ദ്വിതാരകം~ഭാഗം25~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

റിസപ്ഷൻ വേദിയിൽ മൃദുലയും, ഹരിയും എത്തിയപ്പോഴേയ്ക്കും മൃദുലയുടെ വീട്ടിൽ നിന്നും ആളുകൾ എത്തിയിരുന്നു.പിന്നെ അവിടെ ആഘോഷത്തിന്റെ പൂരമായിരുന്നു. ബന്ധുക്കളൊഴികെ മറ്റെല്ലാവരും പതിനൊന്നു മണി ആയപ്പോഴേക്കും തിരിച്ചുപോയി.

മൃദുല ആഭരണങ്ങളെല്ലാം അഴിച്ച് അലമാരയിൽ വച്ചു പൂട്ടി. സുഭദ്രാമ്മ മൃദുലയുടെ അടുത്തെത്തി.മോളേ സ്വർണ്ണമെല്ലാം എവിടെ വച്ചു? മോള് അതെല്ലാം എടുത്ത് അമ്മയുടെ കൈയിൽ തന്നേക്ക്. ഞാൻ സൂക്ഷിച്ചു വച്ചോളാം…… ചെല്ല് മോളേ മോളുപോയി എടുത്തുകൊണ്ടു വാ…..

മൃദുല ഒന്നും മിണ്ടാതെ എല്ലാ ആഭരണങ്ങളും എടുത്തുകൊണ്ട് സുഭദ്രാമ്മയുടെ അടുത്തുചെന്നു.

ഹോ!…… എന്തൊരു ഭംഗിയാ എല്ലാ ആഭരണങ്ങളും കാണാൻ….. സുഭദ്രാമ്മയുടെ കണ്ണുകൾ തിളങ്ങി….. മോളേ ഇതെത്ര പവൻ വരും?

അമ്മയ്ക്ക് ഈ രാത്രിയിൽ തന്നെ കണക്കെല്ലാം അറിയണോ….?മൃദുലയുടെ ശബ്ദം ചെറുതായി കനത്തെന്നു സുഭദ്രാമ്മയ്ക്ക് മനസ്സിലായി.

അല്ല മോളേ ഈ ആഭരണങ്ങളെല്ലാം ഞാൻ എന്റെ അലമാരയിൽ സൂക്ഷിക്കുമ്പോൾ…. ഇതിന്റെ കണക്ക്…ഞാൻ അറിഞ്ഞിരിക്കണ്ടേ.സുഭദ്രാമ്മ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു.

അമ്മേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം….. പണ്ടത്തെ അമ്മായി അമ്മമാരെപ്പോലെ എന്റടുത്തു വേലയിറക്കാൻ വന്നേക്കരുത്. പിന്നെ എന്റെ വീട്ടിൽ നിന്ന് എനിക്ക് തന്ന സ്വർണത്തിന്റെ കണക്ക് തല്ക്കാലം അമ്മ അറിയണമെന്നില്ല…….. വേറൊരു കാര്യം കൂടി എന്റെ അച്ഛൻ കഷ്ടപ്പെട്ടു ണ്ടാക്കിയ മുതൽ സൂക്ഷിക്കാൻ തല്ക്കാലം എനിക്കറിയാം. എപ്പോഴെങ്കിലും അതിനു എനിക്ക് പറ്റാതെ വന്നാൽ…..അമ്മയുടെ ആവശ്യം വന്നാൽ ഞാൻ അപ്പോൾ അറിയിക്കാം…… അമ്മ ചെല്ല്. എനിക്കൊന്ന് കിടക്കണം.

മനസ്സിലായില്ല…. മൃദുല.കുളിക്കുന്നില്ലേ….

രാവിലെ മുതൽ ഫോട്ടോ ഷൂട്ട്‌ ഉണ്ടായിരുന്നു…. മടുത്തു. ഇനിയിപ്പോൾ കുളിക്കാനൊന്നും എനിക്ക് വയ്യ എനിക്കുറക്കം വരുന്നു.

മൃദുലാ….. ഹരി വരുന്ന വരെയെങ്കിലും വെയിറ്റ് ചെയ്യ് മോളേ……

അമ്മയ്ക്ക് വേറെ പണിയൊന്നുമില്ലെങ്കിൽ പോയി കിടക്കാൻ നോക്ക്…..

ഉറക്കം വരുമ്പോഴും വിശക്കുമ്പോഴും ഞാൻ ആർക്കും വേണ്ടി നോക്കി നിൽക്കാറില്ല….. എനിക്ക് എന്റേതായ കുറച്ചു രീതികളുണ്ട്… അതൊക്കെ മാറ്റുക എന്ന് പറഞ്ഞാൽ കുറച്ചു ബുദ്ധിമുട്ടാണ്.

രാവിലെ കുളിച്ചിട്ട് അടുക്കളയിൽ കയറണം എന്നൊന്നും അമ്മ വന്ന് പറഞ്ഞേക്കരുത്….. വെളുപ്പിനെ കുളിക്കുന്ന രീതി എനിക്കില്ല. പിന്നെ ഞാനിതു വരെ അടുക്കള ജോലി ഒന്നും ചെയ്തിട്ടുമില്ല.

രാവിലെ ഒരു ഗ്ലാസ്‌ പാല് എനിക്ക് നിർബന്ധമാണ്. പാലെടുത്തിട്ട് എന്നെ വിളിച്ചാൽ മതി. അമ്മ പോയി കിടന്നോ…..മൃദുല മെല്ലെ കിടക്കുവാണെന്നു കാണിക്കാനായിമെല്ലെ ബെഡിലേയ്ക്ക് കിടന്നു.കിടന്നതറിയാതെ അവൾ ഉറക്കത്തിലായി.

രാവിലെ നേരം വെളുത്തെഴുന്നേറ്റ ഉടനെ സുഭദ്രാമ്മ മൃദുല യ്ക്കുള്ള പാല് തിളപ്പിച്ച്‌ വച്ചു.

ഹരിയേട്ടാ ….. പറ്റുമെങ്കിൽ ഒരു ഉപകാരം ചെയ്യണം….. ഒന്നുകിൽ ഒരു വേലക്കാരിയെ നിർത്തുക.അല്ലെങ്കിൽ ഹരിയേട്ടനും അമ്മയും കൂടി അടുക്കളയിൽ കയറുക….. എന്തായാലും ഉടനെ ഒന്നും അടുക്കളയിലേക്ക് എന്നെ പ്രതീക്ഷിക്കണ്ട.

കല്ല്യാണം കഴിഞ്ഞ് ഒരു ആഴ്ച ഹരി ലീവ് എടുത്തു. കോളേജിലേയ്ക്ക് രണ്ടുപേരും ഒരുമിച്ചാണ് പോയത്…… മൃദുല ഹരിയുടെ കൂടെ കാറിന്റെ മുൻസീറ്റിലിരുന്നു.മൃദുല ക്ലാസ്സിൽ ചെന്നതും എല്ലാവരും അവളുടെ ചുറ്റിനും കൂടി….

എന്തായാലും നീ ഭാഗ്യം ചെയ്തവളാ മൃദുലേ … നീ ആഗ്രഹിച്ചത് പോലെ തന്നെ കാര്യങ്ങൾ നടന്നില്ലേ?…. ഇനി എന്താ നിനക്ക് വേണ്ടത്?

എനിക്കൊന്നും വേണ്ട….ഞാനാഗ്രഹിച്ചാൽ അത് നേടിത്തരാൻ എന്റെ കൂടെ എന്റെ അച്ഛനുണ്ട്. അത്രേ ഉളളൂ കാര്യം.

ഗംഗയെ ക്ലാസ്സിൽ കണ്ടപ്പോൾ മൃദുലയുടെ തലക്കനം കൂടി. നടന്നതും നടക്കാത്തതുമായ കാര്യങ്ങൾ മൃദുല പറഞ്ഞുകൊണ്ടേയിരുന്നു…..

ഗംഗ ഒരു ഭാവ വ്യത്യാസവും മുഖത്ത് വരുത്തിയില്ല. മൃദുല എന്നൊരാൾ തന്റെ മുൻപിൽ നിൽക്കുന്നതായിപോലും ഗംഗ നോക്കാൻ കൂട്ടാക്കില്ല. ഓരോ ദിവസവും എത്ര പെട്ടെന്നാ പോയത്….. കല്ല്യാണം കഴിഞ്ഞിട്ട് ആറ് മാസമല്ലേ ആയുള്ളൂ….കല്ല്യാണം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു.

ഹരി സാറേ ഞാനൊരു കാര്യം പറയട്ടെ…… നമ്മുടെ വീട്ടിലേയ്ക്ക് ഒരാൾ കൂടി വരും……ഒരു നിമിഷം ഹരി അവളെത്തന്നെ നോക്കി നിന്നു.

എന്താ നീ പ്രെഗ്നന്റ് ആണോ…… നീ അമ്മയോട്പ റഞ്ഞോ? ഹരിയുടെ ചോദ്യംകേട്ടപ്പോൾ മൃദുലയ്ക്ക് ദേഷ്യമായി. ഞാനാരോടും. ഒന്നും പറഞ്ഞില്ല. പറയേണ്ട കാര്യമുണ്ടെന്നു തോന്നിയില്ല.

ഹരിയാണ് കാര്യം സുഭദ്രാമ്മയോട് പറഞ്ഞത്.സുഭദ്രാമ്മയ്ക്ക് വലിയ സന്തോഷമായി.

ഹരി നീ അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോകണം.

കൊണ്ടുപോകാം അമ്മേ. ഹരിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു നിന്നു…..

തുടരും…….

Related Posts

Leave a Reply

Your email address will not be published. Required fields are marked *