ദ്വിതാരകം~ഭാഗം21~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ക്ലാസ്സ്‌ വിട്ടതും ഗംഗയ്ക്ക് എങ്ങനെയെങ്കിലും സ്നേഹദീപത്തിൽ എത്തണമെന്നേ ഉണ്ടായിരുന്നുള്ളൂ…….അവൾ പെട്ടെന്ന് തന്നെ സൂര്യയെയും കൊണ്ട് ബസ് സ്റ്റോപ്പിലേയ്ക്ക് ഓടി. ആദ്യം വന്ന ബസിൽ രണ്ടാളും ഓടിക്കയറി. എടി ഗംഗേ എന്തൊരു ഓട്ടമാടി ഇത്?എനിക്ക് ശ്വാസം കിട്ടുന്നില്ല…. നിനക്കെന്താ ഭ്രാന്ത് പിടിച്ചോ?

ഇല്ലെടി നിലവിൽ എനിക്ക് ഭ്രാന്തൊന്നുമില്ല. അനന്തു മടുത്തിട്ടുണ്ടാവും. എനിക്ക് എങ്ങനെയെങ്കിലും അവിടെ ഒന്നെത്തിയാൽ മതിയെന്നേ ഉളളൂ…..

അങ്ങനെവരട്ടെ…. ഭർത്താവിനെ ഒരു നേരം പോലും കാണാതിരിക്കാൻ ഈ ഭാര്യയ്ക്ക് കഴിയുന്നില്ലല്ലേ….? സ്വപ്‌ന അർത്ഥവത്തായി ഗംഗയെ ഒന്ന്‌നോക്കി.

ഒന്നു പോടീ….. അനന്തുവിന്റെ ഇപ്പോഴത്തെ അവസ്ഥ നിനക്ക്അ റിയാത്തതല്ലല്ലോ…… ഞാൻ അവിടെ ഉണ്ടെങ്കിൽ അവൻ ഹാപ്പി ആണെന്നാ സിസ്റ്ററമ്മ പറഞ്ഞത്.

അത് അറിയാൻ നിന്റെ സിസ്റ്ററമ്മ പറയണമെന്നുണ്ടോ? അവന്റെ കണ്ണുകളിലേയ്ക്ക് നോക്കിയാൽ പോരെ….. അവന്റെ കണ്ണുകളിലെ തിളക്കം…. അത് കണ്ടാൽ അത്യാവശ്യം ആൾ താമസം തലയിൽ ഉള്ളവർക്ക് കാര്യങ്ങൾ പെട്ടെന്ന് തന്നെ മനസ്സിലാകും. പിന്നെ നീ കെട്ടാൻ പോകുന്നത് ഹരി സാറിനെ ആണെന്നോർത്താ ആ പാവം വഴി മാറി തന്നത്.

സൂര്യ… വേണ്ടെടി… ആ വിഷയം ഇനി നമുക്കിടയിൽ വേണ്ട. ഞാൻ അത് മറക്കാൻ ശ്രമിക്കുകയാ.

ഗംഗയ്ക്ക് ഉള്ളിന്റെ ഉള്ളിൽ നല്ല വിഷമമുണ്ടെന്ന് സൂര്യക്ക് മനസ്സിലായി.

ഗംഗാ ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?

എന്താടി…. നീ ചോദിക്ക്….. ഗംഗ സൂര്യക്ക് അനുമതി നൽകി.

വേറൊന്നുമല്ലെടി……. എനിക്ക് ചോദിക്കാനുള്ളത്…. നീ പെട്ടെന്ന് അനന്തുവിന്മുൻപിൽ കഴുത്തുനീട്ടിയതിനു എന്താ കാരണം?എല്ലാവരെയും തോൽപ്പിക്കാൻ നീ കണ്ടുപിടിച്ച മാർഗമായിരുന്നോ അനന്തു?

സൂര്യാ…… ഹരി സാറിന്റെ അമ്മ വന്ന് എന്തൊക്കെയാ പറഞ്ഞത് എന്ന് അറിയാമോ? പിന്നെ ഞാൻ കല്ല്യാണം കഴിച്ചാൽ മാത്രമേ ഹരി സാർ കല്ല്യാണം കഴിക്കൂ എന്നെന്നോട് പറഞ്ഞിരുന്നു.

അതിന് ഇതിലും നല്ല മറ്റൊരു മാർഗം ഞാൻ നോക്കിയിട്ട് ഇല്ലായിരുന്നു….

നീ ഈ പറഞ്ഞതിന്റെ അർത്ഥം അനന്തുവിനെ നീ ഒരു വിഡ്ഢി വേഷം കെട്ടിക്കുക ആയിരുന്നു എന്നാണോ? ആ പാവം എന്ത് തെറ്റാടി നിന്നോട് ചെയ്തത്? നിന്നേ ജീവന് തുല്യം സ്നേഹിച്ചതാണോ?

ഒരാളെയും നമ്മളായിട്ട് വിഷമിപ്പിക്കരുത് ഗംഗാ…. സൂര്യ വിഷമത്തോടെ ആണ് പറഞ്ഞത്.

എടി.. സൂര്യാ… ഞാൻ.. അത്….

വേണ്ടെടി നീ ഒരുപാട് തപ്പണ്ട… ഒരുകാര്യം… ഒരൊറ്റ കാര്യം ഞാൻ ചോദിക്കട്ടെ….. നീ ചിന്തിക്കേണ്ട ഒന്നുണ്ട്. നമ്മുടെ കോളേജിൽ കാണാൻ കൊള്ളാവുന്ന പെൺകുട്ടികൾ ഇല്ലാഞ്ഞിട്ടല്ലല്ലോ അവൻ നിന്റെ പുറകെ നടന്നത്….. അവന്റെ ഉള്ളിന്റെ ഉള്ളിൽ നിനക്കുള്ള സ്ഥാനം…… അത് മാറ്റാർക്കുമില്ലല്ലോ…..എത്ര പെൺകുട്ടികൾ അവന്റെ പുറകെ നടന്നതാടി… പക്ഷെ ഒരാളെപ്പോലും അവൻ വേറൊരു കണ്ണുകൊണ്ട് കണ്ടിട്ടില്ല. നിന്റെ കല്ല്യാണം ആണെന്നറിഞ്ഞപ്പോഴും നിനക്ക് നല്ലത് മാത്രം വരണേ എന്ന് പ്രാർത്ഥിച്ചവനാ അവൻ. നിങ്ങളുടെ കല്യാണത്തിന്പാ ടാനാണെന്നും പറഞ്ഞ് പാട്ടിന്റെ പ്രാക്ടീസ് വരെ തുടങ്ങി.

നിന്നേ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ഞാൻ. പറ്റുമെങ്കിൽ അനന്തുവിനെ നീ സ്നേഹിക്കണം. മറ്റാരേക്കാളും നീ വേണം ഇനിയുള്ളകാലം അവനെ നോക്കാൻ…. സൂര്യ ഗംഗയുടെ മുഖഭാവം നോക്കി നിന്നു.

ഗംഗയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എടി സൂര്യാ…. ഞാൻ സ്നേഹിച്ചോളാം….. പേടിക്കണ്ട…. അനന്തുവിനെ ഞാൻ അനാഥനാക്കില്ല. ജീവിത കാലം മുഴുവൻ ഞാനുണ്ടാകും.

ബസ് സ്റ്റോപ്പിൽ ചെ ന്നിറങ്ങിയതും ഗംഗ പെട്ടെന്ന് തന്നെ സ്നേഹദീപത്തി ലേയ്ക്ക് ഓടിയെത്തി…

അനന്തു… അനന്തു. . ഞാനെത്തി…. ഇന്ന്അ നന്തുവിന് വല്ലാത്ത സങ്കടമായിട്ടുണ്ടാകും അല്ലേ?.എനിക്കറിയാമായിരുന്നു നിന്റെ സങ്കടം. അതുകൊണ്ട് ഞാൻ ഓടി എത്തിയതാ….. ഞാനൊന്ന് കുളിച്ചിട്ട് വരാം. വന്നിട്ട് കാര്യങ്ങളൊക്കെ പറയാം. പിന്നെ ഞാൻ എങ്ങോട്ടും പോകില്ലാട്ടോ..

ഗംഗ പെട്ടെന്ന് തന്നെ കുളിച്ചിട്ട് അനന്തുവിന്റെ അടുത്ത് വന്നു. കോളേജിലെ എല്ലാ കാര്യങ്ങളും ഓർത്ത് വച്ച് ഓരോ കാര്യങ്ങളും അനന്തുവിനോട് അവൾ പറഞ്ഞു. അവളുടെ മുഖത്തുനിന്ന് കണ്ണെടുക്കാതെ അനന്തു ശ്രദ്ധയോടെ എല്ലാം കേട്ടിരുന്നു.

അനന്തു… നമുക്ക് ഒന്ന് പുറത്തുപോയാലോ?ഗംഗ വീൽചെയറിൽ ഇരുന്ന അനന്തുവിനെയും കൊണ്ട് പുറത്തേയ്ക്ക് പോയി.

**************

സുഭദ്രാമ്മയ്ക്ക് രാവിലെ തന്നെ മൃദുലയുടെ അച്ഛന്റെ ഫോൺ കോൾ ഉണ്ടായിരുന്നു. ഞങ്ങൾ രണ്ടു പേരുടെയും നാളുനോക്കി….. കുഴപ്പമൊന്നുമില്ല… അധികം താമസിക്കാതെ നമുക്ക് കല്യാണം നടത്തണ്ടേ?നിങ്ങൾ ഇഷ്ടം പോലെ ചെയ്തോ…. ഹരിയോടൊന്നു ചോദിച്ചുനോക്ക്……. എന്തായാലും കല്യാണം വളരെപെട്ടെന്ന് തന്നെ നടത്തണം. അടുത്ത ദിവസം തന്നെ ഡ്രസ്സ്‌ എടുക്കാൻപോകാം. മൃദുലയുടെ അച്ഛൻ പറഞ്ഞതനുശരിച്ചു സുഭദ്രാമ്മ ഹരിയോട് കാര്യങ്ങളെല്ലാം സംസാരിച്ചു.അവൻ മറുപടി കൊടുത്തില്ല.

എല്ലാവരും കൂടി ഡ്രസ്സ്‌ എടുക്കാനായി തുണിക്കടയിലെത്തി. അന്ന് തന്നെ സ്വർണ്ണവും എടുത്തു.

മൃദുല ഭയങ്കര സന്തോഷവതി ആയിരിന്നു. കല്യാണത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിച്ചതും ഡ്രസ്സ്‌ എടുത്തതും എല്ലാം മൃദുലയു ടെ അച്ഛനായിരു ന്നു.ഡ്രസ്സ്‌ എടുക്കാൻ പോയപ്പോൾ ഹരിയെ കണ്ട നിമിഷം മൃദുല എന്തെന്നില്ലാതെ സന്തോഷിച്ചു….. മൃദുല ഹരിയോട് ചേർന്ന് നിൽക്കാൻ ചെന്നപ്പോഴൊക്കെ ഒന്നുമറിയാത്ത ഭാവത്തിൽ അവൻ ഒഴിഞ്ഞുമാറി

തുടരും…….

Related Posts

Leave a Reply

Your email address will not be published. Required fields are marked *