നമ്മുക്ക് ഇഷ്ടം ഇല്ലാത്തത് തെറ്റിക്കാനും ഇഷ്ടമുള്ളത് ഒരു നിമിഷം കൊണ്ട് മു ഞ്ചി പോവാനും അമ്മാവനാണ് ബെസ്റ്റ്….

എഴുത്ത് :- മനു തൃശൂർ

പെണ്ണ് കാണാൻ പോവുമ്പോൾ ചെറിയ അമ്മാമനും അച്ഛൻ്റെ മൂത്ത മാമവനും കൂടെ വേണമെന്ന് എനിക്ക് നിർബന്ധം ആയിരുന്നു…

പെണ്ണിനെ ഇഷ്ടമായില്ലെങ്കിൽ മൂത്ത അമ്മാവനോട് പറഞ്ഞ മതി….

അമ്മാവൻ എവിടെ എങ്കിലും പോയി വാ തുറന്ന കാര്യങ്ങളൊക്കെ കുളമാക്കുമെന്ന് അമ്മയിൽ നിന്നും ആണ് ഞാൻ ആദ്യമായി അറിഞ്ഞത്..

പണ്ട് അച്ഛനെയും കൊണ്ട് നൂറ് പെണ്ണ് കാണാൻ പോയ ചരിത്രം അമ്മാവനുണ്ട് .

നമ്മുക്ക് ഇഷ്ടം ഇല്ലാത്തത് തെറ്റിക്കാനും ഇഷ്ടമുള്ളത് ഒരു നിമിഷം കൊണ്ട് മു ഞ്ചി പോവാനും അമ്മാവനാണ് ബെസ്റ്റ്….

അച്ഛൻ്റെ നൂറ്റി ഒന്നമത്തെ പെണ്ണായാണ് അമ്മയെ കണ്ടു ഇഷ്ടപ്പെട്ടതെന്ന് അച്ഛൻ അമ്മയോട് പറഞ്ഞിട്ടുണ്ട്.

അന്ന് അമ്മയെ പെണ്ണുകാണൻ പോയപ്പോൾ മിണ്ടരുതെന്ന് അച്ഛൻ അമ്മാവനോട് പറഞ്ഞിരുന്നൂത്രെ ..

പക്ഷെ അമ്മയ്ക്ക് അമ്മാവന് ഒപ്പം പെണ്ണുകാണാൻ പോവുന്നത് ഇഷ്ടം അല്ലായിരുന്നു ..

എന്നാലും മൂന്നാമത്തെ പെണ്ണുകാണൽ ആണ് ഇനി..

ആദ്യമായ് പെണ്ണു കണ്ടു എനിക്ക് ഇഷ്ടമായില്ല

ഇതെങ്ങനെ എങ്കിലും ഒന്ന് ഒഴുവാക്കി തരാൻ. കേട്ട പാതി ഞാനേറ്റെന്ന് പറഞ്ഞു..

പെണ്ണിന്റെ അച്ഛനുമായി പണ്ടുമുതലേ പരിചയമുള്ള പോലെ സംസാരിച്ചു തുടങ്ങിയ അമ്മാവൻ

ഞാൻ പണ്ട് ഏഴാം ക്ലാസ് വരെ പായേൽ മൂത്രം ഒഴിക്കുമായിരുന്നു എന്ന കഥ പെണ്ണിൻ്റേ മുന്നിൽ വച്ചു പറഞ്ഞു..

പകച്ചു പോയി എന്റെ ബാല്യം വായിലിരിക്കുന്ന മുറുക്കും കഷ്ണങ്ങൾ.. ഞാൻ പോലും അറിയാതെ പൊട്ടിത്തെറിച്ചു..

ഇത്രയും വലിയ നാണക്കേട് സ്വപ്നങ്ങളിൽ മാത്രം…

കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് മുറുക്കും കക്ഷണങ്ങൾ എന്റെ വായിൽ.. അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ ഇരുന്നു..

അന്ന് എന്റെ അവസ്ഥ മനസ്സിലാക്കിയ ചെറിയമ്മാവൻ എന്റെ കയ്യിൽ പിടിച്ചു പതിയെ പുറത്തേക്ക് നടന്നു.. കുറച്ചു നാണംകെട്ട് എങ്കിലും ആ വലിയ ദുരന്തം ഒഴിവായി കിട്ടിയ.. സന്തോഷത്തിൽ ഞാനമ്മവനെ അന്ന് കൊന്നില്ല

രണ്ടാമത്തെ പെണ്ണ് കാണലും എനിക്ക് ഇഷ്ടം ആയില്ല എന്റെ മുഖത്തു നിന്നും മനസ്സ് വായിച്ചെടുത്ത അമ്മാവൻ എടുത്തലാക്കിയ ആയുധം കേട്ട്. ഞെട്ടി തരിച്ചു വിജ്രംഭിജിതനായി ഞാൻ ഇരുന്നു..

കുഞ്ഞുനാളിൽ അടുത്ത വീട്ടിലെ പെണ്ണിനൊപ്പം അച്ഛനും അമ്മയും കളിക്കുമ്പോൾ ഞാൻ ആ പെണ്ണിനെ കേറി പിടിച്ചു ആകെ പ്രശ്നമായ കഥയായിരുന്നു പറഞ്ഞത്..

പെണ്ണിന്റെ അച്ഛനും കൂട്ടരും ഏതോ പീ ഡനകേസിലെ പ്രതിയെ നോക്കും പോലെ എന്നെ ഇരുത്തി ഒന്നു നോക്കി.. അകത്തു നിന്നു പെണുങ്ങളുടെ അടക്കി പിടിച്ച ചിരിയും..

അതും കൂടെ കേട്ടപ്പോൾ സർവ്വ നാടികളും തകർന്നു പോയി ഞാൻ ഉടുമുണ്ട് എടുത്തു തലയിൽ ഇട്ട് ഇറങ്ങി ഓടിയാലോ എന്ന് ആലോചിച്ചിരുന്ന എന്റെ അവസ്ഥ മനസ്സിലാക്കിയ ചെറിമ്മാവൻ അന്നും എന്റെ രക്ഷകനായി എത്തി..

ഒരു പെണ്ണ് കേസിലെ പ്രതിയെ അവർക്കു മരുമകനായി വേണ്ട എന്ന് പെണ്ണിന്റെ അച്ഛൻ തീർത്തു പറഞ്ഞതോടെ.വിജയ ശ്രീ ലാളിതനായി പുറത്തു വന്ന അമ്മാവൻ എങ്ങനെ ഉണ്ട് എന്റെ ബുദ്ധി എന്ന് ചോദിച്ചു എന്റെ നേർക്ക് നോക്കി പള്ളിളിച്ചു..

മനുഷ്യനെ ഇരുത്തി ആക്ഷേപിച്ച ആ പിശാച്ചിനെ ഒറ്റ തൊഴിക്കു കൊ ല്ലാൻ തോന്നി ഏങ്കിലും. പ്രായത്തെ ഓർത്തു ഒരു ചാൻസ് കൂടെ കൊടുത്തു….

അന്ന് ആ വീട്ടുകാരുടെ കരലാളന ഏറ്റു വാങ്ങിയ ബ്രോക്കർ രാമുവേട്ടൻ..

എന്നാലും ഈ ചതി എന്നോട് വേണ്ടായിരുന്നു പറഞ്ഞു. വലതു കവിൾ കൈകൊണ്ടു മറച്ചു.കാറിൽ കയറാതെ നടന്നു പോകുമ്പോൾ..അതോടൊപ്പം എന്റെ കല്യാണ സ്വപ്‌നങ്ങൾ പൊലിഞ്ഞു പോകുവാണോ എന്നോർത്ത് എന്തോ പോയ അണ്ണാനെ പോലെ നിന്ന എന്നെ ചെറിയമ്മാവൻ വലിച്ചു കാറിൽ കയറ്റി.. എന്നെ കൊണ്ട് മുന്നോട് പായുമ്പോൾ ..

യമ ദേവന്റെ കയറിൽ കുടുങ്ങിയ പോത്തിന്റെ അവസ്ഥയിൽ ഞാൻ പകച്ചിരുന്നു.

വീട്ടിൽ വിവരം അറിയാൻ കാത്തിരുന്ന അമ്മയ്ക്കു മുന്നിൽ ജീവിതവും മാനവും പോയെന്ന് ഉറക്കെ പൊട്ടിത്തെറിച്ച ഞാൻ ഇനി ഒരു പെണ്ണ് കാണലിനില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് മുറിയിലേക്ക് കയറിപ്പോയി..

എന്നിട്ടും പോരാളിയായ അമ്മയുടെ നിരന്തര അഭ്യർത്ഥനപ്രകാരം ഒരിക്കൽ കൂടി ഞാൻ ഒരു പെണ്ണുകാണലിനു തയ്യാറായി..

അങ്ങനെ മൂന്നമത്തെ പെണ്ണുകാണൽ ഇറങ്ങി പുറപ്പെടുമ്പോൾ അമ്മാവനോട് ഞാൻ അച്ഛൻ്റെ നൂറ്റൊന്നാമത്തെ അടവെടുത്തു..

അവിടെ പോയി ഈ വട്ടവും ഞാൻ പറയാതെ അല്ലാതെ വാ തുറക്കരുത് .. ഇതുകൂടി മുടങ്ങിയാൽ എന്റെ ജീവിതത്തിൽ ഒരു കല്യാണം ഉണ്ടാകില്ല എന്നൊരു ഭീഷണി കൂടി മുഴക്കി

കേട്ട പാതി പുച്ഛം വിതറിയ അമ്മാവന്

വീട്ടിൽ അമ്മയുടെ അച്ഛന്റെ വക നല്ലൊരു ക്ലാസ് നേരത്തെ അമ്മാവന് കിട്ടിയെന്ന് ആ മുഖഭാവത്തിൽ നിന്നും വെക്തമായിരുന്നു.

ആള് പണ്ട് പട്ടാളത്തിൽ ആയോണ്ട് മുന്നറിപ്പ് ഇല്ലാതെ വെടിവെക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു…

അന്ന് ഒരു സമാധാനത്തിന് വേണ്ടി ചങ്കിനേയും കൂട്ടി ..

അങ്ങനെ പെണ്ണിൻ്റേ വീട്ടിലേക്ക് കയറി ഇരുന്നപ്പോൾ അമ്മാവനെ കാണാൻ ഇല്ല പെണ്ണ് ചായ .കൊണ്ട് വന്നു വച്ച്.. അകത്തേക്ക് പോയപ്പോഴാണ് അമ്മാവൻ ഒരു ചെറു ചിരിയോടെ കയറി വന്നു എനിക്കും ചങ്കിനും ഇടയിൽ ഇരുരുന്നു..

ഞാൻ പതിയെ അമ്മാവനോട് പറഞ്ഞു എനിക്ക് പെണ്ണിനെ ഇഷ്ടമായ്.. അമ്മാവൻ ഇനി വാ തുറക്കണ്ട

അപ്പോഴാണ് ഞാൻ അമ്മാവൻ്റേ കൈയിലെ പൊതി ശ്രദ്ധിച്ചത്..

ഞാൻ പതിയെ ചോദിച്ചു ഇതെന്ത അമ്മാവാ പൊതിയൊക്കെ..

അത് അപ്പുറം വീട്ടിലെ എൻ്റെ ക്ലാസ്മേറ്റ് തന്നതാ അവിൽ നനച്ചതാടാ..

ഇങ്ങോട്ട് ആണ് പെണ്ണ് കാണാൻ വരുന്നത് എന്ന് ഞാനിപ്പോൾ അല്ലേ അറിഞ്ഞത്..

അവളുടെ വീട് ദെ അപ്പുറത്താണ് എന്നാൽ പിന്നെ ഒന്ന് പരിചയം പുതുക്കാലോ എന്ന് വിചാരിച്ച് ചെന്നതാ..

എനിക്ക് അവിൽ നനച്ചത്. ഇഷ്ടമാണെന്ന് പണ്ടേ അവൾക്കറിയാം.. ആഹാ എന്താ ഒരു മണം…. ഏലക്കായും നെയ്യും ഒക്കെ നന്നായി ചേർത്തിട്ടുണ്ട് അമ്മാവൻ ആ പൊതി മൂക്കിലേക്ക് വെച്ച് ആസ്വദിക്കുന്നതാണ് പിന്നെ കണ്ടത്..

ഈ അവൽ വിളയിച്ചത് അത്ര നല്ല ലക്ഷണം അല്ലല്ലോ എന്നിലെ അതിബുദ്ധി പെട്ടെന്ന് ഉണർന്നു..

പണ്ട് അമ്മായി അമ്മാവന്.. ഒരു അ വിഹിതം ആരോപിച്ചാണ് ഇറങ്ങിപ്പോയത്.. അത് പക്ഷേ ഈ അവൾ വിളയിച്ചതിനെ തന്നെ ആകുവോ..

അമ്മാവന്റെ മുഖമാണെങ്കിൽ പുന്നെല്ലു കണ്ട എലിയെ പോലെ… ചുവന്നു തുടുത്തു നിന്നും

അമ്പെട കേമാ….. അപ്പോൾ സംഗതി അതുതന്നെ..

അടുത്ത നിമിഷം പെണ്ണിൻ്റേ വീട്ടുക്കാരിൽ നിന്നും ഒരു ചോദ്യം ഉണ്ടായി പെണ്ണിനെ ഇഷ്ടം ആയോ.

ഞാൻ ഇഷ്ടമെന്ന് പറയാൻ വാ തുറന്നതും അമ്മാവൻ എന്നെ ഞെട്ടിച്ചു കൊണ്ട് പറഞ്ഞു ..

എൻ്റെ കുട്ടിക്ക് ഇഷ്ടമായി ഞങ്ങൾക്ക് ഇഷ്ടമായ് ഈ കല്ല്യാണം തന്നെ ഉടൻ നടത്താമെന്ന്..

അമ്മാവൻ പെണ്ണിനെ പോലും കാണാതെ ഇതങ്ങനെ പറഞ്ഞു എന്നോർത്ത് ഞാനമ്മാവനെ സംശയത്തോടെ നോക്കി

അങ്ങനെ പെണ്ണുകാണാൽ കഴിഞ്ഞു മടങ്ങുമ്പോൾ അമ്മാവൻ എന്നോട് ചോദിച്ചു..

ടാ പെണ്ണ് എങ്ങനെ കാണാൻ കൊള്ളാമോ..??

ഞാൻ ഒന്ന് മൂളി..പതിയെ പറഞ്ഞു ..

അതൊക്കെ പോട്ടെ.. അമ്മാവൻ പെണ്ണിനെ കാണാതെ എങ്ങനെ കല്ല്യാണത്തിന് സമ്മതം മൂളിയെ..

അത് ഇപ്പോൾ മോനെ അൻ്റെ കല്ല്യാണം കഴിഞ്ഞ നീ അവളുടെ വീട്ടിൽ പോവുമ്പോൾ എനിക്കും വരാലോ ..

അതെന്തിന്..??

അവൾ ഇല്ലെ എൻ്റെ ക്ലാസ്മേറ്റ് അവൾക്ക് ഇപ്പോഴും എന്നെ ഇഷ്ടമാണ് പറഞ്ഞു ഇനിയും ഈ വഴിയൊക്കെ വരണം പറഞ്ഞു ..

എന്നിലൂടെ വീണ്ടും ഗോളടിക്കാനുള്ള അമ്മാവന്റെ.. കുൽസിത ബുദ്ധി നാളെ എനിക്കുള്ള പാരയാകുമോ ഓർത്തു കാറിൽ ഇരിക്കെ..

കാറിനു മുന്നിലേക്ക് ചാടിയ പട്ടിയെ കണ്ടു ചെറിയമ്മാവൻ വണ്ടി സഡൻബ്രേക്കിട്ടതും..

സീറ്റിൽ ഇരുന്ന വല്ല്യഅമ്മാവൻ ഒരു നിലവിളിയോടെ മുന്നോട്ടാഞ്ഞ് പോയി മോന്ത കൊണ്ടോയ് ഗ്ലാസിലിടിച്ചു പല്ലൊക്കെ പോയി..

പിന്നീട് ഹോസ്പിറ്റലിൽ വച്ചായിരുന്നു അമ്മാവൻ കണ്ണു തുറന്നത്..😊

Related Posts

Leave a Reply

Your email address will not be published. Required fields are marked *