ദ്വിതാരകം~ഭാഗം18~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ഇവിടെ ക്ലിക്ക് ചെയ്യൂ

അനന്തു ഗംഗ വരുന്നതും നോക്കി വീൽ ചെയറിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.

ഗംഗാ ഹരി സാർ എന്തിനാ വന്നത്? നിന്നോടെന്താ പറഞ്ഞത്?

ഒന്നുമില്ല അനന്തു….. ഹരി സാർ വെറുതെ ഓരോന്ന് ചോദിച്ചു….പ്രത്യേകിച്ച് പറയാൻ ഒന്നുമില്ല. അനന്തു ഞാൻ ഇപ്പോൾ വരാട്ടോ…..പുഞ്ചിരിച്ച മുഖവുമായി ഗംഗ പെട്ടെന്ന് തന്നെ മുറിയിൽ കയറി വാതിലടച്ചു.

തന്റെ ഉള്ളിൽ അടക്കി വച്ചിരുന്ന സങ്കടം മുഴുവൻ അണ പൊട്ടിയോഴുകാൻ
തുടങ്ങി.

ദൈവമേ നിനക്ക് പരീക്ഷിച്ചു മതിയായില്ലേ….. എന്റെ ഹരിയേട്ടൻ….. പാവം ആ മനസ്സ് എത്രമാത്രം വേദനച്ചിട്ടുണ്ടാവും…… എനിക്കൊരിക്കലും ഹരിയേട്ടനോട് ഒരു ദേഷ്യവും ഇല്ല. ഇന്ന് ഞാൻ ദേഷ്യം കാണിച്ചില്ലെങ്കിൽ ഒരു പക്ഷെ ഹരിയേട്ടൻ ഈ വിവാഹത്തിൽ നിന്ന് വീണ്ടും പിന്മാറും. എനിക്ക് ഹരിയേട്ടനോട് ദേഷ്യമാണെന്ന് മാത്രം ഹരിയേട്ടൻ അറിഞ്ഞാൽമതി. ഗംഗ മുഖംകഴുകി തുടച്ച് കണ്ണാടിയുടെ മുൻപിൽ നിന്നു.കണ്ണ് ചെറുതായി തടിച്ചിട്ടുണ്ട്.ഉള്ളിൽ സങ്കടം തിങ്ങി നിറഞ്ഞാലും പ്രശ്നമാണ്. അതിലും നല്ലത് ഒന്ന് പൊട്ടിക്കരഞ്ഞാൽ മനസ്സിന് ഒരാശ്വാസമെങ്കിലും കിട്ടും.

ഗംഗ അനന്തുവിന്റെ അടുത്തെത്തി. അനന്തു കുറച്ചു നേരം കിടന്നാലോ….. കുറെ നേരമായില്ലേ ഇരിക്കുന്നു….

ശരി ഗംഗാ….. കുറച്ചുനേരം എനിക്കൊന്നു കിടക്കണം. ഞാൻ അത് ഗംഗയോട് പറയാൻ തുടങ്ങുവായിരുന്നു.

ഗംഗാ നീ ഇങ്ങനെ സങ്കടപ്പെടരുത്. ഹരി സാറിന് നിന്നോട് എന്നപോലെ തന്നെ നിനക്ക് ഹരി സാറിനോടും അടക്കാനാവാത്ത സ്നേഹമാണ്. എനിക്കതറിയാം. പക്ഷെ ഹരിസാർ മൃദുലയെ ആണ് കെട്ടുന്നതെന്നറിഞ്ഞപ്പോൾ….. എന്തോ എനിക്ക് അദ്ദേഹത്തോടുള്ള മതിപ്പ് അങ്ങ് പോയി.

ഗംഗയെപോലൊരു പെണ്ണിനെ കെട്ടാൻ യോഗമില്ലാത്തവനാണ് ഹരി സാർ. അല്ലാതെ ഞാനെന്തുപറയാനാ?ഗംഗ ആരോടും മിണ്ടാതെ സിസ്റ്റർ ലെനറ്റിന്റെ അടുത്തെത്തി.

സിസ്റ്ററമ്മേ…… അനന്തുവിന് നല്ല തല്ലിന്റെ കുറവുണ്ട്….. കാര്യമെന്താണെന്ന് അമ്മ തന്നെ ചോദിച്ചാൽ മതി. ഗംഗ പതിയെ അവളുടെ അമ്മയുടെ അടുത്തേയ്ക്ക് പോയി.

സിസ്റ്ററമ്മേ….. ഗംഗ കരഞ്ഞിട്ടുണ്ട്. എനിക്കറിയാം അവർ തമ്മിലുള്ള സ്നേഹം.അത് കണ്ടില്ലെന്ന് ആര് നടിച്ചാലും ദൈവം പോലും പൊറുക്കില്ല. അനന്തു ആ കാലം കഴിഞ്ഞു. ഇപ്പോൾ അവൾ നിന്റെ മാത്രമാണ്. അതിൽ ഒരു തെറ്റും ഞാൻ കാണുന്നുമില്ല. സിസ്റ്റർ ലിനെറ്റ് പെട്ടെന്ന് തന്നെ അവിടെ നിന്നും മാറി പോയി.

*********************

ഹരിയേട്ടാ…. ഇത് ഞാനാ മൃദുല….. എനിക്ക് ഹരിയേട്ടനെ അത്യാവശ്യമായിട്ടൊന്നു കാണണമല്ലോ…. ഹരിയേട്ടനെവിടെയാ……?

ഞാൻ….. ഞാൻ വീട്ടിലാ…..എന്താ കാര്യം?

കാര്യമൊന്നുമില്ല ഹരിയേട്ടാ…… ഞാൻ അങ്ങോട്ട് വരാം….. ഹരിയേട്ടനെ കണ്ടിട്ട് എനിക്കൊരു കാര്യമുണ്ട്.

ഇങ്ങോട്ടൊന്നും വരണ്ട…..

എന്താ… എന്താ ഹരിയേട്ടൻ പറഞ്ഞത്?

വരേണ്ടന്നോ? നല്ല കാര്യമായി. ഞാൻ വരും….. ഇപ്പോൾ തന്നെ…

പറഞ്ഞു തീർന്നതും ഫോൺ ഡിസ്‌കണക്ട് ആയി.

അമ്മേ… അമ്മേ….

ഹരി അലറി വിളിച്ചു.

ആ മൃദുല എന്നെ വിളിച്ചിരുന്നു. ഹരി തന്റെ ഇഷ്ടക്കേട് പ്രകടിപ്പിച്ചുകൊണ്ട് തന്നെയാണ് പറഞ്ഞത്.

അതിനെന്താ…. അവളല്ലേ ഇനി നിന്നേ വിളിക്കേണ്ടത്? സുഭദ്രാമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു.

അവളിങ്ങോട്ട് വരുന്നുണ്ടെന്നാ പറഞ്ഞത്….

ഇങ്ങോട്ട് വരുന്നുണ്ടെന്നോ… അതിനെന്താ അവളിങ്ങോട്ട് വരട്ടെ….. ഒരു നേരം മുൻപ് അവളിങ്ങോട്ട് എത്തിയാൽ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കും.

അമ്മേ അമ്മയ്ക്കിതെന്തിന്റെ കേടാ എനിക്കറിയാൻ വയ്യഞ്ഞിട്ട് ചോദിക്കുവാ…..

ഇപ്പോൾ അമ്മയ്ക്ക് നാണക്കേടില്ലേ…. നാട്ടുകാരുടെ മുൻപിൽ ഇതിനൊക്കെ നല്ല പേരായിരിക്കും അല്ലേ?

ഹരി ദേഷ്യപ്പെട്ട് അവന്റെ മുറിയിലേക്ക് പോയി.

കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും മൃദുല അവിടെ എത്തി.

സുഭദ്രാമ്മേ……. സുഭദ്രാമ്മേ……. ഇത് ഞാനാ മൃദുല…… ഹരിയേട്ടനെവിടെ?

ദാ വരുന്നു മോളേ…… സുഭദ്രാമ്മ ചെന്ന് വാതിൽ തുറന്നു കൊടുത്തു.

വാ മോളേ…. കയറി വാ….. മോള് ഒറ്റയ്ക്കേ ഉള്ളോ?സുഭദ്രാമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു.
ഞാൻ………. ഞാൻ ഒറ്റയ്ക്കേ ഉളളൂ…… അമ്മേ….

അതേ അമ്മേ ഞാൻ ഹരിയേട്ടനെ കൂട്ടി ഒന്ന് പുറത്തുപോകാൻ വന്നതാ… ഏട്ടനെ ഒന്ന് വിളിക്കാമോ? പിന്നെ ഉച്ചയ്ക്ക് ഞങ്ങൾ പുറത്തുനിന്ന് കഴിച്ചോളാം. വൈകിട്ടേ ഞങ്ങൾ തിരിച്ചുവരൂ….

ഹരിയേട്ടാ…. ഹരിയേട്ടാ….. അവൾ പെട്ടെന്നുതന്നെ ഹരിയുടെ മുറിയിൽ ചെന്നു.

ഹരി കട്ടിലിൽ കിടക്കുകയായിരുന്നു.

ഹരിയേട്ടാ…..എന്നെ ഒന്ന് നോക്കിക്കേ…. പെട്ടെന്നൊന്ന് റെഡിയായി വാ… നമുക്ക് ഒന്ന് പുറത്തുപോകാം…..എന്നിട്ട് വൈകിട്ടത്തേയ്ക്ക് തിരിച്ചുവരാം.

അങ്ങനെ ഒരുമിച്ച് യാത്രചെയ്യാൻ മൃദുല എന്റെ ഭാര്യ ഒന്നുമല്ലല്ലോ…… ആദ്യം കല്ല്യാണം കഴിയട്ടെ…… എന്നിട്ടാലോചിക്കാം ബാക്കി കാര്യങ്ങൾ….ഹരി അവളുടെ മുഖത്ത് നോക്കാതെയാണ് സംസാരിച്ചത്.

ഹരിയേട്ടൻ എന്റെ കൂടെ വന്നേ പറ്റൂ. ഒരു ബുദ്ധിമുട്ടും പറയണ്ട….. വാ ഹരിയേട്ടാ നമുക്ക് പെട്ടെന്ന്പോ യിട്ട് തിരിച്ചു വരാം….. മൃദുല ഹരിയുടെ കൈകളിൽ പടിച്ചു വലിച്ചു…..

തുടരും…..









Related Posts

Leave a Reply

Your email address will not be published. Required fields are marked *