ദ്വിതാരകം~ഭാഗം30~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്താ മോളേ എന്തെങ്കിലും പ്രശ്നമുണ്ടോ?അല്ല മോളുടെ മുഖം പെട്ടെന്ന് വല്ലാതായി.അതുകൊണ്ട് ചോദിച്ചതാട്ടോ…

ഒന്നുമില്ല സിസ്റ്ററമ്മേ…… ഞാൻ അനന്തുവിന്റെ അടുത്തേയ്ക്ക് ചെല്ലട്ടേ……

ചെല്ല് മോളേ….. പഠിക്കാനുള്ളത് രണ്ടാളും കൂടിയിരുന്ന് പഠിക്ക്…

ഉം…ശരി… ഗംഗ പെട്ടെന്നു തന്നെ അനന്തുവിന്റെ മുറിയിൽ എത്തി. അനന്തൂ …….ഇപ്പോൾ എന്റെ കൂട്ടുകാരി അരുന്ധതി എന്നെ വിളിച്ചിരുന്നു. അവൾ ഗൈനക്കോളജിസ്റ്റാ….

മൃദുലയും അവളുടെ അമ്മയും കൂടി അവിടെ ചെന്നിരുന്നു എന്നാ പറഞ്ഞത്.
അവൾ പ്രഗ്നൻറ് ആണെന്ന്. അതും ഇരട്ടകുട്ടികളാണെന്ന്…… എടി…. ഇതെന്താ ലോകത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ലല്ലോ……..അനന്തു ഇടയ്ക്ക് കയറി സംസാരിച്ചു.

അയ്യോ അതല്ല അനന്തു…. അവര് ചെന്നത് ആ കുഞ്ഞുങ്ങളെ കളയാനാ…..

ഏ….. എന്താ…..

ആ ഇപ്പോൾ ഞെട്ടിയില്ലേ….. എന്നാൽ ആ ഞെട്ടൽ കുറച്ചു മുൻപേ അരുന്ധതി എന്നെ വിളിച്ചപ്പോൾ ഞാൻ ഞെട്ടിയതാ……

എന്നിട്ട് കുഞ്ഞുങ്ങളെ കളഞ്ഞോ?

ഇല്ല ഇപ്പോൾ കുഞ്ഞുങ്ങൾ സേഫ് ആണ്. കാരണം കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അവളുടെ ജീവന് ആപത്താണ് എന്നാ അരുന്ധതി പറഞ്ഞത്.

അത് ഏതായാലും നന്നായി.

ഹരി സാറിന്റെ ഗതികേട് അല്ലാതെ എന്തു പറയാൻ. ഇപ്പോൾ സാറിന്റെ അമ്മയ്ക്ക് സമാധാനമായി കാണുമല്ലോ… ചിലരങ്ങനെയാ പോയി ഇരന്നു മേടിക്കും…..

ഇനി ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ലല്ലോ.

ഗംഗാ എനിക്ക് ഡോക്ടർ കോശി യുടെ നിന്നോടുള്ള പെരുമാറ്റം അത് മനസ്സിൽ നിന്നു പോകുന്നില്ല…. അയാൾ നിന്റെ കൈയിൽ പിടിച്ചപ്പോൾ ഒന്നും ചെയ്യാനാകാതെ നിൽക്കേണ്ടി വന്ന എന്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിക്കേ….

ഒരു പക്ഷെ അയാളുടെ ഉദ്ദേശം നല്ലതായിരിക്കും.അനന്തു…. എന്നെ എന്തെങ്കിലും ചെയ്താൽ അനന്തു പെട്ടെന്ന് ആ ഷോക്കിൽ എഴുന്നേറ്റാൽ അത് ആ ഡോക്ടറുടെ വിജയമല്ലേ…

എനിക്കെന്തോ അത്രയ്ക്ക് അങ്ങോട്ട് ദഹിച്ചിട്ടില്ല…..

അനന്തു നീ എന്നെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടല്ലേ…..

അതെന്താടി ഇപ്പോൾ നിനക്ക് ഒരു സംശയം? ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിന്നെ തന്നെയാ…. ബാക്കി ഉള്ളവരൊക്കെ അത് കഴിഞ്ഞേ എനിക്കുള്ളൂ. അതെന്നും അങ്ങനെ തന്നെ ആയിരിക്കും…..

അനന്തു ….. എനിക്കും നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്.ഗംഗയുടെ മുഖം നാണത്താൽ ചുവന്നു.

അനന്തുവിന്റെ ഫോണിൽ ഒരു പ്രതീഷ് വിളിച്ചിരുന്നു. ആരാ അത്?

പ്രതീഷോ….. എപ്പോഴാ വിളിച്ചത്?എന്നിട്ട് നീ എന്താ ഫോൺ എനിക്ക് തരാത്തെ…..

അനന്തു നല്ല ഉറക്കത്തിലായിരുന്നു. അതാ

ഗംഗേ രാത്രിയിൽ ഒരു കോൾ വന്നാൽ അതിന് എന്തെങ്കിലും കാര്യം കാണും. അത് മനസ്സിലാക്കാൻ ഉള്ള സാമാന്യ ബുദ്ധി നിനക്കില്ലേ….. അനന്തുവിന്റെ മനസ്സ് ആസ്വസ്ഥമാണെന്ന് ഗംഗയ്ക്ക് മനസ്സിലായി. ആരും അറിയാത്ത എന്തോ രഹസ്യം അനന്തുവിന്റെ മനസ്സിൽ ഉണ്ട്. ഗംഗ അനന്തുവിന്റെ ഫോണും ആയി അവന്റെ അടുത്ത് ചെന്നു. ഞാൻ ഇപ്പോൾ വിളിക്കട്ടെ……

ഫോൺ ഇങ്ങോട്ട് തന്നേക്ക് ഞാൻ വിളിച്ചോളാം……

അനന്തു ഫോൺ എടുത്ത്പ്ര തീഷിനെ വിളിച്ചു…

മറുതലയ്ക്കൽ പ്രതീഷിന്റെ ശബ്ദം കേട്ടതും അനന്തു തിരക്കിയത് അമ്മയെക്കുറിച്ചാണ്…. എടാ എന്തെങ്കിലും കുഴപ്പമുണ്ടോ?ഇല്ലെടാ.. പക്ഷെ നിന്നെ അന്വേഷിക്കുന്നുണ്ട്. രണ്ട് ദിവസമായിട്ട് നല്ല ക്ഷീണമാ. ഇന്നലെ രാത്രിയിൽ ഒന്ന് വീണു. അതാ ഞാൻ നിന്നെ വിളിച്ചത്.നീ എപ്പോഴാ വരുന്നത്?
ഞൻ…. ഞാൻ വരാം നീ അമ്മയുടെ ആവശ്യങ്ങൾ അറിഞ്ഞു തന്നെ കാര്യങ്ങൾ ചെയ്യണം കേട്ടോ…. ഞാൻ നിന്നെ പിന്നെ വിളിച്ചോളാം.

ശരിയെടാ…. ഫോൺ കട്ട്‌ ആയതും അനന്തു കുനിഞ്ഞുതന്നെ ഇരുന്നു.

ഗംഗ അനന്തുവിന്റെ അടുത്ത് ചെന്നു. എടാ അനന്തു എന്താടാ അമ്മയ്ക്ക് പറ്റിയത്? നീ ഇതുവരെ അമ്മയെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലല്ലോ? അമ്മ എവിടെയാ? ഞാൻ പോകാം അമ്മയെ നമുക്ക് ഇവിടെ കൊണ്ടുവരാം….
അനന്തു നീ എന്തെങ്കിലും ഒന്ന് പറയെടാ.

ഗംഗ ബലം പിടിച്ച് അവന്റെ മുഖം പിടിച്ചുയർത്തി.

ഗംഗാ…

. അവൻ അവളുടെ കൈകളിൽ മുറുകെ പിടിച്ചു കരഞ്ഞു.

നോക്ക്….. എന്നെ ഒന്ന് നോക്ക്… അനന്തു എന്താടാ ഇത്… ഇനി മുതൽ നിന്റെ എല്ലാ കാര്യങ്ങൾക്കും ഞാനും കൂടെയുണ്ടാവും. നീ ഒറ്റക്കല്ല…. നമ്മൾ ഒരുമിച്ച്…..

അനന്തു നമ്മൾ രണ്ടല്ല ഒന്നാണ്.അതിനി നീ മറക്കരുത്. അമ്മയ്ക്ക് ഒന്നും വരില്ലെടാ…. ഞാൻ നിന്നോട് കൂടുതൽ ഒന്നും ചോദിക്കുന്നില്ല. എപ്പോഴെങ്കിലും എന്നോട് പറയാൻ പറ്റിയാൽ നീ പറഞ്ഞാൽ മതി. ഇപ്പോൾ അമ്മ എവിടെയാണ് ആരുടെ കൂടെ ആണ്?

ഗംഗാ വേണ്ട അമ്മ എന്നെ ചെറുതിലെ ഉപേക്ഷിച്ചതാ. എല്ലാവർക്കും അമ്മയെ ഉൾക്കൊള്ളാൻ പറ്റിയെന്നു വരില്ല. പക്ഷെ എനിക്ക് എന്റെ അമ്മയെ ജീവനാ…. മറഞ്ഞു നിന്ന് ഞാൻ കണ്ടിട്ടുണ്ട് എന്റെ അമ്മയെ. കൊതിയോടെ നോക്കിയിട്ടുണ്ട് ഞാൻ. മോനേ എന്ന് വിളിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ അന്ന് ദൈവം എന്റെ പ്രാർത്ഥന ഒന്നും കേട്ടില്ല. പക്ഷെ ഇപ്പോൾ ആ അമ്മയെ പൂർണ്ണമായും നേരിട്ടല്ലെങ്കിലും എനിക്ക് സംരക്ഷിക്കാൻ കഴിയുന്നുണ്ട്. അമ്മയ്ക്ക് പകരം വയ്ക്കാൻ ഈ ലോകത്ത് വേറൊന്നും ഇല്ല ഗംഗാ….. എന്റെ അമ്മ എന്റെ ദൈവമാണ്….. നിനക്കും അങ്ങനെ തന്നെയല്ലേ….?

ഉം അതേ അനന്തു…. നീ വലിയവനാ…. നിന്റെ മനസ്സ് അതിനൊപ്പം വയ്ക്കാൻ മറ്റൊന്നുമില്ലെടാ..ഗംഗ അവന്റെ നിറുകയിൽ ചുംബിച്ചു

തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *