ദ്വിതാരകം~ഭാഗം 24~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അനന്തു… ഇന്ന് ഹരിസാറിന്റെയും മൃദുലയുടെയും കല്ല്യാണമായിരുന്നു.

ഗംഗ എന്താ പറഞ്ഞത്? ഇന്ന് ഹരി സാറിന്റെ കല്യാണമായിരുന്നെന്നോ? എന്നിട്ട് ആരോടും ഒന്നും പറഞ്ഞില്ലല്ലോ?

ഗംഗാ നിന്റെ അമ്മയോട് പോലും ഒരു വാക്ക് പറയാനുള്ള മര്യാദ അവര് കാണിച്ചില്ലല്ലോ…… കഷ്ടം…. ഒരു വീടുപോലെ കഴിഞ്ഞവരാ നിങ്ങളെന്ന് നീ എപ്പോഴും പറയുമായിരുന്നല്ലോ…… എന്താ ഗംഗാ ആളുകൾ ഇങ്ങനെ. നമ്മൾ വിചാരിക്കുന്നത് പോലെയല്ല ആരും….. ചിരിച്ചുകൊണ്ട് കഴുത്തറക്കും…..അല്ലേ ഗംഗേ……

ഞാനെന്തു പറയാനാ അനന്തു…… ഓരോ മനുഷ്യരും ഓരോ സ്വഭാവക്കാരല്ലേ.. …….നമ്മൾ ചെയ്യാനുള്ളത് ചെയ്യുക….. ആരെന്തു കാണിച്ചാലും പറഞ്ഞാലും നമ്മൾ അത് നോക്കണ്ട അനന്തു…….

നമ്മൾ എന്നും നമ്മളായി തന്നെ ഇരിക്കണം…. ഞാൻ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാറില്ല അനന്തു……. പ്രതീക്ഷ കൂടി വരുമ്പോൾ ഒരു വീഴ്ച വന്നാൽ ആ വീഴ്ചയുടെ ആഘാതം നമ്മൾ താങ്ങില്ല. ശരിയല്ലേ ഞാൻ പറഞ്ഞത്. അതുകൊണ്ട് അധികം ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്.

അപ്പോൾ ഗംഗ എന്നിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ലേ?അനന്തു ചോദിച്ചു.

ഇല്ല അനന്തു…… ഞാൻ ഒന്നും പ്രതീക്ഷിക്കുന്നില്ല….. അല്ലെങ്കിലും എന്റെ പ്രതീക്ഷകളെല്ലാം ഒറ്റ നിമിഷം കൊണ്ട് തകിടം മറിഞ്ഞില്ലേ…. ഇപ്പോൾ എല്ലാം യാന്ത്രികമാണ്.

നമ്മൾ വിചാരിക്കുന്നതുപോലെ ജീവിതം മുന്നോട്ട് പോയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. നമുക്ക് പലതും പ്രതീക്ഷിക്കാം. പക്ഷെ അതെല്ലാം കിട്ടണമെന്നില്ല….. അതാണ് ജീവിതം……

ഗംഗാ നീ വല്ലാതെ വിഷമിക്കുന്നു എന്ന് എനിക്കറിയാം. പെട്ടെന്നൊരു വാശിക്ക് നീ എന്റെ ജീവിതത്തിലേക്ക് വന്നു. ഇപ്പോൾ നിനക്ക് ഒന്നും മേലാത്ത അവസ്ഥയാ അല്ലേ. എങ്കിൽ ഞാൻ നിന്നോട് ഒരു കാര്യം പറയട്ടെ…. സിസ്റ്ററമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട് നിനക്ക് നല്ല ഒരാളേ കണ്ടുപിടിക്കാൻ. ഇതുവരെ നീ അനുഭവിച്ച എല്ലാ കഷ്ടതകൾക്കും അവസാന മുണ്ടാകാൻ…. നിന്നെ മനസ്സിലാക്കുന്ന, നീ മനസ്സിലാക്കുന്ന ഒരാൾ വരണം…. ഞാൻ എനിക്കറിയാവുന്നവരോടൊക്കെ പറയുന്നുണ്ട്. എല്ലാം ശരിയാകും. പക്ഷെ നിന്റെ കണ്ണ് ഇനി നനയരുത്. അത്രേ ഉളളൂ എനിക്ക് പറയാൻ….

അനന്തു….. എന്തൊക്കെയാ ഈ പറയുന്നേ….. എന്നെ ഇവിടെ നിന്ന് ആരുടെ കൂടെ പറഞ്ഞു വിടാനാ നീ നോക്കുന്നെ…. ഞാൻ പോവില്ല അനന്തു…. എന്റെ അനന്തുനെ വിട്ട് ഞാൻ എവിടെയും പോവില്ല.അനന്തുവിന്റെ ഭാര്യയായി ഞാനിവിടെ കഴിഞ്ഞോളാം. അതാ അനന്തു എന്റെ സന്തോഷം….. എനിക്കിവിടെ നിന്ന് കിട്ടുന്ന സ്നേഹം സംരക്ഷണം അതെല്ലാം ഞാൻ ആസ്വദിക്കുന്നുണ്ട്. അനന്തുവിന്റെ ഭാര്യ എന്ന് പറയുമ്പോൾ തന്നെ ഇവിടെ ഉള്ളവർക്ക് നൂറു നാവാ….. അങ്ങനെയുള്ള ഈ സ്നേഹദീപം വിട്ട് ഞാനെങ്ങോട്ടുമില്ല.. അനന്തുവിന്റെ വീൽചെയറിനു മുൻപിൽ മുട്ട് കുത്തി കൈകൾ കൂപ്പിക്കൊണ്ട് ഗംഗ നിന്നു.

എനിക്ക്..എനിക്ക് അനന്തുവിനോട് ഒരു ദേഷ്യവുമില്ല… ഇഷ്ടാണ്….. ഞാൻ നോക്കിക്കോളാം….. ഞാൻ…. ഞാൻ…. അനന്തുവിനെ തിരിച്ചു കൊണ്ടുവരും…. ഞങ്ങളുടെ പഴയ അനന്തുവിനെ ഞാൻ എല്ലാവരെയും കാണിക്കും…..

അനന്തു അവളുടെ കൈകൾ അവന്റെ കൈക്കുള്ളിലാക്കി. ഗംഗാ….. നീ എഴുന്നേറ്റെ……

നോക്ക് ഗംഗാ നിനക്കിഷ്ടമല്ലാതെ നിന്നേ ഇവിടുന്ന് ആരും പിടിച്ചുകൊണ്ടു പോവില്ല. നിനക്കിഷ്ടമുള്ള കാലത്തോളം ഇവിടെ കഴിയാം.

അതേ എനിക്കതാ സന്തോഷം. എന്റെ കണ്ണടയുന്നത് വരെ ഞാൻ അനന്തുവിനൊ പ്പം ഉണ്ടാകും…. അനന്തു നടക്കണം.. നമുക്കൊരുമിച്ച് ബൈക്കിൽ കോളേജിൽ പോകണം. അനന്തുവിന്റെ ഭാര്യയായി തന്നെ. എന്റെ ഏറ്റവും വലിയ ഒരാഗ്രഹമാണ്.

ഗംഗാ…. എനിക്ക് നിന്നെ മനസ്സിലാകുന്നില്ലല്ലോ…. നീശരിക്കും ഒരത്ഭുതമാ…. അഭിമാനമാ…

ഗംഗയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു തുളുമ്പി.

സിസ്റ്ററമ്മേ….. ഇവിടെ നിൽപ്പുണ്ടായിരുന്നോ? ഞാൻ കണ്ടില്ല.

മക്കളേ……അമ്മ ആഗ്രഹിച്ചതെന്താണോ അതാ മക്കളേ ഇപ്പോൾ നിങ്ങൾ ഇവിടെ സംസാരിച്ചത്. അമ്മയ്ക്ക് ഒരുപാട് സന്തോഷമായി… എന്റെ മക്കൾ സന്തോഷമായിട്ടിരിക്കണം കേട്ടോ.

ഗംഗയുടെ മുടിയിഴകളിൽ സിസ്റ്റർ ലിനെറ്റ് തഴുകി….

അനന്തു…. എന്താടാ…. അനക്കമൊന്നു മില്ലാതെ ഇരിക്കുന്നേ…. സിസ്റ്റർ തമാശ രൂപേണ ചോദിച്ചു. അനന്തു സിസ്റ്റർ ലിനെറ്റിനെ നോക്കി ഒരു കള്ളച്ചിരി പാസാക്കി.

ഗംഗ അമ്മയുടെ അടുത്തേയ്ക്ക് ചെന്നു….. അമ്മേ….. എനിക്ക് വിശക്കുന്നുണ്ട്… എന്തെങ്കിലും തരാമോ കഴിക്കാൻ…

തരാം മോളേ……. ഒരു പാത്രത്തിൽ മതി ഞങ്ങൾക്ക് രണ്ടുപേർക്കും….. ഗംഗയുടെ മാറ്റം ശാരദാമ്മയും സന്തോഷിച്ചു.

ഞങ്ങൾ കഴിച്ചോട്ടെ അമ്മേ……

ശരി മോളേ.. നിങ്ങൾ കഴിക്ക്.. ഗംഗ ഭക്ഷണവുമായി അനന്തുവിന്റെ അടുത്തെത്തി. ആദ്യം തന്നെ കുറച്ചു ചോറും കറികളും മിക്സ്‌ ചെയ്ത് അനന്തുവിന് വാരി കൊടുത്തു. ഞാൻ കഴിച്ചോളാം ഗംഗാ…..നീ പോയി കഴിച്ചിട്ട് വാ.

അതേ അനന്തു ഇത് നമുക്ക് രണ്ടുപേർക്കും കൂടിയാ. ഇന്നുമുതൽ ഇങ്ങനെ മതി എന്ന് എനിക്ക് തോന്നി…….

അനന്തുവിന്റെ മുൻപിൽ ചിരിച്ചുകൊണ്ട് ഗംഗ ഇരിക്കുമ്പോൾ അവന്റെ മനസ്സിൽ അവൾ വീണ്ടും ഒരു അത്ഭുതമായി മാറി…….

തുടരും…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *