന്നത്തെ ദിവസം ഓർത്തു…

ഓഫീസിൽ നിന്നും ഞാൻ ഉച്ചക്ക് വീട്ടിൽ വന്നു.. വാമി വന്നിട്ടുണ്ടായിരുന്നില്ല.. അവൾക്കിഷ്ടമുള്ള   സാന്റ് വിച്ചും വാങ്ങി കൊണ്ടാണ് ഞാൻ വന്നത്..

ഒരു മൂന്നുമണി  ആയപ്പോൾ  എന്നെ കാണാൻ  നമ്മുടെ ഓഫീസിലെ   ജേക്കബ് വന്നു… അയാളു മായി സംസാരിച്ചിരുന്നു ഞങ്ങൾ ഓരോ സ്കോ ,ച്ചും കഴിച്ചു… അവൻ ആണ് സ്കോ, ച് കൊണ്ടുവന്നത്..

വാമി കൂടെ ഉള്ളതുകൊണ്ട് ഞാൻ അതികം ഓവർ ആയി കഴിക്കാറില്ല…  അവൻ എപ്പോൾ പോയെന്ന് ഒന്നും എനിക്ക് ഓർമയില്ലേടാ.. ഞാൻ ഉറങ്ങി പോയി….

ഞാൻ ഉണരുമ്പോൾ ഞാൻ ബെഡിൽ ആയിരുന്നു… ഞാൻ എഴുനേറ്റ്  ഹാളിൽ വരുമ്പോൾ വാമി സോഫയിൽ ചുരുണ്ടു കൂടി കിടക്കുകയായിരുന്നു.. അവളെ ഞാൻ പതിയെ തട്ടി വിളിച്ചു.. അത് കഴിഞ്ഞു ഉണ്ടായ കോലാഹലങ്ങൾ  നിനക്ക് ഞാൻ പറഞ്ഞു അറിയാല്ലോ?

നീ… ജേക്കബ് മായി സ്കോ, ച്ച് കഴിച്ചതിനു ശേഷം എന്തോ സംഭവിച്ചിട്ടുണ്ട്….

എടാ…. വാമിയോട് അവനിനി  വല്ല വേണ്ടാദീനവും കാണിച്ചോ….

എന്നാൽ അവന്റെ അന്ത്യം ആണ്…കടപ്പല്ല് ഞെരിച്ചമർത്തികൊണ്ട് ദക്ഷ് പറഞ്ഞു  ..അവനെ ഞാൻ കൊ ,ല്ലും…

നമുക്ക് എന്തായാലും അവനോട് ചോദിക്കാം.. അവൻ എന്താണ് പറയുന്നതെന്ന് അറിയാമല്ലോ?

അവൻ ഇപ്പോൾ  എവിടെ കാണും.. ഞാൻ അജോയോട് ചോദിക്കട്ടെ….

ഡാ അവൻ  ഈവെനിംഗ് ഹോട്ടൽ സ്റ്റാറിൽ  വരുമെന്ന് ….

എന്നാൽ നമുക്ക്  ഈവെനിംഗ് അങ്ങോട്ട് പോവാം

തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *