നാലു പേർക്ക് ഒരു ലി റ്റർ കൊണ്ട് എന്താവാനാ… ഇവനൊടുക്കത്തെ കപ്പാസിറ്റിയല്ലേ… ഒറ്റവലിക്ക് ഒരു ഫുള്ള് തീർക്കണോനാ……

സ്പിരിറ്റ്

എഴുത്ത്:- ശ്രീജിത്ത് പന്തല്ലൂർ

” നാലു പേർക്ക് ഒരു ലി റ്റർ കൊണ്ട് എന്താവാനാ… ഇവനൊടുക്കത്തെ കപ്പാസിറ്റിയല്ലേ… ഒറ്റവലിക്ക് ഒരു ഫുള്ള് തീർക്കണോനാ…”.

കൂട്ടുകാർക്കിടയിൽ കൗട്ട എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഷാജി ഇതു പറഞ്ഞപ്പോൾ മറ്റു രണ്ടു പേരും വല്ലാത്തൊരു ആരാധനയോടെ എന്നെ നോക്കി.

ഇതൊക്കെയെന്ത്…? എന്ന ഭാവത്തിൽ ഞാൻ വെറുതെ പുഞ്ചിരിച്ചതേയുള്ളൂ.

സംഭവം ശരിയാണ്… എത്ര പെ ഗ്ഗടിച്ചാലും ഞാൻ നൂറേ നൂറിൽത്തന്നെ നിൽക്കും. കൂടെയുള്ളവരെല്ലാം മ ദ്യപിച്ച് ബോധം മറഞ്ഞാലും വീഴാതെ ആടാതെ എഴുന്നേറ്റ് നടക്കാൻ കഴിയുമെന്നത് എന്റെ സ്വകാര്യ അഹങ്കാരമാണ്. ഫി റ്റായെന്നു സ്വയം തോന്നിയാലും ഒരു പെ ഗ്ഗും കൂടി അടിച്ചിട്ടേ ഞാൻ നിർത്തൂ… അത്രയ്ക്കു വിശ്വാസമാണ് എനിക്ക് മ ദ്യത്തെ… മ ദ്യത്തിന് എന്നെയും…

യാതൊരു ദുശ്ശീലവുമില്ലാതിരുന്ന ഞാൻ മ ദ്യപിക്കാൻ തുടങ്ങിയത് സ്വന്തം അളിയനെ വെല്ലുവിളിച്ചു കൊണ്ടാണ്. മൂത്ത ചേച്ചിയുടെ ഭർത്താവ് രണ്ടെണ്ണം അടിച്ചു കഴിയുമ്പോഴേക്കും ആകെ അഴകൊഴാന്നാവും. പിന്നെ ഉച്ചത്തിലും അവ്യക്തവുമായ സംസാരം തുടങ്ങും. പറഞ്ഞതു തന്നെ പിന്നെയും പറഞ്ഞ് വെറുപ്പിക്കും.

ഒരിക്കൽ ഇടവകപ്പെരുന്നാളിന്റെ തലേന്ന് രാത്രി വീട്ടുകാരെല്ലാരും കൂടി അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് തീൻമേശയിലേക്ക് അളിയൻ ഛർദ്ദിക്കുന്നത്. പ്രായമായ അപ്പച്ചനും അമ്മച്ചിയുമടക്കമുള്ളവരെല്ലാം പെട്ടെന്ന് ഞെട്ടിയെണീറ്റു.

കനം തൂങ്ങിയ കൺപോളകൾ തുറക്കാൻ പാടുപെട്ടു കൊണ്ട് അളിയൻ പറയുന്നുണ്ടായിരുന്നു…

” സാരല്യ… എല്ലാരും ഇര്ന്ന് കഴിക്ക്… ഇയ്ക്ക് വേണ്ട… ഞാനിന്നിച്ചിരി ഫിറ്റായിപ്പോയി… നിങ്ങള് കഴിച്ചോ…”.

മേശപ്പുറത്ത് വിളമ്പി വച്ചിരുന്ന ബീഫിലും പോർക്കിലും ചിക്കനിലും മീൻകറിയിലും എന്നു വേണ്ട മറ്റുള്ളവർ കഴിച്ചു കൊണ്ടിരിക്കുന്ന പാത്രത്തിൽ വരെ അളിയന്റെ വാൾത്തുമ്പു തൊട്ടിട്ടുണ്ടോയെന്നു സംശയം…

” അളിയനെന്തു പണിയാ കാണിച്ചേ… മറ്റൊള്ളോര് ഊണു കഴിക്കണേന്റെ എടേലാണോ…?”. ദേഷ്യത്തോടെ ഞാൻ ചോദിച്ചു

” ആണെങ്കി സഹിച്ചോ… ഇവളെ എന്നെക്കൊണ്ടു കെട്ടിച്ചേന്റെ സ്ത്രീധനം ഇനിയും തരാനുണ്ടല്ലോ, അതിന്റെ പലിശേന്ന് ഇതിൻ്റെ നഷ്ടങ്ങട് കൊറച്ചോ… ബാക്കി ഇനിയെങ്കിലും തരാനൊള്ള മനസ്സ് കാണിച്ചാ മതി…”. ഇപ്രാവശ്യം അളിയൻ്റെ സംസാരം കുഴഞ്ഞില്ല.

പോർക്ക് വിന്താലുമായി പുണർന്നു കിടക്കുന്ന ചോറുരുള ഇച്ഛാഭംഗത്തോടെ ഞാൻ പ്ലേറ്റിലേക്ക് തിരികെ വച്ചു… വെ ട്ടിയാൽ ചോ രയില്ലാത്ത മുഖഭാവത്തോടെ നിൽക്കുന്ന ചേച്ചിയെ നോക്കി ഞാൻ വാഷ്ബേസിനടുത്തേക്കു നടന്നു…

കൈ കഴുകി തിരിഞ്ഞപ്പോൾ തൊട്ടു മുൻപിൽ നിറഞ്ഞ കണ്ണുകളോടെ ചേച്ചി.

” ടാ പോട്ടെടാ… അങ്ങേര് കു ടിച്ച് വെളിവില്ലാണ്ടല്ലേ… നീയിരിക്ക് വേറെ ചോറും കൂട്ടാനും ഞാൻ ഇപ്പഴിണ്ടാക്കിത്തരാം…”.

” ഇതൊക്കെ നിന്റെ കെട്ട്യോന്റെ ഷോ ആണെന്നേ… എനിക്കറിഞ്ഞൂടെ… കു ടിച്ചൂന്ന് മറ്റുള്ളോരെ അറിയിക്കാനുള്ള ഷോ… കണ്ടില്ലേ സ്ത്രീധന ബാക്കി ചോദിക്കുമ്പോ മാത്രം അങ്ങേർക്കൊരു വെളിവു കേടുമില്ല…”. പുച്ഛത്തോടെ ഞാൻ പറഞ്ഞു.

ചേച്ചി സാരിത്തലപ്പു കൊണ്ട് കണ്ണീരൊപ്പി.

” നോക്കിക്കോ, ഇതിനൊള്ള മറുപടി നിൻ്റെ കെട്ട്യോനു ഞാൻ കൊടുക്കണുണ്ട്. നാളെ പെരുന്നാളല്ലേ… നേരമൊന്നു വെളുത്തോട്ടെ…”.

ബെഡ് റൂമിലേക്കു നടക്കുമ്പോൾ ഞാൻ മനസ്സിൽ ചിലതു കണക്കു കൂട്ടി ഉറപ്പിച്ചിരുന്നു. ഒന്നാന്തരം തൃശ്ശൂക്കാരൻ നസ്രാണിയായിട്ടും ഇന്നേവരെ ക ള്ളിൻ്റെ രുചിയറിയാൻ ശ്രമിച്ചിട്ടില്ല. താത്പര്യമില്ലാഞ്ഞിട്ടാണ്. അതിന് അന്ത്യം കുറിക്കേണ്ട സമയമായിക്കഴിഞ്ഞിരിക്കുന്നു. ചിലർക്കുള്ള മറുപടി കൊടുക്കാൻ നമ്മൾ ചില ത്യാഗങ്ങൾ സഹിക്കേണ്ടി വന്നേക്കാം…

പിറ്റേന്ന് പെരുന്നാൾ കുർബാന കഴിഞ്ഞ് കുറച്ചു വൈകിയാണ് ഞാൻ വീട്ടിലെത്തിയത്. അപ്പോഴേക്കും ഉച്ചയൂണു വിളമ്പാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. എന്നെ കണ്ട പാടെ അളിയൻ പറഞ്ഞു.

” സോറി അളിയാ… ഇന്നലെ ഞാനിത്തിരി…”.

ഞാൻ പുഞ്ചിരിച്ചു കൊണ്ട് കൈയിൽ കരുതിയിരുന്ന സഞ്ചിയിൽ നിന്നും ഒരു ഫുൾ ബോട്ടിൽ ബ്രാ ണ്ടിയെടുത്ത് അളിയൻ്റെ മുൻപിൽ മേശപ്പുറത്ത് വച്ചു. അന്തം വിട്ടിരിക്കുന്ന അളിയനെ നോക്കി ഒന്നു കൂടെ പുഞ്ചിരിച്ചു കൊണ്ട് അടുക്കളയിലേക്കു നോക്കി വിളിച്ചു പറഞ്ഞു.

” ടീ ചേച്ചീ… രണ്ട് ഗ്ലാസ്സിങ്ങോട്ടെടുത്തേ…”.

” ടാ… നീയും അടിക്കാറുണ്ടായിരുന്നോ…?. അന്ധാളിപ്പു വിട്ടുമാറാതെ അളിയൻ ചോദിച്ചു.

” ഇതുവരെ ഉണ്ടായിരുന്നില്ല. ദാ ഇന്ന് ആദ്യമായി ഞാനും ക ള്ളു കു ടിക്കാൻ തുടങ്ങുകയാണ്…”. ചേച്ചി കൊണ്ടു വന്നു വച്ച ഗ്ലാസ്സുകളിലേക്ക് മ ദ്യം പകർന്നു കൊണ്ട് ഞാൻ പറഞ്ഞു.

” ദത് കലക്കി… എൻ്റെ കൂടെയിരുന്ന് ക ള്ളുകുടി തുടങ്ങുന്നത് നല്ല രാശിയാ ണെന്നാ ആൾക്കാര് പറയാറ്. കഞ്ഞികുടി മുട്ടിയാലും ക ള്ളുകുടി മുട്ടില്ല്യാത്രേ…”. ഉറക്കെ ചിരിച്ചു കൊണ്ട് അളിയൻ പറഞ്ഞു.

എനിക്കു വലിയ ചിരിയൊന്നും വന്നില്ല. അളിയനോട് ചിയേഴ്സ് പറഞ്ഞ് ആദ്യത്തെ പെ ഗ്ഗ് വായിലേക്ക് കമഴ്ത്തി ഇറക്കിയപ്പോൾ ചങ്കു പുകഞ്ഞു നീറിയത് പുറത്തു കാണിക്കാതിരിക്കാൻ കിണഞ്ഞു ശ്രമിച്ചു കൊണ്ട് ഞാൻ ബലം പിടിച്ചിരുന്നതു കണ്ട് ചേച്ചി താടിക്കു കൈയും കൊടുത്തു നിന്നു പോയി…

ഗ്ലാസ്സുകൾ മൂന്നോ നാലോ പ്രാവശ്യം നിറഞ്ഞൊഴിഞ്ഞു. മുഖമൊന്ന് വലിഞ്ഞു മുറുകിയതായി തോന്നിയെന്നതൊഴിച്ചാൽ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. അളിയന്റെ കൺപോളകൾ കനം വച്ചു തുടങ്ങിയിരുന്നു.

പളളിയിൽ പോയിരുന്ന അപ്പച്ചൻ മടങ്ങി വന്നപ്പോൾ കണ്ടത് തീൻമേശയ്ക്ക് അപ്പുറമിപ്പുറമിരുന്ന് ക ള്ളുകു ടിക്കുന്ന എന്നെയും അളിയനേയുമാണ്…

” ങാഹാ… നീയും തൊടങ്ങിയോ… ഇതിൻ്റേം കൂടി കൊറവുണ്ടായിരുന്നു…”. അപ്പച്ചൻ എന്നെ നോക്കി പറഞ്ഞു.

ഞാൻ വേഗം എണീറ്റു കൊണ്ട് ചോദിച്ചു. ” അപ്പച്ചന് ഒഴിക്കട്ടെ ഒരു ചെറുത്…?”.

” ചെറുതാക്കണ്ട… വല്ത് തന്നെയായിക്കോട്ടെ…”. എന്നെയൊന്ന് രൂക്ഷമായി നോക്കിക്കൊണ്ട് അപ്പച്ചൻ ഗൗരവത്തോടെ പറഞ്ഞു.

അപ്പച്ചനു കൂടി പകർന്നു കൊടുത്തു കൊണ്ട് ഞാനൊന്നു നിവർന്നു നിന്നു. ചെറുതായി തല കറങ്ങുന്ന പോലെ തോന്നുന്നുണ്ട്. കണ്ണൊന്ന് ചിമ്മിത്തുറന്നു നോക്കി. തീൻമേശയ്ക്കു ചുറ്റും ഇപ്പോൾ വീട്ടിലെ എല്ലാവരുമുണ്ട്. അപ്പച്ചനും അമ്മച്ചിയും ചേച്ചിയും അളിയനും പിള്ളേരും എല്ലാം…

” ദേ… എല്ലാവരും കേൾക്കാൻ വേണ്ടീട്ട് പറയ്യാണ്… ഞാനിന്ന് ജീവിതത്തിൽ ആദ്യായിട്ട് ബ്രാ ണ്ടി കു ടിച്ചു. അതും ഇരുന്ന ഇരുപ്പിന് നാലു പെ ഗ്ഗ്… ഇത്തിരി തലകറക്കം തോന്നണതല്ലാതെ എൻ്റെ ഓർമ്മയ്ക്ക് ഒരു കൊഴപ്പോം പറ്റീട്ടില്ല… സംശയമുണ്ടേൽ കൊറേക്കഴിഞ്ഞ് ഇപ്പ നടന്ന കാര്യങ്ങൾ എന്തൊക്കെ യായിരുന്നൂന്ന് എന്നോട് ചോയ്ച്ചു നോക്കിക്കോ, നല്ല മണി മണി പോലെ ഞാൻ പറഞ്ഞു തരാം…”. ഞാൻ രണ്ടു കൈകളുമുയർത്തിപ്പിടിച്ച് പറഞ്ഞു നിർത്തി.

” അയിനിപ്പോ ഇവിടെന്താ ഇണ്ടായേ… ഞങ്ങളാരേലും നീ കു ടിച്ചതിന് കുറ്റം പറഞ്ഞോ… ഇതാപ്പോ നന്നായേ… നീ ഇരുന്നേ… ചോറു വെളമ്പട്ടെ…”. ചേച്ചി പറഞ്ഞു.

” കാര്യണ്ടായിട്ടു തന്ന്യാ പറഞ്ഞത്. രണ്ടെണ്ണം അകത്തു ചെന്നാപ്പിന്നെ എന്തു തോന്ന്യാസോം പറയാംന്നും ചെയ്യാംന്നുമാണ് ചെലരുടെയൊക്കെ വിചാരം… അതൊക്കെ വെറും കാട്ടിക്കൂട്ടല് മാത്രാണ്ന്ന് തെളിയിച്ച് പറയാൻ വേണ്ടീട്ടാ ഞാനിന്ന് കുടിച്ചത്…”.

ഞാൻ പറഞ്ഞതു കേട്ട് എല്ലാവരും അളിയനെ നോക്കി. അളിയൻ തല താഴ്ത്തിപ്പിടിച്ച് ഇരിക്കുകയാണ്…

ഉദ്ദിഷ്ടകാര്യം സാധിച്ചതിന് ഉപകാരസ്മരണയോടെ ബ്രാ ണ്ടിക്കുപ്പിയിലേക്ക് നോക്കിക്കൊണ്ട് ഞാനെൻ്റെ മുറിയിലേക്ക് നടന്നു. അമ്മച്ചിയോ ചേച്ചിയോ ഊണു കഴിക്കാനായി വിളിക്കുന്നുണ്ട്. ഞാൻ ശ്രദ്ധിക്കാൻ പോയില്ല. നല്ല തല കറക്കം… നേരെ ചെന്ന് കിടക്കയിലേക്കു വീണു… ഉറക്കം വരുന്നില്ല, പക്ഷേ കണ്ണു തുറക്കാൻ കഴിയുന്നില്ല. കണ്ണു തുറക്കാൻ ശ്രമിക്കുമ്പോഴെല്ലാം പുരികം മാത്രമേ പൊങ്ങുന്നുള്ളൂ… മുഖം വലിഞ്ഞുമുറുകിയിരിക്കുന്നതു പോലെ തോന്നുന്നതിനാൽ ചിരിക്കാനും കഴിയുന്നില്ല…

കുറേക്കഴിഞ്ഞ് ചേച്ചിയുടെ മക്കൾ മുറിയിലേക്കു വന്നു. അവരുടെ ചോദ്യങ്ങൾ ക്കെല്ലാം വ്യക്തമായിത്തന്നെ മറുപടി കൊടുത്തു. അപ്പോഴും കണ്ണു തുറക്കാൻ പറ്റിയിരുന്നില്ല… പിന്നേയും കുറേ നേരം കഴിഞ്ഞാണ് കണ്ണു തുറക്കാൻ കഴിഞ്ഞത്. പതുക്കെ എണീറ്റിരുന്നു… തലകറക്കം മാറി… പക്ഷേ നല്ല തലവേദന… ഹാങ്ങോവറു മാറാൻ ഒരു പെ ഗ്ഗു കൂടി അടിച്ചാൽ മതിയെന്ന് കൂട്ടുകാരാരോ പറഞ്ഞു കേട്ടിട്ടുണ്ട്… ഞാൻ പതിയെ എണീറ്റ് മുറിക്കു പുറത്തു കടന്നു…

അടുക്കളപ്പുറത്തെ പടിയിലിരുന്ന് ചേച്ചി മകളുടെ തലയിൽ പേൻ നോക്കുന്നു…

” ടീ ചേച്ച്യേ… ആ ബാക്കി കു പ്പിയെവട്യാ…?”.

” ഉം…?”. ചേച്ചി ചോദ്യഭാവത്തിൽ മൂളി.

” നല്ല തലവേദന…”. ഞാൻ നെറ്റിയിൽ കൈവച്ചു കൊണ്ടു പറഞ്ഞു.

” ടാ ചെക്കാ… ഓവറാവണ്ടാട്ടാ…”.

” തലവേദനിട്ത്തിട്ടാന്ന് പറഞ്ഞില്ലേ…?”.

ഒരു പെ ഗ്ഗും കൂടി കഴിച്ച് ഞാൻ പതുക്കെ പുറത്തേക്കിറങ്ങി. ബൈക്കെടുക്കാൻ നിന്നില്ല… മുള്ളിനെ മുള്ളു കൊണ്ടെടുക്കണം എന്നു പറഞ്ഞ പോലെ ക ള്ളു കുടിച്ച ക്ഷീണം മാറാൻ ക ള്ളു തന്നെ കു ടിക്കണം… തലവേദന പോയ വഴി കാണാനേയില്ല… മഴക്കാറു മാറി മാനം തെളിഞ്ഞ പ്രതീതി… മുൻപത്തേക്കാൾ കൂടുതൽ ഉന്മേഷം… ഇതിത്രയേ ഉള്ളൂല്ലേ…?

റോഡിലേക്കിറങ്ങിയതും ഒരു ബൈക്ക് തൊട്ടടുത്ത് ചവുട്ടി നിർത്തി. കൂട്ടുകാരൻ ജെയ്സനാണ്.

” എന്താടാ ബെന്നീ പെരുന്നാളായ കാരണാണോ ബൈക്കെടുക്കാഞ്ഞേ…?’.

” ഏയ് അതല്ലടാ… ചെറുതടിച്ചിട്ടുണ്ട് അതാ…”. ഞാൻ പറഞ്ഞു.

” ങേ… നീയും തൊടങ്ങിയോ…?”. ജെയ്സന് വിശ്വസിക്കാൻ കഴിഞ്ഞില്ല.

” ദാ ഇന്നു മുതൽ…”.

” പൊളിച്ചു… എന്നാ നീ വേഗം വണ്ടീലോട്ട് കേറ്… ഇന്നത്തെ ചെലവ് എൻ്റെ വക…”.

ജെയ്സൻ്റെ ക്ഷണം സ്വീകരിച്ച് ഞാൻ ബൈക്കിൻ്റെ പിന്നിൽ കയറി. നാട്ടിലെ എല്ലാ ആഘോഷങ്ങൾക്കും കൂട്ടുകാരെല്ലാം ഒത്തു കൂടുന്ന ഒരു സ്ഥലമുണ്ട്. നെൽപ്പാടത്തിനു നടുവിലൂടെയുള്ള ഒരു കനാൽത്തിണ്ട്… സേഫ്റ്റി സോണെന്നാണ് ഞങ്ങൾ ചെറുപ്പക്കാർ അതിനെ പറയാറ്… കാരണം ഏതു ഭാഗത്തു നിന്നും പോലീസ് വന്നാലും ദൂരെ നിന്നേ കാണാനാവും… പിടി കൊടുക്കാതെ വേഗം രക്ഷപ്പെടാനുമാവും…

മുൻപൊക്കെ കമ്പനി കൂടുമ്പോൾ ഞാൻ വെറും പെപ്സി മാത്രമാണ് കഴിക്കാറുള്ളത്. എന്നിട്ടും ടച്ചിങ്ങ്സ് തീനി, ക്ഷുദ്രജീവി എന്നിങ്ങനെയൊക്കെ വിളിച്ച് കൂട്ടുകാർ കളിയാക്കും. എന്നാൽ അന്നു ഞാൻ അവർക്കു മുൻപിൽ എൻ്റെ കരുത്തു തെളിയിച്ചു. പരമ്പരാഗത കു 9ടിയൻമാരെന്ന് അഹങ്കരിച്ചിരുന്ന കൂട്ടുകാർക്കൊപ്പമിരുന്ന് ഏതാണ്ട് അവർ കഴിച്ചയത്രയും ക ള്ള് ഞാനും കുടിച്ചു. അപ്പോൾ പക്ഷേ ഞാനല്പം ഓവറായി. ഛർദ്ദിച്ച് അവശനായി. കഴിച്ചതത്രയും അതിൽ കൂടുതലും ബഹിർഗമിച്ചു. കുറേക്കഴിഞ്ഞും ഓക്കാനിക്കുന്നുണ്ടെങ്കിലും ഒന്നും പുറത്തേക്കു വന്നിരുന്നില്ല.

എന്നാലും അപ്പോഴും ഒരു കാര്യം ഞാൻ ശ്രദ്ധിച്ചിരുന്നു. നല്ല ഓർമ്മയുണ്ട്. സ്ഥലകാലബോധവുമുണ്ട്. നാവു കുഴയുന്നുണ്ടെങ്കിലും പറയുന്നതെല്ലാം സ്വബോധത്തോടെ തന്നെ….കുറേ നേരത്തോളം കനാൽത്തിണ്ടിൽ തന്നെ കിടന്നു. തലയൊന്നു പൊന്തിയപ്പോഴാണ് എണീറ്റ് വീട്ടിലേക്കു നടന്നത്. പള്ളിപ്പറമ്പിൽ നിന്നും ഗാനമേളയുടെ അവസാന കൂട്ടപ്പൊരിച്ചിൽ കേൾക്കുന്നുണ്ട്… വീട്ടിലെത്തി കിടക്കയിലേക്കു ചാഞ്ഞതും ഞാനുറങ്ങിപ്പോയി…

ആരോ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്. പതിയെ കണ്ണു തുറന്നു നോക്കി. ചേച്ചിയുടെ മക്കളാണ്. റോസ്മോളും റിയമോളും.

” ബെന്ന്യച്ചാ എണീക്ക്… നേരം കൊറേയായി…”.

വെയിലുദിച്ചു തുടങ്ങിയിരിക്കുന്നു. കണ്ണും തിരുമ്മി എണീറ്റിരുന്ന ശേഷം കുട്ടികളോടായി ചോദിച്ചു.

” മക്കള് പറ, ഇന്നലെ ബെന്ന്യച്ചൻ ഓവറായിരുന്നോ…?”.

” അങ്ങനെ ചോയ്ച്ചാൽ… ബെന്ന്യച്ചൻ നല്ല ഫി റ്റായിരുന്നു…”. റോസ്മോൾ പറഞ്ഞു.

” അതു പിന്നെ ബ്രാ ണ്ടി കുടിച്ചാൽ ഫിറ്റാവില്ലേ…? എന്നിട്ട് നിങ്ങടെ അപ്പച്ചൻ്റെ പോലെ കണകുണ പറഞ്ഞോന്നാ ഞാൻ ചോദിച്ചേ…”. ഞാൻ ചോദിച്ചു.

” അതില്ല… ബെന്ന്യച്ചനിന്നലെ ഡീസൻറായിരുന്നു…”. കുട്ടികൾ രണ്ടു പേരും ഒരേ സ്വരത്തിൽ പറഞ്ഞു.

അതെന്നെ സന്തോഷിപ്പിച്ചു. ഒരു സ്വയം സംശയനിവാരണത്തിനായി തലേദിവസം നടന്ന കാര്യങ്ങൾ എല്ലാം ഓർത്തെടുത്ത് കുട്ടികളോട് പറഞ്ഞു. അവരെല്ലാം അത് സമ്മതിക്കുകയും ചെയ്തു….ങാഹാ… ഇത് കൊള്ളാല്ലോ… സ്വബോധത്തോടെയുള്ള ല ഹരി… പിന്നീടെൻ്റെ ആത്മവിശ്വാസം കൂടി. എത്രയധികം കഴിച്ചാലാണ് എൻ്റെ ഓർമ്മ നഷ്ടപ്പെടുന്നതെന്ന് അറിയാനായി പലവട്ടം സ്വയം പരീക്ഷിച്ചു. കൂടുതൽ കഴിച്ചാൽ ഫിറ്റായി കിടന്നുറങ്ങുമെന്നല്ലാതെ അളിയനടക്കമുള്ള മറ്റുള്ളവരെപ്പോലെ ബോധമില്ലാതെ പലതും ചെയ്തതും പിച്ചും പേയും പറഞ്ഞും വെറുപ്പിക്കുന്ന സ്വഭാവം എനിക്കില്ലെന്നു മനസ്സിലാക്കി യതോടെ കള്ളിനെ ഞാൻ സ്നേഹിക്കാൻ തുടങ്ങി, വിശ്വസിക്കാനും… ശരിക്കു പറഞ്ഞാൽ ക ള്ളു കുടിക്കുമ്പോഴാണ് എനിക്ക് ഓർമ്മശക്തി കൂടുന്നതെന്നു ഞാൻ മനസ്സിലാക്കി…

ഏതവസ്ഥയിലും മ ദ്യപിക്കാൻ കിട്ടുന്ന അവസരം ഞാൻ പാഴാക്കാറില്ല… എന്നെ ചതിക്കാത്ത ക ള്ളിനെ ഞാൻ വിശ്വസിക്കുന്നതിൽ തെറ്റില്ലല്ലോ…

അങ്ങനെയിരിക്കെ ഒരു ദിവസം കോഴിക്കോട് ഒരു ബാ റിൽ വച്ചാണ് കൗട്ട ഷാജിയെയും കൂട്ടുകാരെയും കണ്ടുമുട്ടുന്നത്. ഒരിക്കൽ എവിടെയോ വച്ചുള്ള ക ള്ളുകുടി കമ്പനിക്കിടയിൽ പരിചയപ്പെട്ടതാണ് ഷാജിയെ… അപ്രതീക്ഷിതമായി വീണ്ടും കണ്ടുമുട്ടിയത് ഞങ്ങൾ ശരിക്കും ആഘോഷിച്ചു. അന്ന് ശരിക്കും നല്ല ഫിറ്റായിരുന്നു. തൃശ്ശൂർക്കുള്ള ബസ്സിൽ ഷാജിയും കൂട്ടുകാരുമാണ് എന്നെ കയറ്റിയിരുത്തിയത്… വീണ്ടും കാണാമെന്ന യാത്രാമൊഴി ചൊല്ലി പിരിയുമ്പോൾ ഞാൻ മനസ്സിലോർത്തു. നാളെ രാവിലെ ഷാജിയെ ഫോണിൽ വിളിച്ച് ഇന്ന് നടന്ന കാര്യങ്ങളെല്ലാം ഓർത്തു പറയണം… എത്ര ഫിറ്റായാലും ബോധം മറയാത്ത എൻ്റെ കഴിവിനെയോർത്ത് അവർ ശരിക്കും അസൂയപ്പെടണം… ബസ്സിലെ സീറ്റിൽ കാറ്റും കൊണ്ട് മയക്കത്തിലേക്കു വീഴുന്നതിനിടയിൽ ഞാൻ അതോർത്തു ചിരിക്കാൻ ശ്രമിച്ചെങ്കിലും മുഖം വലിഞ്ഞു മുറുകിയിരിക്കുന്നതിനാൽ കഴിഞ്ഞില്ല…

തൃശ്ശൂർ ശക്തൻ സ്റ്റാൻ്റിൽ ബസ് നിർത്തിയപ്പോൾ ആരും വിളിക്കാതെ തന്നെ ഉണർന്ന് പുറത്തിറങ്ങിയപ്പോൾ എനിക്ക് എന്നോടു തന്നെ മതിപ്പു തോന്നി. ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരനെ ഒന്നു പുച്ഛത്തോടെ ഒന്നു നോക്കിക്കൊണ്ട് ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു…

വീട്ടിലെത്തിയപ്പോഴേക്കും ഇരുട്ടാവാൻ തുടങ്ങിയിരുന്നു… ചേച്ചിയും അളിയനും ഒരാഴ്ചയായി വീട്ടിലുണ്ട്. എല്ലാവരുടേയും മുന്നിൽ വച്ച് ഇന്നും അളിയനെ ഒന്ന് വാട്ടണം… അഞ്ചു പത്ത് പെ ഗ്ഗടിച്ചിട്ടും പയറു മണി പോലെ കോഴിക്കോടു നിന്നും തൃശ്ശൂർ വരെ വന്ന കാര്യം പറയണം… ബൈക്ക് സ്റ്റാൻ്റിൽ വച്ച് ഇറങ്ങുന്ന തിനിടയിൽ ഞാൻ ഉള്ളിൽ ചിരിച്ചു… മുഖത്തെ വലിഞ്ഞു മുറുകൽ മാറിയതു കൊണ്ട് ചിരിക്കാൻ കഴിയുന്നുണ്ട്…

ബൈക്കിൻ്റെ ശബ്ദം കേട്ടിട്ടാവണം ചേച്ചി ഉമ്മറത്തേക്കു വന്നു…

” അളിയനെവിട്യാടീ…?”.

” അകത്ത് ണ്ട്… അവളെവിടെ… എങ്ങനിണ്ടാര്ന്നാവോ…?”. ചേച്ചി മറുചോദ്യം ചോദിച്ചു.

” അവളോ… എവള്…?”. ഞാൻ ചോദിച്ചു.

” സാരല്യ, ആദ്യത്തെ പ്രാവശ്യല്ലേ… അടുത്ത പ്രാവശ്യം നന്നായി പ്രിപ്പേറ് ചെയ്തിട്ട് എഴുതാം…”. ചേച്ചി പറഞ്ഞു.

” നീയെന്താണീ പിച്ചും പേയും പറയണേ… പിള്ളേരെവിടെ… എനിക്കവരോട് കൊറച്ച് കഥ പറയാന്ണ്ട്…”. ചേച്ചിയെ അവഗണിച്ച് ഉമ്മറത്തേക്കു കയറുന്നതിനിടയിൽ ഞാൻ അകത്തേക്കു നോക്കി ഉറക്കെ വിളിച്ചു.

” റോസ് മോളേ… റിയ മോളേ…”.

ചേച്ചിയൊന്ന് ഞെട്ടിയെന്ന് മുഖഭാവം വ്യക്തമാക്കി.

” ബെന്നീ… റോസ് മോളെവിടെ…?”. ചേച്ചിയുടെ സ്വരം മാറിയിരുന്നു…

” ങേ… അവളിവിടെയില്ലേ, എവിടെപ്പോയതാ…?”. ഞാൻ തിരിച്ചു ചോദിച്ചു.

” ബെന്നീ, നീ തമാശ കളിക്ക്യാണോ… നിൻ്റെ കൂടെയല്ലേ അവള് എൻട്രൻ സെഴുതാൻ പോയത്…”. ചേച്ചിയുടെ സ്വരം ഇടറാൻ തുടങ്ങിയിരുന്നു…

” എൻ്റെ കൂടെയോ… നീയെന്തൊക്കെയാ ഈ പറയുന്നേ… ഞാനിപ്പോ കോഴിക്കോടന്ന് വന്നേ ഉള്ളൂ…”. ഞാൻ പറഞ്ഞു.

” അപ്പോ നീയെന്തിനാ കോഴിക്കോട്ടേക്കു പോയത്…?”. ചേച്ചി ചോദിച്ചു.

തലയിൽ കൈവച്ചു കൊണ്ട് ഞാൻ താഴെ തറയിലിരുന്നു പോയി… ശരിയാണ്… റോസ് മോളെ എൻട്രൻസ് പരീക്ഷ എഴുതിക്കാൻ കോഴിക്കോട്ടേക്ക് പോയതായിരുന്നു താൻ, എത്ര കു ടിച്ചാലും സ്വബോധം നഷ്ടപ്പെടില്ലെന്ന് അഹങ്കരിച്ചിരുന്ന താൻ ഒരിക്കലും മറക്കരുതാത്ത കാര്യം മറന്നു പോയിരിക്കുന്നു…

” എൻ്റെ കൊച്ചെവിടെടാ…”.

ചേച്ചിയുടെ ശബ്ദം ഉയർന്നതു കേട്ട് വീട്ടുകാരെല്ലാം ഉമ്മറത്തേക്കു വന്നു…

” എന്ത്യേ ഇവട്യൊരു ഒച്ചേം ബഹളോം…?”.

അപ്പച്ചൻ്റെ ചോദ്യത്തിനുത്തരം പറയാൻ എനിക്കു കഴിഞ്ഞില്ല. ഒന്നും മിണ്ടാനാവാതെ തൊണ്ട വറ്റി വരണ്ടിരുന്നു…

” പരീക്ഷയെഴുതിക്കാൻ കൊണ്ടു പോയ കൊച്ചിനെ കൂട്ടാതെ അവൻ തിരിച്ചു വന്നേക്കണ്… എൻ്റെ മോളെവിടെയാന്ന്…”. എൻ്റെ ഷർട്ടിൽ കു ത്തിപ്പിടിച്ചു കൊണ്ട് ചേച്ചി ചോദിച്ചു.

” ഓ പിന്നേ വഴീ മറന്നു വയ്ക്കാൻ അവളെന്താ വല്ല കൊടയെങ്ങാനാണോ… ഇതിവര് അങ്കിളും മോളും തമ്മിലുള്ള നാടകമല്ലേ…”. അളിയൻ ചിരിച്ചു കൊണ്ട് എൻ്റെ അടുത്തേക്കു വന്നു.

” അല്ലളിയാ… സത്യായിട്ടും റോസ് മോളെ കൂട്ടാൻ ഞാൻ മറന്നു…”. എൻ്റെ ശബ്ദം എങ്ങനെയോ പുറത്തു വന്നു.

” ടാ ചെ റ്റേ… എൻ്റെ കുഞ്ഞിനെ നീ എവിടെയാടാ കൊണ്ടു കളഞ്ഞേ… ആർക്കാടാ കൊണ്ടു വി റ്റ് ക ള്ളു കുടിച്ചേ…”. അളിയൻ അലറിക്കൊണ്ട് എൻ്റെ കഴുത്തിൽപ്പിടിച്ചു തള്ളി. പ്രതികരിക്കാനാവാതെ നിന്നു കൊടുക്കാനേ എനിക്കു കഴിഞ്ഞുള്ളൂ…

” നിങ്ങളിങ്ങനെ ഒച്ചയുണ്ടാക്കി നാട്ടാരെ കേൾപ്പിക്കാണ്ട് കൊച്ചിൻ്റെ ഫോണിലേക്കൊന്നു കു ത്തി വിളിക്ക്…”..ഞങ്ങളെ പിടിച്ചു മാറ്റിക്കൊണ്ട് അപ്പച്ചൻ പറഞ്ഞു. അപ്പോഴാണ് ഞങ്ങൾക്കും ആ ബുദ്ധി തോന്നിയത്. അളിയൻ വേഗം പോക്കറ്റിൽ നിന്നും മൊബൈൽ ഫോണെടുത്ത് റോസ് മോളെ വിളിച്ചു.

” ഛെ… സ്വിച്ചോഫാണെന്നാ പറയുന്നേ…”.

ഞാനും ഒന്നു ട്രൈ ചെയ്തേക്കാം എന്നു കരുതി ഫോണെടുക്കാൻ പോക്കറ്റിലിട്ട എൻ്റെ കൈയിൽ രണ്ടു ഫോണുകൾ തടഞ്ഞു.

” അപ്പച്ചാ റോസ് മോളുടെ ഫോൺ എൻ്റെ കൈയിലാ… പരീക്ഷാഹാളിൽ കേറുന്നതിനു മുൻപ് ഓഫാക്കി കൈയിൽ തന്നതാ…”.

അപ്പച്ചൻ എന്നെയൊന്ന് രൂക്ഷമായി നോക്കി. ” ഇനീപ്പോ മാനം നോക്കിയിരുന്നിട്ടു കാര്യല്ല്യ, വേഗം പോ ലീസിലറിയിക്കാം… നിങ്ങള് വണ്ടിയെടുക്ക്…”.

” പോലീസ് സ്റ്റേഷനിൽക്കോ… അപ്പച്ചാ ഞാൻ കു ടിച്ചിട്ടുണ്ട്…”. ഞാൻ പറഞ്ഞു.

” ഞാനും…”. അളിയൻ പറഞ്ഞു.

” ഒരത്യാവശ്യ സമയത്ത് ഉപകരിച്ചില്ലെങ്കി ആണുങ്ങളാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം… ഞാൻ വല്ല ഓട്ടോയും വിളിച്ച് പൊയ്ക്കോളാം…”. പിറുപിറുത്തു കൊണ്ട് മുറ്റത്തേക്കിറങ്ങിയ അപ്പച്ചനോടൊപ്പം ഞാനും അളിയനും ഇറങ്ങി.

നേരം നന്നായി ഇരുട്ടിത്തുടങ്ങിയിരുന്നു. വീടിൻ്റെ പടിക്കലായി ഏതോ ഒരു ബൈക്കിൻ്റെ ഹെഡ് ലൈറ്റ് വന്നു നിന്നു. ബൈക്കിൻ്റെ പിന്നിൽ നിന്നും ഇറങ്ങി ഒരു നിഴൽ രൂപം മുറ്റത്തേക്കു നടന്നു വന്നു.

അത് റോസ് മോളായിരുന്നു…

വീട്ടുകാരെല്ലാം ആശ്വാസത്തോടെ നെടുവീർപ്പിട്ടു.റോസ്മോൾ എൻ്റെ നേർക്ക് രൂക്ഷമായൊന്ന് നോക്കി. ഞാൻ തല കുനിച്ചു പോയി. ചേച്ചി വേഗം ഓടി വന്ന് അവളുടെ കൈയിൽ പിടിച്ച് ഉമ്മറത്തേക്കു കയറി.

” ആരാ നിന്നെ കൊണ്ടുവിട്ടത്…?”. അളിയൻ ഗൗരവത്തോടെ ചോദിച്ചു.

” വേണ്ടപ്പെട്ടവർ വഴിയിലിട്ടേച്ചു പോയെന്നു വച്ച് സഹായിക്കാൻ ആരു മുണ്ടാവില്ലെന്നു വിചാരിച്ചോ… ഒരു പരിചയവുമില്ലാത്തവരാകും പിന്നെ നമ്മളെ കാക്കാനുണ്ടാവുക…”. റോസ്മോൾ ഗൗരവത്തോടെ തന്നെ പറഞ്ഞു.

എനിക്ക് തലയുയർത്താനേ കഴിഞ്ഞില്ല. എന്താണിന്ന് ശരിക്കും സംഭവിച്ചത്. എത്ര കു ടിച്ചാലും ഒരിക്കലും ഓർമ്മ നഷ്ടപ്പെടില്ലെന്ന് അഹങ്കരിച്ചിരുന്ന തൻ്റെ ആത്മവിശ്വാസത്തിന് ഇരുട്ടടിയേറ്റത് എങ്ങനെയാണ്. ഒന്നും ശരിക്കങ്ങോട്ട് ഓർമ്മ വരുന്നില്ല. റോസ് മോളോടൊപ്പം ഏതോ കോളേജ് കാമ്പസിൽ എത്തിയത് ഓർമ്മയുണ്ട്… പിന്നെ ഓർമ്മ വരുന്നത് കൗട്ട ഷാജിക്കും മറ്റുമൊപ്പമിരുന്നുള്ള മ ദ്യപാനമാണ്. അതും ശരിക്കും വ്യക്തമല്ല. അതിനിടയിൽ റോസ് മോളെ വിട്ടു പോയതെങ്ങനെ… ഞാൻ ഉമ്മറത്തെ തിണ്ണയിൽ തല താഴ്ത്തിപ്പിടിച്ചിരുന്നു…

ആരോ ചുമലിൽ കൈ വച്ചതായി തോന്നിയപ്പോഴാണ് തലയുയർത്തി നോക്കിയത്. അളിയനാണ്… എന്നോടൊപ്പം തിണ്ണയിൽ ഇരുന്ന് ഒന്നു നെടുവീർപ്പിട്ടു കൊണ്ട് അളിയൻ ചോദിച്ചു.

” ശരിക്കും എന്താണിന്ന് സംഭവിച്ചത്…?”.

” സത്യമാണളിയാ എനിക്കൊന്നും ശരിക്കുമങ്ങോട്ട് ഓർമ്മ വരുന്നില്ല. ആദ്യ മായിട്ടാണിങ്ങനെ…”. എനിക്കു കരച്ചിൽ വന്നു.

” സാരല്യ… ഒരപകടവും കൂടാതെ അവളിങ്ങെത്തിയല്ലോ…”. അളിയൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

” അളിയനങ്ങനെ പറയാം… പക്ഷേ റോസ് മോളുടെ മനസ്സിൽ അവളുടെ ബെന്നിയച്ചൻ്റെ സ്ഥാനം ഇപ്പോൾ എവിടെയായിരിക്കുമെന്ന് ഊഹിച്ചൂടെ… ഒരു പരിചയവുമില്ലാത്ത സ്ഥലത്ത് ഒറ്റയ്ക്കാക്കി കടന്നു കളഞ്ഞ എന്നോട് എങ്ങനെയാണവൾക്ക് പൊറുക്കാനാവുക… അളിയനറിയാല്ലോ എൻ്റെ കൈവെള്ളയിൽ വച്ച് നോക്കിയിട്ടുള്ളതാ റോസ് മോളേം റിയമോളേം… എന്നിട്ടും എന്താണെനിക്കിന്ന് പറ്റിയതെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടീം കിട്ടുന്നില്ല…”. ഞാൻ പറഞ്ഞു.

അല്പനേരം ഗൗരവത്തിൽ എന്തോ ആലോചിച്ചതിനു ശേഷം അളിയൻ പറഞ്ഞു.
” നിനക്കു പറ്റിയ തെറ്റെന്താണെന്നു വച്ചാൽ, മറ്റെന്തിനെക്കാളുമേറെ നീ ക ള്ളിനെ വിശ്വസിച്ചു എന്നതാണ്. എത്ര കു ടിച്ചാലും ഫി റ്റായാലും സ്വബോധം നഷ്ടപ്പെടില്ല എന്ന നിന്റെ ആത്മവിശ്വാസമാണ് നിന്നെ ചതിച്ചത്. ഏതൊരു ക ള്ളു കുടിക്കാൻ കിട്ടുന്ന അവസരം നീ ഒഴിവാക്കാതിരുന്നത് നിൻ്റെ ആ ആത്മവിശ്വാസം കാരണമാണ്. ക ള്ളിനെ അങ്ങനെ കണ്ണടച്ച് വിശ്വസിക്കരുതളിയാ… ഇന്നല്ലെങ്കിൽ നാളെ ചതിക്കുമെന്ന് അറിഞ്ഞു കൊണ്ട് വേണം കുടിക്കാൻ…”.

ഒന്നു നിർത്തിയതിനു ശേഷം അളിയൻ തുടർന്നു. ” നിനക്കറിയാല്ലോ രണ്ടെണ്ണം വിട്ടാൽ ഞാൻ ഫി റ്റാവും. പിന്നെ എന്താ പറയ്യാ എന്താ ചെയ്യാ എന്ന് എനിക്കൊരു ബോധവുമുണ്ടാവില്ല. നീ തന്നെ എന്നെ എത്ര തവണ കുറ്റപ്പെടുത്തീട്ടുള്ളതാ. പക്ഷേ, ഒരു കാര്യം നീ ശ്രദ്ധിച്ചിട്ടുണ്ടോ… അങ്ങനെ ഞാൻ കു ടിച്ചു ഫിറ്റാവുന്നുണ്ടെങ്കിൽ ഒന്നുകിലത് എൻ്റെ വീട്ടിൽ വച്ച് അല്ലെങ്കിൽ ഇവിടെ എൻ്റെ ഭാര്യവീട്ടിൽ വച്ച്, അതുമല്ലെങ്കിൽ ഏതെങ്കിലും കൂട്ടുകാർക്കൊപ്പം. എന്തായാലും എൻ്റെ ഭാര്യയും പിള്ളേരും സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയിട്ടേ ഞാൻ കു ടിക്കാൻ തുടങ്ങൂ… കാരണം, എനിക്കറിയാം കു ടിച്ചാൽ ഞാൻ ഫിറ്റാവുമെന്നും ബോധം പോകുമെന്നും… അങ്ങനെ നീ ചിന്തിക്കാതിരുന്നതാണ് നിനക്കു പറ്റിയ തെറ്റ്… ഇന്നു സംഭവിച്ചതും അതാണ്. റോസ്മോൾ പരീക്ഷയെഴുതാൻ കയറിയപ്പോൾ നേരം പോകാനായി നീയേതെങ്കിലും ബാറിലേക്കു പോയിട്ടുണ്ടാവും. അല്ലെങ്കിൽ ഏതെങ്കിലും കൂട്ടുകാരെ കണ്ട് അവർക്കൊപ്പം കമ്പനി കൂടീട്ടുണ്ടാവും. മ ദ്യപിക്കാൻ തുടങ്ങിയപ്പോൾ നീ ഓർത്തില്ലായിരുന്നു പരിചയമില്ലാത്ത ഒരു നാട്ടിലേക്ക് പ്രായം തികഞ്ഞ പെൺകുട്ടിക്ക് കൂട്ടു വന്നതാണെന്ന്. അഥവാ ഓർത്തെങ്കിൽത്തന്നെ ഒരിക്കലും ഫിറ്റാവില്ലെന്ന നിൻ്റെ വിശ്വാസം അതിനെ അവഗണിച്ചു കാണും… അങ്ങനെ റോസ്മോൾക്കു കൂട്ടു വന്നതാണെന്ന കാര്യം ഓർമിക്കാതെ നീ തിരിച്ചു പോന്നിട്ടുണ്ടാകാം…”.

എനിക്കാകെ തല പെരുക്കുന്നതു പോലെ തോന്നി. അളിയൻ പറഞ്ഞത് ശരിയായിരിക്കാം. ഏതാണ്ട് അങ്ങനെയൊക്കെയെന്തോ തലച്ചോറിൽ മിന്നി മായുന്നുണ്ട്. എന്തൊക്കെയായാലും ക ള്ളു കുടിച്ചിട്ട് ആദ്യമായി ബോധം പോയ സാഹചര്യം അല്പം കടുത്തതായിപ്പോയി… റോസ് മോളുടെ മുഖത്തേക്ക് ഇനിയെങ്ങിനെ നോക്കും. ഇനിയൊരിക്കൽ കൂടി തന്നെ വിശ്വസിച്ച് അവൾ കൂടെ വരുമോ… സ്വന്തം അമ്മാവനെന്നതിനേക്കാൾ വലിയ സ്ഥാനമായിരുന്നു കുട്ടികളുടെ മനസ്സിൽ തന്നെക്കുറിച്ച്. എല്ലാം ഒരു ദിവസം കൊണ്ട് തകർന്നടി ഞ്ഞില്ലാതായില്ലേ….

ഇല്ല… ഇനിയിങ്ങനെ ഒരു സാഹചര്യത്തിന് ഞാൻ ഇട കൊടുക്കില്ല… ഞാൻ തീരമാനിച്ചുറപ്പിച്ചു…

” ഞാൻ കു ടി നിർത്തിയളിയാ… ഇനി ഒരിക്കലും ഞാൻ കുടിക്കില്ല…”. ഞാൻ പറഞ്ഞു.

” കുടി നിർത്താനൊന്നും ഞാൻ പറയില്ല. എനിക്കതിനുള്ള യോഗ്യതയുമില്ല. ഇതു നമുക്ക് കേടാണെന്നു തന്നെ അറിഞ്ഞു കൊണ്ട് കുടിച്ചോളൂ.. അപ്പോപ്പിന്നെ കുഴപ്പമില്ലല്ലോ… വേണ്ടിടത്ത് കുടിക്കാനും വേണ്ടാത്തിടത്ത് കുടിക്കാതിരിക്കാനും നമ്മൾ ശ്രദ്ധിക്കും…”. അളിയൻ പറഞ്ഞു.

” ഞാനെന്തായാലും നിർത്താണളിയാ… കുട്ടികളുടെ മുഖത്തേക്ക് എനിക്ക് നോക്കാൻ പറ്റാണ്ടായില്ലേ…”. ഞാൻ പറഞ്ഞു.

അല്പനേരം മൗനമായിത്തന്നെ ഇരുന്നതിനു ശേഷം അളിയൻ എണീറ്റ് അകത്തേക്ക് പോയി. ഞാൻ വീണ്ടും ഉമ്മറത്തെ തിണ്ണയിലിരുന്ന് പുറത്തെ ഇരുട്ടിലേക്കു തന്നെ നോക്കിയിരുന്നു. പുറത്തേക്കാൾ ഇരുട്ടാണ് തൻ്റെ മനസ്സിനകത്തുള്ളതെന്ന് എനിക്കു മനസ്സിലായി. ഉള്ള വെളിച്ചമെല്ലാം തല്ലിക്കെടുത്തി ഇരുട്ടിലിരിക്കേണ്ടി വന്ന അവസ്ഥയോർത്ത് എനിക്ക് സ്വയം പുച്ഛം തോന്നി…

ഒരു ചുവടനക്കം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ റോസ് മോൾ… അവളുടെ മുഖത്തേക്കു നോക്കാനാവാതെ ഞാൻ തല കുനിച്ചു. അവൾ ഒന്നും മിണ്ടാതെ എൻ്റെ അരികിലിരുന്നു. മുഖമുയർത്താതെ തന്നെ ഞാൻ പതിയെ പറഞ്ഞു.

” സോറി മോളേ…. പറ്റിച്ചതല്ല, പറ്റിപ്പോയതാണ്. ബെന്ന്യച്ചനോട് പൊറുക്കില്ലേ നീ…?”.

റോസ്മോൾ ഒന്നും മിണ്ടിയില്ല. ഞാൻ മുഖമുയർത്തി നോക്കി. അവളുടെ മിഴികൾ നിറഞ്ഞാണിരിക്കുന്നത്. അവളുടെ കൈത്തലം പിടിച്ചു കൊണ്ട് ഞാൻ വീണ്ടും പറഞ്ഞു.

” സോറി ടീ… നീ ഒറ്റയ്ക്കാണെന്നും പേടിക്കുമെന്നും ഒന്നും എനിക്കിന്ന് ഓർക്കാൻ കഴിഞ്ഞില്ല. ഇന്നാദ്യമായിട്ടാണ് എൻ്റെ ഓർമ്മയെ ക ള്ള് മായ്ച്ചു കളയുന്നത്… അറിഞ്ഞിരുന്നെങ്കിൽ ഞാനിന്ന് കുടിക്കില്ലായിരുന്നു. സത്യം…”.

നിറമിഴികളോടെ റോസ്മോളെന്നെ നോക്കി. ” ഒറ്റയ്ക്കായപ്പോൾ പേടിയല്ല തോന്നിയത്, സങ്കടമാണ്… എന്റെ കാര്യം മറന്ന് കൂട്ടുകാർക്കൊപ്പം ബെന്ന്യച്ചൻ കമ്പനി കൂടുകയാണെന്ന് ചിന്തിക്കാൻ പോലും എനിക്ക് തോന്നിയതേയില്ല. അപ്പച്ചക്കാൾ ഞങ്ങളുടെ കാര്യത്തിൽ ശ്രദ്ധയും കരുതലും ബെന്ന്യച്ച നായിരുന്നല്ലോ… എൻ്റെ കൂടെ പരീക്ഷയെഴുതാൻ വന്ന ഒരു കുട്ടിയുടെ അച്ഛനാണ് ബെന്ന്യച്ചൻ ഏതോ കൂട്ടുകാർക്കൊപ്പം ബാറിലേക്കെന്നും പറഞ്ഞ് പോയ കാര്യം പറഞ്ഞത്. കുടിക്കുന്ന ശീലമേയില്ലാത്ത ആ അച്ഛനാണ് എനിക്കു വേണ്ടി ബെന്ന്യച്ചനെ തിരഞ്ഞ് അവിടെ അടുത്തുള്ള ബാറുകളിലെല്ലാം കയറി യിറങ്ങിയത്. ഇനി തിരഞ്ഞിട്ട് കാര്യമില്ലെന്ന് പറഞ്ഞ് ബസ് കൂലി തന്ന് എന്നെ തൃശ്ശൂർക്കുള്ള ബസ്സിൽ കയറ്റിത്തന്നതും ആ അച്ഛനാണ്. തൃശ്ശൂരെത്തിയ പ്പോഴേക്കും ഇരുട്ടായിരുന്നു. പേടി തോന്നിയത് അപ്പോഴാണ്. എന്തു ചെയ്യണ മെന്നറിയാതെ വിഷമിച്ചു നിൽക്കുമ്പോഴാണ് കണ്ടു പരിചയമുള്ള ഒരു മുഖം ഞാനവിടെ കാണുന്നത്. കോളേജിൽ പോകുമ്പോഴും മറ്റുമൊക്കെ എന്നെ നിരന്തരം ശല്യം ചെയ്തിരുന്ന ഒ രുത്തൻ… അവനെപ്പറ്റി ഞാൻ ബെന്ന്യച്ചനോട് പരാതി വരെ പറഞ്ഞിട്ടുള്ളതാണ്… ഞാൻ പേടിച്ചിരുന്ന അവനാണ് ഇന്നെന്നെ ഇവിടെ ഈ വീട്ടുമുറ്റം വരെ കൊണ്ടു വന്നാക്കിയത്… അവൻ തന്ന കരുതലും സംരക്ഷണവുമൊന്നും എന്റെ ബെന്ന്യച്ചനിൽ നിന്നും എനിക്കു കിട്ടിയില്ലെന്ന റിഞ്ഞപ്പോൾ ശരിക്കും എനിക്കു സങ്കടമായി…”..അവൾ കരഞ്ഞു കൊണ്ട് എൻ്റെ ചുമലിൽ നെറ്റിയമർത്തി…

” പറ്റിപ്പോയതാടീ… ക്ഷമിക്ക്… ഇനിയങ്ങനെ ഉണ്ടാവില്ല… ഞാനിനി കുടിക്കില്ല…”. ഞാൻ പറഞ്ഞു.

” ഇരുട്ടത്തിരുന്നത് മതി, ഇനി അകത്തേക്കു വാ…”. റോസ്മോൾ പുഞ്ചിരിയോടെ പറഞ്ഞു.

ഞാൻ അവൾക്കൊപ്പം അകത്തേക്കു നടന്നു. ഹാളിൽ തീൻമേശയ്ക്കരികിൽ ഒരു മ ദ്യക്കുപ്പിയും മുൻപിൽ വച്ച് അളിയനിരിക്കുന്നുണ്ട്…

” വാടാ… ഒരു രണ്ടെണ്ണം വിട്ടാൽ ഇന്നത്തെ മൂഡോഫെല്ലാം മറന്ന് ഒന്ന് കൂളാവാം…”.

ഞാൻ വേണ്ടെന്ന് പറയും മുൻപേ അളിയൻ രണ്ടു ഗ്ലാസ്സുകളിൽ പകർന്നു കഴിഞ്ഞിരുന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *