ദ്വിതാരകം~ഭാഗം19~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഏയ്‌…. മൃദുലാ….. എന്താ ഈ കാണിക്കുന്നത് കൈ വിട്….

എനിക്കിതൊ ന്നും ഇഷ്ടമല്ല….. ആരോട് ചോദിച്ചിട്ടാ മൃദുല എന്റെ മുറിയിലേയ്ക്ക് വന്നത്?

ഒരാളുടെ മുറിയിലേയ്ക്ക് കയറി വരുമ്പോൾ പാലിക്കേണ്ട മര്യാദ എന്താണെന്ന് മൃദുലയ്ക്ക് അറിയില്ലേ?അറിയില്ലേന്ന്….?

അതുപോലെ കല്യാണത്തിന് മുൻപ് ഏതെങ്കിലും പെൺകുട്ടികൾ ഇങ്ങനെ ചെറുക്കന്റെ വീട്ടിലേയ്ക്ക് വരുമോ?

കോടികളുടെ ആസ്തി ഉണ്ടായിട്ട് കാര്യമൊന്നുമില്ല. ആദ്യം മനുഷ്യരോട് ഇടപെടാൻ പഠിക്കണം… ഇതൊക്കെ പഠിപ്പിക്കേണ്ടത് വേറാരുമല്ല നിന്റെ വീട്ടുകാര് തന്നെയാ…. അതെങ്ങനെയാ ഒറ്റ മോളേ ഉളളൂ എന്ന് പറഞ്ഞ് കയറൂരി വീട്ടിരിക്കുകയല്ലേ……..? മൃദുല ഒന്ന് പുറത്തേക്കിറങ്ങിക്കേ….. എന്നിട്ട് അമ്മയുടെ അടുത്ത് ചെന്നിരിക്ക്. ഹരിയുടെ മുഖത്തെ ദേഷ്യം മൃദുലയെ ചൊടിപ്പിച്ചു.

ഹരിയേട്ടാ…… എന്തായാലും ഇത്രയൊക്കെ പറഞ്ഞതല്ലേ? എനിക്കൊരു കാര്യം ചോദിക്കാനുണ്ട്. എന്റെ സ്ഥാനത്ത്ഗംഗ ആയിരുന്നെങ്കിൽ ഹരിയേട്ടൻ ഇങ്ങനെ പെരുമാറുമായിരുന്നോ?

അവൾക്കിവിടെ എല്ലാത്തിനും സ്വാതന്ത്ര്യമാണല്ലോ…. അല്ലേ?

മതി….മൃദുലെ….ഇനി എന്തിന്റെ പേരിലായാലും അനാവശ്യമായി ഒരക്ഷരം നീ ഗംഗയെക്കുറിച്ച് പറയരുത്. അവളുടെ പേര് ഉച്ചരിയ്ക്കാനുള്ള ഒരു യോഗ്യതയും ഞാൻ നിന്നിൽ കാണുന്നില്ല. കൂടുതൽ സംസാരമൊന്നും വേണ്ട. വേണമെങ്കിൽ അമ്മയുടെ അടുത്തുപോയി ഇരിക്ക്.

മൃദുല ദേഷ്യത്തോടെ ഹരിയെ നോക്കിയിട്ട് ആ മുറിയിൽ നിന്നിറങ്ങിപ്പോയി. മൃദുല ഇറങ്ങിയതും ഹരി മൃദുലയുടെ മുൻപിൽ വാതിൽ കൊട്ടി അടച്ചു.

എന്താ മോളേ അവൻ അവിടെ എന്തെടുക്കുവാ? സുഭദ്രാമ്മ മൃദുലയോട് ചോദിച്ചു.

അല്ല ഞാൻ ഇപ്പോൾ ഇവിടെ വന്നില്ല എന്ന് വിചാരിക്കുക. അപ്പോൾ ഹരിയേട്ടൻ എന്താ ചെയ്യുന്നതെന്ന് അമ്മ എങ്ങനെ അറിയും? വേണമെങ്കിൽ പോയി അന്വേഷിക്ക്….. അപ്പോൾ മനസ്സിലാകും….

മൃദുല…. മുഖം വീർപ്പിച്ച് സെറ്റിയിൽ ഇരുന്നു. മോളേ അവന്റെ രീതി ഇതാ…. എത്ര ദേഷ്യപ്പെട്ടാലും അവൻ അതിനിരട്ടി സ്നേഹിക്കും….. സുഭദ്രാമ്മ മൃദുലയെ ഒന്ന് സമാധാനിപ്പിക്കാനായി പറഞ്ഞു.

അമ്മ പറഞ്ഞത് ശരിയായിരിക്കും പക്ഷെ അതിന് എന്റെ സ്ഥാനത്ത്
അവളുവരണം ഇവിടെ ആ ഗംഗ….. മനസ്സിലായോ……

ഇല്ല തീരെ അങ്ങ് മനസ്സിലായില്ല….. പറഞ്ഞുകൊണ്ട് ഹരി മുകളിലത്തെ റൂമിൽ നിന്നിറങ്ങി താഴെ വന്നു.

ഒരു കാര്യം ഞാൻ രണ്ടുപേരോടുമായി പറഞ്ഞേക്കാം ഇവിടെ കല്യാണ നിശ്ചയം പോലും കഴിഞ്ഞിട്ടില്ല. മേലാൽ ഓരോ കാര്യവും പറഞ്ഞ് കല്യാണത്തിന് മുൻപ് ഇവിടെ ഇങ്ങനെ കയറി ഇറങ്ങിയാൽ എന്റെ മറ്റൊരു മുഖം കൂടി നിങ്ങൾ കാണും.?അമ്മയും കൂടി കേൾക്കാനാ ഞാൻ ഈ പറഞ്ഞത്.

ഞാൻ ഒരു സാറാ….. എനിക്കെന്റേതായിട്ട് നിലയും വിലയുമുണ്ട്. അത് നിങ്ങളായിട്ട് തകർക്കരുത്. ഒരു കാര്യം കൂടി മൃദുല കേട്ടോ….?കല്യാണത്തിന് മുൻപുള്ള ഒരു ചുറ്റികറങ്ങലിനും ഞാൻ ഇല്ല. എനിക്കിഷ്ടവുമല്ല.

അങ്ങനെ പറഞ്ഞാലെങ്ങനെയാ…… എന്റെ അച്ഛന്റെ സ്വഭാവം അറിയാല്ലോ……
അച്ഛൻ പറഞ്ഞിട്ടാ ഞാനിങ്ങോട്ട് വന്നത്.മൃദുല തന്റേടത്തോടെ പറഞ്ഞു.

അയ്യോ നിന്റെ അച്ഛൻ പറഞ്ഞിട്ടാണോ നീ ഇങ്ങോട്ട് വന്നത്. എങ്കിൽ വന്നപ്പോഴേ അത്പ?റയണ്ടേ…. നീ വന്നപ്പോഴേ ഇതറിഞ്ഞിരുന്നെങ്കിൽ ആദ്യം ഞാൻ അയാൾക്കിട്ട് കൊടുത്തേനെ….നീ പറഞ്ഞല്ലോ നിന്റെ അച്ഛന്റെ സ്വാഭാവത്തെ ക്കുറിച്ച്……… അയാളെന്താടി എന്നെ കുറിച്ച് വിചാരിച്ചിരിക്കുന്നത്? അയാളുടെ കയ്യിലെ പൈസ കണ്ട് കണ്ണ് മഞ്ഞളിച്ച്….. അയാള് പറയുന്ന തോന്ന്യവാസത്തിന് കൂട്ട് നിൽക്കുമെന്നോ?എങ്കിൽ നിങ്ങൾക്ക് തെറ്റി…. എന്റെ ജീവിതം അതെങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് ഞാനാ……. അല്ലാതെ അയൽ പക്കത്തുള്ളവരല്ല.ഞാൻ ഇറങ്ങുവാ…… വൈകിട്ട് കാണാം അമ്മേ……

ആ അമ്മേ ആ മൃദുലയോട് പെട്ടെന്ന് വീട്ടിൽ പോകാൻ പറ.

ഞാനിറങ്ങുവാ…. ഹരി കാർ ഓടിച്ചുകൊണ്ട് പോയി.

മോളെ മൃദുലേ…… നീ വേഗം. കോളേജിൽ ചെല്ല്… അല്ലെങ്കിൽ അടുത്ത അടി നിനക്കിട്ടവൻ അവിടെ വച്ചു തരും.സുഭദ്രാമ്മ മൃദുലയോട് പറഞ്ഞു.

അങ്ങനെ തല്ലാനല്ല എന്റെ അച്ഛൻ എന്നെ ഇങ്ങോട്ട് വിടാമെന്ന് പറഞ്ഞത്.അത് അമ്മ മോനേ പറഞ്ഞു മനസ്സിലാക്ക്… ഞാൻ ഇറങ്ങുവാ.

ഞാനായിട്ട് ഇനി ഇങ്ങോട്ട് വരില്ല. പറഞ്ഞേക്ക്…. അമ്മയുടെ മോനോട്. മൃദുല പോകുന്നതും നോക്കി സുഭദ്രാമ്മ വാതിൽക്കൽ തന്നെ നിന്നു.

ദൈവമേ കല്യാണത്തിന് മുൻപേ ഇതാണവസ്ഥ എങ്കിൽ കഴിയുമ്പോൾ എന്താവും…….

ഹരിയെ ഇവൾ വരച്ച വരയിൽ നിർത്തും…… അല്ല ഇത്രയും പണമുള്ള വീട്ടിലെ പെണ്ണല്ലേ അവൾ……. അവനൊന്ന് അനുസരിച്ചെന്നു വച്ച് ഒന്നും സംഭവിക്കില്ല. സുഭദ്രാമ്മ സ്വയം പിറു പിറുത്തുകൊണ്ട്അ കത്തേയ്ക്ക് കയറിപോയി.

********************

ഗംഗാ…. മോളേ നീ ഇന്ന് മുതൽ കോളേജിൽ പോകണം. അനന്തുവിന്റെ കാര്യം ഞങ്ങൾ നോക്കിക്കോളാം…അതിന് മോള് എതിര് പറയണ്ട. വേഗം ഒരുങ്ങി വാ….. ഇവിടെ ഭക്ഷണമെല്ലാം റെഡിയാ.

സിസ്റ്ററമ്മേ….. ഞാൻ…..ഗംഗ പറഞ്ഞതിന്റെ ഇടയിൽ കയറി സിസ്റ്റർ ലിനെറ്റ്.

മോളേ ഗംഗേ നീ ഇനി ഒന്നും പറയണ്ട…… പെട്ടെന്നൊരുങ്ങി പോകാൻ നോക്ക്.

ഗംഗ അനന്ദുവിനോട് യാത്ര പറഞ്ഞിറങ്ങി.

കോളേജിൽ ചെന്നപ്പോൾ എല്ലാവരും അർത്ഥം വച്ച് ചിരിക്കുന്നു.

ഗംഗ പെട്ടെന്ന് ക്ലാസ്സിൽ കയറി.?അവൾ അവിടെ ഇരിക്കാൻ നന്നേ ബുദ്ധിമുട്ടി. എങ്ങനെ എങ്കിലും വൈകുന്നേരമായാൽ മതിയായിരുന്നു എന്നാ ചിന്ത ആയിരുന്നു അവൾക്ക്.

അനന്തുവിന്റെ കൂട്ടുകാരെല്ലാം സന്തോഷത്തോടെ അവളുടെ അടുത്തെത്തി വിവരങ്ങളെല്ലാം അന്വേഷിച്ചു. അപ്പോഴേക്കും ക്ലാസ്സിലേയ്ക്ക് മൃദുല എത്തി….. അതും നല്ല ദേഷ്യത്തോടെ….. പ്രതീക്ഷിക്കാതെ ഗംഗയെ കണ്ടതും അവൾ തീഷ്ണതയോടെ അവളെ നോക്കി.

ഗംഗ ഒരു പ്രതികരണവുമില്ലാതെ അവിടെ തന്നെ ഇരുന്നു…

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *