നാല് വട്ടം മുഴുവൻ ഫോൺ റിങ്ങായിട്ടും കെട്യോള് ഫോണെടുത്തില്ല .. അര മണിക്കൂർ കഴിഞ്ഞു വിളിക്കാമെന്ന്പറഞ്ഞു ഫോൺ കട്ടക്കി മുപ്പത്തിയഞ്ച് മിനിറ്റ്…….

എഴുത്ത്:- സൽമാൻ സാലി

നാല് വട്ടം മുഴുവൻ ഫോൺ റിങ്ങായിട്ടും കെട്യോള് ഫോണെടുത്തില്ല .. അര മണിക്കൂർ കഴിഞ്ഞു വിളിക്കാമെന്ന്പറഞ്ഞു ഫോൺ കട്ടക്കി മുപ്പത്തിയഞ്ച് മിനിറ്റ് കഴിഞ്ഞു ഇങ്ങോട്ട് വിളിച്ചു വഴക്ക് പറഞ്ഞ ആളാണ് .. നാല് വട്ടം വിളിച്ചിട്ടും എടുക്കാത്തത് ..

അല്ലെങ്കിലും ഇന്നലെ ദിവസം അത്ര നല്ലതായിരുന്നില്ല .. കടയിലെ തിരക്ക് കാരണം കെട്യോളേ വിളിക്കാൻ അല്പം വൈകിയതിന് നിങ്ങൾ ഏതവളെ വിളിച്ചോണ്ടിരിക്കുവാണ് എന്നാണ് അവൾ ചോതിച്ചത് .. എന്താന്ന് അറിയൂല ഓൾക് അറിയാം കടയിൽ തിരക്ക് ആണെന്നൊക്കെ എന്നാലും ഈ വക എന്തേലും കൊനുഷ്ട്ട് ചോദ്യം ചോദിച്ചു വെറുപ്പിച്ചോണ്ടിരിക്കും ..

73.432% ഭാര്യമാർക്ക് ഈ സ്വഭാവം ഉണ്ടെന്നാണ് പുതിയ പഠനം തെളിയിക്കുന്നത് .. ഭർത്താക്കന്മാരെ അനാവശ്യമായി സംശയത്തിന്റെ കണ്ണികൂടെ നോക്കുക . എന്തേലും പറഞ്ഞു അനാവശ്യമായി പ്രകോപനം ഉണ്ടാകുക എന്നിട് കെട്യോൻ എന്തേലും പറഞ്ഞാൽ ഇരുന്ന് മോങ്ങുക എന്ന പ്രത്യേക സ്വഭാവ രീതികൾ ഇവരിൽ കണ്ടു വരുന്നു ..

പറഞു പറഞ്ഞു പറയാൻ വന്ന കാര്യം മറന്നു ..

കെട്യോള് എടുക്കാഞ്ഞിട്ടാണ് ഉമ്മാനെ വിളിച് ഓൾക് ഫോൺ കൊടുക്കാൻ പറഞ്ഞത് ..

” ഹാലോ .. ഇയ്യെന്താടി ഫോൺ എടുക്കാത്തത് ..

”ഹ്മ്ം. അപ്പുറത്ത് ഒരു പുഛ ശബ്ദം മാത്രം ..

” ഷാഹിയെ നിന്നോടാ ചോയ്ക്കുന്നെ എന്താ മിണ്ടാത്തെ ..?

ഫോണെടുക്കാത്ത ദെഷ്യവും മിണ്ടാത്ത ദേഷ്യമൊക്കെ കൂടെ എനിക്ക് ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു ..

” ഞാൻ എടുത്തില്ലേലും ഇങ്ങൾക് ഫോണെടുക്കാനും ഉറക്കാനുമൊക്കെ ആളുണ്ടല്ലോ ..!

അപ്പൊ ഓള് ന്റെ മുന്നിൽ ഉണ്ടേൽ ഒറ്റയടിക്ക് ഓളെ മയ്യത്ത് ഞാനെടുത്തേനേ .. ഇത്രേം നിഷ്കളങ്കനായ എന്നെ നോക്കി ഓൾക് എങ്ങിനെ തോന്നി അങ്ങിനെ ചോയ്ക്കാൻ ..

” ഷാഹീ നീ ഒരുമാതിരി ചൊറിയുന്ന വർത്തമാനം പറയല്ലേ ..

” അയ്യടാ മോനിക്ക് ചൊറിയുന്നുണ്ടേൽ ആ സരളയെ പോയി ചൊറിഞ്ഞോ ഇങ്ങോട്ട് വരണ്ട ..

പടച്ചോനെ ഏതാ ഈ സരള എന്ന് ആലോചിച്ചിട്ട് ഒരു പിടിയും ഇല്ലല്ലോ ..

” ഏതാടി ഈ സരള .. ?

” അത് തന്നെയാ എനിക്കും ചോയ്ക്കാൻ ഉള്ളത് ഏതാണ് ഈ സരള ..

എന്റെ സകല കണ്ടറോളും പോയി തുടങ്ങിയതാണ് ഭരണിപ്പാട്ട് തുടങ്ങാൻ നിമിഷങ്ങൾ ബാക്കി ..

” ഇന്നലെ രാത്രി എനിക്ക് വയ്യാണ്ട് നിങ്ങളോട് ചാറ്റ് ചെയ്യുമ്പോൾ നിങ്ങക്ക് മറുപടി തരാൻ എന്തായിരുന്നു ഒരു വൈകല് ..

” എടീ കടയിൽ തിരക്കായിരുന്നു ..

” എന്നാല് മോൻ തിരക്കിനിടയിൽ സരളക്ക് അയച്ച മെസേജ് എനിക്കാണ് കിട്ടിയത് ..

” സരളക്ക് അല്ല നിന്റെ അമ്മായിക്ക് തോന്നിവാസം പറയരുത് ..

” ഇക്കാ വെറുതെ എന്റെ കുടുംബക്കാരെ പറയരുത് സംശയം ഉണ്ടേൽ ഇങ്ങളെ ഫോണിൽ മെസ്സേജ് ഒന്ന് നോക്ക് ..

മെസ്സേജ് എടുത്ത് നോക്കിയാ ഞാൻ ഞെട്ടി തരിച്ചു വിബ്രഞ്ചിച്ചു പോയി ..

ഓള് തലവേദനയാണെന്ന് മെസ്സേജ് അയച്ചതിന് ഞാൻ മറുപടി കൊടുത്തതാണ് കടയിൽ തിരക്കാണ് സാരല്ല ഉറങ്ങിക്കോ എന്ന് ..

പക്ഷെ പണി ചെറുതായിട്ടൊന്ന് പാളി

കടയിൽ തിരക്കാണ് സരള ഉറങ്ങിക്കോ എന്നാണ് ഓൾക് അയച്ചത് ..
ചെറിയൊരു ടൈപ്പിംഗ് മിസ്റ്റെക് .. അയനാണ് ഓള് ന്നെ അ വിഹിതൻ ആക്കിയത് ..

ന്റെ പൊന്നോ അതൊന്ന് പറഞ്ഞു നേരെയാക്കാൻ പെട്ട പാട് ..

ഇപ്പളും ഫോൺ വിളിക്കാൻ വൈകിയാൽ അപ്പൊ വരും മെസ്സേജ് സരള ഉറങ്ങിയില്ലേ എന്ന് ..

ഇനി ഈ സരള എത്ര കാലം ഉണ്ടാവുമോ എന്തോ ..!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *