ദ്വിതാരകം~ഭാഗം 22~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുൻ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹരിയേട്ടാ….ഇതെന്താ….. ഞാനടുത്തു വരുമ്പോഴേല്ലാം ഇങ്ങനെ ഒഴിഞ്ഞു മാറുന്നത്?ദേ ഇവിടെ ഉള്ളവർക്കെല്ലാം നമ്മളോട് എന്ത് ബഹുമാനമാണെന്ന് നോക്കിക്കേ….എന്താ കാര്യം? അറിയുമോ ഹരിയേട്ടന്?അറിയില്ലെങ്കിൽ ഞാൻ പറയാം അത് മറ്റൊന്നുമല്ല…..എന്റെ അച്ഛൻ……അച്ഛന്റെ സ്വാധീനം, പണം….
മനസ്സിലായോ…..?അത് കൊണ്ട് ഹരിയേട്ടൻ ഞങ്ങളെ വെറുതെ നാണം കെടുത്തരുത്….എന്റെ കൂടെ വാ…. ഏകദേശം 200പവൻ എടുത്തുവച്ചിട്ടുണ്ട്….. ഹരിയേട്ടൻ അതൊന്ന് നോക്കിക്കേ….. എന്നിട്ട് ഏതെങ്കിലും ഇഷ്ടപ്പെടാത്തത്ഉ ണ്ടെങ്കിൽ അത് നമുക്ക് മാറ്റിയെടുക്കാം……

ഹരി മനസ്സില്ലാ മനസ്സോടെ ഗംഗയ്ക്കായി എടുത്ത് വച്ചിരിക്കുന്ന സ്വർണ്ണം ഒരുവട്ടം. നോക്കി.

ഗംഗാ ഇത്രയും സ്വർണത്തിന്റെ ആവശ്യമെന്താ….? എന്തിനാ വെറുതെ ഇത്രയും പൈസ കളയുന്നത്? ഹരിയേട്ടാ….. ഹരിയേട്ടനിപ്പോൾ എന്താ വിളിച്ചത്…? ഗംഗ എന്നോ? ആള് മാറിയത് ഹരിയേട്ടൻ ഇപ്പോഴും അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു.
ഞാൻ ഗംഗയല്ല മൃദുലയാ…….

സോറി മൃദുല… ഞാൻ പെട്ടെന്ന് അങ്ങ് വിളിച്ചു പോയതാ.. ഇനി മുതൽ അങ്ങനെയൊന്നും ഉണ്ടാവില്ല… ഇതൊരു പ്രശ്നമായി എടുക്കണ്ട.

ഹരി സ്വയം ശപിച്ചു പോയി…. തന്റെ മനസ്സിൽ ആഴത്തിൽ ഇറങ്ങിയ പേരാണ് ഗംഗ….. തന്റെ ജീവന്റെ ഒരു ഭാഗമായിരുന്നവൾ…… ഇന്നവൾ എനിക്കാരുമല്ല…. അവളെ ഇപ്പോൾ ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ….. ഹരി വളരെ അധികം ആഗ്രഹിച്ചു.

ഹരിയേട്ടാ… ദാ നോക്ക്……ഇവരെത്ര നേരമായി നമുക്ക് വേണ്ടി നോക്കി നിൽക്കുന്നു?ഏട്ടനിഷ്ടമല്ലാത്ത ഒന്നും……ഞാനെടുക്കുന്നില്ല… ഒന്ന് സെലക്ട്‌ ചെയ്യ്….മൃദുല ഹരിയുടെ കയ്യിൽ മുറുകെ പിടിച്ചു.

എനിക്ക് ഇതെല്ലാം നല്ലതായിട്ടാ തോന്നിയത്….. ഒന്നും മാറ്റേണ്ട ആവശ്യമില്ല.

ആ ഹരിയേട്ടാ താലിമാല എടുക്കണ്ടേ? എത്ര പവനാ എടുക്കുന്നേ…?

അത് ഞാൻ പിന്നെ എടുത്തോളാം… ഇപ്പോഴല്ല അടുത്ത ദിവസം.. മൃദുലാ…. നിനക്ക് താലി മാല എന്നും ഇട്ടുകൊണ്ട് നടക്കാനല്ലേ?

ഇതെന്ത് ചോദ്യമാ ഹരിയേട്ടാ…? എന്നും ഇടാനാ താലിമാല. അത് ചെറുതൊരെണ്ണം?വാങ്ങിക്കണം. അത് പിന്നെ…. ഹരിയേട്ടാ താലിമാല ഒരു പത്തു പവനെങ്കിലും വേണം. അല്ലെങ്കിൽ ഇത്രയും സ്വർണ്ണം കൊണ്ടുവരുന്ന എനിക്ക് ഇത്തിരിപോന്ന മാല ഇട്ടാൽ നാണക്കേട് ഹരിയേട്ടന് തന്നെയാ……അതുകൊണ്ട് മാല ഏതായാലും പത്തു പവൻ ഉണ്ടാകണം…

ഹരി ഒരു നിമിഷം സ്ഥബ്ധനായി ഇരുന്നു.

ഹരി സ്വർണ്ണം എടുത്തു കഴിഞ്ഞപ്പോൾ തന്നെ അവിടെ നിന്നും തിരിച്ചുപോന്നു. ഹരിയെ മൃദുലയുടെ വീട്ടുകാർക്കെല്ലാം വല്ലാതങ്ങ് ഇഷ്ട്ടപ്പെട്ടു.

************************

സുഭദ്രാമ്മ ഹരി വരുന്നതും നോക്കി ഇരുന്നു. ഹരി വന്നപ്പോൾ ചോദിച്ചിട്ടും ചോദിച്ചിട്ടും തീരാത്തപോലെ ചോദ്യങ്ങളുമായി സുഭദ്രാമ്മ രംഗത്തിറങ്ങി. മോനേ ഹരി അവൾക്ക് അവർ കൊടുക്കാനിരിക്കുന്ന സ്വർണ്ണത്തിന്റെ കണക്ക് വല്ലതും പറഞ്ഞോ…..?

എനിക്കൊന്നും അറിയില്ല….. കുറച്ചുകഴിയുമ്പോൾ ഫോണിൽ കൂടി സംസാരിക്കില്ലേ….. അപ്പോൾ ചോദിച്ചാൽ മതി…….എനിക്ക് ഈ സ്വർണത്തിന്റെ കണക്കൊന്നും അറിയില്ല. മനസ്സിലായോ….. വേറൊരു കാര്യം കൂടിയുണ്ട്…… അവർക്ക് താലി മാല പത്തു പവൻ വേണം… അതെവിടെ നിന്ന്ഉ ണ്ടാക്കുമെന്ന് ആലോചിച്ചു നോക്ക്…..

പത്തു പവനോ….? അത് എവിടെ നിന്ന് മേടിക്കാനാ? എന്റെ കയ്യിൽ എവിടെ നിന്നാ പൈസ……? നീയല്ലേ പൈസ ഉണ്ടാക്കേണ്ടത്?അതിന് എന്നോടെന്തിനാ പറയുന്നത്? അവര് അവരുടെ മകൾക്ക് അതുപോലെ വാരിക്കോരി സ്വർണ്ണം കൊടുക്കുമ്പോൾ നമ്മളോട് പത്തു പവൻ ചോദിച്ചതിൽ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല…… അവൾ കൊണ്ടുവരുന്ന സ്വർണ്ണം മുഴുവൻ നിനക്കുള്ളതല്ലേ?
പിന്നെന്താടാ……

പത്തല്ല മറിച്ച് ഇരുപത് പറഞ്ഞാലും അവരെ തെറ്റ് പറയാൻ പറ്റുമോ?

ഇല്ല തെറ്റ് പറയണ്ട….. എടുത്ത് തലയിലേയ്ക്ക് വച്ചോ……. ഓരോന്നും ഓർത്തിരുന്നോ അമ്മ….. മൃദുല അല്ലേ ആള്. അമ്മ വിവരമറിയാൻ പോകുന്നതേ ഉളളൂ……

എന്ത് വിവരമാടാ ഞാൻ അറിയുന്നത്? നിന്റെ തുള്ളൽ എന്താണ് എന്ന് എനിക്കറിയാം. അവൾ പോയില്ലേ. നിനക്ക് ഇനിയും നാണമില്ലേടാ….?

മൃദുല എന്റെ മരുമകളായി എന്റെ വീട്ടിലെത്തും…. നീ കണ്ടോ… നിന്റെ ജീവിതം നല്ല രീതിയിൽ ആക്കാൻ അമ്മ എടുത്ത തീരുമാനമാ ഇത്….അവളാണ് ഈ വീടിന്റെ വിളക്ക്.ദൈവം കൊണ്ട് വന്ന നിധിയാണ് എനിക്ക് മൃദുല.

ആ നിധി അമ്മയുടെ മോന്റെ കയ്യിൽ നിൽക്കുമെന്ന് തോന്നുന്നുണ്ടോ? അങ്ങനെ വന്നാൽ.. അന്ന് അമ്മ ജീവനോടെ ഉണ്ടെങ്കിൽ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം അമ്മ തന്നെ പറ്റൂ…..

സുഭദ്രാമ്മയുടെ മുഖം ദേഷ്യത്താൽ ചുവന്നു…..

അമ്മ എത്ര ദേഷ്യപ്പെട്ടിട്ടും ഒരു കാര്യവുമില്ല. വരാനുള്ളത് ഞാൻ നേരത്തെ അമ്മയെ അറിയിച്ചു എന്ന് മാത്രം….. “അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും “. എന്നമ്മ കേട്ടിട്ടില്ലേ?അങ്ങനെ ചൊറിയാൻ തയ്യാറായി ട്ടിരുന്നോ……

തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *