ദ്വിതാരകം~ഭാഗം20~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മൃദുല മെല്ലെ ഗംഗയുടെ അടുത്ത് വന്നു.

വയ്യാത്ത ഭർത്താവിനെ വീട്ടിലിട്ടിട്ടാണോടി ഒരു മടിയുമില്ലാതെ നീ ക്ലാസിനു വന്നത്? ഇതാണോ ഭർതൃ സ്നേഹം?അതോ പഴയ കാമുകനോടുള്ള അടങ്ങാത്ത സ്നേഹമാണോ….. അല്ല എനിക്കറിയില്ല.

ഞാനെന്താ ഇങ്ങനെ ചോദിച്ചതെന്ന് ഒരു പക്ഷെ നീ ചിന്തിക്കു മായിരിക്കും…..
കാരണം മറ്റൊന്നുമല്ലെടി…. ഞാൻ നിന്റെ പഴയ കാമുകന്റെ അതായത് എന്റെ ഭാവി വരന്റെ വീടുവരെ ഒന്ന് പോയിരുന്നു. മറ്റൊന്നിനുമല്ല…..വെറുതെ ഒന്ന് കറങ്ങാൻപോകാൻ….. അത് പക്ഷെ അയാൾക്ക് ഇഷ്ടപ്പെട്ടില്ല.

ഞങ്ങൾ സംസാരിച്ച് സംസാരിച്ച് നിന്റെ വിഷയത്തിലെത്തി. അപ്പോൾ നിന്റെ ഹരിയേട്ടൻ പറയുവാ ഗംഗ എന്ന?പേര് എനിക്കുച്ചരിക്കാൻ ഉള്ള യോഗ്യത ഇല്ലെന്ന്. അത്രയ്ക്ക് എന്ത്മ ഹത്വമാടി അയാൾ നിന്നിൽ കണ്ടത്? ആണുങ്ങളെ കറക്കി വീഴ്ത്താൻ നിനക്ക് നല്ല ഒരു കഴിവാ….പക്ഷെ നിന്റെ ആ കഴിവ് ഇനി നീ ഹരിയേട്ടനിൽ പരീക്ഷിക്കാനിരിക്കണ്ട…. അത് നടക്കില്ല….. നീ ഇനി പഠിക്കാൻ പോകുന്നെ ഉളളൂ…… മൃദുല ഡസ്‌കിൽ കൈകൊണ്ട് മുറുകെ അടിച്ചു.

മൃദുല എത്ര ഒക്കെ പരിഹസിച്ചിട്ടും ഗംഗ ഒന്നും തിരിച്ചു പറഞ്ഞില്ല.

ഗംഗാ…… നിനക്കിതെന്താ പറ്റിയത്? നീ എന്താ ഒന്നും തിരിച്ചുപറയാതിരുന്നത്?
സൂര്യാ……എന്നെകൊണ്ട് എന്തെങ്കിലും പറയിപ്പിക്കുക എന്നതാണ് മൃദുലയുടെ ലക്ഷ്യം…. പക്ഷെ അവൾ വിരിച്ച വലയിൽ ഞാൻ വീഴില്ല സൂര്യാ….. കാരണം മൃദുലയല്ല ഗംഗ…..

എടി..?നീ എന്തൊക്കെയാ ഈ പറയുന്നത്? എനിക്കൊന്നും അങ്ങ് മനസ്സിലാകുന്നില്ല. എടി സൂര്യാ നീ ഇപ്പോൾ ഒന്നും മനസ്സിലാക്കണ്ട…. മനസ്സിലാകേ ണ്ടത് നിനക്കല്ല മറിച്ച് അത് മൃദുലയ്ക്കാണ്…. അവൾക്ക് ഞാൻ അത് മനസ്സിലാക്കി കൊടുക്കുന്നുണ്ട്.. നീ കാത്തിരുന്ന് കണ്ടോ……മൃദുല ആരാണെന്ന് ഗംഗ അല്ല…. ഗംഗ ആരാണെന്ന് മൃദുലയാ മനസ്സിലാക്കേണ്ടത്…..

***************?*****

അനന്തു….. മോനെന്താ ഒന്നും കഴിക്കാത്തെ? ഗംഗ മോള് ഇവിടെ ഇല്ലാത്തത് കൊണ്ടാണോ?പറയ് മോനേ….. സിസ്റ്റർ ലിനെറ്റ് അവനോട് കാര്യം തിരക്കി.
അത് സിസ്റ്ററമ്മേ എനിക്കാകെ എന്തോപോലെ ഗംഗയെ പിരിഞ്ഞിരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. പിന്നെ അവളോടിതൊന്നും പറയണ്ടാട്ടോ….?അവൾ പഠിക്കട്ടെ പഠിച്ച് ഉയരങ്ങളിൽ എത്തട്ടെ……. എന്റെ ഏറ്റവും വലിയ ആഗ്രഹമാണത്.

മോനേ അനന്തു…. നിന്റെ മനസ്സിന്റെ നന്മ ദൈവത്തിനറിയാം.. നീ ആഗ്രഹിച്ച തൊക്കെ നിനക്ക് കിട്ടിയില്ലേ…… അത് ദൈവത്തിന്റെ കളിയാ മോനേ..
…അനന്തുവിന് ഒരാശ്വാസം ആയിക്കോട്ടെ എന്ന് വിചാരിച്ചാണ് സിസ്റ്റർ ലിനെറ്റ് അത് പറഞ്ഞത്.

സിസ്റ്ററമ്മയ്ക്ക് എന്തറിയാം? ഗംഗയെയും ഹരി സാറിനെയും എനിക്ക് നന്നായിട്ടറിയാം…

ഗംഗ എന്തിനാ എന്റെ മുൻപിൽ കഴുത്തു നീട്ടിയത് എന്നറിയുമോ? അവളുടെ ഗതികേട് ഒരു വശത്ത് …. മറുവശത്ത് ഹരിസാറിന്റെ അമ്മയുടെ കുറ്റപ്പെടുത്തൽ.
ഗംഗ ബുദ്ധിയുള്ള കുട്ടിയാ….. അവൾക്കറിയാം ഇവിടെ അവൾ എല്ലാംകൊണ്ടും സുരക്ഷിതയാണെന്ന്. എന്തൊക്കെയാ അനന്തു നീ ഈ പറയുന്നത്? അവൾ നിന്റെ പെണ്ണാ…..അല്ലെന്ന് പറയാൻ പറ്റുമോ നിനക്ക്?

സിസ്റ്ററമ്മേ എന്റേതാണെന്ന് പറഞ്ഞ് സന്തോഷത്തോടെ എന്നോട് ചേർത്ത് പിടിച്ച് ഞാൻ അവളെ കൊണ്ടുനടന്നേനെ…….. പക്ഷെ അത് ആ പഴയ ഞാനാ..

ഇപ്പോൾ ചത്തതിന് തുല്യമല്ലേ എന്റെ ജീവിതം. വേറൊരു കാര്യമുണ്ട് ഞാൻ ഈ സ്ഥിതിയിൽ ആയതു കൊണ്ട് മാത്രമാണ് അവൾ ഈ കല്യാണത്തിന് സമ്മതിച്ചത്. വേറൊരു കാര്യമുണ്ട് ഗംഗ നല്ല ബുദ്ധിമതിയാ…. ഇവിടെ ചെയ്യേണ്ട ഓരോ കാര്യവും അവൾ എഴുതി വച്ചിട്ടുണ്ട്. സ്വന്തമായി വരുമാനമാർഗം അതാവശ്യമാണെന്ന് അവൾക്ക് നിർബന്ധമാണ്.ചെറിയ ചെറിയ ജോലികൾ ചെയ്ത് ഇവിടെയുള്ള എല്ലാവരെയും അവൾ മെരുക്കിയെടുക്കും……

നോക്കിക്കോ ഇവിടെ ഉള്ളവരെ എല്ലാം ശമ്പളമുള്ളവരാ ക്കി അവൾ മാറ്റും…..അവൾക്ക് എല്ലാത്തിനും മേൽനോട്ടം വഹിക്കാൻ നന്നായിട്ടറിയാം…

സിസ്റ്ററമ്മേ.. കുറച്ചു നാൾ കഴിഞ്ഞ് അവളെ മറ്റൊരാൾക്ക്‌ കല്ല്യാണം കഴിപ്പിച്ചു കൊടുക്കണം…. അവളുടെ ജീവിതം. ഇങ്ങനെ ഹോമിക്കാനുള്ളതല്ല..,

ഞാനിപ്പോൾ ഒന്നും പറയാത്തത് അവൾക്കൊരു ജോലി ആവട്ടെ… എന്ന് വിചാരിച്ചിട്ടാ….എനിക്കിനി പഴയതുപോലാകാൻ പറ്റുമോ? ഇപ്പോൾ ഗംഗയുടെ മുഖം കാണുമ്പോൾ എനിക്കൊരു കുറ്റബോധമുണ്ട്. അതെന്നെ വല്ലാതെ
വേട്ടയാടുന്നു. അതിൽ നിന്നുമെനിക്കൊരു മോചനം വേണം. അവളുടെ ജീവിതം ഞാനായിട്ട് നശിച്ചുപോകരുത്. പറയുമ്പോൾ അനന്തുവിന്റെ കണ്ഠംമിടറി….

അനന്തു മോനേ നീ വിഷമിക്കണ്ട. അവൾ നിന്നെ വീട്ടിട്ടെങ്ങും പോകില്ല. നീ അവളോട് വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും തമ്പുരാനെ ഓർത്ത് പറഞ്ഞേക്കരുത്.

ഒരിക്കലും ഇല്ല സിസ്റ്ററമ്മേ… ഞാൻ അവളോട് ഒന്നും പറയില്ല. എനിക്കൊന്ന് കിടക്കണം… ഗംഗ വരുമ്പോൾ വിളിച്ചാൽ മതി. അനന്തുവിനെ സ്നേഹത്തോടെ
തലോടിക്കൊണ്ട് സിസ്റ്റർ പറഞ്ഞു

“മോൻ ഒന്നുറങ്ങിക്കോ. അവൾ വരുമ്പോൾ ഞാൻ മോനെ വിളിച്ചോളാം…. അവന്റെ നിറകണ്ണുകൾ സിസ്റ്റർ ലിനെറ്റിന്റ ഉള്ള് പൊള്ളിച്ചു…

തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *