നിങ്ങൾക്ക് എന്തിന്റെ അസുഖമായിരുന്നു. മനുഷ്യ.. ഉള്ളതൊക്കെ എഴുതി കൊടുക്കുബോൾ സ്വന്തമായി പിടിച്ച് നിക്കാൻ ഒരു പിടി വള്ളിയെങ്കിലും….

മക്കൾ

Story written by Noor Nas

തന്നിക്ക് ഉള്ളത് എല്ലാം മക്കൾക്ക്‌ എഴുതി കൊടുത്ത ആശ്വാസത്തിൽ.

അയാൾ പതിവ് പോലെ രാത്രി ഇരിക്കാറുള്ള ഉമ്മറത്തെ ചാരി കസേരയ്ക്ക് അരികിലേക്ക് വന്നപ്പോൾ കണ്ടത് അത് കിടന്ന ഇടം ശുന്യം..

മക്കളോട് ചോദിച്ചപ്പോൾ അവർ പറയുകയാണ്..

അത് പഴഞ്ചൻ അല്ലെ അച്ഛാ അത് തട്ടിൻ പുറത്ത് കൊണ്ട് പോയി ഇട്ടു…

ഇന്നലെ വരെ അത് ഇവിടെ ഉണ്ടായിരുന്നതല്ലേ..?

ഈ ഒറ്റ ദിവസം കൊണ്ട് ഏത് ചിതലുകളാണ് അതിനെ കാർന്ന് തിന്നത്.?

അതിന് മറുപടി പറയാതെ മക്കളും മരുമക്കളും വീട്ടിനകത്തേക്ക് കയറി പോയപ്പോൾ..

തെക്കേ പറമ്പിലെ മണ്ണിൽ നിന്നും കേട്ട ശബ്‌ദം.

നിങ്ങൾക്ക് എന്തിന്റെ അസുഖമായിരുന്നു. മനുഷ്യ.. ഉള്ളതൊക്കെ എഴുതി കൊടുക്കുബോൾ സ്വന്തമായി പിടിച്ച് നിക്കാൻ ഒരു പിടി വള്ളിയെങ്കിലും ബാക്കി വെച്ചൂടായിരുന്നോ.

അതെങ്ങനെ ഞാൻ പണ്ട് വല്ലതും പറഞ്ഞാൽ എന്റെ മേൽ ചാടി കയറും..

സാരമില്ല പോട്ടെ നമ്മുടെ മക്കൾ അല്ലടി

അവർ ശേഷിക്കുന്ന കാലം നമ്മളെ പൊന്നൂ പോലെ നോക്കില്ലേ എന്നൊക്കെ..

നിങ്ങളും ചാരി കസേരയും ഇപ്പോൾ ഒരുപോലെയാണ്

അത് തട്ടിന് പുറത്ത് കിടക്കുന്നു…

നിങ്ങൾ കുന്തം പോലെ ഇതേ ഉമ്മറത്തും.

ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയേലേടി പാറു..

പ്രമാണത്തിൽ ഒപ്പിട്ടു കൊടുക്കുബോൾ ഞാൻ പറഞ്ഞതാണ്.

നിങ്ങളുടെ അമ്മ ഉറങ്ങുന്ന മണ്ണ് ആണ്അ വസാന കാലം വരെ ഇത് കാത്തു സൂക്ഷിച്ചോളാൻ…

അതിന് മറുപടി തെക്കേ പറമ്പിൽ നിന്നും കേട്ട ഒരു ചിരിയായിരുന്നു.

.ശേഷം… ആര് നമ്മുടെ മക്കളോ..ഹേ മനുഷ്യ രണ്ടു ദിവസം കഴിഞ്ഞോട്ടെ.

ഈ മുറ്റത്തു വല്യ ഒരു മണ്ണ് മാന്തി മിഷൻ വന്നു നിക്കും. അത് ഈ വിട് മാത്രമല്ല

ഞാൻ കിടക്കുന്ന ഈ ഇടം വരെ തൊണ്ടിയെടുക്കും

അത് കൂടി കാണാൻ ഇവിടെ കിടക്കണോ?

ഇല്ലാ പറ്റില്ല അത് കാണാൻ ഉള്ള ശക്തി എന്നിക്കില്ല എന്ന് തലയാട്ടിക്കൊണ്ട്

അയാൾ വീടിന് അകത്ത് കയറി പോയപോൾ..

മണ്ണിൽ നിന്നും കേട്ട സഹാതാപത്തിന്റെ സ്വരം പാവം മനുഷ്യൻ…

കുറച്ച് സമ്മയം കഴിഞ്ഞു തൊളിൽ ഒരു ഭണ്ഡകെട്ടുമായി തിരിച്ചു വന്ന..

അയാൾ തെക്കേ പറമ്പിൽ പോയി ഭാര്യയെ അടക്കിയ മണ്ണിന് മുന്നിൽ നിന്ന്.
എന്തക്കയോ പുലമ്പി…

പാറു ഈ ഭണ്ഡകെട്ടിൽ ഒന്നുമില്ല ചുമരിൽ വെച്ചിരുന്ന നിന്റെ ഫോട്ടോ മാത്രമേ ഞാൻ എടുത്തിട്ടിട്ടുള്ളു…

എന്നിക്ക് ഇവിടുന്ന് ഈ വിട്ടിൽ നിന്നും

എടുക്കാൻ അവകാശമുള്ള ഏക സമ്പത്ത് അത് നീ മാത്രമാണ്…

ഞാൻ പോട്ടെ എങ്ങോട്ട് ആണെന്ന്

അറിയില്ല ഈ ആയുസ് തീരും വരെ ഞാൻ നടക്കും അത് ഭൂമിയുടെ ഏത് അറ്റം വരെ ആണെങ്കിലും…

ഇപ്പോൾ ആ മണ്ണിൽ നിന്നും ചിരിയില്ല പരിഭവങ്ങൾ ഇല്ലാ പരാതികൾ ഇല്ലാ.
നേർത്ത അടിക്കിപിടിച്ച ഒരു തേങ്ങൽ മാത്രം.

അയാൾ പിന്നെ അവിടെ നിന്നില്ല വീടിന്റെ ഗേറ്റ് കടന്നു റോഡിലൂടെ നടന്നു പോകുബോൾ…

മണ്ണിൽ നിന്നും ഉയർന്ന അയാൾ കേൾക്കാത്ത വാക്കുകൾ.

നിങ്ങൾ ഇല്ലാത്ത ഈ മണ്ണിൽ എന്നിക്ക് എന്ത് കാര്യം….

ഭൂമിയുടെ ഏത് അറ്റം വരെ ആണെങ്കിലും ഞാനും ഉണ്ട് നിങ്ങൾക്കൊപ്പം….

അയാൾ അറിയാതെ അയാൾക്കൊപ്പം.അയാൾക്ക് പിന്നിൽ ഒരു നിഴലും…അത് അയാളുടെ പാറു ആയിരുന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *